Explore… Search

സിനിമ: സംവിധായകനും  ദൃശ്യസമന്വയങ്ങളും പി കെ ശ്രീനിവാസന്‍

27-Aug-2020
ബേബിയുടെ ലിസ പോലുള്ള ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ പോരുന്ന വിധത്തിലുള്ള സീനുകള്‍ വിഭാവനം ചെയ്യാന്‍ രാധാകൃഷ്ണനായി. ആ ചിത്രത്തിന്‍റെ വന്‍വിജയത്തിനു കാരണം കലാസംവിധാനത്തിലെ ട്രിക്കുകളായിരുന്നു. ശങ്കരന്‍നായരുടെ മദനോല്‍സവം, വിഷ്ണുവിജയം തിടങ്ങിയ അനേകം ചിത്രങ്ങളുടെ കലാസംവിധായകന്‍ മാത്രമല്ല പ്രധാന സംവിധാനസഹായിയും ആര്‍കെ ആയിരുന്നു.