
mukhalekhanam
കിം കി ഡുക്കിന്റെ സാഹസികസഞ്ചാരങ്ങള്‍ ... വിജയകൃഷ്ണന്; വര : വി ആര് സന്തോഷ്
28-Dec-2020
കിമ്മിന്റെ കലയില്‍ യാഥാര്‍ഥ്യവും ഭ്രമാത്മകതയും കൂടിക്കുഴയുന്നു.' സ്പ്രിങ് സമ്മറി' ലും ഈ രണ്ടു തലങ്ങളും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നത് സഹൃദയര്‍ക്ക് കണ്ടെത്താന്‍ കഴിയും.എന്നാലോ,ഇത്രമേല്‍ സുതാര്യമായി ആ പ്രക്രിയ നിര്‍വഹിക്കപ്പെടുന്നു എന്നത് ആശ്ചര്യകരമാണ്.ഒരു സെന്‍ കഥ പോലെ ലളിതമാണത്.തെളിമയാര്‍ന്നത്.ക്ലിഷ്ടതകള്‍ക്ക് പഴുതില്ലാത്തത് .