
mukhalekhanam
മറഡോണ- മനുഷ്യന്, മാന്ത്രികന് ...സനൂബ് ശശിധരന്
27-Nov-2020
കേരളത്തെ അര്‍ജന്റീനയെന്നും ബ്രസീലുമെന്ന് വിഭജിച്ചത് ഡിയാഗോ നിങ്ങളാണ്, നിങ്ങളുടെ കളിയാണ്.
ശരാശരിയിലും താഴെയുള്ള അര്‍ജന്റീന ടീമിനെ ഒറ്റക്ക് ചുമലേറ്റി, ദൈവത്തേയും ചെകുത്താനേയും ഒറ്റക്കളിയില്‍ ഞങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച നിങ്ങളാണ്. കളിക്കളത്തിലെ ദൈവമായി നില്‍ക്കുമ്പോളും മൈതാനത്തിന് പുറത്ത് സാധാരണമനുഷ്യനായി ജീവിച്ചു നിങ്ങള്‍.
വലതുകയ്യില്‍ ചെഗ്വാരയെ പച്ചക്കുത്തി, ഇടം കാലില്‍ ഫിദലിനെ വരച്ചുപിടിപ്പിച്ച്് നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം വിളിച്ചുപറഞ്ഞു.
പ്രിയ ഡിയാഗോ, കളിച്ചും കലഹിച്ചും നിങ്ങള്‍ ഓടിക്കയറിയത് ഞങ്ങളുടെ ഹൃദയത്തിലേക്കാണ്.
നിങ്ങള്‍ ഞങ്ങള്‍ക്ക് ദൈവമാണ്, ദൈവത്തിന് മരണമില്ല, അതിനാല്‍ നിങ്ങള്‍ മരിക്കുന്നില്ല.....