Explore… Search

നവലോകം ഓണപ്പതിപ്പ്  സെപ്റ്റംബര്‍ 2020 /ലോകം: എല്ലാം  തകര്‍ത്ത കൊറോണ വൈറസ്‌  : പി എസ് ജോസഫ്‌

29-Aug-2020
വൈറസുമായി പൊരുത്തപ്പെട്ടു പോകണം എന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉപദേശിച്ചു തുടങ്ങിയിരിക്കുകയാണ് .പക്ഷെ മരണവുമായി അങ്ങനെ പൊരുത്തപ്പെടാന്‍ ജനങ്ങള്‍ക്കാവുമോ ?കുറഞ്ഞപക്ഷം പൊതു ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ എങ്കിലും സര്‍ക്കാര്‍ ശ്രമിക്കേണ്ടതല്ലേ ? ചിത്രം ഗിരീഷ്‌ ജി വി 

അപരഗന്ധര്‍വസംഗീതം :എസ് രാജേന്ദ്ര ബാബു 

28-Aug-2020
കെജെ യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നവരുടെ തള്ളിക്കയറ്റമാണ് അടുത്തകാലത്ത്കാണപ്പെട്ട പുതിയ അനുഭവം. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരം അപരന്മാര്‍നിലവിലുണ്ട്.

ഹിരോഷിമയും ലിറ്റററി ജേണലിസവും --എസ് സുന്ദര്‍ദാസ്

27-Aug-2020
ആണവവിപത്തിനെ അതിജീവിച്ച ആറുപേരുടെ ദീര്‍ഘങ്ങളായ അഭിമുഖങ്ങള്‍ ജോണ്‍ ഹെര്‍സെ തയാറാക്കി.ഹിരോഷിമയില്‍ ബോബ് പതിച്ച നിമിഷം മുതല്‍ ഏതാനും മാസങ്ങള്‍ വരെയുള്ള അവരുടെ ജീവിതാനുഭവങ്ങള്‍ അനാവരണം ചെയ്യുന്ന അഭിമുഖങ്ങളായിരുന്നു അവ. ബോംബ് പതിക്കുന്നതിനുതൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ സാധാരണത്വം, ബോംബ് പതിച്ചപ്പോഴുണ്ടായ അമ്പരപ്പും ആഘാതവും, തുടര്‍ന്നനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ എന്നിവയൊക്കെ അവര്‍ വിവരിച്ചു. അവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ന്യൂയോര്‍ക്കറിനുവേണ്ടി റിപ്പോര്‍ട്ട് തയാറാക്കിയത്.

സാക്ഷി, ദൃക്‌സാക്ഷി :മാങ്ങാട് രത്‌നാകരന്‍

24-Aug-2020
എഴുത്തിലും കലയിലും ഫോട്ടോഗ്രാഫിയിലും കമ്യൂണിസത്തിലുമായിരുന്നു പുനലൂര്‍ രാജന്റെ ജ്ഞാനസ്‌നാനം. ഫോട്ടോഗ്രാഫിയോടൊപ്പം സിനിമാട്ടോഗ്രാഫിയും. അതും മോസ്‌കോയിലെ അന്നത്തെ ലോകോത്തരമായ ഓള്‍ യൂണിയന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയില്‍. ഐസന്‍സ്റ്റീനും പുഡോവ്കിനും പഠിപ്പിച്ച, താര്‍കോവ്‌സ്‌കിയും സൊകുറോവും പഠിച്ച അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍.

പുനലൂര്‍ രാജന്‍ :കാലത്തിന്റെ അടയാത്ത കണ്ണ് -പ്രേംചന്ദ്

22-Aug-2020
പല കാലങ്ങളില്‍ രാജേട്ടനെടുത്തു വച്ച കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങളുടെ മഹാശേഖരം ഞങ്ങള്‍ക്ക് കാണിച്ചു തരാന്‍ ഒടുങ്ങാത്ത ആവേശമായിരുന്നു രാജേട്ടനു് . അതൊക്കെ സൂക്ഷിക്കുന്ന പെട്ടിയെ ഹൃദയത്തിന്റെ കാഴ്ചബംഗ്ലാവ് പോലെ ഹൃദയത്തിനൊപ്പം കൊണ്ടു നടന്നു . പഴയ ഗ്രാമഫോണ്‍ റിക്കാഡറുകള്‍ മുതല്‍ കൊച്ചു കൊച്ചു കവറുകളില്‍ സൂക്ഷിച്ച നെഗറ്റീവുകളും ഛായാപടങ്ങളും നിറഞ്ഞ ഒരു വിസ്മയഭൂമിയായിരുന്നു അത്.