
issuesandcontroversies
തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ /തമിഴ്` വാഴാന്‍ ബി ജെ പി :സനൂബ് ശശിധരന്‍
01-Mar-2021
ജനത്തെ പൊള്ളിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ഏറെയുണ്ടെങ്കിലും തമിഴകത്ത് പലപ്പോഴും ചര്‍ച്ചയാവാറ് മുന്നണിയിലെ വലിയ പാര്‍ട്ടികള്‍ നല്‍കുന്ന സമ്മാനങ്ങളും ഓഫറുകളുമാണ്. ടിവിയും സൈക്കിളും മിക്‌സിയുമെല്ലാം നല്‍കി വോട്ടര്‍മാര ചാക്കിലിടുന്ന പതിവ് കലാപരിപാടികള്‍ എല്ലാതിരഞ്ഞെടുപ്പിലേയുമെന്നത് പോലെ ഇത്തവണയും അരങ്ങേറും. അത്തരം ഓഫറുകളിലൂടെ ഇന്ധനവിലയും ഗ്യാസ് വിലയുമെല്ലാം രാഷ്ട്രീയ ചര്‍ച്ചവേദിക്ക് പുറത്തേക്ക് മാറ്റിനിര്‍ത്താനാവും ഇക്കുറി ബിജെപി പിന്‍സീറ്റ് ഡ്രൈവ് നടത്തുന്ന ഭരണകക്ഷിയുടേയും ശ്രമം.