നീറോ കത്തിയെരിയുമ്പോൾ 
തന്നെയല്ലേ
വീണ വായിക്കേണ്ടത്
അതല്ലേ ഹീറോയിസം  എന്ന
പാട്ടും കേട്ടിരിക്കുമ്പോൾ

അല്ലാത്തപ്പോൾ വീണ വീണ പോലുമല്ലെന്നെരാത്മഗതം
ഉള്ളിൽ വന്നു തട്ടുമ്പോൾ

ഈ പ്രണയദിനത്തിനൊക്കെ പ്രണയലേഖന മത്സരം വയ്ക്കും പോലെ , ആത്മഹത്യാക്കുറിപ്പുകൾക്കും സമ്മാനം ഏർപ്പെടുത്തിയാൽ എത്ര നന്നായിരുന്നുവെന്ന് കൂട്ടുകാരനോട് പറയുമ്പോൾ

അവനും ചിരിക്കുമ്പോൾ

മുറ്റത്തൊരാൾ
ഐസിൽ
പെയിന്റടിക്കുന്നു
അല്ലാത്തതൊക്കെയെന്ത്
എന്ന മട്ടിലും ചിരിക്കുന്നു

ഇത് കേട്ട്
നിങ്ങളും 
ചിരിക്കുന്നു

നീറോ കത്തുമ്പോൾ
നിങ്ങളും
ചിരിക്കുന്നു

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image