പതിര്
പതിര്

സെബാസ്റ്റ്യന്‍

പകല്‍
അസ്സമയം
ഉറക്കം വരുന്നു.

കട്ടിലോടെ ഉറങ്ങാന്‍ കട്ടിലെന്നെ വിളിച്ചു.
പുസ്തകം പുസ്തകത്തോടെ വായിക്കുകയായിരുന്നു ഞാനപ്പോള്‍ .

വായനയില്‍ തെളിഞ്ഞു വന്ന ചില രൂപകങ്ങള്‍
പോകല്ലേയെന്ന് എന്നോട് കെഞ്ചി.

ഉടനെ
ഒരു ധര്‍മ്മസങ്കടം ധര്‍മ്മസങ്കടത്തോടെ വന്ന്
എന്നെ ധര്‍മ്മസങ്കടത്തിലാക്കി.

പെട്ടെന്ന്
ഒരു പഴഞ്ചൊല്ലു വന്നു വിഴുങ്ങി, ഞങ്ങളെ ഇങ്ങനെ..
, അക്കരെ ചെല്ലണം
തോണിയും മുങ്ങണം,

തല്‍സമയം വന്നു. അനുബന്ധം:

പകല്‍
അസ്സമയം
ഉറക്കം വന്നില്ല.
കട്ടിലോടെയുറങ്ങാന്‍ കട്ടിലെന്നെ വിളിച്ചില്ല.
ഒരു പുസ്തകവും
പുസ്തകത്തോടെ
ഞാന്‍ വായിച്ചുമില്ല.

 
*************

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image