രാഹുലിന് തിരിച്ചുവരാന്‍ തമിഴ്‌നാട്ടിലെ വിജയവഴി എസ് സുന്ദര്‍ദാസ്
ഒരു വര്ഷം് മുമ്പ് ലോകസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുല്‍ഗാന്ധി അണികളും നേതാക്കളും ആവശ്യപ്പെട്ടിട്ടും സ്ഥാനത്ത് തിരിച്ചുവരാതിരിക്കുന്നത് എന്നെന്നേക്കുമായി അത് വേണ്ടെന്ന് വെച്ചിട്ടല്ല. മാന്യമായ ഒരു അവസരം കാത്തിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ അങ്ങനെയൊരു അവസരം കൈവന്നിരിക്കുന്നു-കേരളത്തിലേയും
ഇക്കഴിഞ്ഞ ദിവസം ത്രിദിന പ്രചാരണപരിപാടിക്കായി തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ ശരിക്കും അതിനുള്ള തന്ത്രങ്ങള്‍ രൂപീകരിച്ചുതന്നെയാണ് കളത്തിലിറങ്ങിയിട്ടുള്ളത് എന്ന് വ്യക്തം. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരുമെന്നുമാത്രമല്ല കേന്ദ്രത്തില്‍ യുപിഎ സര്ക്കാര്‍ തിരിച്ചെത്തുമെന്നും ഉള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കിട്ടത്. കോയമ്പത്തൂരില്‍ എംഎസ്എം ഇ (മൈക്രോ, സ്‌മോള്‍ ആന്റ് മീഡിയം എന്റരര്‌പ്രൈസസ്) പ്രതിനിധികളുമായുള്ള ആശയവിനിമയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രാഹുല്‍ പറഞ്ഞത് യുപിഎ സര്ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജിഎസ്ടി ഘടന പുനസംവിധാനം ചെയ്യുമെന്നായിരുന്നു. തുടര്‍ന്ന് നടന്ന റോഡ്‌ഷോയില്‍ അദ്ദേഹം കര്‍ഷകതാല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ദല്ഹിിയിലെ കര്‍ഷക സമരം ചൂണ്ടിക്കാട്ടി ഉറപ്പുനല്കിി. ഡിഎംകെ പ്രധാനകക്ഷിയായ മുന്നണിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെങ്കിലും ഈ തെരഞ്ഞെടുപ്പ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒരു പോരാട്ടമായാണ് അദ്ദേഹം തന്റെ പ്രചാരണപരിപാടിയിലുടനീളം ചിത്രീകരിച്ചത്. മോദി തമിഴ് ജനതയെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നുവെന്നും തമിഴ് സംസ്‌കാരവും ഭാഷയും മോദിസര്‍ക്കാരില്‍ നിന്ന് വലിയ ഭീഷണി നേരിടുന്നുവെന്നും ഉള്ള ഗുരുതരമായ ആരോപണവും രാഹുല്‍ ഉന്നയിച്ചു.
രാഹുലിന്റെ വിമര്‍ശനങ്ങള്‍ അത്രയും മോദിയെക്കുറിച്ചാണെങ്കിലും ഡിഎംകെയുടെ മേലുള്ള ഒരു സമ്മര്‍ദ്ദ തന്ത്രവും കൂടിയാണിത്. ആരെക്കൂട്ടുപിടിച്ചും തമിഴ്‌നാട്ടില്‍ അധികാരം പങ്കിടാന്‍ ഒരുങ്ങിയിരിക്കുന്ന മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് കൂടിയേ കഴിയൂ എന്ന് രാഹുല്‍ പരോക്ഷമായി സ്റ്റാലിനെ ഓര്മകപ്പെടുത്തുകയാണ്. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ്സിനുകൂടി പങ്കാളിത്തമുള്ള ഒരു സര്‍ക്കാ്രാണ് രാഹുലിന്റെ ലക്ഷ്യം. കരുണാനിധിക്ക് ഡിഎംകെയില്‍ ഉണ്ടായിരുന്ന അപ്രമാദിത്തവും അപ്രതിരോധ്യതയും സ്റ്റാലിന് പാര്‍ട്ടിിയില്‍ ഇല്ല. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മാരന്‍ സഹോദരന്മാര്‍ അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദം സ്റ്റാലിന്‍ നേരിടുന്നുമുണ്ട്.
വൈകാരികമായി തമിഴ്ജനതയെ കയ്യിലെടുക്കാനുള്ള ശ്രമവും രാഹുല്‍ തമിഴ്‌നാട്ടിലെ തന്റെു ഈ പ്രചാരണപരിപാടിയില്‍ നടത്തുകയുണ്ടായി. മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ്ഗാന്ധിയും തമിഴ്‌നാടിനോട് എത്രമാത്രം അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് രാഹുല്‍ അനുസ്മരിച്ചു. രാജീവിന്റെ രക്തസാക്ഷിത്വം അദ്ദേഹം എടുത്തുപറയുകയും ചെയ്തു. തമിഴ്‌നാടിനോടുള്ള രാഹുലിന്റെ് വര്‍ദ്ധി്ച്ച താല്പര്യം വ്യക്തമാക്കുന്നതാണ് ഈ മാസം രാജീവ് സംസ്ഥാനത്ത് നടത്തുന്ന രണ്ടാം സന്ദര്‍ശനമാണ് ഇതെന്ന വസ്തുത. ആദ്യസന്ദര്‍ശനത്തില്‍ അദ്ദേഹം മധുരയില്‍ ഒരു ജല്ലിക്കെട്ടിന് സാക്ഷ്യം വഹിക്കുകകൂടിയുണ്ടായി.
രാഹുലിന്റെണ പരിപാടികള്‍ക്ക് വലിയ വാര്ത്താപ്രാധാന്യമാണ് തമിഴ് മാധ്യമങ്ങള്‍ നല്കിിയത്. ഇത് ബിജെപിയേയും ഭരണത്തിലിരിക്കുന്ന എഐഎഡിഎംകെയെയും ജാഗ്രതപ്പെടുത്തിയിട്ടുണ്ട്. രജനീകാന്തിന്റെു രാഷ്ട്രീയപ്രവേശത്തില്നിന്നുള്
ജയലളിതയുടേയും കരുണാനിധിയുടേയും പോലുള്ള അതികായരായ നേതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ഈ നിയമസഭാതെരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി മാറ്റി നിര്‍ണയിക്കും. ബിജെപിയുടെ മുഖ്യപ്രചാരകനായി മോദി എത്തുമ്പോള്‍ സ്റ്റാലിന് അദ്ദേഹത്തെ പ്രതിരോധിക്കാനാകുമോ? അതോ മോദിയെ നേരിടാന്‍ അദ്ദേഹത്തിന് രാഹുലിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുമോ? അത് വേണ്ടിവരും എന്നാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടുക എന്നത് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു മുന്നണിക്കും എളുപ്പമല്ല. ഡിഎംകെ- കോണ്‍ഗ്രസ് മുന്നണി ഉറപ്പാണെങ്കിലും ബിജെപി-എഐഎഡിഎംകെ മുന്നണിയുടെ കാര്യം വ്യക്തമല്ല. 2019-ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, എംഡിഎംകെ, പിഎംകെ എന്നീ കക്ഷികളോടൊപ്പം ഒരു മുന്നണിയായാണ് എഐഎഡിഎംകെ മത്സരിച്ചതെങ്കിലും ആ മുന്നണി ഇപ്പോള്‍ നിലവിലില്ല. കഴിഞ്ഞ ദിവസം കൂടിയ എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ പാര്ട്ടി യുടെ സഖ്യവും സീറ്റ് പങ്കുവെക്കലും സ്ഥാനാര്ത്ഥി നിര്‍ണയവും എല്ലാം തീരുമാനിക്കാന്‍ മുഖ്യമന്ത്രി പളനിസാമിയേയും ഉപമുഖ്യമന്ത്രി പന്നീര്‍ ശെല്‍വത്തേയും ചുമതലപ്പെടുത്തിയെങ്കിലും ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവും കൈക്കൊണ്ടില്ല. ബിജെപിയുമായുള്ള സഖ്യം തുടരുന്നതിലെ മുഖ്യപ്രശ്‌നം അവര്‍ ഭരണപങ്കാളിത്തം ആവശ്യപ്പെടുന്നു എന്നതാണ്.ഒരു ദേശീയകക്ഷിയെ ഭരണത്തില്‍ പങ്കാളിയാക്കിയാല്‍ തങ്ങളുടെപ്രാമാണ്യം നഷ്ടപ്പെടുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നു. ക്രമേണ തങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെടുന്നതിനും ഇത് ഇടയാക്കുമെന്നും അവര്‍ കരുതുന്നു.
അതിനാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ പ്രചാരണത്തെ സംബന്ധിച്ച് ബിജെപി സന്ദിഗ്ദാവസ്ഥയിലാണ്. ഇന്നത്തെ എഐഎഡിഎംകെ ദുര്‍ബലമാണെന്നവര്‍ക്കറിയാം. അവരുടെ ഏറ്റവും വലിയ പ്രതീക്ഷ രജനിയിലായിരുന്നു. രജനിയുടെ ആള്‍ക്കൂട്ടസമാഹരണശേഷിയും തങ്ങളുടെ പാര്‍ട്ടി സംവിധാനവും ആര്‍എസ്എടസിന്റെ കര്‍മശേഷിയും ഉപയോഗിച്ച് നേട്ടമുണ്ടാക്കാം എന്ന് അവര്‍ കരുതി. ഇപ്പോള്‍ ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ വേലക്കാരിയുമായെങ്കിലും ബന്ധം സ്ഥാപിക്കുക എന്ന ന്യായത്തില്‍ മാത്രമേ അവര്‍ എഐഎഡിഎംകെ ബന്ധം കാംക്ഷിക്കുന്നുള്ളു.
ഇതാണ് രാഹുലിനുമുന്നിലുള്ള അവസരം. അതറിഞ്ഞ് അദ്ദേഹം നേരത്തെ തന്നെ കളത്തിലിറങ്ങി. കേരളത്തില്‍ മുന്നണികള്‍ മാറിമാറി വരുന്നതിനാല്‍ യുഡിഎഫ് ജയിച്ചാലും അതൊരു ചെറിയ അത്ഭുതം മാത്രം. എന്നാല്‍ തമിഴ്‌നാട്ടില്‍ വിജയവും ഭരണപങ്കാളിത്തവും ലഭിച്ചാല്‍ അതാവും പാര്ട്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള ഏറ്റവും നല്ല അവസരം. പാര്ട്ടി നേതാക്കള്‍ പ്രസിഡണ്ടിന്റെ് കിരീടം ചാര്‍ത്താാന്‍ തുനിഞ്ഞപ്പോഴൊക്കെ ജൂലിയസ് സീസറെപ്പോലെ രാഹുല്‍ അത് തള്ളിക്കളഞ്ഞതാണെങ്കിലും ഇതുതന്നെ അതിനു തലനീട്ടിക്കൊടുക്കാന്‍ പറ്റിയ അവസരം.
തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ : തമിഴ്‌നാട് :രാഹുലിന് തിരിച്ചുവരാന്‍ തമിഴ്‌നാട്ടിലെ വിജയവഴി /എസ് സുന്ദര്‍ദാസ്

Comments