മാങ്ങാവിപ്ലവം 
 
സാം നലമ്പള്ളില്‍.  
 
 
കഴിഞ്ഞ ഏറെദശകങ്ങളായി യുഡിഎഫിനും എല്‍ഡിഎഫിനും മറിമാറി വോട്ടുചെയ്ത് നിരാശരായിത്തീര്‍ന്ന കേരളജനതക്ക് പ്രതീക്ഷയേറുന്ന പരീക്ഷണമാണ് കിഴക്കമ്പലം എന്ന പഞ്ചായത്തില്‍ നടന്നത്. കിഴക്കമ്പലം എറണാകുളം ഡിസ്ട്രിക്കിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ്. അനേകവര്‍ഷങ്ങളായി കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ‘രിച്ചുമുടിച്ച, കേരളത്തിലെ തൊള്ളായിരത്തില്‍പരം പഞ്ചായത്തുകളില്‍, ഒന്നാണിത്. അവിടെയാണ് 2015ലെ പഞ്ചായത്ത് ഇലക്ഷനില്‍ ടൊന്റി 20 എന്ന ഒരുസംഘടന മത്സരിക്കുകയും പത്തൊന്‍പതില്‍ പതിനേഴ്‌സീറ്റുകള്‍ കരസ്ഥമാക്കി ‘രണംപിടിച്ചെടുക്കയും ചെയ്തത്.. രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞകാലഘട്ടങ്ങളിലെ കുത്തഴിഞ്ഞ ‘രണംകണ്ടുമടുത്ത ജനങ്ങള്‍ ഒരുപരീക്ഷണം എന്നനിലക്കാണ് പുതിയ പാര്‍ട്ടിക്ക്, രാഷ്ട്രീയ പാര്‍ട്ടിയെന്ന് അവര്‍ അവകാശപ്പെട്ടിരുന്നില്ല, അധികാരം ഏല്‍പിച്ചത്. രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞ കടല്‍കിഴവന്മാരെ ഒഴിവാക്കി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ടൊന്റി 20 സ്ഥാനാര്‍ര്‍ഥികളെ നിറുത്തി മത്സരിപ്പിച്ചത്. ഒന്നും പ്രതീക്ഷിക്കാനില്ലാതെ നിരാശയുടെ കയത്തില്‍ മുങ്ങിത്താഴുന്ന ജനം ടൊന്റി 20 എന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് രക്ഷപെടാനാണ് ശ്രമിച്ചത്. അവിടെ യുഡിഎഫും എല്‍ഡിഎഫും തോല്‍വിയുടെ അഗാഥഗര്‍ത്തങ്ങളിലേക്ക് പതിക്കുന്നകാഴ്ച കേരളം അതിശയത്തോടെ നോക്കിനിന്നു.

ഇത് ഏതാനും ചെറുപ്പക്കാരുടെ വെറുമൊരു നടക്കാത്ത സ്വപ്നമാണെന്നും അഞ്ചുവര്‍ഷം ‘രിച്ച് കൊതിതീരുമ്പോള്‍ വാലുംചുരുട്ടി മടങ്ങിക്കോളുമെന്നും കരുതിയിരുന്ന രാഷ്ട്രീയക്കരെ നിലംതൊടാന്‍ അനുവദിക്കാതെയാണ് 2020ലെ ഇലക്ഷനില്‍ കിഴക്കമ്പലത്തിന്റെ സമീപപഞ്ചായത്തുകളായ ഐക്കര, മുഴുവന്നൂര്‍, കുന്നത്തുനാട് എന്നീപഞ്ചായത്തുകളില്‍കൂടി വന്‍വിജയംനേടിക്കൊണ്ട് ടൊന്റി 20 ‘രണം പിടിച്ചെടുത്തത്. ഇതില്‍ ഐക്കരയില്‍ പ്രതിപക്ഷം എന്നൊരു ദുഃര്‍ശകുനം ഇല്ലാത്തവിധത്തില്‍ 14 ല്‍ 14 സീറ്റുംനേടി അവര്‍ അത്ഭുതം സൃഷ്ടിച്ചു. വേങ്ങര എന്നൊരു അഞ്ചാമത്തെ പഞ്ചായത്തില്‍ 23ല്‍ 10 സീറ്റുകളില്‍ വിജയിച്ച് അവര്‍ നിര്‍ണായക ശക്തിയാകുകയും ചെയ്തു. ഇതാണ് കേരളത്തിലെ രാഷ്ട്രീയ കോമരങ്ങളെ ഞെട്ടിപ്പിച്ച സം‘വം. 

രാഷ്ട്രീയക്കാര്‍ ‘യന്നെങ്കിലും കേരളജനത പ്രതീക്ഷയുടെ വക്കത്താണ് ഇപ്പോള്‍. കിഴക്കമ്പലത്ത് ടൊന്റി 20 കാഴ്ചവച്ച ‘രണമികവ് കേരളംമൊത്തം വ്യാപിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് വരുന്നഅസംബ്‌ളി ഇലക്ഷനില്‍ സ്ഥാനാര്‍ഥികളെ നിറുത്തി മത്സരിക്കുമെന്ന് ടൊന്റി 20 പ്രഖ്യാപിച്ചിരിക്കയാണ്.

എന്താണ് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ടൊന്റി 20 കിഴക്കമ്പലത്ത് ചെയ്ത അത്ഭുതപ്രവര്‍ത്തിയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതിനെപറ്റി കൂടുതലറിയണമെങ്കില്‍ യുട്യൂബില്‍ ദൃശ്യങ്ങള്‍ കാണുന്നതായിരിക്കും നല്ലത്. എന്നാലും കുറെകാര്യങ്ങള്‍ ഇവിടെ പറയാം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്താണെന്ന് മനസിലാക്കി അത് പരിഹരിക്കാന്‍ ശ്രമിച്ചു. ടൊന്റി 20 യെ രണ്ടാമതും ബഹു‘ൂരിപത്തോടെ അധികാരത്തില്‍ കയറ്റിയത് ഇതുതന്നെയാണ്. കിഴക്കമ്പലത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാക്കിയ അയല്‍ പഞ്ചായത്തുകളിലെ ജനങ്ങളും പുതിയ സംഘടനയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു. പ്രായോഗികമല്ലാത്ത കമ്മ്യൂണിസത്തിലും  കോണ്‍ഗ്രസ്സിന്റെ നെഹ്‌റുയിസത്തിലും ജാതിമത  സംഘടനകളുടെ ഇടുങ്ങിയ ചിന്താഗതികളിലുമല്ല തങ്ങളുടെ വിശ്വാസമെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന പാര്‍ട്ടിയോ സംഘടനയോ ആണ് തങ്ങള്‍ക്ക് സ്വീകാര്യം എന്നുമനസിലാക്കി ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ചിന്തകൂടാതെ ഒറ്റക്കെട്ടായിട്ട് വോട്ടുചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ നാലുപഞ്ചായത്തുകളില്‍ ‘രണം കയ്യേറാന്‍ ടൊന്റി 20 എന്ന സംഘടനയെ സഹായിച്ചത്..

ഇന്ന് കിഴക്കമ്പലത്ത് നിങ്ങള്‍ചെന്നാല്‍ പുഞ്ചിരിക്കുന്ന മുഖങ്ങളാണ് കാണുക. അവര്‍ ചിരിക്കുന്നതിന്റെകാരണം അവിടെ പട്ടിണികിടക്കുന്നവരില്ല, കുടിവെള്ളത്തിനുവേണ്ടി കാറ്റുമാത്രംവന്നുകൊണ്ടിരിക്കുന്ന പൈപ്പിന്റെമുന്‍പില്‍ കുടങ്ങളുമായി കാത്തുനില്‍കുന്ന വീട്ടമ്മമാരില്ല. കുണ്ടുംകുഴിയുമുള്ള റോഡുകളില്ല, ഒരു ജനനസര്‍ട്ടിഫിക്കറ്റിനുവേണ്ടി പഞ്ചായത്തോഫീസില്‍ ആഴ്ചകളോളം കയറിയിറങ്ങി ക്ഷമകെടേണ്ടവരില്ല. മലിനജലംം ഒഴുകുന്ന തോടുകളില്ല, പായലും ചപ്പുചവറുകളും നിറഞ്ഞുകിടക്കുന്ന കുളങ്ങളും പൊതുകിണറുകളുമില്ല. 

കിഴക്കമ്പലം പഞ്ചായത്ത് ഇപ്പോള്‍ ഒരു ജനസേവന കേന്ദ്രമാണ്. അവിടെ ഒരാവശ്യത്തിന് ചെന്നാല്‍ നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും ചായയും കാപ്പിയും റെഡിയാണ്. കാപ്പികുടിച്ചുകഴിയുമ്പോഴേക്കും നിങ്ങളുടെ സര്‍ട്ടിഫിക്കറ്റും റെഡി. അധവാ എന്തെങ്കിലും കാരണവശാല്‍ അന്ന് റെഡിയായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെവീട്ടില്‍ എത്തിക്കേണ്ടത് പഞ്ചായത്ത്‌മെമ്പറുടെ ചുമതലയാണ്. കിഴക്കമ്പലത്ത് വീടുവാങ്ങാന്‍ സാധിക്കാതെപോയതിലുള്ള നിരാശ നടന്‍ ശ്രീനിവാസന്‍ പ്രകടിപ്പിച്ചതും  ടൊന്റി 20 യുടെ അത്ഭുതപ്രവര്‍ത്തികള്‍ നേരിട്ടുകാണാന്‍ തമിഴ്‌നടന്‍ കമലഹാസന്‍ കിഴക്കമ്പലത്ത് വന്നതും എന്തുകൊണ്ടാണ്., ഇതൊക്കെ കൊണ്ടല്ലേ?

കിഴക്കമ്പലത്തെ മഹാത്ഭുതം അവിടുത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ്. ഈ കൊറാണക്കാലത്തും അവിടെ ജനങ്ങളുടെ ഉത്സവമാണ്. കാരണം ‘ഷ്യവി‘വങ്ങള്‍ മാര്‍ക്കറ്റുവിലയുടെ എഴുപതും എണ്‍പതും ശതമാനം ഡിസ്കൗണ്ടില്ലാണ് നിങ്ങള്‍ക്ക് ല‘ിക്കുന്നത്. മൂന്നുനേരവും ആഹാരം കഴിക്കാത്തവര്‍ ഇപ്പോള്‍ കിഴക്കമ്പലത്തിലില്ല. അവര്‍ പറയുന്നത് ആയിരംരൂപയുണ്ടെങ്കില്‍ നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന് ഒരുമാസം സുഹമായി കഴിയാനുള്ള ‘ക്ഷ്യസാധനങ്ങള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ല‘്യമാണെന്നാണ്. മിച്ചംപിടിക്കുന്ന പണംകൊണ്ട് അവര്‍ തങ്ങളുടെ മക്കള്‍ക്ക് പുത്തനുടുപ്പുകളും ആ‘രണങ്ങളും വാങ്ങുന്നു.
ചപ്പുചവറുകള്‍ മൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന ജല സ്രോതസ്സുകള്‍ വൃത്തയാക്കി പമ്പും പൈപ്പും സാഥാപിച്ച് ഇരുപത്തിനാല് മണിക്കൂറും ശുദ്ധജലം ല‘്യമാക്കിയപ്പോള്‍ പൊതുപൈപ്പുകളുടെ മുന്‍പില്‍ വീട്ടമ്മമാരുടെ നീണ്ടനിരയില്ലാതെയായി. തോടുകളുടെ ആഴംകൂട്ടി ചപ്പുചവറുകള്‍ നീക്കംചെയ്തപ്പോള്‍ തെളിനീരൊഴുകുന്ന അരുവികള്‍.  വീതികൂട്ടി അരയടി ഘനത്തില്‍ ടാറുചെയ്തപ്പോള്‍ യൂറോപ്യന്‍ സ്റ്റാന്‍ഡേടിലുള്ള റോഡുകള്‍. അടുത്ത ഇരുപത്തയഞ്ച് വര്‍ഷത്തേക്ക് യാതൊരു റിപ്പയറിങ്ങും വേണ്ടെന്നാണ് പിഡളിയുഡി എഞ്ചിനീയര്‍മാര്‍പോലും പറയുന്നത്. ടാറുചെയ്ത് അടുത്തമഴക്ക് ഇളകിപ്പോകുന്ന റോഡുകള്‍കണ്ട് അന്ധാളിക്കുന്ന കേരളമക്കള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ.

ഇത്തരം അത്ഭുതപ്രവൃത്തികള്‍ ചെയ്താണ് ടൊന്റി 20 കിവക്കമ്പലത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്. ഇതുകണ്ടാണ് സമീപത്തെ മൂന്ന് പഞ്ചായത്തുകളും ബഹു‘ൂരിപക്ഷത്തോടെ അവരെ അധികാരം ല്‍പിച്ചിരിക്കുന്നത്.

കിഴക്കമ്പലത്ത് ഏതാനും ആളുകള്‍ ദുഃഖിതരായി നിരാശയില്‍ കഴിയുന്നുണ്ട്. അവര്‍ മറ്റാരുമല്ല, തൊഴില്‍നഷ്ടപ്പെട്ട് വരുമാനമാര്‍ക്ഷം ഇല്ലാതായിതീര്‍ന്ന രാഷ്ട്രീയക്കാരാണ്. അവരില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയുമുണ്ട്. കയ്യിലുണ്ടായിരുന്ന ഒരേയൊരു സീറ്റ് നഷ്ടപ്പെട്ടുപോയ മുസ്‌ളീം ലീഗുകാരുമുണ്ട്. അവര്‍ രാഷ്ട്രീയവൈരാഗ്യങ്ങള്‍ മറന്ന് ഒറ്റക്കെട്ടായിട്ട് ചിലവാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും ടൊന്റി 20യെ തോല്‍പിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ അവരടെജോലി അപവാദപ്രചണങ്ങളാണ്.
അവരുടെ പ്രചരണങ്ങള്‍ ഇങ്ങനെപോകുന്നു. ടൊന്റി 20 ഒരു അരാഷ്ട്രീയ കക്ഷിയാണ്. കോര്‍പറേറ്റ് ‘രണമാണ് കിഴക്കമ്പലത്ത് നടക്കുന്നത്., ബ്രിട്ടീഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിയുടേതുപോലുള്ള കമ്പനി ‘രണം. ടൊന്റി 20 യുടെ സാരഥി കിറ്റക്‌സ് എന്ന വ്യവസായ സ്ഥാപനത്തിന്റെ എംഡിയാണ്. അദ്ദേഹത്തിന്റെ സ്വേശ്ചാധിപത്യമാണ് ഇവിടെ നടക്കുന്നത്. ഇത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് അപകടമാണ്. ‘രണഘടനാ വിരുദ്ധമാണ്.

എങ്ങനുണ്ട്? ഇവര്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കുന്നോ?  ജനങ്ങള്‍ക്ക് നന്മചെയ്യുന്നവര്‍ ആരായാലും, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നര്‍ ആരായാലും അവരെ ജനങ്ങള്‍ ഇരുകൈകളുംനീട്ടി സ്വീകരിക്കും എന്നതിന്റെ ഉദാഹരണമാണ് കിഴക്കമ്പലത്തെയും സമീപപഞ്ചായത്തുകളിലെയും ടൊന്റി 20 യുടെ വിജയം സൂചിപ്പിക്കുന്നത്. കഴിഞ്ഞ എഴുപത്തിമൂന്ന് വര്‍ഷത്തെ ‘രണംകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത് കാര്യങ്ങളാണ് ടൊന്റി 20 എന്ന അരാഷ്ട്രീയ സംഘടന സാധിച്ചെടുത്തത്. ഇത് കേരളംമൊത്തം വ്യാപിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്.

വീക്ഷണം 2:

എന്ത് കൊണ്ടു കിഴക്കമ്പലം  മോഡല്‍ വിജയിക്കുന്നു 

 

 

കോര്‍പ്പറേറ്റുകള്‍ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേല്‍പ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വര്‍ഷത്തോളം ഒന്നിലധികം കോര്‍പ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയായിരുന്നതിനാല്‍ മനുഷ്യനെ മൊത്തത്തില്‍ പിടിച്ചു തിന്നാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭീകരനാണ് കോര്‍പ്പറേറ്റ് എന്ന് ഇത് എഴുതുന്നയാള്‍ക്ക് തോന്നിയിട്ടുമില്ല. നാട്ടില്‍ വല്ല പാരലല്‍ കോളേജില്‍ പഠിപ്പിച്ചോ, ഓട്ടോ റിക്ഷ ഓടിച്ചോ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്ന കേവലമൊരു സാദാ ബിരുദദാരിയായ എനിക്ക് കോര്‍പ്പറേറ്റ് ചങ്ങാത്തത്തിലൂടെ അന്തസ്സുള്ള ഒരു ജീവിതമുണ്ടായി എന്നല്ലാതെ, എന്റെ ചോരയൊന്നും അവര്‍ ഊറ്റിക്കുടിച്ചിട്ടില്ല. എന്ന് മാത്രമല്ല, എന്റെ ഒരു വിദ്യാഭ്യാസയോഗ്യതയ്ക്ക് കിട്ടാവുന്നതിന്റെ എത്രയോ മടങ്ങ് ശമ്പളവും സൗകര്യവും അവര്‍ എനിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
പറഞ്ഞു വരുന്നത് എന്നെക്കുറിച്ചുള്ള ഒരു പൊങ്ങച്ചക്കഥയല്ല. കിഴക്കമ്പലം പഞ്ചായത്തത്തിലെ 2020 യുടെ ഇലക്ഷന്‍ വിജയത്തെക്കുറിച്ചാണ്. ആ ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയേണ്ടതില്ല, കിഴക്കമ്പലത്തെ ജനങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരുപാട് വീഡിയോകള്‍ നിങ്ങളും കണ്ടിട്ടുണ്ടാകും. പത്തു രൂപയ്ക്കു ഒരു കിലോ പഞ്ചസാരയും, 44 രൂപയ്ക്ക് ഒരുകിലോ വെളിച്ചെണ്ണയും ഇക്കാലത്ത് വാങ്ങാന്‍ ഭാഗ്യം ചെയ്ത ആ ജനങ്ങളെ വിഡിയോകളിലും മറ്റും നമ്മള്‍ കാണുകയുണ്ടായി.
ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ കിഴക്കമ്പലം മോഡലിന്റെ ഉപജ്ഞാതാവായ സാബു ജേക്കബുമുണ്ടായിരുന്നു. മുപ്പത്തിയഞ്ചു ലക്ഷം കടബാധ്യതയുണ്ടായിരുന്ന ഒരു പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുള്ള ഒരു പഞ്ചായത്താക്കി മാറ്റിയതിന്റെ പുറകിലെ രഹസ്യങ്ങള്‍ അദ്ദേഹം ആ ചര്‍ച്ചയില്‍  വിവരിക്കുകയുണ്ടായി. അതില്‍ പ്രധാനമായി അദ്ദേഹം പറഞ്ഞത്, ഭരണതലത്തിലെ അഴിമതി ഒഴിവാക്കി, പല കാര്യങ്ങള്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി,അതില്‍ നിന്ന് തന്നെ വലിയൊരു തുക മിച്ചം വയ്ക്കാനായി എന്നാണ്. നൂറു രൂപ ചെലവ് കാണിക്കുന്ന പലതിനും വെറും നാല്‍പ്പതു രൂപ മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ള അറുപത്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടെടുക്കുന്നു എന്നത് സാബുച്ചായന്‍ പറയാതെ തന്നെ കേരളത്തിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.അന്‍പത്തിയേഴു കോടി ചിലവാക്കി പണിത പാലാരിവട്ടം പാലം ഇ ശ്രീധരന്‍ സാര്‍ പൊളിച്ചു പണിയുമ്പോള്‍ ചിലവ് വെറും 17 കോടി എന്ന വൈചിത്ര്യം നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ?
ഒരു മന്ത്രിയും ഒരു രാഷ്ട്രീയക്കാരനും, ഒരു അക്കാദമിഷ്യനും, പിന്നെ 2020 പഞ്ചായത്തിലെ സാബുച്ചായനുമായിരുന്നു ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. അവിടെ കണ്ട ഒരു തമാശ എന്തെന്നാല്‍, പഞ്ചായത്തില്‍ ചിലവു ചെയ്യുന്ന പണമൊക്കെ സാബുച്ചായന്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍ തന്റെ പോക്കറ്റില്‍ നിന്ന് എടുത്തു ചിലവാക്കുന്നു, (സി എസ് ആര്‍ ഫണ്ടിനെക്കുറിച്ചാണ് പരാമര്‍ശം, അതായത് വര്‍ഷത്തില്‍ 500 കോടി രൂപയില്‍ കൂടുതല്‍ ആദായമുണ്ടാക്കുന്ന കമ്പനികള്‍ അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം പൊതുനന്മക്കായി ഉപയോഗിക്കണം എന്നൊരു നിയമമുണ്ട്, അതിനെക്കുറിച്ചാണ് മന്ത്രിയുടെ സൂചന, പക്ഷെ പതിമൂന്നരക്കോടി മിച്ചം ഉണ്ടാക്കിയ ഒരു പഞ്ചായത്തില്‍, ഒരു കോര്‍പ്പറേറ്റ്  അങ്ങനെ കയ്യില്‍ നിന്ന് കാശിറക്കേണ്ട കാര്യമെന്ത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. ) കോര്‍പ്പറേറ്റുകളുടെ ഈ രീതി കേരളം എന്ന സംസ്ഥാനത്ത് വിശാലാടിസ്ഥാനത്തില്‍ വിജയിക്കില്ല, എന്നൊക്കെ സ്ഥാപിക്കാനുള്ള ഒരുതരം രാഷ്ട്രീയ അസഹിഷ്ണുതയായിരുന്നു പിന്നെ കണ്ടത്. കിറ്റെക്സും, അന്നാ അലുമിനിയവും നടത്തി ഉണ്ടാക്കുന്ന ലാഭമൊക്കെ നാട്ടില്‍ റോഡുപണിഞ്ഞും, തൊടുവെട്ടിയും ജനങ്ങള്‍ക്ക് വേണ്ടി ചിലവാക്കാനും മാത്രം വട്ടുള്ള ഒരാളല്ല സാബുച്ചായന്‍ എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കാരണം അങ്ങനെ തലയ്ക്ക് ഓളമുള്ള ഒരാള്‍ക്ക് ഇത്രയും വിജയിയായ ഒരു ബിസിനസ്സുകാരനാകാന്‍ സാധിക്കുകയില്ല.
എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കില്ലാത്ത, പല മന്ത്രിമാര്‍ക്കും ഇല്ലാത്ത ഒരു കഴിവ് സാബുച്ചായന് ഉണ്ട് എന്നത് പകല്‍ പോലെ വ്യക്തം. അതാണ് മാനേജ്മെന്റ് മികവ്. ആ മാനേജ്‌മെന്റ് മികവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം വലിയ കോര്‍പ്പറേറ്റ് വ്യവസായിയായി വിജയിച്ചു നില്‍ക്കുന്നത്. ഞാനും, നിങ്ങളുമൊക്കെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി തുടരുന്നതും ആ കഴിവില്ലായ്മ കൊണ്ടാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് മാനേജ്മെന്റ് സ്‌കില്‍സ്, അദ്ദേഹം ഒരു പഞ്ചായത്തിന്റെ അഡ്മിനിസ്‌ട്രേഷനില്‍ ഭംഗിയായി ഉപയോഗിച്ചു. അത് വിജയം കണ്ടു. ജനങ്ങള്‍ സംതൃപ്തരായതുകൊണ്ട്, കിഴക്കമ്പലം പഞ്ചായത്ത് നിലനിര്‍ത്തി, അടുത്തുള്ള മൂന്നു പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു ചിഹ്നവും, തത്വ സംഹിതയും, പ്രവര്‍ത്തകരൊന്നുമില്ലത്ത 2020 യെ മൂന്നു അയല്‍പഞ്ചായത്തുകള്‍ കൈ നീട്ടി സ്വീകരിച്ചു എങ്കില്‍, അഥവാ, നമ്മുടെ നാട്ടിലെ മാഫിയാ സ്വഭാവമുള്ള രാഷ്ട്രീയപ്രാട്ടികളെ എല്ലാവരെയും തോല്‍പ്പിച്ച്, ആ പഞ്ചായത്തുകളില്‍ 2020 വിജയം കണ്ടുവെങ്കില്‍,  അദ്ദേഹം കിഴക്കമ്പലത്ത് നടത്തിയ മാജിക്ക് എത്ര വലുതായിരിക്കും എന്ന് വെറുതെ ഒന്നാലോചിച്ചാല്‍ മതി.
എനിക്ക് അദ്ദേഹം പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസില്‍ ഒരാവശ്യവുമായി ഒരാള്‍ വന്നാല്‍, അപ്പോള്‍ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാള്‍ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കില്‍ പിറ്റേന്നോ, അതിനടുത്ത ദിവസമോ, ആ വ്യക്തിയുടെ വാര്‍ഡ് മെമ്പര്‍,  സര്‍ട്ടിഫിക്കറ്റോ, മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കില്‍ അത് ആ വ്യക്തിയുടെ വീട്ടില്‍ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങേണ്ട ഗതികേടില്ല. എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം. വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധിക്കാത്തത്, ഒരു കോര്‍പ്പറേറ്റ് മുതലാളി  മേല്‍നോട്ടം വഹിക്കുന്ന പഞ്ചായത്തില്‍ നടപ്പില്‍ വരുന്നു. ഒരു ചെറിയ കാര്യത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി, കിഴക്കമ്പലം കേരളത്തിലാണെന്നത് ഓര്‍ക്കണം.
മറ്റൊരു കാര്യം, സ്വന്തമായി ഫയര്‍ ഫോഴ്സ് ഉള്ള ഒരേ ഒരു പഞ്ചായത്താണ് കിഴക്കമ്പലം, കൂടാതെ കൃഷിക്കുള്ള ഉപകരണങ്ങള്‍, ട്രാക്ടര്‍ തുടങ്ങിയവ കര്‍ഷകനു ഫ്രീയായി ഉപയോഗിക്കാം, സാബു ജേക്കബ് പറയുന്നത് 2020 അധികാരത്തില്‍ എത്തുമ്പോള്‍ പതിമൂന്നു ട്രാക്ടറുകള്‍ ഉപയോഗശൂന്യമായി കട്ടപ്പുറത്ത് ഇരുന്നിരുന്നു എന്നാണ്, എല്ലാം മെയിന്റൈന്‍ ചെയ്യ്ത് ആളുകള്‍ക്ക് ഈ വിധത്തില്‍  ഉപകരപ്രദമാക്കിയെങ്കില്‍, അത് അഞ്ചുകൊല്ലമായി തുടരുന്നുവെങ്കില്‍ അത്  മാനേജ്മെന്റ് വൈദഗ്ദ്യം അല്ലാതെ മറ്റെന്താണ് അതിനു പുറകില്‍? കോടാനുകോടി വിലയുള്ള സ്‌കാനിങ് മെഷിന്‍ മുതല്‍ വോള്‍വോ ബസ്സുകള്‍ വരെ ഇതുപോലെ മെയിന്റൈന്‍ ചെയ്യാതെ നശിച്ചു പോകുന്ന എത്രയോ വാര്‍ത്തകള്‍ നാം കേള്‍ക്കുന്നു.
കിഴക്കമ്പലത്തെ പാടശേഖരങ്ങളില്‍  ഇപ്പോള്‍, ലാഭകരമായി നെല്ല് വിളയുന്നു. അധികം വൈകാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം മാറും എന്ന വസ്തുതയും സാബു ജേക്കബ് പങ്കുവച്ചിരുന്നു. കേരളത്തിലെ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ 7500 രൂപ ശമ്പളം വാങ്ങുമ്പോള്‍ മാസം 25000 രൂപ പെറ്റി കാഷ് പോലെ കിഴക്കമ്പലത്തെ വാര്‍ഡ് മെമ്പര്‍മാര്‍ക്ക് ലഭിക്കുന്നു. ആശുപത്രിയില്‍ പോകാനോ മറ്റോ പണമില്ലാതെ ആരെങ്കിലും സമീപിച്ചാല്‍ ഈ പണത്തില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് കൊടുക്കേണ്ടത് വാര്‍ഡ് മെമ്പറുടെ കടമയാണ്. ഇതിലും നന്നായി ജനാധിപത്യത്തെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക?
ഇനി പറയാന്‍ പോകുന്നത് രാഷ്ട്രീയക്കാരന്റെ അസഹിഷ്ണുതയുടെയും അസൂയയുടെയും മൂര്‍ദ്ധന്യാവസ്ഥയാണ്, പതിനാലു കൊല്ലമായി വയനാട്ടില്‍ ജോലിയെടുക്കുന്ന ദമ്പതികള്‍ കിഴക്കമ്പലത്ത് വോട്ടുചെയ്യാന്‍ വന്നപ്പോള്‍, അവരെ പാര്‍ട്ടിഭേദമന്യേ രാഷ്ട്രീയക്കാര്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? ആ ദമ്പതികളുടെ വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഇലക്ഷന്‍ കമ്മീഷനല്ലേ? അമേഠിയില്‍ നിന്നൊരാള്‍ക്ക് വയനാട്ടില്‍ മത്സരിക്കാമെങ്കില്‍ വയനാട്ടില്‍ ഉള്ള ഒരാള്‍ക്ക് കിഴക്കമ്പലത്തുള്ള അയാളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ എന്താണ് തടസ്സം? ശാരീരിക താഡനങ്ങള്‍ ഏറ്റിട്ടും വോട്ടു ചെയ്ത അവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി സാബു ജേക്കബ് നല്‍കിയത് രാഷ്ട്രീയ മാഫിയയുടെ മുഖത്തേറ്റ അടിയാണ്.
അവസാനമായി, ജനാധിപത്യം കയ്യാളേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമാണെന്ന് ഒരു തെറ്റിദ്ധാരണാജനകമായ പ്രസ്താവന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അത് ആ ചര്‍ച്ചയിലും കണ്ടു. അതിനു കാരണം ഇതുപോലെ കഴിവുള്ള ആളുകള്‍ രംഗത്തു വന്നാല്‍, രാഷ്ട്രീയം കൊണ്ട് ഉപജീവനം കഴിക്കുന്ന ഇവന്മാരുടെ കൊഴുത്തു മുഴുത്ത ജീവിതം അവസാനിക്കും എന്ന് അവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണ്. ജനാധിപത്യത്തില്‍ എന്ത് വേണം എന്ന ഗൈഡ് ലൈനുകള്‍ ഭരണഘടനയില്‍ ഉണ്ട്, അത് പാലിക്കുകയും, ജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ എത്തിക്കുകയും ചെയ്യുന്ന ആര്‍ക്കും പങ്കാളികളാകാം. കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആള്‍ വൃത്തികെട്ടവനും, പാര്‍ട്ടിയുടെ ശാസനങ്ങള്‍ കേട്ട് അതിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കുന്ന രാഷ്ട്രീയക്കാരന്‍ വിരേചിക്കുന്നതു മാത്രം സുഗന്ധ ദ്രവ്യവും എന്നമട്ടില്‍ പൊലിപ്പിച്ചു കാണിക്കുന്നതൊക്കെ, രാഷ്ട്രീയക്കാരന്റെ വയറ്റിപ്പിഴപ്പിനുള്ള അഭ്യാസം മാത്രം.
---------
സ്വീഡന്‍, നോര്‍വേ, തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച്, ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള നാട് എന്ന് അസൂയപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അവര്‍ കിഴക്കമ്പലത്തുകൂടി ഒന്ന് പോകണം, ഏറ്റവും സന്തുഷ്ടരല്ലെങ്കിലും 2020 അവര്‍ക്ക് സന്തുഷ്ടി നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. മന്ത്രിമാരും രാഷ്ട്രീയക്കാരും, അവരുടെ കഴിവില്ലായ്മ സ്വയം മനസ്സിലാക്കി സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെയാണ് ഉപദേശികളും, കണ്‍സള്‍ട്ടന്റുമാരുമൊക്കെയായി അവരോധിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു വിദേശ സന്ദര്‍ശനം ഒഴിവാക്കി, കിഴക്കമ്പലത്തു പോയി അവര്‍ എന്താണ് അവിടെ നടത്തുന്നത് എന്ന് നോക്കി പഠിക്കുകയെങ്കിലും ചെയ്യട്ടെ.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image