ഹൈദരാബാദിലെ ചാര്‍മിനാര്‍ പരിസരത്തെ ഇസ്ലാം ഭൂരിപക്ഷ മേഖലയില്‍ നിന്നും മതമൗലികതയുടെ ആധുനിക വക്താവായി ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ ഒവൈസി ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ കണ്ടെത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും സമാജ്വാദി പാര്‍ട്ടിയെ അവിടങ്ങളില്‍ തോല്‍പ്പിക്കുകയും കോണ്‍ഗ്രസിന്റെ ആകെ അംഗസംഖ്യ 19 ല്‍ ഒതുക്കുകയും ചെയ്തു.
അടുത്ത ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 24% മുസ്ലിം ജനസംഖ്യയുള്ള പശ്ചിമ ബംഗാളിലേക്ക് പടയൊരുക്കത്തിനായി പുറപ്പെടാനൊരുങ്ങുന്ന ഒവൈസിയെയാണ് ജന്മനാട്ടില് തന്നെ തളച്ചിടാന്‍ ബി.ജെ.പി. വലവിരിച്ചതും അമിത്ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ അവിടെയെത്തിയതും. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ ദേശിയ നേതാക്കള്‍ പ്രചാരണത്തിന് എത്തിയതിനെ പരിഹസിച്ച പ്രമുഖ പാര്‍ട്ടികളെല്ലാം വെറും നാല് സീറ്റുകള്‍ ഉണ്ടായിരുന്ന ബി. ജെ. പി 48 ലേക്ക് കുതിച്ചപ്പോള്‍ തന്നെത്താന്‍ ഇളിഭ്യരാകുകയാണുണ്ടായത്.
ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന് (എ.ഐ.എം.ഐ.എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചു മലയാള മാധ്യമങ്ങള്‍ അധികം ചര്‍ച്ച ചെയ്യാറില്ലെങ്കിലും നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഇന്ത്യന്‍ യൂണിയന് നിലവില്‍ വന്നപ്പോള്‍ ഇന്ത്യയോട് ചേരാന്‍ വിസമ്മതിച്ചു സ്വതന്ത്ര ഇസ്ലാമിക രാജ്യമായോ പാകിസ്താന്റെ ഭാഗമായോ നില്ക്കാന് ആഗ്രഹിച്ച നൈസാമിനെ പിന്തുണച്ച പഴയ മജ്ലിസെയുടെ പുതിയ പതിപ്പാണ് ഈ പാര്‍ട്ടി. ഇന്ത്യന്‍ പട്ടാളം ഹൈദരാബാദില്‍ കടന്നുകയറി നൈസാമിനെ തടവിലാക്കി ആ പ്രദേശങ്ങള്‍ മുഴുവന്‍ ഇന്ത്യയോട് ചേര്‍ത്തപ്പോള്‍ മജ്ലിസെ നേതാവ് പാകിസ്താനിലേക്ക് പലായനം ചെയ്തു രക്ഷപ്പെടുകയാണുണ്ടായത്.
ഇസ്ലാമിക ഇന്ത്യ രൂപീകരിക്കുന്നതിനായി 1927 ല്‍ രൂപംകൊണ്ടു ഹൈദരാബാദിനെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട അതെ പ്രത്യയശാസ്ത്രങ്ങളില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഇന്നത്തെ ഒവൈസിയുടെ പിതാവ് ഒവൈസി പുനര്‍ജനിപ്പിച്ച പാര്‍ട്ടിയാണ് ഇന്നുകാണുന്ന മജ്ലിസെ. തെലുങ്കാനയില്‍ ഒരു പ്രാദേശിക കക്ഷിയായി പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍ മോഡിഭരണം ഇസ്ലാമിക വിരുദ്ധമാണെന്ന നുണപ്രചാരണം നടത്തി ദേശിയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. തെലുങ്കാനയിലെ ദേശീയവാദികളായ കോണ്ഗ്രെസ്സുകാരുടെയും കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങളുടെയും കടുത്ത ചെറുത്തുനില്പില് ഒരിക്കല്‍ പ്രവര്‍ത്തനം മന്ദീഭവിച്ച ഈ പാര്‍ട്ടി ഇന്ന് തെലുങ്കാനയില്‍ ഏഴും,ബിഹാറില്‍ രണ്ടും,മഹാരാഷ്ട്രയില്‍ രണ്ടും അസംബ്ലി സീറ്റുകള്‍ നേടി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. യാഥാസ്ഥിതിക മതശാസനകളില്‍ അധിഷ്ഠിതമായ ഈ പാര്‍ട്ടി അനധികൃത കുടിയേറ്റക്കാരും, ബംഗ്ലാദേശികളും, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും ഉയപ്പെടെ 25% മുസ്ലിം ജനസംഖ്യയുള്ള പശ്ചിമ ബംഗാള്‍ പോലുള്ള ഒരു അതൃത്തി സംസ്ഥാനത്തു പിടിമുറുക്കിയാല്‍ ഉണ്ടാകുന്ന സുരക്ഷാ ഭീഷണി കടുത്തതായിരിക്കും.
അവിഭക്ത ആന്ധ്രയില്‍ ആരംഭിച്ച ഭൂരിപക്ഷം മുസ്ലിങ്ങളും തള്ളിപ്പറഞ്ഞ ഈ ഇസ്ലാമിക ഭീകരതയെ അവിടെത്തന്നെ പ്രതിരോധിച്ച ദേശിയ പാര്‍ട്ടികള്‍ ഇന്ന് പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലൂടെ ഇടപെടല്‍ നടത്താന്‍ ബി. ജെ. പി തയ്യാറാകുന്നത്. ഈ പാര്‍ട്ടിയുടെ ആസ്ഥാനവും ധനാഗമന സ്രോതസ്സുകളും അടങ്ങുന്ന മുനിസിപ്പാലിറ്റിയുടെ ഭരണം പിടിക്കുക എന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയായിരുന്നു.
2014 ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും അനധികൃത വിദേശ സഹായ ലഭ്യതകളും അസാധ്യമാകുകയായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ നല്ല വാക്ചാതുരിയും അന്തര്‍ദേശിയ ബന്ധങ്ങളുമുള്ള ഒവൈസി പാര്‍ലമെന്റിനെയും കേന്ദ്രസര്‍ക്കാര്‍ നടപടികളെയും ആയുധമാക്കുകയാണുണ്ടായത്. പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കുന്നതില്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടപ്പോള്‍ കേവലം ഒരാളിന്റെ മാത്രം പിന്തുണയുള്ള ഒവൈസി മുഖ്യ പ്രതിപക്ഷ ശബ്ദമായി മാറുകയായിരുന്നു.പൗരത്വ ഭേദഗതി ബില്ലിനെയും, കാശ്മീര്‍ പ്രശ്നത്തെയും, രാമജന്മ ഭൂമി തര്‍ക്കത്തെയും ആയുധമാക്കി ഇന്ത്യയിലെമ്പാടുമുള്ള തീവ്ര മുസ്ലിം ഗ്രുപ്പുകളെ യോജിപ്പിക്കുന്ന ശ്രമത്തിലും ഡല്‍ഹി കലാപങ്ങള്‍ സംഘടിപ്പിച്ചതിലും കാര്‍മ്മികത്വം വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ളതിനേക്കാളും മത സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കുന്ന ഇന്ത്യന്‍ ദേശിയ ഇസ്ലാമിനെ മൗലികവാദിയാക്കാതിരിക്കാന് എല്ലാ ജനാധിപത്യ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഹൈദരാബാദ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി. ജെ. പി നടത്തിയ ഇടപെടലുകള്‍ എടുത്തു പറയേണ്ടത് തന്നെയായിരുന്നു. 2010 ല്‍ 43 സീറ്റും 2016 ല്‍ 44 സീറ്റും ജയിച്ചിരുന്ന മുസ്ലിമീന് പാര്‍ട്ടി 2020ല്‍ ലക്ഷ്യമിട്ടതു 80 സീറ്റുകളായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബി. ജെ . പി മുസ്ലിം മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിച്ചതിലൂടെ അവര്‍ക്കു പഴയ 44-ല്‍ തന്നെ തൃപ്തിപ്പെടേണ്ടി വന്നു. നാലു സീറ്റുകളില്‍ നിന്നും ബി. ജെ. പി . 48 ലേക്ക് ഉയര്‍ന്നപ്പോള്‍ 2016 മുതല്‍ ഭരണ കക്ഷിയായിരുന്ന ടി. ആര്. എസ്. 150 സീറ്റുള്ള സഭയില്‍ 55 ലേക്ക് ചുരുങ്ങുകയും കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ വെറും രണ്ടായി കുറയുകയും ചെയ്തു.
തെലുങ്കാന നിയമസഭയിലേക്ക് 2013 ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ഒരു സൂചനയായും ഒവൈസിയുടെ വളര്‍ച്ചയുടെ ഒരു സ്തംഭനമായും ഈ ജനവിധിയെ പല ദേശിയ മാധ്യമങ്ങളും വിലയിരുത്തുന്നു. അപ്പോഴും പാര്‍ലമെന്ററി ജനാധിപത്യത്തിന് കരുത്തു പകരേണ്ട മുഖ്യ പ്രതിപക്ഷ ദേശിയ കക്ഷിക്ക് തുടര്‍ച്ചയായി കാലിടറുന്നതു ജനാധിപത്യ വിശ്വാസികളില്‍ നിരാശ മാത്രം ജനിപ്പിക്കുന്നു.
ഒവൈസി (ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന് (എ.ഐ.എം.ഐ.എം) :

ജാഗ്രത! ഒവൈസി വരുന്നു !!
തെലുങ്കാനയിലെ ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നല്കുന്ന സൂചനകള്‍ പ്രമുഖ പ്രതിപക്ഷ കക്ഷികളാരും കാര്യമായ ചര്‍ച്ചക്കുപോലും ഇതേവരെ വിധേയമാക്കിയിട്ടില്ല. തൊട്ടുമുന്‍പ് ബീഹാര്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി സായുജ്യമടഞ്ഞ ഇവര്‍ക്കു ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അത്ര വലിയ വിഷയമല്ലായെന്നു സ്വയം ആശ്വസിക്കാമായിരിക്കും. പക്ഷെ ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഭരണവിരുദ്ധ വികാരത്തില്‍ വിള്ളലുണ്ടാക്കി ഭരണസ്ഥിരതക്കു കളമൊരുക്കിയതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച അസാസുദ്ദീന്‍ ഒവൈസിയുടെയും മജ്ലിസെ മുസ്ലിമി എന്ന പാര്‍ട്ടിയുടെയും കേന്ദ്ര ആസ്ഥാനമാണ് ഹൈദരാബാദ് മുനിസിപ്പാലിറ്റി. അവിടെ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഒവൈസി.
Comments