കിം കി ഡുക്കിന്റെ സാഹസികസഞ്ചാരങ്ങള്‍ രണ്ടായിരത്തിയഞ്ചിലെ ഐ.എഫ്.എഫ്.കെ...അന്ന് ഇപ്പോഴത്തെ മാതിരി ലോകസിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും മലയാളസിനിമയ്ക്കും വെവ്വേറെ തിരഞ്ഞെടുപ്പ് കമ്മിറ്റികളുണ്ടായിരുന്നില്ല. .'കണ്ട0പററി മാസ്റ്റേഴ്സ് ' എന്നൊരു വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
വിജയകൃഷ്ണന്
.മുഖ്യവിഭാഗങ്ങളിലെ ചിത്രങ്ങള്‍ കൂടുതല്‍ കാണുകയും റെട്രോസ്പെക്ടീവ് ,കണ്ട്രി ഫോക്കസ് തുടങ്ങിയ ഉപവിഭാഗങ്ങളിലെ ചിത്രങ്ങളില്‍ പ്ര)തിനിധ്യസ്വഭാവമുള്ളവ തിരഞ്ഞെടുത്തു കാണുകയുമാണ് എന്റെ പതിവ്.അങ്ങനെ ഒരു കിം കി ഡുക് സിനിമയും കണ്ടുകളയാം എന്ന ഉദാസീനചിന്തയോടെയാണ് ' 3 അയണ്‍ ' എന്ന ചിത്രം കാണാന്‍ പോയത്.എന്തൊരു വ്യത്യസ്തമായ ചലച്ചിത്രാനുഭവത്തിലേക്കാണ് അതെന്നെ നയിച്ചത്!പേരോ ഐഡന്റിറ്റിയോ ഇല്ലാത്ത ഒരു നായകന്.കിടപ്പാടവുമില്ല അയാള്‍ക്ക്.ഓരോ രാത്രിയും ആളൊഴിഞ്ഞ ഒരു വസതി കള്ളത്താക്കോലിട്ട് അയാള്‍ തുറക്കുന്നു.ആ രാത്രി അവിടെ വിശ്രമിക്കുന്നു.തന്റെ താമസത്തിനു പകരമായി ആ വീട്ടിന് അത്യാവശ്യമായ എന്തെങ്കിലും പണികള്‍ അയാള്‍ ചെയ്തുവയ്ക്കുന്നു.മുഷിഞ്ഞ തുണികളുണ്ടെങ്കില് അത് കഴുകി വൃത്തിയാക്കി വയ്ക്കുക, കേടു വന്ന യന്ത്രങ്ങള്‍ നേരെയാക്കുക- അങ്ങനെ എന്തെങ്കിലും.ഇത്തരം രാപാര്ക്കലിനിടെ ഒരു വീട്ടിലെ അസംതൃപ്തയായ ഭാര്യ സ്വഭര്‍ത്താവിനെ ഉപേക്ഷിച്ചു അയാളോടൊപ്പം ഇറങ്ങിപ്പോകുന്നു..ഇതിനെത്തുടര്‍ന്നു
' 3 അയണ്‍ ' കണ്ടുകഴിഞ്ഞപ്പോള്‍ കിം കി ഡുക്കിന്റെ മറ്റൊരു ചിത്രം കൂടി കണ്ടേ തീരൂ എന്നായി.മേള അവസാനത്തോടടുക്കുകയായിരുന്നു.പി
കിമ്മിന്റെ കലയില്‍ യാഥാര്‍ഥ്യവും ഭ്രമാത്മകതയും കൂടിക്കുഴയുന്നു.' സ്പ്രിങ് സമ്മറി' ലും ഈ രണ്ടു തലങ്ങളും കൂട്ടിയിണക്കപ്പെട്ടിരിക്കുന്
' സ്പ്രിങ് സമ്മറി' ന്റെ ദര്ശനാനുഭവത്തില് നിശ്ചേഷ്ടനായിപ്പോയ ഞാനുണര്‍ന്നത് അകലെയൊരു ചെറുതിയേറ്ററില്‍ കിമ്മിന്റെ മറ്റൊരു ചിത്രം ഉടന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന അറിവിലേക്കാണ്.ആ തിയേറ്ററിലെത്തിയപ്പോള്‍ അവിടം നിറഞ്ഞുകവിഞ്ഞിരുന്നു.വാതില്‍ തുറന്നപ്പോള്‍ നിലത്തിരുന്നവരുടെ ദേഹത്തു മുട്ടി. തിരിച്ചറിഞ്ഞ ആരോ നിലത്ത് ഒരിടം തന്നു.' സമരിറ്റന്‍ ഗേള്‍ ' എന്ന ഈ ചിത്രത്തിന്റെ തുടക്കത്തില്‍ ജേ യങ് എന്ന കഥാപാത്രം തന്റെ ആത്മസുഹൃത്തായ യോ ജിന്നിനോട് വസുമിത്ര എന്ന ഇന്ത്യന്‍ ഗണികയെപ്പറ്റി പറയുന്നുണ്ട്.വസുമിത്രയുമായി വേഴ്ചയിലേര്‍പ്പെടുന്നവര്‍ ബുദ്ധമതാനുയായികളായി മാറുമെന്നാണു കഥ.ചിത്രാരംഭത്തിലെ ഇന്ത്യന്‍ ഗണികയെയും ബുദ്ധമതാനുയായികളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇന്ത്യന്‍- ബുദ്ധപാരമ്പര്യങ്ങളിലേക്കാണ് ചിത്രം നയിക്കപ്പെടുന്നതെന്ന ധാരണയുളവാക്കും.എന്നാല്‍, ക്രിസ്തീയവിവക്ഷകളുള്ക്കൊള്ളു
2005 ലെ ഐ.എഫ്.എഫ്.കെ.യില്‍ കിം കി ഡുക്കിന്റെ മൂന്നു ചിത്രങ്ങളേ കാണാന്‍ കഴിഞ്ഞുള്ളു. ആ അനുഭവം എഴുതി സഹൃദയരുമായി പങ്കു വയ്ക്കണമെന്നുണ്ടായിരുന്നു.പക്ശാസ്ത്രീയ പഠനമാര്ജിക്കാതെ ചലച്ചിത്രകലയില്‍ വിജയപതാകയുയര്ത്തിയ അപൂര്‍വം പേരില്‍ ഒരാളാണ് കിം കി ഡുക്ക് .സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടവന്.ജീവിക്കാ
1996 -ല്‍ നിര്‍മ്മിക്കപ്പെട്ട ' ക്രോക്കഡൈലാ'ണ് കിംമിന്റെ ആദ്യചിത്രം.സിയൂളിലെ ഹാന്‍ നദിയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ ശവശരീരങ്ങള്‍ ശേഖരിക്കുന്ന ഒരു വിചിത്രമനുഷ്യന്റെ കഥയാണിത്.സര്‍വരും അവഗണിച്ച ഈ ചിത്രത്തിന് ബുസാന്‍ ചലച്ചിത്രമേളയില്‍ പ്രവേശനം ലഭിച്ചതായിരുന്നു കിമ്മിനു ലഭിച്ച ആദ്യത്തെ അംഗീകാരം.കൊറിയന്‍ സമൂഹത്തെസ്സംബന്ധിച്ച കിമ്മിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അവര്‍ക്ക് അസഹ്യമായി അനുഭവപ്പെട്ടു.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ദക്ഷിണ കൊറിയയില്‍ ബോക്സോഫീസില്‍ പരാജയത്തിന്റെ തുടര്‍ക്കഥകളായി.എന്നാല്‍, അന്തര്‍ദേശീയതലത്തില്‍ വലിയൊരാസ്വാദകവൃന്ദം രൂപപ്പെട്ടുവന്നു
രണ്ടായിരാമാണ്ടില്‍ തന്റെ ചലച്ചിത്രജീവിതത്തില്‍ നാഴികക്കല്ലുകളായ രണ്ടു ചിത്രങ്ങള്‍ക്ക് കിം രൂപം നല്കി .അവയില്‍ ആദ്യത്തേതായ ' ദി ഐല്‍ 'അത് കൈകാര്യം ചെയ്ത വിസ്ഫോടകമായ പ്രമേയത്തിന്റെയും നടുക്കുന്ന ദൃശ്യങ്ങളുടെയും പേരില്‍ വെനീസ്, സുന്ഡാന്സ് മേളകളില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തി.അടുത്ത ചിത്രമായ ' റിയല്‍ ഫിക്ഷന്‍ ' അതിന്റെ പുതുമ നിറഞ്ഞ രചനാരീതി കൊണ്ടാണ് ശ്രദ്ധേയമായത്.ഇതിലെ നായകനായ ചിത്രകാരന് പാരീസിലെ തെരുവോരങ്ങളില്‍ സ്വന്തം പെയിന്റിങുകള്‍ വിറ്റുനടന്ന കിം കി ഡുക്കിനെത്തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്.നിര്‍മ്
2005 ലെ കിം ചിത്രങ്ങളുടെ പ്രദര്‍ശനത്തെത്തുടര്‍ന്ന് ഓരോ ഐ.എഫ്.എഫ്.കെ.യിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി ആസ്വാദകര്‍ മുറവിളിയുയര്‍ത്തി.അടുത്ത കൊല്ലം ' ദി ബോ ' പ്രദര്‍ശിപ്പിക്കപ്പെട്ടു.കിം കി ഡുക്കിന്റെ രചനാപ്രത്യേകതകളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമായിരുന്നു അത്. പിന്നീട് കിം കി ഡുക്ക് മലയാളത്തിലെ സൂപ്പര്‍ താരമായി.'പിയത്ത ' എന്ന കിം ചിത്രം കാണാന്‍ ഫെസ്റ്റിവല്‍ തിയേറ്ററില്‍ പോയ ഞാന്‍ ചവിട്ടും തൊഴിയുമേറ്റ് വാതിലിനു പുറത്തേക്കു വീണു.പിന്നീട് ഞാന്‍ തിരുവനന്തപുരത്ത് കിം സിനിമ കണ്ടിട്ടില്ല.ഗോവയിലാണ് കണ്ടത്.എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവിടത്തെ പരിമിതമായ ഇരിപ്പിടങ്ങളുള്ള തിയേറ്ററുകളില്‍ യാതൊരു തിക്കും തിരക്കുമുണ്ടായില്ല.മലയാളികളും കുറവായിരുന്നു.ഒരാഴ്ച കഴിഞ്ഞു തിരുവനന്തപുരത്തെത്തുമ്പോള്‍ കിം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെ തിക്കും തിരക്കും ദൂരെ മാറി നിന്ന് ആസ്വദിച്ചു.
ഓരോ മേളയും കഴിയുമ്പോള്‍ കിം കി ഡുക്കിന്റെ ചിത്രത്തെപ്പറ്റി എഴുതാത്തതെന്തെന്ന് സുഹൃത്തുക്കള്‍ ചോദിക്കാറുണ്ടായിരുന്നു.കിമ്മി
കിം കി ഡുക് മരണപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ മറ്റു പലരെയും പോലെ എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹം രംഗത്തുവരുന്നതിനു മുന്‍പ് ദക്ഷിണകൊറിയയില്‍ പ്രസിദ്ധനായ മറ്റൊരു കിം കി ഡുക് ഉണ്ടായിരുന്നു.അദ്ദേഹമായിരിക്കു
കിം കി ഡുക്കിന്റെ സാഹസികസഞ്ചാരങ്ങള്‍ ... വിജയകൃഷ്ണന്; വര : വി ആര് സന്തോഷ്

Comments