പി സുശീല ആലാപനത്തിലെ നിത്യവിസ്മയം
- എസ് രാജേന്ദ്രബാബു
ഒരിക്കല്‍ ഒരു അഭിമുഖത്തിനിടയില്‍ ഞാന്‍ ദേവരാജന്‍ മാസ്റ്ററോടു ചോദിച്ചു-
'മാസ്റ്ററുടെ പാട്ടുകള്‍ പാടിയ ഗായകരുടെ കൂട്ടത്തില്‍ മാസ്റ്റര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ആരെയാണ്?'
പ്രശസ്തരും അപ്രശസ്തരുമായ നൂറ്റിമുപ്പത്തൊന്നു ഗായകര്‍ മാസ്റ്ററുടെ പാട്ടുകള്പാടിയിട്ടുണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു എന്റെ ചോദ്യം.
'അതിനെന്താ സംശയം, പിസുശീല തന്നെ.'
മറ്റുള്ളഗായകരില് നിന്ന് പിസുശീലയില് കാണുന്ന പ്രത്യേകത എന്താണെന്നായി എന്റെ അടുത്ത ചോദ്യം.
'നന്നായി പാടുന്നവരാണ് മിക്കവരും. എന്നാല്‍ രചനയുടെയും സംഗീതത്തിന്റെയും കഥാപാത്രത്തിന്റെയും കഥാസന്ദര്‍ഭത്തിന്റെയും പ്രാധാന്യമറിഞ്ഞ് അതിനാവശ്യമായ ഭാവം പകരാന്‍ സുശീലയോളം പോന്ന മറ്റാരുമില്ല. പാട്ട് പഠിച്ച ശേഷം അതിന്റെ ഭാവം ഉള്‍ച്ചേര്‍ക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ സുശീല അങ്ങനെയല്ല. അവര്പാടിത്തുടങ്ങുമ്പോള് തന്നെ തനതുഭാവം ആലാപനത്തില്‍ പ്രതിഫലിച്ചിട്ടുണ്ടാകും.'
1960-ല്‍ 'സീത' എന്ന ചിത്രത്തിനു വേണ്ടി വി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍'പാട്ടുപാടി ഉറക്കാം ഞാന്‍...' എന്ന ഗാനം പാടിക്കൊണ്ടാണ്പി സുശീല മലയാളചലച്ചിത്ര പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.അതേ ചിത്രത്തില്‍ 'വീണേ പാടുക പ്രിയതരമായ്...' എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും അവര്‍ ആലപിച്ചിട്ടുണ്ട്.തുടര്‍ന്ന് മലയാളത്തില്‍ വിവിധ സംഗീത സംവിധായകര്‍ക്കായി അറുനൂറ്റി നാല്പത്തിയഞ്ച് പാട്ടുകളാണ് സുശീലാമ്മപാടിയിട്ടുള്ളത്. അതില്‍ പകുതിയോളം പാട്ടുകള്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പിറന്നവയാണെന്നറിയുമ്പോള് ആ സംഗീതാചാര്യന്റെ മനസ്സില്‍ സുശീലാമ്മയ്ക്ക് ഉണ്ടായിരുന്ന സ്ഥാനം എത്ര വലുതായിരുന്നുവെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.1961-
'ഭാര്യ'-യിലെ ഗാനങ്ങള്‍ക്കു ശേഷം മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെയെല്ലാം മുഖ്യഗായിക സുശീലയായി മാറി. വൈവിധ്യപൂര്‍ണമായ ഗാനങ്ങള്‍ നല്കി സുശീലയെ എക്കാലവും ഒരുപടി മുന്നില്‍ നിര്‍ത്തിയത് ദേവരാജന്‍ മാസ്റ്റര്‍ തന്നെയായിരുന്നു. 'കണ്ണുനീര് മുത്തുമായ് കാണാനെത്തിയ', 'കാറ്റില്‍ ഇളംകാറ്റില്‍ ഒഴുകിവരും ഗാനം', 'പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി', 'പ്രിയതമാ', 'എല്ലാരും പാടത്ത് സ്വര്‍ണം വെതച്ചു...', 'ശ്രാവണച്ചന്ദ്രിക പൂ ചൂടിച്ചു...'-, 'രാജശില്പി നീയെനിക്കൊരു...', 'ഇന്ദുലേഖേ...', 'നക്ഷത്രക്കിന്നരന്മാര് വിരുന്നുവന്നു...', 'കണ്ണു തുറക്കാത്ത ദൈവങ്ങളേ...', 'പൂവുകള്‍ക്ക് പുണ്യകാലം...', 'വധൂവന്മാരേ...,''പഞ്ചതന്ത്രം കഥയിലെ...,''പാമരം പളുങ്ക് കൊണ്ട്...'എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തഎത്രയെത്ര മധുരഗാനങ്ങളാണ് ആ ഗാനസരസ്വതി നമുക്ക് സമ്മാനിച്ചിട്ടുള്ളത്.1994-ല്‍ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട'മലയാള ചലച്ചിത്ര സംഗീതോത്സവം 50 വര്‍ഷം' എന്ന പരിപാടിയില്‍ പങ്കെടുത്ത് സുശീല തന്റെ ലാവണ്യസുന്ദര ശബ്ദത്തില്‍ ഗാനങ്ങള്അവതരിപ്പിച്ചത് ഒരര്‍ത്ഥത്തില്‍ തന്റെ ഗുരുതുല്യനായ ദേവരാജന്‍ മാസ്റ്റര്‍ക്കു സമര്‍പ്പിച്ച ഗുരുദക്ഷിണ കൂടിയാവണം.'
'പ്രിയസഖി ഗംഗേ...' എന്ന ഗാനം സുശീലയ്ക്കു പകരം മാധുരി ട്രാക്ക് പാടിയതാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യം മാധുരിയുടെ പാട്ട് കേട്ടശേഷം ഇഷ്ടപ്പെടുകയും അതുമതിയെന്ന് മാസ്റ്ററോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ ഗാനമാകട്ടെ മാധുരിക്ക് മലയാളത്തില്‍ നാഴികക്കല്ലായി. പില്ക്കാലത്ത് സുശീല പാടേണ്ടിയിരുന്ന നിരവധി ഗാനങ്ങള്‍ മാധുരി പാടിയതിനു പിന്നില്‍ കേട്ടകെട്ടുകഥകളും ഊഹാപോഹങ്ങളും നിരവധി. അടുത്തിടെ മാധുരിയുമായി സംസാരിച്ചപ്പോള്‍ സുശീലയെ ദേവരാജന്‍ മാസ്റ്റര്‍ പില്ക്കാലത്ത്ഒഴിവാക്കാനുണ്ടായ സാഹചര്യം വിവരിക്കുകയുണ്ടായി. മാസ്റ്ററുടെ ഏറ്റവും നല്ല ഗാനങ്ങള്‍ പാടിയിരുന്ന സുശീല പക്ഷെ മലയാളത്തിന് വേണ്ടത്ര പരിഗണന നല്കിയിരുന്നില്ലത്രെ. മലയാളഗാനം പാടാന്‍ ഉറപ്പിച്ചു കഴിഞ്ഞാലും അതേസമയത്തു തന്നെ ഒരു തമിഴ്ഗാനം പാടാന്‍ അവസരം ലഭിച്ചാല്‍ തമിഴിനാകും പരിഗണന നല്‍കുക. പല സന്ദര്‍ഭങ്ങളിലും മാസ്റ്റര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായെന്നും കടുത്ത നിരാശയോടെയും വേദനയോടെയും ഇനിമേല്‍ സുശീലയെ പാടിക്കുകയില്ലെന്നു മാസ്റ്റര്ക്ക്തീരുമാനിക്കേണ്ടി വന്നെന്നുമാണ് മാധുരി നല്കുന്ന വിശദീകരണം. ഏതായാലും സുശീല പാടേണ്ടിയിരുന്ന ഒരുപിടി മധുര ഗാനങ്ങള്‍ അങ്ങനെ മലയാളിക്കു നഷ്ടമായി.
പി സുശീല ട്രസ്റ്റ് എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. രോഗം മൂലവും സാമ്പത്തികക്ലേശം മൂലവും ദുരിതമനുഭവിക്കുന്ന സംഗീത കലാകാരന്മാര്ക്ക് ആ ട്രസ്റ്റ് പെന്ഷന് നല്കിവരുന്നു. കൂടാതെ എല്ലാ വര്‍ഷവും നവംബര്‍ 13-ാം തീയതി പി സുശീലയുടെ ജന്മദിനത്തിന് ഗായകര്‍ക്ക് ലൈഫ്ടേം അച്ചീവ്മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിഎം സൗന്ദരരാജന്, പിബി ശ്രീനിവാസ്, എസ്പി ബാലസുബ്രഹ്മണ്യം, കെജെ യേശുദാസ്, പി ജയചന്ദ്രന്, എസ് ജാനകി, എല്‍ആര്‍ ഈശ്വരി തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കളാണ്.നാല് ദശാബ്ദത്തിലധികം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ പി സുശീല നിറസാന്നിദ്ധ്യമായി തുടര്‍ന്നു. അവാര്‍ഡുകളും അംഗീകാരങ്ങളും അവര്‍ക്കു പിന്നാലെ നിരനിരയായെത്തി.അവാര്‍ഡുകള്‍ ചാര്‍ത്തപ്പെടുമ്പോള്‍ അവയ്ക്കു തിളക്കമേറും എന്നല്ലാതെ അവാര്‍ഡുകള്‍ കൊണ്ട് അളന്നുതിട്ടപ്പെടുത്താനാവുന്
..............................
സംഗീതം: പി സുശീല : എസ് രാജേന്ദ്ര ബാബു

പി സുശീല
ത്രിവേണിസംഗമം - പി സുശീലയും വാണി ജയറാമും എസ ജാനകിയും
പിതാവില്‍ നിന്നു തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സുശീല ഹൃദിസ്ഥമാക്കിയത്. എംഎസ് സുബ്ബലക്ഷ്മിയെപ്പോലെയോ ഡികെ പട്ടാംബാളിനെ പോലെയോ മകളെഒരു മികച്ച ശാസ്ത്രീയസംഗീതപ്രതിഭയാക്കി വളര്‍ത്തുകയായിരുന്നു പിതാവിന്റെ മോഹം. ഒമ്പതാം വയസ്സു മുതല്‍ തന്നെ അരങ്ങില്‍ സംഗീതക്കച്ചേരികള്‍ നടത്തി സുശീല അംഗീകാരങ്ങള്‍ വാരിക്കൂട്ടി.കര്‍ണാടക സംഗീതത്തില്‍ ഒന്നാം ക്ലാസില്‍ ഡിപ്ലോമ നേടിയ ശേഷം 'മങ്കരാജു' എന്നൊരു തെലുങ്ക് ചിത്രത്തില്‍ ആദ്യഗാനം പാടിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ലതാ മങ്കേഷ്കറുടെ ഹിന്ദി ഗാനങ്ങള്‍ അതിമനോഹരമായി സുശീല വേദികളില്പാടിയിരുന്നത് ഏറെ അംഗീകരിക്കപ്പെടുകയും അനേകം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. പില്ക്കാലത്ത് പി സുശീല ദക്ഷിണേന്ത്യയുടെ ലതാ മങ്കേഷ്കറായത് ചരിത്രം അവര്‍ക്കായി കാത്തുവച്ച സുവര്‍ണനേട്ടം. ഒരിക്കല്‍ ബോംബെയില്‍ ലതാ മങ്കേഷ്കറെ വീട്ടില്‍ സന്ദര്‍ശിച്ച സുശീലാമ്മ തന്റെ അനേകം പാട്ടുകള്‍ ലതാമങ്കേഷ്കര്‍ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നത് കണ്ട് അത്ഭുതപരവശയായി.ലതാ മങ്കേഷ്കര്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഗായികയായിരുന്നു പി സുശീല.
1952-ല്‍ പണ്ഡ്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തില്‍ 'പെറ്റ്റ തായ്' എന്ന തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചതോടെ സ്വന്തമായൊരിടം സുശീലയ്ക്കു കണ്ടെത്താനായി. പി ലീല, ജിക്കി, എംഎല് വസന്തകുമാരി തുടങ്ങി ശക്തമായ ഒരു ഗായകനിരയെയാണ് തമിഴില്‍ സുശീലയ്ക്കു നേരിടേണ്ടി വന്നത്. അക്കാലത്ത് എവിഎം കമ്പനിയില്‍ മാസശമ്പളം പറ്റുന്ന ഗായികയായി സുശീല കുറച്ചുകാലം ജോലിനോക്കി. തമിഴ് ഭാഷയിലും ഉച്ചാരണത്തിലും മികവു നേടാനായി ഒരു ട്യൂട്ടറെ എംവിഎം സ്റ്റുഡിയോയുടെ സ്ഥാപകനായ എവി മെയ്യപ്പന് ഏര്‍പ്പാടാക്കി. തമിഴ് പിന്നണിഗാന രംഗത്ത് വ്യക്തിത്വം ഉറപ്പിക്കാന്‍ സുശീലയ്ക്കു സാധിച്ചത് അങ്ങനെയാണ്.'മിസ്സിയമ്മ', 'കണവനേ കണ്‍കണ്ട ദൈവം' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളോടെ തമിഴില്ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായി മാറാന്‍ അവര്‍ക്കു കഴിഞ്ഞു.എംഎസ് വിശ്വനാഥന്റെയും കെവി മഹാദേവന്റെയും ആയിരക്കണക്കിനു സുവര്ണഗീതങ്ങളാണ് തമിഴില്സുശീല പാടിയിട്ടുള്ളത്. ഒപ്പം തെലുങ്കിലും കന്നഡത്തിലും സുശീല പ്രിയപ്പെട്ട ഗായികയായി. തമിഴില്‍ ടിഎം സൗന്ദരരാജന്, എസ്പി ബാലസുബ്രഹ്മണ്യം, തെലുങ്കില്‍ ഘണ്ടശാല, എസ്പി ബാലസുബ്രഹ്മണ്യം, കന്നഡത്തില്‍ പിബി ശ്രീനിവാസ്, എസ്പി ബാലസുബ്രഹ്മണ്യം, മലയാളത്തില്‍ കെജെ യേശുദാസ്, പി ജയചന്ദ്രന് തുടങ്ങിയവരോടൊപ്പം പാടിയ ആയിരക്കണക്കിനു യുഗ്മഗാനങ്ങള്‍ സുശീലയുടെ ചരിത്ര നേട്ടങ്ങളാണ്.ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലായി അമ്പതിനായിരത്തിലേറെ ഗാനങ്ങളാണ് പി സുശീലയുടെ ക്രെഡിറ്റില്‍ ഉള്ളത്.
ലതികയും പി സുശീലയും
ആരു പാടിയാലും ചെറിയ തെറ്റുകുറ്റങ്ങള്‍ ഒക്കെ സംഭവിക്കും. അതു സാധാരണമാണ്. എന്നാല്‍ സുശീലയെക്കുറിച്ച് അങ്ങനെ ഒരു പരാതി എനിക്കില്ല - ഒരിക്കല്‍ ഒഴിച്ച്,' ദേവരാജന്‍ മാസ്റ്റര്‍ അങ്ങനെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ സാഹചര്യം അറിയാന്‍ ഞാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഒന്നു മടിച്ചെങ്കിലും പിന്നീട് അദ്ദേഹം അതു വിശദീകരിച്ചു -
'ബിലഹരി രാഗത്തിലാണ് 'പ്രിയതമാ' എന്ന ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. റെക്കോഡിംഗ് സ്റ്റുഡിയോയില്എത്തിയഅവര് പെട്ടെന്നുതന്നെഈണം ഹൃദിസ്ഥമാക്കി പാടി. പക്ഷേ ഒരു സ്ഥലത്ത് ഒരു സ്വരം നഷ്ടമായി. അനുപല്ലവിയുടെ ഒടുവില്‍ 'നാഥാ...' എന്ന് ആരോഹണത്തില്‍ പാടിയിട്ട് വീണ്ടും 'നാഥാ...' എന്ന് അവരോഹണത്തില് പാടിയപ്പോഴാണ് ഒരു സ്വരം നഷ്ടമായത്. വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ അതു മനസ്സിലാവുകയുള്ളു. ഒരു സാധാരണ ശ്രോതാവിന് അതു തീരെ മനസ്സിലാവില്ല. അതിനാല്‍ സാരമില്ലെന്ന് ഞാന്‍ അവരെ സമാധാനപ്പെടുത്തിയെങ്കിലും അങ്ങനെ ഒരു കുറവ് സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച സുശീല അതു ശരിയാക്കാന്‍ പലയാവര്ത്തിച്ചു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ നിരാശ വളരെക്കാലം അവരെ വേദനിപ്പിച്ചിരുന്നു.' നതല്ലല്ലോ പി സുശീലഎന്ന മഹാഗായികയുടെ ഔന്നത്യം. അറുപത്, എഴുപത്, എണ്പതു കാലഘട്ടങ്ങളില്കാമ്പസുകളിലെ കൗമാര യൗവന മാനസങ്ങളില്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ദീപ്തമായി ജ്വലിപ്പിച്ചിരുന്ന ഗായികയ്ക്കു പകരക്കാരിയാകാന്‍ പിന്നീട് വന്ന ഗായികമാരില്‍ ഒരാള്‍ക്കുപോലും സാധ്യമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിസുശീലയില് എത്തിച്ചേരാനായിരുന്നു എല്ലാ ശ്രമങ്ങളും. ആ നാദബ്രഹ്മത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നതിന്റെകാരണവും അതുതന്നെയാണ്. ....
ജി ദേവരാജനും ലേഖകന്‍ എസ് രാജേന്ദ്ര ബാബുവും
Comments