കമല ഹാരിസ് :ഒരു പ്രവചനം ഫലിച്ച കഥ

ജി ജെ

2003 ൽ കമല ഹാരിസ് ഡിസ്ട്രിക്‌ട് അറ്റോർണി ആയി സാൻ ഫ്രാന്സിസ്കോയിൽ മത്സരിക്കുകയാണ് .ആ മത്സര വേളയിലാണ്  അവരെ പരിചയപ്പെടാൻ അവസരമൊരുങ്ങിയത്.തികച്ചും പ്രൊഫഷണല്‍ ആയ ഒരു പരിചയപ്പെടല്‍ ആയിരുന്നു അത് . ഇന്ത്യക്കാരി മത്സരിക്കുമ്പോൾ മറ്റു ഇന്ത്യക്കാരുടെ പിന്തുണ ലഭിക്കാൻ ഇന്ത്യൻ മാധ്യമങ്ങളെ ബന്ധപ്പെടുന്നത് സ്വാഭാവികമാണല്ലോ. അങ്ങനെ അന്നത്തെ പ്രമുഖ പത്രമായ ഇന്ത്യ എബ്രോഡിൽ അവർ ബന്ധപ്പെട്ടു. അന്ന് ഞാനാണ് ആ ഫോൺ കോൾ അറ്റൻഡ് ചെയ്തത്. അവര്‍ മത്സരത്തെ പറ്റി സംസാരിച്ചു ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പിന്തുണ കിട്ടേണ്ടതിനെ പറ്റിയും .തുടര്‍ന്നു  അവരുടെ അമ്മ ശ്യാമള ഗോപാലനുമായും സംസാരിച്ചു. 


തുടർന്ന് ഇലക്ഷനെപ്പറ്റിയും സ്ഥാനാര്ഥിയെപ്പറ്റിയും എഴുതി. പിന്നീട് പലവട്ടം.


സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വോട്ടുകൾ ലഭിച്ചാൽ തന്നെ വിജയിക്കാം എന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഉയരുന്ന വിവാദങ്ങൾ തന്നെയാണ് അന്നും കമലയ്‌ക്കെതിരെ തലപൊക്കി നിന്നിരുന്നത്. 
എന്നാൽ കഴിവും അമ്മ നൽകിയ പിന്തുണയുമാണ് കമലയേയും സഹോദരി മായയെയും ഉയരങ്ങളിൽ എത്തിച്ചതെന്ന് അവരുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ വ്യക്തമാകും.
2003 ൽ കമലയുടെ എതിരാളിയായി മത്സരിച്ചത് അന്നത്തെ ഡിസ്ട്രിക്ട് അറ്റോർണി  തന്നെ ആയിരുന്നിട്ടും റൺ ഓഫിൽ അവർ വിജയം സ്വന്തമാക്കി. പിന്നീട് പല തവണ കമലയുടെ അമ്മയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ശ്യാമള  ഗോപാലനിൽ നിന്നാണ് കമലയ്ക്ക് 'ഫീമെയിൽ ബരാക്ക് ഒബാമ' എന്നൊരു വിശേഷണം ഞാൻ ആദ്യമായി കേട്ടത്.  


കമലയുടെ അമ്മ മരിക്കുന്നത് 2009 ലാണ്.  അത് വരെയും അവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇടക്കിടക്ക് അവർ വിളിക്കും. പറയുന്നത് കുടുതലായും മകളെപ്പറ്റി തന്നെ. 
ഡിസ്ട്രിക്ട് അറ്റോർണി സ്ഥാനത്തിരുന്ന് കമല  റിസീഡിവിസത്തിനെതിരെ പ്രവർത്തിച്ചതും അവർ വിവരിച്ചു.  ഒരിക്കൽ ജയിലിൽ പോകുന്നവരിൽ വീണ്ടും അവിടേക്ക് ആകർഷിക്കപ്പെടുന്ന പ്രവണതയെയാണ് റിസീഡിവിസമെന്ന് പറയുന്നത്. അമേരിക്കയിൽ ഇത് പതിവാണ്. ജയിലിൽ പോയവർ അതൊരു രണ്ടാം ഭവനം പോലെ കാണുന്ന സ്ഥിതിവിശേഷമുണ്ട്. അത് ഇല്ലാതാകാൻ തടവുകാരുടെ പുനരധിവാസത്തിന് കമല പദ്ധതികൾ തയ്യാറാക്കി.


ഡിസ്ട്രിക്ട്  അറ്റോർണി ആയിരിക്കെ വേറെയും നിരവധി നിയമ പരിഷ്‌കാരങ്ങൾ നടത്തി കമല ശ്രദ്ധ നേടി. മക്കളെ സ്കൂളിൽ അയച്ചില്ലെങ്കിൽ മാതാപിതാക്കളെ ജയിലിൽ അടയ്ക്കുമെന്ന നിയമം ഇതിലൊന്നാണ്. മക്കൾക്ക് വിദ്യാഭ്യാസം നല്കേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണെന്നും, കുട്ടികൾക്കത് നിഷേധിച്ചു കൂടെന്നും അവർ പഠിച്ച  പാഠമാണ് മറ്റുള്ളവർക്കും പകർന്നത്. 
2011 -ൽ കാലിഫോർണിയ പോലെ വലിയൊരു സ്റ്റേറ്റിന്റെ അറ്റോർണി ജനറലായി കമല അധികാരമേറ്റപ്പോൾ അഭിനന്ദനം അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കമല ഹാരിസ് :ഒരു പ്രവചനം ഫലിച്ച കഥ
ജി ജെ
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയി ആദ്യമായി ഒരു വനിത,  ഇന്ത്യന്‍ വംശജയായ  കമല ഹാരിസ് എത്തുമ്പോള്‍ അവരുടെ  നീണ്ട വഴികളിലൂടെ ,അവരുടെ നിലപാടുകളിലൂടെ  ,അവരുടെ നിയോഗത്തിലൂടെ

2003 ല്‍ കമല ഹാരിസ് ഡിസ്ട്രിക്ട് അറ്റോര്‍ണി ആയി സാന്‍ ഫ്രാന്‌സിസ്‌കോയില്‍ മത്സരിക്കുകയാണ് .ആയ മത്സര വേളയിലാണ്  അവരെ പരിചയപ്പെടാന്‍ അവസരമൊരുങ്ങിയത്.തികച്ചും പ്രൊഫഷണല്‍ ആയ ഒരു പരിചയപ്പെടല്‍ ആയിരുന്നു അത് . ഇന്ത്യക്കാരി മത്സരിക്കുമ്പോള്‍ മറ്റു ഇന്ത്യക്കാരുടെ പിന്തുണ ലഭിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ബന്ധപ്പെടുന്നത് സ്വാഭാവികമാണല്ലോ. അങ്ങനെ അന്നത്തെ പ്രമുഖ പത്രമായ ഇന്ത്യ എബ്രോഡില്‍ അവര്‍ ബന്ധപ്പെട്ടു. അന്ന് ഞാനാണ് ആ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തത്. അവര്‍ മത്സരത്തെ പറ്റി സംസാരിച്ചു ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പിന്തുണ കിട്ടേണ്ടതിനെ പറ്റിയും .തുടര്‍ന്നു  അവരുടെ അമ്മ ശ്യാമള ഗോപാലനുമായും സംസാരിച്ചു.

തുടര്‍ന്ന് ഇലക്ഷനെപ്പറ്റിയും സ്ഥാനാര്ഥിയെപ്പറ്റിയും എഴുതി. പിന്നീട് പലവട്ടം.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വോട്ടുകള്‍ ലഭിച്ചാല്‍ തന്നെ വിജയിക്കാം എന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഉയരുന്ന വിവാദങ്ങള്‍ തന്നെയാണ് അന്നും കമലയ്ക്കെതിരെ തലപൊക്കി നിന്നിരുന്നത്.

എന്നാല്‍ കഴിവും അമ്മ നല്‍കിയ പിന്തുണയുമാണ് കമലയേയും സഹോദരി മായയെയും ഉയരങ്ങളില്‍ എത്തിച്ചതെന്ന് അവരുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ വ്യക്തമാകും.

2003 ല്‍ കമലയുടെ എതിരാളിയായി മത്സരിച്ചത് അന്നത്തെ ഡിസ്ട്രിക്ട് അറ്റോര്‍ണി  തന്നെ ആയിരുന്നിട്ടും റണ്‍ ഓഫില്‍ അവര്‍ വിജയം സ്വന്തമാക്കി. പിന്നീട് പല തവണ കമലയുടെ അമ്മയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ശ്യാമള  ഗോപാലനില്‍ നിന്നാണ് കമലയ്ക്ക് 'ഫീമെയില്‍ ബരാക്ക് ഒബാമ' എന്നൊരു വിശേഷണം ഞാന്‍ ആദ്യമായി കേട്ടത്.  

കമലയുടെ അമ്മ മരിക്കുന്നത് 2009 ലാണ്.  അത് വരെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇടക്കിടക്ക് അവര്‍ വിളിക്കും. പറയുന്നത് കുടുതലായും മകളെപ്പറ്റി തന്നെ.

ഡിസ്ട്രിക്ട് അറ്റോര്‍ണി സ്ഥാനത്തിരുന്ന് കമല  റിസീഡിവിസത്തിനെതിരെ പ്രവര്‍ത്തിച്ചതും അവര്‍ വിവരിച്ചു.  ഒരിക്കല്‍ ജയിലില്‍ പോകുന്നവരില്‍ വീണ്ടും അവിടേക്ക് ആകര്‍ഷിക്കപ്പെടുന്ന പ്രവണതയെയാണ് റിസീഡിവിസമെന്ന് പറയുന്നത്. അമേരിക്കയില്‍ ഇത് പതിവാണ്. ജയിലില്‍ പോയവര്‍ അതൊരു രണ്ടാം ഭവനം പോലെ കാണുന്ന സ്ഥിതിവിശേഷമുണ്ട്. അത് ഇല്ലാതാകാന്‍ തടവുകാരുടെ പുനരധിവാസത്തിന് കമല പദ്ധതികള്‍ തയ്യാറാക്കി.

ഡിസ്ട്രിക്ട്  അറ്റോര്‍ണി ആയിരിക്കെ വേറെയും നിരവധി നിയമ പരിഷ്‌കാരങ്ങള്‍ നടത്തി കമല ശ്രദ്ധ നേടി. മക്കളെ സ്‌കൂളില്‍ അയച്ചില്ലെങ്കില്‍ മാതാപിതാക്കളെ ജയിലില്‍ അടയ്ക്കുമെന്ന നിയമം ഇതിലൊന്നാണ്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‌കേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണെന്നും, കുട്ടികള്‍ക്കത് നിഷേധിച്ചു കൂടെന്നും അവര്‍ പഠിച്ച  പാഠമാണ് മറ്റുള്ളവര്‍ക്കും പകര്‍ന്നത്.

2011 -ല്‍ കാലിഫോര്‍ണിയ പോലെ വലിയൊരു സ്റ്റേറ്റിന്റെ അറ്റോര്‍ണി ജനറലായി കമല അധികാരമേറ്റപ്പോള്‍ അഭിനന്ദനം അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സെക്രട്ടറിയോട്   സംസാരിക്കാനെ  കഴിഞ്ഞുള്ളു. കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലിന് ഗവര്‍ണര്‍ക്ക് തൊട്ടു താഴെയാണ് സ്ഥാനം. പിന്നീടവര്‍ യു.എസ്   സെനറ്ററായി മത്സരിക്കുന്ന അവസരത്തിലും കമലയെക്കുറിച്ച് എഴുതി.സെക്രട്ടറിയോട്   സംസാരിക്കാനെ  കഴിഞ്ഞുള്ളു. കാലിഫോർണിയയിലെ അറ്റോർണി ജനറലിന് ഗവർണർക്ക് തൊട്ടു താഴെയാണ് സ്ഥാനം. പിന്നീടവർ യു.എസ്   സെനറ്ററായി മത്‌സരിക്കുന്ന അവസരത്തിലും കമലയെക്കുറിച്ച് എഴുതി. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ നാമനിര്‍ദ്ദേശം തികച്ചും അപ്രതീക്ഷിതമായിരുന്നു. ബൈഡനെ അതിശക്തമായി എതിര്‍ത്തിരുന്ന കമലയെ അദ്ദേഹം റണ്ണിങ് മേയ്റ്റായി തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.  .  

2019 ഫെബ്രുവരിയില്‍  ഇന്ത്യ ലൈഫ് ടൈംസില്‍ ഞങ്ങള്‍ കമല ഹാരിസ്  വൈസ് പ്രസിഡന്റ് ആകുന്നതിനുള്ള സാധ്യത എഴുതിയിരുന്നു. താഴെ ചിത്രങ്ങള്‍. ആ പ്രവചനം സത്യമായി.

കമല ഹാരിസ് വൈസ് പ്രസിഡന്റായാല്‍ നമുക്കെന്താണ് നേട്ടമെന്ന് ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു സംശയമുണ്ട്. വ്യക്തിപരമായൊരു നേട്ടം സാധ്യമാകില്ലെങ്കിലും ഒരു ഇന്ത്യന്‍ നാമം  ലോകം മുഴുവന്‍ അറിയപ്പെട്ടു എന്നത് ചെറിയ കാര്യമല്ല.  കമല അംഗീകരിക്കപ്പെടുന്നു എന്നതിന്റെ അര്‍ഥം ഓരോ ഇന്ത്യക്കാരനും അംഗീകരിക്കപ്പെടുന്നു എന്നാണ്. അവര്‍ക്കിവിടെ സ്വന്തമായി ഇടമുണ്ട് എന്നാണ്.

ഒബാമ പ്രസിഡന്റായപ്പോള്‍ കറുത്തവര്‍ക്ക് നേട്ടമുണ്ടായില്ല എന്ന് പറയുന്നതുപോലെ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ഉണ്ടാകുന്ന കാര്യങ്ങള്‍ കമലയുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ വരാം. അത് കുറ്റപ്പെടുത്തേണ്ട വസ്തുതയല്ല. അമേരിക്ക പോലൊരു രാജ്യത്ത് അത്രവലിയ പദവിയിലെത്തുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തെയോ കമ്മ്യൂണിറ്റിയെയോ പ്രീതിപ്പെടുത്തുകയോ തൃപ്തിപ്പെടുത്തുകയോ അല്ല വേണ്ടത്. രാഷ്ട്രത്തിനും  ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ വംശീയതയ്ക്ക് സ്ഥാനമില്ല.

എഴുപത്തിയേഴുകാരനായ ബൈഡന്‍ അന്പത്തിയഞ്ച് വയസ്സുള്ള കറുത്തവര്‍ഗക്കാരിയായ കമലയുടെ പേര് നിര്‍ദ്ദേശിച്ചതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സ്ത്രീയായിരിക്കുമെന്ന പ്രഖ്യാപനവും കമലയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നില്ല. സെനറ്റര്‍ എമി ക്‌ളോബുച്ചര്‍  അല്ലെങ്കില്‍ സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടത്.

ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് മര്‍ദ്ദിച്ച് കൊന്നതോടെയാണ് കമല ഹാരിസിന്റെ നാമം നിര്‍ദ്ദേശിക്കപ്പെട്ടത്. മിനസോട്ടയില്‍ ക്‌ളോബുച്ചര്‍  യുഎസ് അറ്റോര്‍ണിയായിരിക്കെ കറുത്തവര്‍ഗക്കാര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന ആക്ഷേപം നിലനിന്നതുകൊണ്ടാണ് അവരുടെ സാധ്യത നഷ്ടമായത്. അമേരിക്ക ആദരവോടെ നോക്കിക്കാണുന്ന എലിസബത്ത് വാറന്റെ പേര് കടന്നുവരാതിരുന്നതിനു കാരണം  അവരുടെ പ്രായാധിക്യവും തീവ്ര ഇടതു നിലപാടുകളുമാണ്  

 മൂന്നാമത്തെ കറുത്ത സെനറ്റര്‍ എന്നതുള്‍പ്പെടെ പ്രവര്‍ത്തന രംഗത്തെ പരിചയസമ്പന്നതകൂടി കണക്കിലെടുത്തപ്പോള്‍ കമലയ്ക്കു വാതില്‍ തുറന്നുകിട്ടി. ഈ തീരുമാനം അണികളില്‍  ആവേശം നിറച്ചു. ജമൈക്കന്‍ പിതാവിന് ഇന്ത്യക്കാരിയില്‍ ജനിച്ച മകളെ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം ഉള്‍ക്കൊണ്ടു  

ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് ഇതൊരു അംഗീകാരമാണ്. നിക്കി ഹെയ്ലി ഗവര്‍ണര്‍ ആയപ്പോള്‍ ലഭിച്ചതിന് സമാനമായ ഒന്ന്. നമുക്കിടയില്‍ നിന്ന് ഇനിയും ഇതുപോലുള്ളവര്‍ ഉണ്ടാകാനുള്ള പ്രചോദനമായി ഈ നേട്ടം കണക്കാക്കുന്നവരുണ്ട്. അപ്പോഴും, ഇത് വേഗത്തില്‍ കരഗതമാകുന്ന ഒന്നല്ലെന്ന് ഓര്‍മ്മവേണം. തികഞ്ഞ അര്‍പ്പണബോധവും വ്യക്തിപരമായ ത്യാഗങ്ങളും  പോരാട്ടവും പ്രവര്‍ത്തനവും പ്രയത്‌നവും നടത്തിയാണ് അവര്‍ ഉയര്‍ന്നുവന്നത്.

കമല ഹാരിസ് ഒരു നാള്‍ അമേരിക്കയുടെ പരമോന്നത പദവിയില്‍ എത്തിച്ചേരുന്നത് ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടമായിരിക്കും. നമുക്ക് അതിനായി ആശംസിക്കാം.

കമല ഹാരിസിന്റെ മതവിശ്വാസം

ആദ്യം ജോ ബൈഡന്റെ വിശ്വാസങ്ങളിലൂടെ കണ്ണോടിക്കാം. അദ്ദേഹമൊരു കത്തോലിക്ക മതവിശ്വാസിയാണ്. പൊതുവെ സഭ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ട് രാഷ്ട്രീയക്കാരെ നല്ല മത വിശ്വാസികളായി അംഗീകരിക്കാറില്ല. ഉദാഹരണത്തിന്, ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം തുടങ്ങിയ കാര്യങ്ങളിലെ  സഭയുടെ പഠനത്തോട് ബൈഡന്‍ യോജിപ്പ് കാട്ടുന്നില്ല.

അമേരിക്കയെ ഇത്രയും മഹത്തരവും സമ്പന്നവുമായ രാജ്യമാക്കി മാറ്റിയതില്‍ അതിന്റെ തറക്കല്ല് പാകിയവര്‍ പകര്‍ന്ന ഒരു ആശയത്തിന് വലിയ പങ്കുണ്ട്. സഭയെയും മതത്തെയും ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കാതിരിക്കുക എന്ന ആ തീരുമാനമാണ് അമേരിക്കയെ ഇന്ന് കാണുന്ന രീതിയില്‍ വളര്‍ത്തിയത്.
സ്വാതന്ത്ര്യം നേടുമ്പോള്‍ അമേരിക്കയില്‍ ക്രിസ്തുമത വിശ്വാസികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും, ഇതൊരു ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റിയില്ല എന്നതാണ് മഹത്തരം. ബ്രിട്ടനിലെ ക്രൈസ്തവ പീഡനം കണ്ട് രക്ഷ തേടിയെത്തിയവരും  ഇവിടെയുണ്ടായിരുന്നു. മതാധിഷ്ടിത രാജ്യങ്ങളില്‍ എന്തിനും ഏതിനും മതനേതാക്കള്‍ ഇടപെടുന്നത് പുരോഗതിയെ ബാധിക്കുന്ന കാഴ്ച കാണുമ്പോഴാണ് അമേരിക്കയുടെ പിതാക്കന്മാരുടെ ദീര്‍ഘവീക്ഷണം ബോധ്യമാകുന്നത്.

ഒബാമ പ്രസിഡന്റ് ആയിരിക്കെ അദ്ദേഹം ക്രിസ്ത്യാനി അല്ലെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു.
സ്വവര്‍ഗ വിവാഹം  ഇസ്ലാം മതവും ക്രിസ്തുമതവും ശക്തമായി എതിര്‍ക്കുമ്പോഴും അമേരിക്ക എന്ന രാഷ്ട്രത്തിന് സ്വന്തമായി നിലപാടെടുക്കാനും നയങ്ങള്‍ കൊണ്ടുവരാനും സാധിക്കുന്നത് മതനിരപേക്ഷത കൊണ്ടാണ്. മതങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നു എന്നത് എക്കാലത്തും അമേരിക്കയുടെ വിജയമാണ്. ചൈനയും ഇതേ നിലയിലാണ് വളര്‍ച്ചയുടെ പാതയിലെത്തിയത്. അവിടെയാണ് ഇന്ത്യയുടെ അപചയം. മതം രാഷ്ട്രത്തേക്കാള്‍ വലുതാകുന്ന ഇന്ത്യയിലെ ഇപ്പോഴത്തെ പ്രവണത നമ്മെ തരംതാഴ്ത്തുകയെ ഉള്ളു.

കമലയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിയുന്നത്. പിതാവിനെപ്പോലെ ബാപ്ടിസ് ആണ് കമലയും.  അമ്മ ശ്യാമള ഗോപാലന്‍ ഹിന്ദു ബ്രാഹ്മിണ്‍ ആയിരുന്നതിനാല്‍ അമ്പലങ്ങളിലും  പോകുമായിരുന്നു. അമ്മയുടെ പാരമ്പര്യത്തില്‍ നിന്നാകാം അവര്‍ക്ക് റെഡ് മീറ്റ് ഇഷ്ടമല്ല.

കമല വിവാഹം കഴിച്ചിരിക്കുന്നത് യഹൂദ വിശ്വസിയും അറ്റോര്‍ണിയുമായ ഏംഹോഫിനെയാണ് .  അദ്ദേഹത്തിന്റെ മക്കള്‍ കമലയെ മൊമല എന്നാണു വിളിക്കുന്നത്.

ആത്മീയതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന കമലയുടെ മതവിശ്വാസത്തെക്കുറിച്ച് അവര്‍ സംസാരിക്കാറില്ല. എങ്കിലും, അവര്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ആയിരുന്ന കാലത്ത് കത്തോലിക്ക സഭയെ സഹായിച്ചതായി അടുത്തിടെ ഒരു ലേഖനം വന്നിരുന്നു. കത്തോലിക്ക സഭയിലെ വൈദികര്‍ നടത്തിയ വൃത്തികേടുകള്‍ അന്വേഷിക്കാതെ കണ്ണടച്ചു  എന്നായിരുന്നു  ആക്ഷേപം. എന്നാല്‍,  ഇതിനെ ന്യൂയോര്‍ക്കില്‍ നിന്നുള്ള കാത്തലിക്  ലീഗ്  ശക്തിയുക്തം എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

കമല ഹാരിസ് കത്തോലിക്കാ വിരുദ്ധയാണെന്നും ആ കടുത്ത വലതുപക്ഷ സംഘടന തുറന്നടിച്ചു. ജഡ്ജിമാരുടെ നിയമനം സെനറ്റില്‍ ചര്‍ച്ചയായി വരുമ്പോള്‍ ' നൈറ്റ്‌സ് ഓഫ് കൊളംബസില്‍'' അംഗമായിരുന്നതിന്റെ പേരില്‍പോലും  ജഡ്ജ് ബ്രെഡ് കാവനായോട് അവര്‍ കടുത്ത ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

സ്ത്രീ ശരീരം സ്ത്രീയുടെ സ്വന്തം കാര്യമാണെന്നും ഗര്‍ഭഛിദ്രം സ്ത്രീയുടെ താല്പര്യാനുസരണം അനുവദിക്കണമെന്നും അവര്‍ വാദിക്കുന്നു.  മാരീവന നിയമവിധേയമാക്കാമെന്നും സെക്‌സ് വര്‍ക്ക് നിയമ വിരുദ്ധമല്ലെന്നുമുള്ള നിലപാടുകളുമാണ് അവര്‍ക്കുള്ളത്

വ്യത്യസ്ത മതങ്ങളും പശ്ചാത്തലങ്ങളും ജീവിതത്തിന്റെ ഭാഗമായതിലൂടെ കൈവന്ന അപൂര്‍വത, കമല ഹാരിസിനു നിഷ്പക്ഷമായി കാര്യങ്ങള്‍ നോക്കിക്കാണാനുള്ള ഉള്‍ക്കാഴ്ച നല്‍കുമെന്ന് വേണം അനുമാനിക്കാന്‍.

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image