അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ അഗ്രഗണ്യരാണ് മലയാളികള്‍ .വിവരവും വാര്‍ത്തയും സ്വതന്ത്രമായി ലഭിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ എല്ലാക്കാര്യവും ധൈഷണികമായി വിലയിരുത്തപ്പെടും .സ്വാഭാവികമായി അത് ഭരണകര്‍ത്താക്കളുടെയോ മേലാളരുടെയോ അഭിപ്രായമാകില്ല . സമൂഹത്തിന്റെ വികാരം ധരിപ്പിക്കാന്‍ സ്വന്തം   തല രാജാവിന് എപ്പോഴും സമര്‍പ്പിക്കുന്ന വിദൂഷകനെപ്പോലെ സത്യം കാണുകയും അതിന്റെ ആന്തരാര്‍ത്ഥങ്ങള്‍ കണ്ടു ഒരു സമൂഹത്തിനു വേണ്ടി കാര്യങ്ങള്‍ പച്ചയായി അവതരിപ്പിക്കുകയും ചെയ്യുന്നവരാണ് ആധുനിക യുഗത്തിലെ പങ്ക്തികാരന്മാര്‍.അവരില്‍ അധികാരികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവരുമുണ്ടാകം .ഒന്നുകില്‍ അവര്‍ സത്യം കണ്ടറിയും  അല്ലെങ്കില്‍ ജനം അവരെ നിരാകരിക്കും.

ഈ സത്യാനന്തര കാലഘട്ടത്തിലും വ്യാജപ്രവാചകന്മാര്‍ക്കും പിണിയാളുകള്‍ക്കും ഏറെ നിലനില്‍പ്പില്ല ഈ സവിശേഷമായ സത്യം മാധ്യമ ചരിത്ര രചന ഒരു ദൌത്യമായി എടുത്തിരിക്കുന്ന എന്‍ പി രാജേന്ദ്രന്‍ തന്റെ പുതിയ പഠനത്തില്‍ മാധ്യമ പംക്തി  എഴുത്തും ചരിത്രവും എന്ന പുസ്തകത്തിലൂടെ ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു .


പത്രപംക്തിയുടെ ജനനം, പ്രമുഖരായ മലയാളം പംക്തി രചയിതാക്കള്‍, ഹാസ്യവും ആക്ഷേപഹാസ്യവും ആയുധമാക്കിയവര്‍, ആരുടെയും പക്ഷം ചേരാത്ത ഒറ്റയാന്മാര്‍, പംക്തിയെഴുതിയ സാഹിത്യകാരന്മാരും നേതാക്കളും, പോത്തന്‍ ജോസഫിനെപ്പോലെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവര്‍ തുടങ്ങിയതാണ് ഉള്ളടക്കം


'പത്രപ്രവര്‍ത്തനത്തിലെയും മാധ്യമങ്ങളിലെയും സവിശേഷമായ ജനുസ്സാണ് പംക്തി അല്ലെങ്കില്‍ കോളം. സ്വതന്ത്രമായ അഭിപ്രായത്തിന്റെ വേദിയാണത്. പംക്തികാരന്റെ അഭിപ്രായങ്ങള്‍ വൈയക്തികമാണെങ്കിലും അവ അനേകായിരം പേരുടെ അഭിപ്രായങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രകാശനം കൂടിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പറഞ്ഞാല്‍ വ്യക്തിയുടെ അഭിപ്രായത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ബഹുജനാഭിപ്രായത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യാഭിലാഷത്തിന്റെയും ചരിത്രമാണ് പത്രപംക്തി ചരിത്രം. കോളമെഴുത്തിന്റെ രീതിയും വിവിധ വശങ്ങളും വിശദീകരിക്കുന്ന പുസ്തകമാണ് പ്രശസ്ത പംക്തികാരനും കേരള മീഡിയ അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രന്റെ 'പത്രപംക്തി''. മലയാളത്തിലെ പംക്തിയെഴുത്തിന്റെ ചരിത്രവും മാതൃകകളും ഈ കൈപ്പുസ്തകം അവതരിപ്പിക്കുന്നു'.
(പി.കെ.രാജശേഖരന്‍, ജനറല്‍ എഡിറ്റര്‍ ആമുഖത്തില്‍).


മാതൃഭൂമി ഡെപ്യുട്ടി എഡിറ്ററും പ്രമുഖ കോളമിസ്റ്റും കേരള മീഡിയ അക്കാദമി ചെയര്‍മാനും ആയിരുന്നു ഗ്രന്ഥകര്‍ത്താവ്

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image