അഭിമുഖം :

ഭൂമിക്കാരന്‍ ജേപ്പി/

ബാബു ഇരുമല

 

 

നാടുനന്നാക്കാനുള്ള നടത്തത്തിലാണ് ഭൂമിക്കാരന്‍. വെയിലും വേനല്‍മഴയും കാര്യമാക്കാത്ത യാത്ര. ഇത് ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഇല്ലാത്ത കേരളയാത്ര.
ഭൂമിക്കാരന്‍ എന്നാല്‍ ജേ പ്പി വേളമാനൂര്‍. ജേ പ്പിയെന്ന് കേരളമാകെയുള്ള സുഹൃത്തുക്കള്‍ വിളിക്കുന്ന ജയപ്രകാശ്. ജേ പ്പി ഒറ്റയ്ക്കല്ല, ഭാര്യ ശ്രീകല പൂതക്കുളവും ഒപ്പമുണ്ട്. മാതാപിതാക്കളുടെ സമരരീതിയില്‍ ആവേശം പൂണ്ട് മകള്‍ ജ്വാലയും മകന്‍ ഉജ്ജ്വലും ഇടയ്ക്ക് നടത്തത്തില്‍ കൂട്ട് ചേരുന്നു .

ജേ പ്പി യും ഭാര്യ ശ്രീകല പൂതക്കളവും


ശുചിത്വമുള്ള ശൗചാലയങ്ങളും കുടിവെള്ളവും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് അവശ്യപ്പെട്ടാണ്  ഭൂമിക്കാരന്റെ യാത്ര. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഓണക്കാലത്ത് ഒരു മാസം നീണ്ട സന്ദേശ പ്രചരണ യാത്രകള്‍ കുടുംബസമേതം നട ത്തിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് അനക്കമൊന്നും ഉണ്ടായില്ല.
ആവശ്യങ്ങള്‍ സമൂഹത്തില്‍ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യങ്ങളാണെന്ന് അധികാരികള്‍ അറിഞ്ഞിട്ടും  ജനങ്ങളെ വിഡ്ഢികളാക്കുന്നു. അതില്‍ പ്രതിഷേധിച്ചാണ് തന്റെ മൂന്നാം യാത്ര മംഗലാപുരത്തുനിന്ന് തുടങ്ങുന്നതിന് ഏപ്രില്‍ ഒന്നു തന്നെ ജേ പ്പി തെരഞ്ഞെടുത്തത് 
കഴുത്തില്‍ ബോര്‍ഡുകള്‍ തൂക്കി, വള്ളി ചെരുപ്പുകളിട്ട് കേരളീയസമൂഹത്തിനായി നടത്തുന്ന ഈ ആശയപ്രചരണ യാത്രക്ക് മുഖ്യമന്ത്രിക്കും  മനുഷ്യാവകാശ കമ്മീഷനും ഭീമഹര്‍ജി നല്‍കുന്നതോടെ താല്‍ക്കാലിക വിരാമമാകും.

കേരളത്തിലെ എല്ലാ എം.എല്‍.എ.മാരെയും കഴിയുന്നത്ര ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും മറ്റും കണ്ട് ലഘുലേഖകള്‍ നല്‍കിയും ഒപ്പുകള്‍ ശേഖരിച്ചുമാണ് ജേ പ്പി കുടുംബ ത്തിന്റെ യാത്ര. ഒരോ ദിവസത്തെയും യാത്ര.. യാത്ര അവസാനിക്കുമ്പോള്‍ സമാനമനസ്‌കരായ സുഹൃത്തുക്കളുടെ വീടുകളിലാണ് വിശ്രമം .

ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരി ച്ച പ ച്ചക്കറി വിത്തുകള്‍ ജേ പ്പി യാത്രയില്‍ കണ്ടെത്തുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്നു. വൃക്ഷ ൈത്തകള്‍ നട്ടും അദ്ദേഹം സന്ദേശം അറിയിക്കുന്നു.
ശൗചാലയങ്ങള്‍ സൗജന്യമായി ഉപയോഗിക്കുവാന്‍ നല്‍കണമെന്ന ജേ പ്പിയുടെ ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. സ്വന്തം പഞ്ചാ ത്തായ കല്ലുവാതുക്കലില്‍ അന്നത് വിജയം കണ്ടു .
2002 ല്‍ സംഘര്‍ഷ രഹിത കേരള ത്തിനായും 201ന്‍ ല്‍ പശ്ചിമഘട്ട സംരക്ഷണത്തിനുമായൊക്കെ ജേ പ്പി നടന്നു.


കാലടിയിലും വേളമാനൂരിലും സമൂഹത്തിന് ഗുണകരമായ വ്യത്യസ്തമായ ഒട്ടേറെ പദ്ധതികള്‍ നട പ്പാക്കുന്ന ജേ പ്പി സ്വതന്ത്രചിന്തകരുടെ സാംസ്‌ക്കാരികസൗഹൃദ പത്രമായ 'ഭൂമിക്കാരന്‍' തുടങ്ങുന്നത് തന്റെ പതിനെട്ടാം വയസിലാണ്. ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനും എതിരെ ഉറച്ച നിലപാട് സ്വീക
രിച്ചിട്ടുള്ള ജേ പ്പി രാഷ്ട്രീയത്തിനും ജാതിക്കും വര്‍ണത്തിനും അതീതമായി മനുഷ്യനെ സ്‌നേഹിക്കുന്ന വ്യക്തിയാണ്.

ലളിതജീവിതം കൊണ്ട് മാതൃകയായി ത്തീര്‍ന്ന അദ്ദേഹം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥ
നാണ്. തന്റെ ശബളത്തിന്റെ മുക്കാല്‍ പങ്കും സാഹിത്യ ത്തിന്റെ യും സമൂഹ ത്തിന്റെയും പുരോഗതിക്കായി ചെലവഴിക്കുന്ന ജേ പ്പിസാധാരണക്കാരനും ചെറിയ കാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ സമൂഹ ത്തിനായി ചെയ്യാനാകുമെന്ന് തെളിയിക്കുന്നു.


തന്റെ ശബള ത്തിന്റെ മുക്കാല്‍ പങ്കും സാഹിത്യ ത്തിന്റെ യും സമൂഹത്തിന്റെയും പുരോഗതിക്കായി ചെലവഴിക്കുന്ന ജേ പ്പിസാധാരണക്കാരനും ചെറിയ കാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാനാകുമെന്ന് തെളിയിക്കുന്നു.
ഭൂമിക്കാരന്‍ എന്നു പറഞ്ഞാല്‍ സ്വന്തം മണ്ണിനെ സ്‌നേഹിക്കുകയും മണ്ണിലുള്ള എല്ലാറ്റിനേയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളാണ്. മനുഷ്യരോളം തന്നെ പ്രാധാന്യം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടെന്ന് തിരി ച്ചറിഞ്ഞ ജേ പ്പി, പറയുന്ന കാര്യങ്ങള്‍ സ്വ ന്തം ജീവി ത്തില്‍ പകര്‍ ത്തിക്കാണി ച്ച് പ്രായോഗികമാണെന്ന് തെളിയി ച്ച വ്യക്തിയാണ്.


ക്യാപ്‌സ്യൂള്‍ കഥകളും കവിതകളും എഴുതി ശ്രദ്ധേയനായ ജേ പ്പി സൈക്കിളില്‍ സഞ്ചരി ച്ചാണ് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്.
മലിനീകരണ ത്തിനും ഇന്ധനം പാഴാക്കുന്നതിനും ഭക്ഷണം കളയുന്നതിനും ഒക്കെ എതിരാണ് അദ്ദേഹം. ഒരു പൊതി േച്ചാറു വാങ്ങിയാല്‍ അത് മറെറാരാള്‍ക്കുകൂടി പങ്കു വയ്ക്കുന്ന പ്രകൃതക്കാരന്‍. പണമില്ലെങ്കില്‍ പൈ പ്പ് വെള്ളം കഴി ച്ച് ജീവിക്കാനും ജേ പ്പിക്കറിയാം.
വളരെ ലളിതമായ ജീവിതം. പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതു പോലും അപൂര്‍വ്വം. വില കൂടിയ ഒറ്റ വസ്ത്രം പോലും അദ്ദേഹത്തിനില്ല. ജേ പ്പിയുടെ മാസിക തപാലില്‍ ലഭിക്കാറില്ല.
ഒരു സഞ്ചിയിലാക്കി നേരിട്ട് നടന്ന് കൊടുക്കുന്നു. ജേ പ്പിയുടെ  സങ്കല്‍പത്തിലുള്ള കച്ചവടം ബാര്‍ട്ടര്‍ സിസ്റ്റമാണ്.

96 ല്‍ ശ്രീകലയെ വിവാഹം കഴി ച്ചതോടെ ഇരുവരും ഒരു മി ച്ചുള്ള സാമൂഹ്യപ്രവര്‍ ത്തനങ്ങള്‍ക്ക് തുടക്കമായി. ശ്രീകല നല്ല കവയിത്രിയാണ്. കുടുംബജീവിത ത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പൊരു ത്ത െപ്പട്ടു പോകുവാന്‍ വിഷമമുള്ള മേഖലകളിലും അതീവ സങ്കീര്‍ണമായ സാമ്പത്തിക ഘട്ടങ്ങളിലും എല്ലാം ഒരു മി ച്ചു നില്‍ക്കുവാനും രണ്ടു മക്കളേയും സ്വ ന്തം ആശയ പ്രപഞ്ച ത്തിലേക്ക് ആവാഹിക്കുവാനും ഈ ദമ്പതികള്‍ക്ക് കഴിഞ്ഞു.


വിശ പ്പു പോലെ സാര്‍വ്വലൗകികമായ ആവശ്യമാണ് വിസര്‍ജനം. പറമ്പുകളില്‍ നിന്നും വീടിനടുത്തുള്ള മറ പ്പുരകളിലേയ്ക്കും അവിടെ നിന്ന് കിട പ്പുമുറിയിലെ ടോയ്‌ലറ്റിലേക്കും നമ്മള്‍ മാറിക്കഴിമിട്ട് വര്‍ഷങ്ങളായി. ടോയ്‌ലറ്റുകള്‍ക്ക് നിത്യജീവിത ത്തില്‍ ഇത്രയും പ്രാധാന്യമുള്ള േപ്പാഴും പണം കൊടുക്കാനാവാതെ അവ ഉപയോഗിക്കാനാവില്ല എന്നത് സാമാന്യനീതിയുടെ നിഷേധമാണ്, മനുഷ്യാവകാശ ലംഘനമാണ് എന്ന് ജേ പ്പി വിശ്വസിക്കുന്നു. സ്ത്രീകള്‍ക്ക് ശൗചാലയ ത്തിന്റെ ഉപയോഗം ദുരിതപൂര്‍ണമായ അനുഭവമാണെന്ന് ശ്രീകലയും പറയുന്നു. പ്ലാസ്റ്റിക് കു പ്പിയിലല്ലാതെ കുടിക്കാനുള്ള വെള്ളം നല്‍കുന്നതിനും ഇതേ പ്രാധാന്യം വേണമെന്ന് ജേ പ്പി കുടുംബം ആവശ്യ െപ്പടുന്നു. പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള ഉ ത്തരവാദിത്വ ത്തില്‍ നിന്നും ഭരണകൂടങ്ങള്‍ പിന്നോട്ടു പോകുമ്പോള്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് പൗരധര്‍മമാണെന്ന് അവര്‍ കരുതുന്നു.

ജേ പ്പിയും ബാബു ഇരുമലയും


മനുഷ്യന്റെ സാമൂഹികകടമകളും വ്യക്തിപരമായ ധര്‍മങ്ങളും ഔദ്യോഗികകര്‍മങ്ങളും പരസ്പരം പൊരു ത്ത െപ്പടുത്തിക്കൊണ്ടു പോവുക. വളരെ സങ്കീര്‍ണമായ സമസ്യയാണത്.
ജേ പ്പി അതില്‍ വിജയി ച്ചിരിക്കുന്നു. ആരുമായും കലഹിക്കാതെ തങ്ങളാലാവുന്നത് എല്ലാവര്‍ക്കും ചെയ്തു കൊടുക്കുന്നവരാണ് ജേ പ്പിയും കുടുംബവും എന്ന് നിസംശയം പറയാം.

 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image