ലിറ്റററി ജേണലിസം-2


യേശുദാസിന് ജലദോഷം പിടിപെട്ടാല്‍?
അഭിമുഖങ്ങളും അഭിമുഖങ്ങളെ ഉപജീവിച്ചുള്ള രചനകളും ലിറ്റററി ജേണലിസത്തിന് അനന്തസാധ്യതകള്‍ നല്കുംന്നു.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലോ എണ്പലതുകളിലോ മലയാളത്തിന്റെള മഹാഗായകനായ യേശുദാസിന് ജലദോഷം ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച അല്ലെങ്കില്‍ ഒരു മാസം പിന്നണി ഗാനരംഗത്തുനിന്നും മാറി നില്‌ക്കോണ്ടി വന്നിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും?  മലയാള സിനിമാവ്യവസായം ശ്വാസം മുട്ടിപ്പോകുമായിരുന്നു. അക്കാലത്ത് ഒരു സിനിമയിലെ പാട്ടിന്റെന അവകാശം ആദ്യമേ വില്ക്കുപ്പെടുന്നതാണ് സിനിമയുമായി മുന്നോട്ടുപോകാനുള്ള നിര്മാകതാവിന്റെ് പിടിവള്ളി. അങ്ങനെ വില്ക്ക്‌പ്പെടണമെന്നുണ്ടെങ്കില്‍ സിനിമയില്‍ യേശുദാസിന്റെന പാട്ടുവേണം. തിയേറ്ററില്‍ കാണികളെ ആകര്ഷിനക്കുന്നതില്‍ അദ്ദേഹത്തിന്റെന പാട്ടുകള്ക്ക്  മുഖ്യപങ്കുണ്ടായിരുന്നു. അപ്പോള്‍ ഫ്രാങ്ക് സിനാട്രക്ക് അദ്ദേഹത്തിന്റെക തിരക്കേറിയ സംഗീതജീവിതത്തിനിടയില്‍ ജലദോഷം പിടിച്ചാലോ?   അമേരിക്കയിലെ സംഗീതവ്യവസായം സ്തംഭിച്ചുപോകുമായിരുന്നു. അമേരിക്കന്‍ ഗായകനും അഭിനേതാവുമായിരുന്ന ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്  എന്ന ഫ്രാങ്ക് സിനാട്ര (ഡിസംബര്‍ 12, 1915 - മെയ് 14, 1998) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം പ്രശസ്തിയും സ്വാധീനവുമുള്ള സംഗീതജ്ഞരില്‍ ഒരാളാണ്. 15 കോടി ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ച സിനാട്ര ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ച കലാകാരന്മാരില്‍ ഒരാളുമാണ്.  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഗായകനെന്നാണ് സംഗീതനിരൂപകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഫ്രാങ്ക് സിനാട്രയുടെ പ്രൊഫൈല്‍, ഒരു അഭിമുഖത്തിന്റെ് അടിസ്ഥാനത്തില്‍ തയാറാക്കാന്‍ പ്രശസ്തമായ എസ്‌ക്വയര്‍ മാസിക പ്രമുഖ പത്രപ്രവര്ത്ത കന്‍ ഗാരി ടാലീസിനെ (Gary Talese) നിയോഗിച്ചു. 1965-ലാണ് സംഭവം. ഫ്രാങ്ക് സിനാട്ര പ്രശസ്തിയുടെ പാരമ്യത്തില്‍ നില്ക്കു ന്ന കാലം. എസ്‌ക്വയര്‍ മാസിക ഏല്പി്ച്ച ദൗത്യം ഏറ്റെടുത്ത ടാലീസ് നേരെ നടനും ഗായകനുമായ  സിനാട്രയുടെ കര്മചഭുമിയായ ലോസ് ആഞ്ചലസില്‍ എത്തി. പ്രായം അമ്പതിലെത്തിയ സിനാട്ര കടുത്ത ജലദോഷം ബാധിച്ച നിലയിലായിരുന്നു. അതുകൊണ്ട് അദ്ദേഹം അഭിമുഖത്തിനുള്ള ടാലീസിന്റെു അപേക്ഷയ്ക്ക് വഴങ്ങിയില്ല. എന്നാലും സിനാട്രയുടെ അസുഖം ദിവസങ്ങള്ക്കുകള്ളില്‍ ഭേദപ്പെടുമെന്നും അദ്ദേഹം അഭിമുഖത്തിന് തയാറാകുമെന്നും ഉള്ള പ്രതീക്ഷയില്‍ ടാലീസ് ലോസ് ആഞ്ചലസില്‍ തങ്ങി.
 എന്നാല്‍ ആ കാത്തിരിപ്പുകാലയളവില്‍ ടാലീസ് വെറുതെ ഇരുന്നില്ല. സിനാട്രയുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ബിസിനസ് നടത്തിപ്പുകാര്‍, പരിപാടികളുടെ സംഘാടകര്‍, സദാ അദ്ദേഹത്തെ ചുറ്റിപറ്റി നടക്കുന്നവര്‍ എന്നിവരുമായെല്ലാം ടാലീസ് സംസാരിച്ചു. അതോടൊപ്പം തന്നെ സാധ്യമായ ഇടങ്ങളിലെല്ലാം സിനാട്രയെ പിന്തുടരുകയും നിരീക്ഷണവിധേയമാക്കുകയും ചെയ്തു. അതിന്റെ  ഫലമായിരുന്നു ഫ്രാങ്ക് സിനാട്രക്ക് ജലദോഷമാണ് (Frank Sinatra Has a Cold)  എന്ന പ്രൊഫൈല്‍. എസ്‌ക്വയര്‍ മാസികയുടെ ഏപ്രില്‍,1966  ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ പ്രൊഫൈല്‍ എക്കാലത്തേയും ഏറ്റവും പ്രസിദ്ധമായ മാഗസിന്‍ സ്റ്റോറികളില്‍ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്നു. ലിറ്റററി ജേണലിസത്തിന്റെറ ശക്തിയും സാധ്യതയും അത് വെളിപ്പെടുത്തുന്നു. ഒരു കാഥാകാരന്റെറ ആഖ്യാനകൗശലം സ്വായത്തമാക്കിയ ഒരു ജേണലിസ്റ്റിനുമാത്രം സാധ്യമാകുന്ന ആ രചനാരീതി ഏതാണ്ട് അര നൂറ്റാണ്ടിനുശേഷവും നമ്മെ വിസ്മയിപ്പിക്കുന്നു. ഫ്രാങ്ക് സിനാട്ര എന്ന സെലിബ്രിറ്റിയെ മുന്‍ നിര്ത്തി  ഒരു കാലഘട്ടത്തിന്റെ തന്നെ അമേരിക്കന്‍ വിനോദവ്യവസായത്തിന്റെ ചിത്രവും ചരിത്രവും ആയിത്തീരുന്നു സിനാട്രയുടെ ഈ പ്രൊഫൈല്‍. 2003-ല്‍ എസ്‌ക്വയര്‍ മാസിക അതിന്റെവ പ്രസിദ്ധീകരണത്തിന്റെര എഴുപതാം വാര്ഷിുകം ആഘോഷിച്ചപ്പോള്‍ അതുവരെ ആ മാസിക പ്രസിദ്ധീകരിച്ചവയില്‍ ഏറ്റവും മികച്ച രചനയായി ടാലീസിന്റെ് സ്റ്റോറിയെ വിലയിരുത്തി. വാനിറ്റി ഫെയര്‍ മാസിക ' ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാഹത്തായ സാഹിത്യാത്മക-കഥേതര രചന'' എന്ന് ഇതിനെ വിശേഷിപ്പിച്ചു.
ഹോളിവുഡിലെ ഒരു സ്വകാര്യ ക്ലബില്‍, ഒരു കൈയില്‍ ബോര്‌ബോഇണ്‍ വിസ്‌കി ഗ്ലാസും മറുകൈയില്‍ എരിയുന്ന സിഗരറ്റുമായി വിഷാദമഗ്‌നനായി നില്ക്കുലന്ന സിനാട്രയെ വരച്ചുകാട്ടിക്കൊണ്ടാണ് ടാലീസ് ഈ പ്രൊഫൈല്‍ ആരംഭിക്കുന്നത്. സിനാട്രയുടെ അഭിനയജീവിതവും സംഗീതജീവിതവും വ്യക്തിജീവിതവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്.    സാധാരണക്കാര്‍ നിസ്സാരമെന്നുകരുതുന്ന ഒരു രോഗമാണ് ജലദോഷം. പക്ഷേ, ആ രോഗം സിനാട്രയെപ്പോലെ ഒരാളെ, അത്തരമൊരു സന്ദര്ഭ്ത്തില്‍  ബാധിക്കുമ്പോള്‍ അതൊരു വന്പ്ര ത്യാഘാതം സൃഷ്ടിക്കുന്ന പ്രശ്‌നമാകുന്നു. ' ജലദോഷം പിടിപെട്ട സിനാട്ര ചായം ഇല്ലാത്ത പിക്കാസോയുടേയും ഇന്ധനമില്ലാത്ത ഫെറാറയുടേയും സ്ഥിതിയിലാണ്- ഒരു പക്ഷേ അതിനെക്കാള്‍ മോശമായ അവസ്ഥയില്‍ ' എന്ന് ടാലീസ് എഴുതിയത് ലിറ്റററി ജേണലിസത്തിലെ, അഥവാ ന്യൂ ജേണലിസത്തിന്റെഴ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ വരികളിലൊന്നായി ഓര്മിറiക്കപ്പെടുന്നു. പിക്കാസോ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനും ഫെറാറ ഫോര്മു.ല വണ്‍ മത്സരങ്ങളിലൊക്കെ തിളങ്ങിയ വേഗതയുടെ പര്യായമായ കാറുമാണല്ലോ. ആസ്വാദകലക്ഷങ്ങളെ ആകര്ഷിാക്കുന്ന സിനാട്രയുടെ ശബ്ദമാധുരിയെ അല്ലെങ്കില്‍ അതിന്റെര അഭാവത്തെ ഇതിനെക്കാള്‍ ഭംഗിയായി താരതമ്യം ചെയ്യാനാകുമെന്ന് തോന്നുന്നില്ല.
എസ്‌ക്വയര്‍ മാസികയുടെ ദൗത്യം ഏറ്റേടുത്തത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍, സിനാട്രയുടെ ജലദോഷം കാരണം ആ അഭിമുഖം മാറ്റിവെച്ച് മടങ്ങുമായിരുന്നു. പക്ഷേ, ടാലീസിനെ ആ പ്രതിസന്ധി മറ്റൊരു സാധ്യതയിലേക്കാണ് നയിച്ചത്. സാഹസികതയും അന്വേഷണത്വരയും ഇഴചേര്ന്ന  സിനാട്രയുടെ പത്രപ്രവര്ത്താനശൈലി ലിറ്റററി ജേണലിസ്റ്റുകള്ക്ക്‌ല എന്നും ഒരു അനുകരണീയ മാതൃകയാണെന്ന് പറയാം.ഒരു വാര്പ്പ്  മാതൃകകളേയും പിന്തുടരാതെ, സ്വയം കൈവന്ന ജൈവരൂപമായിരുന്നു സിനാട്രയുടെ ആ പ്രൊഫൈല്‍.
അഭിമുഖങ്ങളുടെ സാധ്യതകളെക്കുറിച്ച് വലിയ ഉള്ക്കാരഴ്ച നല്കുപന്നു ടാലീസ്. സിനാട്രയുടെ പ്രൊഫൈല്‍ ഒട്ടേറെപ്പേരെ ഇന്റുര്വ്യൂ  ചെയ്യുകയുണ്ടായി അദ്ദേഹം. ഇങ്ങനെ ഇന്റ്ര്വ്യൂന ചെയ്യപ്പെട്ടവരില്‍ സിനാടയുടെ ഭാര്യയും കാമുകിയും ഏജന്റുൊമാരും ബിസിനസ് നടത്തിപ്പുകാരും ഒക്കെ ഉള്‌പ്പെ ട്ടിരുന്നു. മിക്ക അഭിമുഖങ്ങളും അദ്ദേഹം കുറിച്ചെടുക്കുകയായിരുന്നു. അഭിമുഖങ്ങള്‍ ടേപ് ചെയ്ത് രേഖപ്പെടുത്തുന്ന രീതി അന്നേ വ്യാപകമായി പത്രപ്രവര്ത്ത കര്‍ ഉപയോഗിച്ചിരുന്നു. ഇന്ന് നമുക്ക് മൊബൈലില്ത്ത ന്നെ അഭിമുഖം റെക്കാര്ഡ്ര ചെയ്യാം. കുറിച്ചെടുക്കുന്ന രീതി പഴഞ്ചനായി ഇന്ന് പലരും കരുതുന്നു. എന്നാല്‍ ആ ധാരണ ശരിയല്ല. നമ്മള്‍ അഭിമുഖം റിക്കാര്ഡ് ചെയ്യാന്‍ തുടങ്ങിയാല്‍ അഭിമുഖത്തിന് വിധേയനാകുന്ന വ്യക്തി സംശയാലുവാകും. വളരെ കരുതലോടെ മാത്രമേ അയാള്‍ മനസ് തുറക്കൂ. ലോകപ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരനും,പത്രപ്രവര്‍ത്തകനും, എഡിറ്ററും ഒക്കെയായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് തന്റെ് പ്രസിദ്ധമായ പാരീസ് റവ്യൂ അഭിമുഖത്തിന്റെസ ആരംഭത്തില്‍ അഭിമുഖകാരനോട് ഇങ്ങനെ പറയുന്നു: ' അഭിമുഖം ടേപ് ചെയ്യുന്നുണ്ടെന്ന് അറിയുന്ന നിമിഷം അതിന് വിധേയനാകുന്ന ആളുടെ മനോഭാവം മാറും. എന്റെു കാര്യത്തിലാണെങ്കില്‍ ഞാന്‍ ഉടനടിതന്നെ പ്രതിരോധത്തിലൂന്നിയ ഒരു  സമീപനം സ്വീകരിക്കും. ഒരു പത്രപ്രവര്ത്തടകന്‍ എന്ന നിലയില്‍ ഞാന്‍ വിചാരിക്കുന്നത് നമ്മള്‍ ഇപ്പോഴും ഒരു അഭിമുഖത്തില്‍ ടേപ് റിക്കാര്ഡുര്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കിയിട്ടില്ലെന്നാണ്. ഏറ്റവും നല്ലമാര്ഗം് ഒരു കുറിപ്പുപോലും എടുക്കാതെ ദീര്ഘ്മായ ഒരു ആഭിമുഖം നടത്തുക എന്നതാണ് ഏറ്റവും നല്ലരീതി എന്ന് ഞാന്‍ കരുതുന്നു. അതിനുശേഷം ആ അഭിമുഖം ഓര്ത്തു കൊണ്ട് അത് നമ്മിലുണ്ടാക്കിയ പ്രതികരണം രേഖപ്പെടുത്തണം. അഭിമുഖത്തിന് വിധേയനായ ആള്‍ പറഞ്ഞ വാക്കുകള്‍ അതേപടി ആവര്ത്തി ക്കണമെന്നില്ല.മറ്റൊരു രീതി അഭിമുഖത്തില്‍ കുറിപ്പുകള്‍ രേഖപ്പെടുത്തി പിന്നീട്, അഭിമുഖത്തിന് വിധേയനായ ആളോട് വിശ്വസ്തത പുലര്ത്തിീക്കൊണ്ട് അതിനെ വ്യാഖ്യാനിക്കുക എന്നതാണ്.... ഒരു ടേപ് റിക്കാര്ഡിര്‍ മുന്നില്‍ പ്രവര്ത്തി്ക്കുമ്പോള്‍ ഞാന്‍ അഭിമുഖത്തിന് വിധേയനായിക്കൊണ്ടിരിക്കുകയാണെന്ന ബോധം എനിക്കുണ്ടാകും.ഒരു ടേപ് റിക്കാര്ഡ്ര് മുന്നിലില്ലെങ്കില്‍, ഞാന്‍ ബോധപൂര്വ്മല്ലാതെ, പൂര്ണഡമായും സ്വാഭാവികമായ രീതിയില്‍ സംസാരിക്കും.''
   അഭിമുഖങ്ങള്‍ എന്നാല്‍ വെറും ചോദ്യോത്തരങ്ങള്‍ രേഖപ്പെടുത്തല്‍ മാത്രമല്ല. അത് പലരീതിയില്‍ പുനര്‌നിസര്മിയക്കപ്പെടാം. ഒരു ലിറ്റററി ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം സാഹിത്യാത്മക/കഥാത്മകരചനയുടെ അനന്തസാധ്യകള്‍ ഇവിടെ പ്രയോജനപ്പെടുത്താം. മാര്‍ക്വേസ് തന്നെ പത്രപ്രവര്ത്തവകനെന്ന നിലക്ക് നടത്തിയ ഒരു അഭിമുഖവും ഇവിടെ ഓര്‌ക്കേകണ്ടതാണ്. കപ്പല്‌ച്ചേുതത്തില്‌പെരട്ട നാവികന്റെര കഥ  (The Story of a Shipwrecked Sailor) 1955-ല്‍ നടന്ന ഒരു യഥാര്ത്ഥച സംഭവം ആസ്പദമാക്കി മാര്‍ക്വേസ് തയാറാക്കിയ ഈ പത്രറിപ്പോര്ട്ട്ച പിന്നീട് ഒരു നോവല്‍ എന്ന നിലയില്‍ പ്രസിദ്ധമായി. എട്ട് ജീവനക്കാരുണ്ടായിരുന്ന ആ കപ്പലില്‌നിുന്ന് രക്ഷപ്പെട്ട ലൂയി അലെജാന്‌ഡ്രോ് ബെലാസ്‌കോ എന്ന നാവികന്റെ ആത്മഭാഷണമാണ് മാര്‍ക്വേസ് ഒരു റിപ്പോര്ട്ട്‌ന എന്ന നിലയില്‍ തുടര്ച്ചാ യായി പ്രസിദ്ധീകരിച്ചത്. ആ തുടര്‌ലേ്ഖനത്തിന്റെ പൂര്ണമായ തലക്കെട്ട് ഏറെ ദീര്ഘദവും അത്യന്തം നാടകീയവുമായിരുന്നു: ' കപ്പല്‌െേച്ചതത്തില്‌പെടട്ട നാവികന്റെക കഥ: ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഒരു ജീവന്രലക്ഷാ ചങ്ങാടത്തില്‍ പത്തുദിവസം കടലില്‍ ഒഴുകിനടന്ന്, ദേശീയ വീരനായകനായി പ്രഖ്യാപിക്കപ്പെടുകയും സൗന്ദര്യറാണിമാരാല്‍ ചുംബിക്കപ്പെടുകയും പരസ്യങ്ങളിലൂടെ സമ്പന്നനാക്കപ്പെടുകയും പിന്നീട് സര്ക്കാകരിനാല്‍ നിന്ദിക്കപ്പെടുകയും എക്കാലത്തേക്കുമായി വിസ്മരിക്കപ്പെടുകയും ചെയ്ത വ്യക്തി.'' ലിറ്റററി ജേണലിസത്തില്‍ അഥവാ നവജേണലിസത്തില്‍ ഇതിനെക്കാള്‍ ആകര്ഷജകമായ ഒരു തലക്കെട്ട് ചൂണ്ടിക്കാട്ടാനില്ല. ഒരു തലക്കെട്ട് അഥവാ ശീര്ഷകകം എങ്ങനെ ആയിരിക്കണമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരു റിപ്പോര്ട്ടിം ഗ് അക്കാലത്ത് അന്യമായിരുന്നതിനാല്‍ പലരും അത് വിശ്വസിച്ചില്ല. പല ആരോപണങ്ങളും മാര്‍ക്വേസിനെതിരെ ഉന്നയിക്കപ്പെട്ടു. ആ പരമ്പര എഴുതിയതിനെപറ്റി മാര്‍ക്വേസ് പറയുന്നു: ' നാവികന്‍ എന്നോട് അദ്ദേഹത്തിന്റെറ സാഹസികതനിറഞ്ഞ അതിജീവനകഥ അദ്ദേഹത്തിന്റേ തായ ഭാഷയില്‍ പറയുകയായിരുന്നു. കഴിവതും അദ്ദേഹത്തിന്റെറ തന്നെ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ  ആത്മഭാഷണമെന്നനിലയില്‍, അതായത് അദ്ദേഹമാണ് അത് എഴുതുന്നതെന്ന രീതിയില്‍ ആ അഭിമുഖം പുനരവതരിപ്പിക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം ഒരു ഭാഗം എന്ന നിലയില്‍ തുടര്ച്ച യായി രണ്ടാഴ്ച ആ പരമ്പര പ്രസിദ്ധീകരിച്ചത് എന്റെു പേരിലല്ല,ആ നാവികന്റെ്തന്നെ പേരിലായിരുന്നു. ഇരുപതുവര്ഷപത്തിനുശേഷം അത് പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രമാണ് ഞാനാണ് അതിേെന്റ രചയിതാവ് എന്ന് ലോകം അറിഞ്ഞത്. ഞാന്‍ ഏകാന്തതയുടെ നൂറ് വര്ഷയങ്ങള്‍ എഴുതുന്നതുവരേയും അത് പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ കൊള്ളാവുന്ന ഒന്നാണ് എന്ന് ഒരു എഡിറ്ററും കരുതിയില്ല.''    
അഭിമുഖങ്ങളും അഭിമുഖങ്ങളെ ഉപജീവിച്ചുള്ള രചനകളും ലിറ്റററി ജേണലിസത്തിന് അനന്തസാധ്യതകള്‍ നല്കുംന്നു എന്നാണ് ഈ ഉദാഹരണങ്ങളെല്ലാം വെളിവാക്കുന്നത്. അഭിമുഖങ്ങള്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്ന കാര്യമാണ്. പലരും അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് നിഷേധിക്കാറുണ്ട്. ഇത്തരം നിഷേധങ്ങള്‍ പലപ്പോഴും പത്രപ്രവര്ത്തകകന്റെന വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. മാര്‌ക്വേ സിനും ടാലീസിനും പോലും ഇത്തരം ആക്ഷേപം കേള്‌ക്കേ ണ്ടിവന്നിട്ടുണ്ട്. ''ഞാന്‍ പറഞ്ഞത് അഭിമുഖകര്ത്താ വ് വളച്ചൊടിച്ച്'' എന്നും ' എന്റൊ വാക്കുകള്‍ സന്ദര്ഭ്ത്തില്‌നിചന്ന് അടര്ത്തികയെടുത്തു'' എന്നും മറ്റും അഭിമുഖകര്ത്താ വിനുനേരെ ആരോപണം ഉന്നയിക്കപ്പെടുന്നത് നാം എന്നും കേള്ക്കാനറുള്ളതാണല്ലോ. അതിനാല്‍ അഭിമുഖം പൂര്ണനമായി റെക്കാര്ഡ്‌റ ചെയ്യുന്നത് ഇത്തരം ആരോപണങ്ങളെ നേരിടാന്‍ സഹായകമാകും. അതേസമയം അഭിമുഖം റെക്കാര്ഡ്  ചെയ്യപ്പെടുമ്പോള്‍ എല്ലാം തുറന്നുപറയാന്‍, മാര്‌ക്വേ സ് സൂചിപ്പിച്ചപോലെ, അഭിമുഖത്തിന് വിധേയമാകുന്ന വ്യക്തി തയാറാകുകയില്ല. അത്തരം സന്ദര്ഭനങ്ങള്‍ കുറിച്ചെടുക്കല്‍ തന്നെയാണ് നല്ലത്. കുറിച്ചെടുക്കല്‍ നിസ്സാരമോ അനായാസമോ ആയ കാര്യമല്ല. അഭിമുഖം നല്ലപോലെ ശ്രദ്ധിച്ച് പ്രധാന വാക്കുകളും വസ്തുതകളും കുറിച്ചെടുക്കുമ്പോള്‍ പിന്നീട് പൂര്ണകമായി പുന:സൃഷ്ടിക്കാന്‍ കഴിയണം. നല്ല പരിശീലനം കൊണ്ടുമാത്രമേ ഇത് സാധ്യമാകൂ. ചിലപ്പോള്‍ റെക്കാര്ഡ്‌ല ചെയ്യാനോ കുറിപ്പെടുക്കാനോ സാധിക്കാത്ത ഒരു സാഹചര്യത്തില്‍ ഒരാളുമായി അഭിമുഖം നടത്തേണ്ടി വന്നേക്കാം. അത്തരം സന്ദര്ഭകങ്ങളില്‍ നിശിതമായ ഓര്മടശക്തി മാത്രമാണ് നമ്മുടെ ആയുധം.
അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ചോദ്യങ്ങളുടേയും പ്രതികരണങ്ങളുടേയും പുന:ക്രമീകരണം വളരെ പ്രധാനമാകുന്നു. ചിലപ്പോള്‍ ഏറ്റവും ഒടുവിലെ ചോദ്യവും പ്രതികരണവും ആദ്യം വരുന്നതാകും ഉചിതം. ഏറ്റവും പ്രധാനപ്പെട്ടതോ വിവാദമാകാവുന്നതോ ആയ ഒരു പ്രതികരണം ആമുഖത്തില്‍ ഉദ്ധരിച്ച് ചേര്ക്കുകന്നത് വായനക്കാരെ ആകര്ഷിആക്കാന്‍ സഹായകമാകും. പ്രിന്റ്യ ജേണലിസത്തിലും വെബ് ജേണലിസത്തിലും ഇത് ഏറെ പ്രയോജനം ചെയ്യും. എന്നാല്‍ ടിവി ജേണലിസത്തിലോ? ടെലിവിഷനിലെ ദീര്ഘുങ്ങളായ ഭിമുഖങ്ങള്‍ കണ്ടിട്ടില്ലേ. അരമണിക്കൂറൊ ഒരുമണിക്കൂറോ ഒക്കെ നീണ്ടുപോകുന്ന അഭിമുഖങ്ങള്‍ ആദ്യാവസാനം മാറ്റമൊന്നും വരുത്താതെ സംപ്രേഷണം ചെയ്യുകയാണ് പതിവ്. മുന്കൂൊട്ടി തയാറാക്കിയ ചോദ്യങ്ങളില്‍ നിലയുറപ്പിച്ച് മാത്രമാണ് അഭിമുഖമെങ്കില്‍ അത് നമ്മെ ബോറടിപ്പിക്കും. വൈകാരികമായ നിമ്‌നോന്നതങ്ങളുടെ ഒരു ടെറൈന്‍ സൃഷ്ടിച്ച് അതിലൂടെ അഭിമുഖകാരന്‍ തേെന്റാ 'ഇരയെ' പിന്തുടരണം. മാറിമാറി പ്രലോഭിപ്പിച്ചും പ്രചോദിപ്പിച്ചും പ്രകോപിപ്പിച്ചും വേണം അഭിമുഖം മുന്നോട്ടുപോകാന്‍. ഇവിടേയും ലിറ്റററി ജേണലിസത്തിന്റെഭ ചില ചേരുവകള്‍ ഉപയോഗപ്പെടുത്താന്‍ അഭിമുഖകാരന് കഴിയും.

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image