ജോണ്‍സണ്‍ -

മലയാളിയുടെ സംഗീതവസന്തം

    - എസ് രാജേന്ദ്രബാബു


തന്റെ സംഗീതാവിഷ്‌കാരത്തില്‍ ഒരു സ്വരം പോലും അനുചിതമോ അനാവശ്യമോ ആയിരിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നതാണ് ജോണ്‍സനെ ഏറെ വ്യത്യസ്തനാക്കുന്നത്. ഓര്‍ക്കസ്ട്രയുടെ ശബ്ദമുഖരിതമായ പ്രവാഹത്തിനിടയിലെ നിശ്ശബ്ദത പോലും സംഗീതമയമാക്കുന്ന സംഗീതകാരന്‍!

മറ്റു സംഗീത സംവിധായകരില്‍ നിന്ന് ജോണ്‍സണ്‍ എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നു പരിശോധിക്കുമ്പോള്‍ ആദ്യ തലമുറയില്‍ പെട്ട ദേവരാജന്‍ മാസ്റ്ററോടൊപ്പം 1975-ല്‍ 'അംബ അംബിക അംബാലിക' എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ആയി തുടക്കം കുറിച്ചതു മുതല്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ നാലു തലമുറകളില്‍ സജീവ സാന്നിധ്യം ഉറപ്പിച്ച പ്രതിഭയാണന്നു കാണാം. സുഹൃത്തുക്കളുമായി ചേര്‍ന്ന് 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' എന്ന സംഗീത സംഘടനയ്ക്ക് 1968-ല്‍ രൂപം കൊടുക്കുമ്പോള്‍ ജോണ്‍സന് കഷ്ടിച്ച് പതിനഞ്ചു വയസ്സ് പ്രായം. ഈ പ്രായത്തിനിടയില്‍ ഹാര്‍മോണിയം, ഗിറ്റാര്‍, വയലിന്‍, ഫ്‌ളൂട്ട്, ഡ്രംസ്, തബല തുടങ്ങിയ വാദ്യങ്ങളൊക്കെ സാമാന്യം ഭേദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് എങ്ങനെ ലഭിച്ചെന്നു ചിന്തിക്കുമ്പോഴാണ് ജോണ്‍സന്റെ നൈസര്‍ഗിക പ്രതിഭയുടെ ആഴം നമുക്ക് വ്യക്തമാവുക. പുല്ലാംകുഴല്‍ വാദകനായ വിസി ജോര്‍ജ് ജോണ്‍സനെ ഹാര്‍മോണിയത്തില്‍ വിരല്‍ തൊടുവിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് ഏതെങ്കിലും ഗുരുനാഥന്റെ കീഴില്‍ സമഗ്രമായ അഭ്യസനത്തിനൊന്നും മെനക്കെട്ടിരുന്നില്ല ജോണ്‍സണ്‍. തനിക്കു താല്‍പര്യമുള്ള ഉപകരണത്തില്‍ തന്റെ മാന്ത്രിക വിരലുകള്‍ ഒന്നു സ്പര്‍ശിച്ചാല്‍ സ്വര്‍ഗീയ സംഗീതം പൊഴിയുകയായി. ജ•സിദ്ധണ്‍മായ ആ പ്രത്യേകത നിരന്തരമായ അന്വേഷണത്തിലൂടെയും പരിശീലനത്തിലൂടെയും അനുസ്യൂതം വളര്‍ന്നുവികസിച്ചു.ജോണ്‍സനിലെ ആ ഗന്ധര്‍വ സാന്നിധ്യം തന്നെയാണ് അദ്ദേഹത്തെ മലയാളിയുടെ സംഗീതവസന്തമാക്കി മാറ്റിയത്.

ജോണ്‍സണ്‍ എവിഎം സിയില്‍ ഗാനം ചിട്ടപ്പെടുത്തുന്നു 

 

ദേവരാജന്‍ മാസ്റ്ററുടെ സഹായിയായി നാലു വര്‍ഷത്തെ കര്‍ക്കശമായ പരിശീലനവും അച്ചടക്കവും ജോണ്‍സനെ മികച്ച സംഗീതകാരനാക്കി. മാസ്റ്റര്‍ നല്‍കുന്ന നൊട്ടേഷന്‍ സ്റ്റുഡിയോയില്‍വാദ്യകലാകാര•ാര്‍ക്ക് പകര്‍ന്നു നല്‍കി അവരെ പരിശീലിപ്പിക്കുക മാത്രമായിരുന്നു ജോണ്‍സന്റെ കര്‍ത്തവ്യം. പില്‍ക്കാലത്ത് വിവിധ ഭാഷകളിലെ ഒട്ടുമിക്ക സംഗീത സംവിധായകരോടൊപ്പവും വയലിന്‍ അല്ലെങ്കില്‍ കീ ബോഡ് വാദകനായി തുടരുന്നതിനിടയില്‍ അര്‍ജുനന്‍ മാസ്റ്റര്‍, എടി ഉമ്മര്‍, വിദ്യാധരന്‍ മാസ്റ്റര്‍, എംജി രാധാകൃഷ്ണന്‍ തുടങ്ങിയവരുടെയൊക്കെ അസിസ്റ്റന്റായി പാട്ടുകള്‍ക്കും സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിക്കൊടുക്കുന്ന തലത്തിലേക്ക് ജോണ്‍സണ്‍ വളര്‍ന്നു. ഇളയരാജയും വിദ്യാസാഗറും രാജാമണിയുമൊക്കെ ജോണ്‍സന്റെ ആജ്ഞാശക്തിയുള്ള വിരല്‍ത്തുമ്പുകളുടെ ചലനങ്ങള്‍ക്കനുസൃതമായി സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളവരാണ്. 1982-ല്‍ പ്രദര്‍ശനത്തിനെത്തിയ 'ജംബുലിംഗം' എന്ന ചിത്രത്തിനു വേണ്ടി പൂവച്ചല്‍ ഖാദര്‍ എഴുതി അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം നിര്‍വഹിച്ചു ലതിക പാടിയ 'മുല്ലപ്പൂ കൊണ്ടു വായോ...' എന്ന ഗാനത്തിന്റെ റെക്കോഡിംഗ് ഒരുക്കങ്ങള്‍ ശ്യാമള സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ ആര്‍കെ ശേഖറിന്റെ മകന്‍ ദിലീപും മാസ്റ്റര്‍ക്കൊപ്പമുണ്ടായിരുന്നു. കൈയില്‍ ചെറിയ കീ ബോര്‍ഡും (സിന്തസൈസര്‍). ഓര്‍ക്കസ്ട്രയില്‍ ദിലീപിനെ കൂടി ഉള്‍പ്പെടുത്താന്‍ ജോണ്‍സനോട് മാസ്റ്റര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ദിലീപിനെ ജോണ്‍സണ്‍ അടിമുടി ഒന്നുനോക്കി - 'ഈ ചെറിയ പയ്യന്‍ എന്തു വായിക്കാനാ...' ജോണ്‍സണ്‍ നല്‍കിയ നൊട്ടേഷന്‍ ദിലീപ് തെറ്റുകൂടാതെ വായിച്ചു. പിന്നീട് ദിലീപ് ജോണ്‍സന്റെ ഓര്‍ക്കസ്ട്രയിലെ സ്ഥിരാംഗമായി. പിന്നീട് ദിലീപ് എആര്‍ റഹ്മാനായതും ഇന്ത്യന്‍ സംഗീതത്തിന്റെ മുഖ്യഘടകമായതും ചരിത്രം. 'മഹാബലി' എന്ന ചിത്രത്തില്‍ 'സ്വരങ്ങള്‍ പാദസരണ്‍ങ്ങളില്‍...' എന്നു തുടങ്ങുന്ന സങ്കീര്‍ണണ്‍മായ സ്വരവിന്യാസങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ശാസ്ത്രീയ ഗാനം 'രിഷഭപ്രിയ' രാഗത്തില്‍ അര്‍ജുനന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വാണി ജയറാമും ലതികയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ജോണ്‍സണ്‍ വീണയും മൃദംഗവും വയലിനും ഫ്‌ളൂട്ടുമൊക്കെ ഉപയോഗിച്ച് ഒരുക്കിയ പശ്ചാത്തല സംഗീതം അസാധാരണവും അപാരവുമാണ്. ആ ഗാനം ഒന്നു കേട്ടു തന്നെ വേണം ആ അപാരത മനസ്സിലാക്കാന്‍. 'കൂടെവിടെ' എന്ന ചിത്രത്തിലെ 'ആടിവാ കാറ്റേ...' എന്ന സ്വന്തംഗാനത്തിന് പാശ്ചാത്യ സംഗീതത്തില്‍ മികച്ചപശ്ചാത്തല സംഗീതം നിര്‍വഹിച്ചിട്ടുള്ളതുംഅതേ ജോണ്‍സണ്‍ തന്നെയാണ്. പാശ്ചാത്യ സംഗീതത്തെ മലണ്‍യാള സംഗീതവുമായി ഇത്രയേറെ സമുചിതമായി സമന്വയിപ്പിച്ച മറ്റൊരു സംഗീത സംവിധായണ്‍കനെ ചൂണ്ടിക്കാണ്‍ട്ടുക പ്രയാസം. ജോണ്‍സന്റെ അന്യാദൃശമായ വളര്‍ച്ച പ്രതിഭാശാലികണ്‍ളായ സംവിധായകര്‍ ശ്രദ്ധിക്കാതിരുന്നില്ല. ഭരതന്‍, പത്മരാജന്‍, ബാലചന്ദ്രണ്‍മേനോന്‍,സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരുടെയൊക്കെ പ്രിയങ്കരനായ സംഗീത സംവിധായകനായി ജോണ്‍സണ്‍ മാറിയത് അങ്ങനെയാണ്.സിനിമയ്ക്ക് പാട്ടുകള്‍ മാത്രം ഒരുക്കി പശ്ചാത്തലസംഗീതം മറ്റൊരാളെ ഏല്‍പിക്കുന്ന സംഗീത സംവിധായകരാണ് നമുക്ക് അധികമുള്ളത്.ഒരു ചിത്രത്തിനാവശ്യണ്‍മായ ഗാനങ്ങളും പശ്ചാത്തല സംഗീതവും അങ്ങേണ്‍യറ്റം ഉചിതമായി ചിട്ടപ്പെടുത്തി സന്നിവേശിപ്പിക്കാന്‍ അനുകരണീയമായ വൈദഗ്ധ്യം പ്രകടിപ്പിച്ചപ്പോള്‍ ജോണ്‍സണ്‍ ഒരു സമ്പൂര്‍ണ സംഗീതസംവിധായകനായി. അധികമാര്‍ക്കും കൈവരിക്കാനാവാത്ത അപൂര്‍വനേട്ടം.1994-ല്‍ 'പൊന്തന്‍ മാട'ക്കും 1995-ല്‍ 'സുകൃത'-ത്തിനും പശ്ചാത്തല സംഗീത വൈദഗ്ധ്യത്തിന് ദേശീയ പുരസ്‌കാരം ജോണ്‍സനെ തേടിയെത്തിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.'ജോണ്‍സനെ എന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാന്‍ പ്രയാസമായപ്പോള്‍ ഇളയരാജ അല്ലാതെ എനിക്ക് മറ്റൊരു ചോയിസ് ഇല്ലായിരുന്നു' എന്ന് സത്യന്‍ അന്തിക്കാട് ഒരവസരത്തില്‍അഭിപ്രായപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു.

തന്റെ സംഗീതാവിഷ്‌കാരത്തില്‍ ഒരു സ്വരം പോലും അനുചിതമോ അനാവശ്യമോ ആയിരിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നതാണ് ജോണ്‍സനെ ഏറെവ്യത്യസ്തനാക്കുന്നത്. ഓര്‍ക്കസ്ട്രയുടെ ശബ്ദമുഖരിതമായ പ്രവാഹത്തിനിടയിലെ നിശ്ശബ്ദത പോലും സംഗീതമയമാക്കുന്ന സംഗീതകാരന്‍!ഓരോ ഉപകരണത്തിന്റെയും സാധ്യതയും സാധുതയും സൂക്ഷ്മമായി നിരീക്ഷിച്ച് തന്റെ സംഗീതവുമായി അദ്ദേഹംഇണക്കിച്ചേര്‍ക്കുന്നു. ഒരു വാദ്യത്തിന്റെ ഒരു സ്വരം മറ്റൊരു വാദ്യത്തിന്റെ സ്വരത്തില്‍ മുങ്ങിപ്പോകാതെയും തമ്മില്‍ ഉരസാതെയും കൃത്യമായ വ്യക്തത വരുത്തി സ്വരസമുച്ചയങ്ങളുടെ വര്‍ണ വൈവിധ്യം തീര്‍ക്കാന്‍ ജോണ്‍സന് അനായാസം സാധിച്ചത് ചലച്ചിത്ര സംഗീതലോകം വിസ്മയത്തോടെയാണ് നോക്കിനിന്നത്. എഴുപതിലധികം ഉപകരണങ്ങളുടെ അകമ്പടിയോടെ ചിട്ടപ്പെടുത്തിയ 'ആടിവാ കാറ്റേ...' (കൂടെവിടെ), അഞ്ചോ ആറോ ഉപകരണങ്ങളുടെ മാത്രം അകമ്പടിയുള്ള'ഗോപികേ നിന്‍ വിരല്‍...' (കാറ്റത്തെ കിളിക്കൂട്) തുടങ്ങിയ ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരേമൂല്യത്തോടെ തിളങ്ങിനില്‍ക്കുണ്‍ന്നത് അതുകൊണ്ടാണ്.1981-ല്‍ ചിട്ടപ്പെടുത്തിയ 'നന്ദസുതാവര...' (പാര്‍വതി) എന്ന ഗാനത്തിലും2006-ല്‍ ചിട്ടപ്പെടുത്തിയ'എന്തേ കണ്ണനു കറുപ്പു നിറം...' (ഫോട്ടോഗ്രാഫര്‍) എന്ന ഗാനത്തിലും പുലര്‍ത്തിയിരിക്കുന്ന അവധാനത ഒന്നു താരതമ്യം ചെയ്താല്‍ മതി ജോണ്‍സണ്‍ എന്ന സംഗീതോപാസകന്റെ അര്‍പ്പണബോധം എത്ര ശക്തമാണെന്നു കാണാന്‍.

 കുടുംബവുമൊപ്പം  ജോണ്‍സണ്‍

സംഗീതാവിഷ്‌കാരത്തില്‍ പ്രതിബദ്ധതയുടെ അങ്ങേത്തലയായ ദേവരാജന്‍ മാസ്റ്ററെ പരമാവധി ഉള്‍ക്കൊള്ളാന്‍ ജോണ്‍സനു കഴിഞ്ഞിരുന്നു. എന്നാല്‍ ജോണ്‍സണ്‍ അവസാനിപ്പിച്ചിടത്തു നിന്ന് മലയാള സംഗീതത്തെ മുന്നോട്ടു നയിക്കാനുള്ള പിന്‍ഗാമികളുടെപരിശ്രമങ്ങള്‍ വിജയകരമായിരുന്നോ എന്നു സംശയമുണ്ട്. ജോണ്‍ണ്‍സന്റെ തണല്‍പറ്റി നില്‍ക്കാനേ മിക്കവര്‍ക്കുംകഴിഞ്ഞിട്ടുള്ളു. ആ പ്രതിഭയെ സമഗ്രമായി ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നണ്‍തിനു പകരം ജോണ്‍സനിലേക്ക് എത്തിപ്പെടാനുള്ള ഉദ്യമമാണ് പലരിലും കാണാനായത്. അതോടെ സംഗീതസമ്പന്നമായ പെരുമഴക്കാലത്തിനു പകരം വിരളമായി മാത്രംലഭിക്കുന്ന വേനല്‍ മഴയായി മലയാള ചലച്ചിത്ര സംഗീതം ചുരുങ്ങി. സാങ്കേതിക രംഗത്തെ ആധുനികതയുടെ പിന്‍ബലത്തോടെ സംഗീതാവിഷ്‌കാരത്തിന്റെ ഘടനയില്‍ പ്രകടമായ വ്യതിയാനം സംഭവിച്ചപ്പോള്‍ സംഗീതത്തിന്റെ രൂപവും ഭാവവും മൂല്യവുമെല്ലാം മങ്ങിപ്പോയി. തുടര്‍ന്ന് വടിയെടുത്തവരെല്ലാം വേട്ടക്കാരായി. വേട്ടമൃഗങ്ങണ്‍ളായ ശ്രോതാക്കള്‍ പ്രാണനും കൊണ്ടോടി. ഈ അപചയണ്‍ത്തില്‍ നിന്നുള്ള മോചനത്തിന് ഇന്ത്യന്‍ സംഗീതത്തിന്റെ ആഴവും പരപ്പും പ്രൗഢിയും ഉള്‍ക്കൊണ്ട് പാശ്ചാത്യ സംഗീതത്തിന്റെ ആനുപാതികമായ സങ്കലനം നിര്‍വഹിക്കാന്‍ പ്രാപ്തിയുള്ള പ്രതിഭകള്‍ക്കായി കാത്തിരിക്കുകയേ നിര്‍വാഹമുള്ളു.
                                                        

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image