കഴിഞ്ഞ ചൊവ്വാഴ്ച്ച 

കരുണാകരന്‍

 

“Every night has a different smell, my friend;

it would be unbearable otherwise,

I think you should go to bed.”

Monsieur Pain /Roberto Bolano

 

 

-        കഴിഞ്ഞ ചൊവ്വാഴ്ച്ച,

 

എവിടെനിന്നാണ് പൂക്കളുടെ മണമെന്ന്‍

അത്ഭുതപ്പെട്ടുകൊണ്ട് ഞാന്‍

ഉറക്കമുണര്‍ന്നു.

 

ഒറ്റയ്ക്ക് താമസിക്കുന്ന അപാര്‍ട്ട്‌മെന്റ്

ഒറ്റയ്ക്ക് ഉറങ്ങുന്ന കിടപ്പുമുറി

ഒറ്റയ്ക്ക് കഴിഞ്ഞ രാത്രികളും

പകലുകളും

 

എപ്പോഴാണ് ഇതെല്ലാം

പൂക്കളുടെ മണത്തിലേക്ക്‌ മാറിയത്

 

– ഞാന്‍ അത്ഭുതപ്പെട്ടു. 

 

ഞാന്‍ പലതും ഓര്‍ത്തു

പലരെയും ഓര്‍ത്തു

 

ഞാനെന്‍റെ കൈപ്പടങ്ങള്‍ മണത്തു.

 

-         കഴിഞ്ഞ ചൊവ്വാഴ്ച്ച,

 

വളരെ വൈകി ജോലി കഴിഞ്ഞ്

അപാര്‍ട്ട്‌മെന്റിലെത്തുമ്പോള്‍

വാതിലിന്റെ പിടിയില്‍

 

പൂക്കളുടെ ഒരു കൂട്ടം, ഒരു ബൊക്കെ.

 

പൂക്കളുമായി വാതില്‍ തുറന്ന്‍

മുറിയിലേക്ക് കയറുമ്പോള്‍

 

മുമ്പില്‍ പെട്ടെന്നുവന്നു നിന്ന രാത്രി..

 

–   എനിക്ക് കരച്ചില്‍ വന്നു.

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image