പൂര്‍വ്വവിദ്യാര്‍ത്ഥിനി

ആന്‍സോനു

 

പഴയപെണ്‍പള്ളിക്കൂടത്തില്‍,

ഒരുപൂര്‍വവിദ്യാര്‍ഥിനിസമ്മേളനംകഴിഞ്ഞ്അവള്‍...

ഒരുവീട്ടമ്മയായിമാത്രം,

ഏറെവത്സരങ്ങള്‍

സ്തുത്യര്‍ഹമായ(ഇതുവരെആരുംപറഞ്ഞിട്ടില്ലെങ്കിലും ) സേവനമനുഷ്ഠിക്കുന്ന ... അവള്‍

ആദിവസം, ഓര്‍മകളുടെഉറവപൊട്ടിയപ്പോള്‍

തന്റെമനസ്സില്‍ ,

പണ്ടെങ്ങോവരണ്ടുപോയ

പുഴയുടെ

നീര്‍ച്ചാലുകിനിയുന്നോയെന്ന

ആനന്ദശങ്കയില്‍, 

വീട്ടിലേയ്ക്കുമടങ്ങവേ, 

തനിയെചിരിച്ചുകൊണ്ടിരുന്നു...

അന്ന് , അവളുടെകൂട്ടുകാരികള്‍

പറഞ്ഞത് :

പണ്ട്‌നാം, വെള്ളിക്കൊലുസുകള്‍

അണിഞ്ഞിരുന്നു... ല്ലേ...

      '         '     പള്ളിക്കൂടത്തിന്റെമര

ഗോവണികള്‍ഒച്ചയു

ണ്ടാക്കിഓടിയിറങ്ങി...    

                         ... ഉം... ഉം...

    '            '    ഓട്ടമത്സരത്തില്‍

പരസ്പരം

തോല്പിച്ചു... ഓര്‍മ്മയുണ്ട്.

 

     '          '    സ്‌കൂളിന്റെപിന്നാമ്പുറത്തു

ള്ളഇലഞ്ഞിമരത്ത

ത്തണലില്‍

ഒത്തുകൂടി...ന്നിട്ട്...

    '             '   അതൊരിക്കലുംപൂവി

ടാത്തതില്‍അതിനെ

ചീത്തപറഞ്ഞു...പിന്നെ...

     '             '    അതിന്റെചോട്ടില്‍മണ്‍

തിട്ടകള്‍തിണര്‍ക്കും

വരെ, നൃത്തച്ചുവടുകള്‍

പരിശീലിച്ചു... ഉവ്വ്.... 

     '              '  കരിമഷിയെഴുതിയകണ്ണു

കളെനാംപരസ്പരം

സ്തുതിച്ചുപറഞ്ഞു...

അതെയതെ...

                       .

പഴയപെണ്‍പള്ളിക്കൂടത്തില്‍,

ഒരുപൂര്‍വവിദ്യാര്‍ത്ഥിനിസമ്മേളനം

കഴിഞ്ഞ്അവള്‍...

ബ്രഹ്മമുഹൂര്‍ത്തത്തില്‍എഴുന്നേറ്റ്,  ഗൃഹജോലികള്‍തീര്‍ക്കാന്‍,

സംഭ്രമത്താല്‍വിരലുകള്‍നീട്ടിപറക്കവേ,

അവളുടെഈറന്‍മുടിത്തുമ്പെങ്ങാനുംഅറിയാതെസ്പര്‍ശിച്ചുപോയാല്‍,  വല്ലാതെ

ദേഷ്യപ്പെടുന്നമകനുള്ള... അവള്‍

ആദിവസം, ഓര്‍മ്മകളുടെഉറവ

പൊട്ടിയപ്പോള്‍

തന്റെമനസ്സില്‍,

പണ്ടെങ്ങോവരണ്ടുപോയ

പുഴയുടെ

നീര്‍ച്ചാലുകിനിയെന്നോയെന്ന

ആനന്ദശങ്കയില്‍

വീട്ടിലേയ്ക്കുമടങ്ങവേ,

തനിയേചിരിച്ചുകൊണ്ടിരുന്നു..

നാട്ടിന്‍പുറത്തെവീട്ടില്‍, 

അവളെകാത്തിരുന്നത്:പച്ചപ്പുല്‍ത്തൊടി

യില്‍മേയാന്‍

കൊണ്ടുപോ

കാത്തതില്‍

അക്ഷമരായ

പയ്യുംകിടാ

വും.

       '                   '            അന്നത്തെ

പൊരിച്ച

അയലകിട്ടാ

ത്തതിനാല്‍

വടക്കിനി

വാതില്‍

പ്പടിയില്‍

പിണങ്ങിപ്പോ

യിരുന്ന

കുറിഞ്ഞിപ്പൂച്ച

                                                            .       

       '                  '        അവള്‍

ഒരിക്കല്‍

സുന്ദരി

യിരുന്നുഎന്ന

സത്യം ,  അറിയി

ല്ലെന്നുനടിച്ച

നിലക്കണ്ണാടി.                                  

ഒരുവീട്ടമ്മയായിമാത്രം

ഏറെവത്സരങ്ങള്‍,

സ്തുത്യര്‍ഹമായ (ഇതുവരെആരുംപറഞ്ഞിട്ടില്ലെങ്കിലും )

സേവനമനുഷ്ഠിക്കുന്ന... അവള്‍

ആസമയം,

അടുക്കളയിലെമണ്‍കൂജയിലെകുളിര്‍ജലംപാനംചെയ്തിട്ട്,

തന്നോടെന്നപോലെ

സംസാരിച്ചുകൊണ്ട്

അന്നത്തെവിശേഷങ്ങളുടെപലഹാരക്കുട്ട

അറിയാതെതുറക്കവേ,

അതുകേട്ടുപോയ

(ഓര്‍ക്കാപ്പുറത്ത് )

അവളുടെമകന്‍

പറഞ്ഞത് :

'സ്ത്രീയെ, നാംതമ്മിലെന്ത്?

നിങ്ങള്‍ചായയുംപലഹാരവുംവിളമ്പുക!'

 

 

 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image