സത്യദുഃഖം
 
റീന വര്ഗീസ് കണ്ണിമല
..............
അല്ലലിന്റെ നവരസങ്ങൾ ആർക്കാണ് മനസ്സിലാകുക?
അല്ലൽ വഴി നടത്തിയ മരുയാത്രികർക്കല്ലാതെ....
 
ആൾ കൂട്ടത്തിൽ തനിച്ചായവന്റെ
ഏകാന്തതയുടെ ആഴം ആരളക്കും?
 
ആ ആഴക്കയത്തിൽ നീന്തി തുടിച്ചവനല്ലാതെ....
അതേ..
പ്രപഞ്ചം ചിലർക്കായ് മാത്രം
ചില നവരസങ്ങളും
ചില ആഴക്കയങ്ങളും
കാത്തു വച്ചിരിക്കുന്നു
 
അതറിയാതെ
ബഹു ഭൂരിപക്ഷമിന്നും
ആ തെരഞ്ഞെടുക്കപ്പെട്ടവർക്കായി
കുരിശ് മാലകൾ കോർക്കുന്നു
 
കയ്യപ്പാസ് കൈകൊട്ടി യാർക്കുന്നു
യൂദാസ് ആർത്തി പൂണ്ടൊറ്റുന്നു
സത്യം വീണ്ടും ക്രൂശിക്കപ്പെടുന്നു
നീതി ചോര വിയർക്കുന്നു
കാലം കണ്ണടച്ചോടുന്നു
ദൈവം മൂകനായ് തീരുന്നു

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image