കവിത

മോഹം
രാജേന്ദ്രന്‍ കര്‍ത്ത
എന്തുകൊണ്ടെന്നറിയില്ല
ഇന്ദുവിനെയെനിക്ക് ഏറെയിഷ്ടം
പണ്ടു തൊട്ടെന്റെ
കണ്ണീരില്‍ കല്ലെറിഞ്ഞു നടന്നവള്‍ .
അല്ലലില്‍ വെന്തു നീറവേ
അന്നമേകാതെ നിന്നവള്‍
ബാല്യകാലത്തെങ്ങുമേ
ഭീതിയോടെ പടര്‍ന്നവള്‍
ഇന്നുമോര്‍ക്കുന്നു ഞാന്‍
എന്റെ സുന്ദരി പെണ്‍കുട്ടിയെ
കര്‍ണ്ണികാരങ്ങള്‍ പൂത്തപോല്‍
സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്നോള്‍
കുങ്കുമ ചെപ്പുടഞ്ഞപോല്‍
ചെന്നിറത്തിന്‍ കവിള്‍ത്തടം
ച്ചെന്തോണ്ടി പഴമാര്‍ന്ന പോല്‍
ചന്തമേറിയ ചുണ്ടുകള്‍ 
ഇമ്മട്ടിലെന്നാകിലും എന്നെ കാണ്മതെ
കണ്മണി കാട്ടുപോത്തിനെ  കണ്ട പോലെ
നല്ല നേരം  നോക്കി ഞാന്‍
മിണ്ടാനായവേ എത്രയും പാവമിയെന്നെ
ക്രൂരമായി ത്യജിക്കുവോള്‍
എങ്കിലും വേണ്ടില്ലെനിക്കെന്റെ
ഇന്ദുവിനെ തന്നെ കെട്ടണം
അണ്‍ണ്‍ട കടാഹമപ്പാടെ
കൊണ്ടുപോയി മതിക്കേണം 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image