ഏഴു ചെറു കവിതകള്‍ ജോയ് ജോസഫ് കുലുങ്ങി ചിരിക്കുന്നു നീ ആ തലച്ചോറ് കാര്‍ന്നു തിന്നാന്‍ ഉള്ളില്‍ കൊതിക്കുന്നു ഞാനും 2 ഗിറ്റാര്‍ പ്രണയത്തിന്റെ ഗിറ്റാറാണ് നീ .നിന്നെ മിട്ടുമ്പോള് എന്റെ വിരലുകളില്‍ ചോര പടരുന്നു .3 പക നദികളെ വേദനിപ്പിച്ചു വിടരുത് എന്നെങ്കിലും അവ തിരിച്ചൊഴുകി പക വീട്ടും 4 ഓള് മഴ കുന്നിറങ്ങി വന്നു ജനാലക്കു പുറത്തു കരഞ്ഞു പെയ്യുമ്പോള്‍ അവളെ ഓര്‍ക്കും മഴ തന്നെയായിരുന്നില്ലേ ഓളും? പ്രിയ മിത്രമേ എത്ര വേഗം നീയെന്റെ കണ്ണീരെല്ലാം ഒപ്പിയെടുക്കുന്നു 6 അല മരിച്ചു പോയവരെ പ്രിയപ്പെട്ടവരെ, നിങ്ങളുടെ ഓര്‍മ്മകള്‍ അലയടിച്ചെത്തുകയാണ് 7 കത്രിക എഴുത്തിന്റെചങ്കിലേക്ക് തന്നെയാണ് പത്രാധിപരുടെ കത്രിക കൃത്യമായി മുറിച്ചു കയറിയത്
1 കരിക്ക്
എത്ര മധുരം നിറച്ചുള്ളില്
5 തലയിണ
കവിത :ഏഴു ചെറു കവിതകള്‍ -ജോയ് ജോസഫ്

Comments