കവിത :കുടിയേറ്റം -കരുണാകരന്‍

"I know how men in exile feed on dreams".
 
Aeschylus 
 
അത്രയും നേരം
അത്രയും കരുതലോടെ 
കണ്ടത് കൊണ്ടാകും ഞാന്‍ 
അവളെ മറന്നതേയില്ല.
 
ചുമരിനോടു ചേര്‍ത്തു  നിര്‍ത്തി 
എന്റെ പൊക്കിളില്‍ മോതിര വിരല്‍ വെച്ച്
അവള്‍ പറഞ്ഞതൊക്കെ 
ഞാന്‍ മറന്നിരിക്കുന്നു.
 
അവളുടെ മണം പോലും 
 
പിറകെ വന്ന കടല്‍കാക്കകളുടെ ചിറകുകളില്‍ 
അതും കാണാതായതാകും
 
പക്ഷെ ഞാന്‍ കണ്ണുകള്‍ അടച്ചു പിടിച്ചിരുന്നു 
 
അതിനാലാണ് ആ ഒരൊറ്റ വിരലിന്റെ സ്പര്‍ശത്തില്‍ 
ഞാനവളെ പിന്നെയും പിന്നെയും  ഓര്‍ക്കുന്നത് ..
 
നെറ്റിയില്‍ പ്രണയവും മറവിയും വന്നു പോയതിന്‍റെ
കലകള്‍ കാണുന്നത് 
മുക്കിന്‍ തുമ്പില്‍  ഉപ്പു തുള്ളികള്‍ കൊണ്ടുള്ള
മുത്തുകള്‍ കാണുന്നത് .
ഇണചേര്‍ന്നു പിന്‍വാങ്ങിയ 
പുരികങ്ങള്‍ കാണുന്നത് 
അവളുടെ നെറുകയില്‍ നിന്ന്  വാരിയെടുത്ത പൂവ് 
ചുണ്ടില്‍ വറ്റുന്നത് കാണുന്നത് 
 
പിന്നെ എന്നുമെന്നപോലെ 
എന്റെ കാലുകള്‍ക്കിടയില്‍ 
അവളുടെ മുഖം മുട്ടുന്നു 
 
ഉപേക്ഷിക്കപ്പെട്ട ഒരു  പഴയ തുറമുഖം 
ഓര്‍മിച്ചു കൊണ്ടു ഇന്നും 
അവളുടെ വായില്‍ 
ഞാന്‍ അപ്രത്യക്ഷനാകുന്നു .
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image