എല്ലാം  തകര്‍ത്ത കൊറോണ വൈറസ്‌  
 
: പി എസ് ജോസഫ്‌
 
 

ഒരു നൂറ്റാണ്ടില്‍ ആഗോളതലത്തില്‍ ജനങ്ങളെ ഭീതിപെടുത്തിയ മറ്റൊരു വസ്തുവുണ്ടാകില്ല ,കൊറോണ വൈറസ്‌ പോലെ .  ആണവോര്‍ജത്തെക്കാള്‍ വികിരണ ശേഷിയുള്ള  സൂക്ഷ്മാണു .2019 അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടി പുറപ്പെട്ട ഈ വൈറസ്‌  റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു  എട്ടു മാസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍    ഇന്ന്  ലോകമാകെ മാരകമായ താണ്ഡവം നടത്തുകയാണ് ..

 

     ലോകത്തെ എല്ലാ രാജ്യങ്ങളെയും വൈറസ്‌ ഭീതി  സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടു. മാത്രമല്ല .എല്ലാ സര്‍ക്കാരുകളും  നയപരമായ പുതിയ  തീരുമാനങ്ങള്‍  എടുക്കാനും കോവിഡ 19 എന്ന് നാമകരണം ചെയ്തിട്ടുള്ള കൊറോണ വൈറസ്‌ രോഗം    വഴിയൊരുക്കി .മുന്‍പും മാരകമായ പകര്ച്ച വ്യാധികള്‍  മനുഷ്യകുലത്തെ ഉലച്ചിട്ടുണ്ട് .പക്ഷെ നാഗരികതയുടെ എല്ലാ അടയാളങ്ങളെയും -യാത്ര ,നിത്യ ജീവിതം ,വിനോദം ,വ്യവസായം തുടങ്ങി എല്ലാ മേഖലകളെയും ബാധിച്ച മറ്റൊരു വ്യാധി  സമീപകാലത്ത് ഉണ്ടായിട്ടില്ല
. .ചൈനയില്‍  നാല്  മാസം കൊണ്ട് നിയന്ത്രണത്തിലായ  ഈ വൈറസ്‌ ഇന്ന് കൂടുതല്‍ നാശം  വിതക്കുന്നതു അമേരിക്കയിലും    ബ്രസീലിലും ഇന്ത്യയിലും ആണ് .

ആഗോള കൊറോണ വൈറസ് കേസുകളുടെ എണ്ണം തിങ്കളാഴ്ച  രണ്ടര കോടി  കവിഞ്ഞു, മരണങ്ങൾ 842,000 ആയി . ജോൺസ് ഹോപ്കിൻസ് സർവകലാശാല യുടെ കണക്കാണിത് 

നിലവിൽ ആകെ  25,009,250 കേസുകളുണ്ട്. മരണം  842,702 .. യൂണിവേഴ്സിറ്റി സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (സി‌എസ്‌ഇ) പറയുന്നു .

സി‌എസ്‌‌എസ്‌ഇയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കേസുകളും മരണങ്ങളും നടന്നത്  അമേരിക്കയില്‍ ആണ് 5,961,582 കേസുകളും  182,779 മരണവും ഓഗസ്റ്റ് 31 വരെ ഇവിടെ  ഉണ്ടായി .3,846,153 അണുബാധകളും 120,262 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി.


കേസുകളുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് (3,542,733), തൊട്ടുപിന്നിൽ റഷ്യ (982,573), പെറു (639,435), ദക്ഷിണാഫ്രിക്ക (622,551), കൊളംബിയ (599,884), മെക്സിക്കോ (591,712), സ്പെയിൻ (439,286), ചിലി (408,009) ), അർജന്റീന (401,239), ഇറാൻ (371,816), യുകെ (334,916), സൗദി അറേബ്യ (313,911), ബംഗ്ലാദേശ് (308,925), ഫ്രാൻസ് (304,947), പാകിസ്ഥാൻ (295,636), തുർക്കി (267,064), ഇറ്റലി (266,853), ജർമ്മനി . (105,684)


 മരണം :മെക്സിക്കോ (63,819), ഇന്ത്യ (63,498), യുകെ (41,585), ഇറ്റലി (35,473), ഫ്രാൻസ് (30,601), സ്പെയിൻ (29,011), പെറു (28,607), ഇറാൻ (21,359), കൊളംബിയ (19,063), റഷ്യ (16,977), ദക്ഷിണാഫ്രിക്ക (13,981), ചിലി (11,181).

.ഇന്ത്യയില്‍ പ്രതിദിനം അറുപതിനായിരത്തിലും ഏറെയാണ് വ്യാപനം .പൂനെയില്‍ മാത്രം മരണം അയ്യായിരം  കവിഞ്ഞു, ചൈനയേക്കാള്‍ .കേരളവും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന കാട്ടുന്നു .എങ്കിലും നിപ്പ കൈ കാര്യ ചെയ്തു അഭിനന്ദനം നേടിയ കേരള  സര്‍ക്കാര്‍ മരണവും സമൂഹ വ്യാപനവും തടയുന്നതില്‍ വലിയ നേട്ടമാണ് തുടക്കത്തില്‍ കാഴ്ച വെച്ചത് 
   മാര്‍ച്ച്‌ 25 നു സമ്പൂര്‍ണമായി ഇന്ത്യ അടച്ചുപൂട്ടിയെങ്കിലും രണ്ടു മാസത്തെ   രാജ്യമൊട്ടാകെയുള്ള കര്‍ശന  നിയന്ത്രണം പോലും ഫലം കണ്ടില്ല എന്നാണു കണക്കുകള്‍ കാട്ടുന്നത് .മഹാരാഷ്ട്രയും ഗുജറാത്തും ഡല്‍ഹിയും തമിഴ്‌നാടും മരണസംഖ്യയില്‍ ചൈനയെ മറികടന്നു. .മാത്രമല്ല അടച്ചുപൂട്ടല്‍ സാധാരണക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചു .മാന്ദ്യം താഴെത്തട്ടില്‍ വരെ അരിച്ചിറങ്ങി .പതുക്കെ പതുക്കെ കടകളും വ്യവസായങ്ങളും തുറന്നു വരുകയാണെങ്കിലും ജനജീവിതം സാധാരണ നിലയില്‍ അടുത്തെങ്ങും എത്തില്ല .  
    കാരണം ഇന്നും വൈറസ്‌ ബാധക്ക് ചികിത്സ  ഇല്ല എന്നത് തന്നെ .ലക്ഷണം അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഇപ്പോഴും രോഗികള്‍ക്ക് നല്‍കുന്നത് .താരതമ്യേന മെച്ചപ്പെട്ട പൊതു അര്രോഗ്യസംവിധാനം ഉള്ള കേരളം പോലെയുള്ള ഇടങ്ങളില്‍  രോഗം ഭേദമാകുന്നവരുറെ സംഖ്യ കൂടുതലാണ് .എന്നാല്‍ അതല്ല മറ്റു സംസ്ഥാനങ്ങളുടെ  സ്ഥിതി.  
  വൈറസ്‌ ബാധകെതിരെ പുതിയ വാക്സിന്‍ ഉണ്ടാകുമെന്ന ഒരേയൊരു പ്രതീക്ഷയാണ് നമുക്ക് മുന്നില്‍ റഷ്യ ഇപ്പോഴേ ഒരു വാക്സിന്‍ വിജയിച്ചതായി അവകാശപ്ടുപെടുന്നു. .യു കെ യുടെ ഓക്സ്ഫോര്‍ഡ് വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തില്‍ ആണ്  .അമേരിക്കന്‍ കമ്പനി മോഡേണയും വിജയം അവകാശപ്പെടുന്നു .പക്ഷെ എന്ന് അവ എത്തും എന്നതാണ് പ്രശ്നം.വാക്സിന്‍  കണ്ടുപിടിക്കുന്ന രാഷ്ട്രങ്ങള്‍ അവ മറ്റു രാജ്യങ്ങള്‍ക്ക്  പെട്ടെന്ന് വിട്ടു കൊടുക്കുമോ എന്നതും പ്രശ്നം തന്നെ .ഇവിടെ കരുതല്‍ പ്രകടിപ്പിക്കേണ്ടിയിരുന്ന  ലോകാരോഗ്യസംഘടന പോലും നയപരമായ കുരുക്കുകളില്‍ ആണ് .അമേരിക്ക ആ സംഘടന തന്നെ വിട്ടുപോയിരിക്കുന്നു .പകര്ച്ച വ്യാധി തടയുന്നതിലും മുന്നറിയിപ്പ്  നല്‍കുന്നതിലും ചൈന അലംഭാവം കാണിച്ചു എന്ന് പല രാജ്യങ്ങളും കരുതുന്നു .ചിലര്‍ അവര്‍ക്കെതിരെ നിയമനടപടി തേടുന്ന കാര്യം ആരായുകയാണ് ..ലോ കാരോഗ്യസംഘടനയും അവസരത്തിനൊത്തു  ഉയര്‍ന്നില്ല പല .രാജ്യങ്ങളും ഇതൊരു അപ്രധാന കാര്യം പോലെ അവഗണിച്ചു .രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പല രാജ്യ തലവന്മാരെയും സ്വാധീനിച്ചതു. രോഗം ബാധിച്ചു മരിക്കുന്നവരില്‍  ഏറിയ പങ്കും പ്രായം ചെന്നവരോ മറ്റു അസുഖം  ബാധിച്ചവരോ ആണെന്നത്  ചില നേതാക്കള്‍ രാഷ്ട്രീയ  മുതലെടുപ്പിനു ഉപയോഗിച്ചു . .
  മാത്രമല്ല ,ചില   സ്ഥാപനങ്ങള്‍ എങ്കിലും വാക്സിന്‍ ഗവേഷണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് .രോഗത്തില്‍ നിന്ന് രക്ഷപെടുന്നവരുടെ ശതമാനം വര്‍ദ്ധിക്കുന്നതും വാക്സിന്‍  എത്ര ഫലപ്രദമാകും എന്ന സംശയങ്ങളുമാണ് ഇതിനു പിന്നില്‍ .അടച്ചു പൂട്ടല്‍ മെല്ലെ മെല്ലെ ഒഴിവാക്കുമ്പോള്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും അത് തന്നെ 
 ഏതായാലും    വ്യക്തി ശുചിത്വത്തില്‍ ഇത് സമൂല മാറ്റം വരുത്തി  സോപ്പ് തേച്ചു കൈ കഴുകുന്നതും  സാനിറ്റെസര്‍  ഉപയോഗിക്കുന്നതും    ശാരീരിക അകലം പാലിക്കുന്നതും മുഖം മറയ്ക്കാന്‍  മാസ്ക് ഉപയോഗിക്കുന്നതും പുതിയ ആരോഗ്യ സമവാക്യമായിരിക്കുന്നു .ശുചിത്വം ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു .വാക്സിനോ മരുന്നോ കണ്ടു പിടിച്ചാലും ഇല്ലെങ്കിലും വൈറസ്‌ ഭീതി ഈ നൂറ്റാണ്ടിനെ ചൂഴ്ന്നു നില്‍ക്കും എന്നുറപ്പാണ് .
 
അതുകൊണ്ടു തന്നെ വൈറസുമായി പൊരുത്തപ്പെട്ടു പോകണം എന്ന്  രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉപദേശിച്ച് തുടങ്ങിയിരിക്കുകയാണ് .പക്ഷെ മരണവുമായി അങ്ങനെ പൊരുത്തപ്പെടാന്‍ ജനങ്ങള്‍ക്കാവുമോ ?കുറഞ്ഞ പക്ഷം പൊതു ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ എങ്കിലും സര്‍ക്കാര്‍ ശ്രമിക്കേണ്ടതല്ലേ ? ഇതെല്ലാം കാത്തിരുന്നു  കാണേണ്ടിയിരിക്കുന്നു
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image