മാസ്‌ക്കുകള്‍ കീഴടക്കിയ
ലോകം.
നിമ്മി പ്രകാശ്.
 
മാസ്‌ക്കുകള്‍ തെരുവുകള്‍
കീഴടക്കിയപ്പോഴാണ്
നിശബ്ദത ഒരു ഭാഷയായി
മാറിയത്.
സ്‌കൂളുകള്‍ മൗനം കുടിച്ചു
വിറങ്ങലിച്ച് പോയത്..
 
ഒരു ഒഴിവു കാലത്തിന്റെ
ദൈര്‍ഘ്യം കോറിയിട്ട്
പൊട്ടിച്ചിരികളും
കുറുമ്പുകളും
പടിയിറങ്ങിപോയത്..
 
മിണ്ടാട്ടം പാടെനിലച്ചു
പോയപ്പോഴാണ്
ക്ലാസ് മുറികള്‍
നിദ്രയോളമാഴത്തിലേയ്ക്ക്
ഇറങ്ങിനടന്നത്.
 
അക്ഷരങ്ങള്‍ പിണങ്ങി
ക്കരഞ്ഞ്
പുതിയമേച്ചിന്‍
പ്പുറങ്ങള്‍ തേടിപോയത്.
 
ചിന്തകളും കാഴ്ചകളും
ഇന്റെര്‍ നെറ്റിലേയ്ക്ക്
കുടിയേറി പാര്‍ത്തത്.
 
കാത്തിരിപ്പിന്റെ മടുപ്പുകള്‍
ഉരുണ്ട് പിടഞ്ഞുവീണ
നീളന്‍ വരാന്തകളും
ഇടനാഴികളും
അടര്‍ന്നുവീഴുന്ന
പ്രണയ നിമിഷങ്ങളുടെയും
വിരഹനോവുകളുടെയും
തിളച്ചു മറിയുന്ന
വിപ്ലവങ്ങളുടെയും
പാദശബ്ദത്തിനായി
പടിക്കലോളം
ചെന്നെത്തിനോക്കി
പിന്തിരിഞ്ഞു
നടക്കുന്നുണ്ടാവും.
 
ക്ലാവ് പിടിച്ച് അനക്കം
നിലച്ചോരോട്ടുമണി
മുറ്റത്തെ
ആരവങ്ങള്‍ക്കായി
മച്ചില്‍ കാതോര്‍ത്തിരി
ക്കുന്നുണ്ടാവും.
 
നിശബ്ദത അരിച്ചിറങ്ങു
ബോഴൊക്കെ
ഓര്‍മ്മകളുടെ
മണം പുരണ്ട
മരക്കസേരകളും
ബെഞ്ചുകളും
ഇടക്കിടയ്ക്ക്
കുട്ടികുറുമ്പുകളെ
തിരഞ്ഞ്
ഭൂതകാലത്തിലേയ്ക്ക്
ഇറങ്ങിപോകുന്നുണ്ടാവും..

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image