കാവല്‍

നാലപ്പാടം പദ്മനാഭന്‍ 

വീട്ടിലായിരിക്കുമ്പോള്‍

കൂട്ടിനായ് കിളികളും

വീട്ടിലെ തൊടിയിലെ

പൂക്കളും മരങ്ങളും.

വീട്ടിലായിരിക്കുമ്പോള്‍

തോട്ടിലെ കുളിര്‍കാറ്റും

കാട്ടിലെ മണം പേറും

കൂട്ടുകാര്‍ കുരങ്ങന്‍മ്മാര്‍ .

വീട്ടിലായിരിക്കുമ്പോള്‍

കാട്ടുന്നു മയിലാട്ടം

തോട്ടത്തിനങ്ങേക്കരെ

കൂകുന്ന കുയില്‍കൂട്ടം.

വീട്ടിലായിരിക്കുമ്പോള്‍

വീടുണര്‍ന്നിരിക്കുന്നു

നാട്ടിലെ ദീനം മാറാന്‍

കാവലായിരിക്കുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image