ക്വാറന്റീന്‍ ഓണം
കെ.മോഹന്‍ദാസ് 
 
ഈ ക്വാറന്റീന്‍
മാബലിയ്ക്ക്
പുതുമയല്ല

വര്‍ഷത്തില്‍
ഒരു ദിനമാണ് പുറത്ത്
പ്രജകളെ കാണാന്‍
അവര്‍ക്കൊപ്പം
കളി ചിരിയാടാന്‍
കല്‍പിച്ചരുളിയത്

ശേഷിച്ച കാലമൊക്കെ
ക്വാറന്റീനില്‍
ഒരേയൊരു ദിനം.

വീര്‍പ്പുമുട്ടല്‍
വിമ്മിട്ടം
ഇരുട്ട്
തണുപ്പ്
വേദന
എല്ലാം സഹിച്ച്
കാത്തിരിക്കുന്നത്

തിരുവോണപ്പുലരിക്ക്
നാട്ടു നന്മയില്‍
മുങ്ങി നിവരാന്‍
മാത്രം
ഇത്തവണ പരമാണു
അതും തട്ടിയെടുത്തു
എങ്കിലുമുണ്ടൊരു ആശ്വാസം

ഒരു ദിനമൊഴികെ
ഞാനനുഭവിക്കുന്
തൊക്കെയും പറയാതെ
നിങ്ങള്‍ അറിയുന്നുവല്ലോ

നിങ്ങള്‍ക്കൊപ്പം
ക്വാറന്റീന്‍കാലം
കഴിച്ചു കൂട്ടുമ്പോള്‍
അതു തന്നെ ഓണം
പ്രിയപൊന്നോണം
ഒരുപാട് പൊന്നോണം
നമുക്കാഘോഷിക്കാന്‍
ഇത്തവണ
ക്വാറന്റീന്‍ ഓണം  
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image