പൂച്ച
 
മുരളീധരന്‍ പുന്നേക്കാട്.
,,,,,,,,,,

 ഭാഷയറിഞ്ഞിരുന്നെങ്കില്‍
ചോദിക്കാമായിരുന്നു.
കണ്ണടച്ച് ഇരുട്ടാക്കി
പാല് കുടിക്കുന്നതിന്റെ
രഹസ്യം.
 
എങ്ങനെ വീണാലും
നാല് കാലില്‍ മാത്രം
നിലം തൊടുന്നതിന്റെ
ഗുട്ടന്‍സ് .
 
ഇരയെ കൊല്ലാതെ
വെറുതെ തട്ടിക്കളിച്ച്
ആനന്ദിക്കുന്നതിന്റെ
പൊരുള്‍.
 
ഇരട്ട് പരക്കുമ്പോള്‍
കാഴ്ചതെളിയുന്ന
കണ്ണിന്റെ റെറ്റിനയില്‍
പതിയുന്ന പടങ്ങളുടെ
പ്രിന്റ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image