അപരഗന്ധര്‍വസംഗീതം

എസ് രാജേന്ദ്ര ബാബു

 

യേശുദാസ്: ചിത്രങ്ങള്‍  വേണുഗോപാല്‍ എസ്

മിമിക്രി കലാകാരന്മാരുടെ ആധിപത്യമാണ് ചാനലുകളില്‍കണ്ടുവരുന്നത്. സിനിമാ നടന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഇരകളാക്കി ഇവര്‍ അരങ്ങു തകര്‍ത്തപ്പോള്‍മമ്മൂട്ടിയും മോഹന്‍ലാലും ലാലു അലക്‌സും വിഎസ് അച്ചുതാനന്ദനും ഉമ്മന്‍ചാണ്ടിയുമൊക്കെ മിമിക്രിക്കാരുടെ കൈകളില്‍ ഞെരിഞ്ഞമരുന്നതു കണ്ട് പ്രേക്ഷകര്‍ ആര്‍ത്തു ചിരിച്ചു.കെജെ യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നവരുടെ തള്ളിക്കയറ്റമാണ് അടുത്തകാലത്ത്കാണപ്പെട്ടപുതിയ അനുഭവം. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരം അപരന്മാര്‍നിലവിലുണ്ട്.

യേശുദാസിന്റെ ശബ്ദം അനുകരിച്ച് ശ്രദ്ധേയരായവരില്‍ പ്രമുഖന്‍ കെജി മാര്‍ക്കോസ് ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍ നിരവധിയുണ്ട്. ചലച്ചിത്ര രംഗത്ത് വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും ഭക്തിഗാന രംഗത്തും ഗാനവേദികളിലും വര്‍ഷങ്ങളായിഅദ്ദേഹം ശ്രോതാക്കളുടെ ആരാധനാപാത്രമാണ്.കൂടെക്കൂടെപുതിയ യേശുദാസണ്‍ന്മാരെ അവതരിപ്പിക്കാനുള്ള വ്യഗ്രതയിണ്‍ലാണ്ഈയിടെയായിചിലചാനലുണ്‍കളെങ്കിലുംണ്‍. പുതിയ ഗായകരെല്ലാം യേശുദാസിനൊപ്പമോ യേശുദാസിനെക്കാള്‍ മുന്നിലോ നില്‍ക്കുന്നവരായി അവതാരകരും 'ബന്ധുമിത്രാദികളും' പ്രഖ്യാപിക്കുണ്‍മ്പോള്‍ അത് പ്രേക്ഷകര്‍ അംഗീണ്‍കരിച്ചതായി ബോധ്യപ്പെടുത്താന്‍ നേരത്തേ ചിത്രീകരിച്ചുവച്ച കരഘോഷത്തിന്റെ പിന്‍ബലവും ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ യേശുദാസിനു തുല്യമായി മലയാളത്തില്‍ മറ്റൊരു ഗായകന്‍ ഉള്ളതായി ഗായകരോ സംഗീത പ്രവര്‍ത്തകരോ സംഗീതാണ്‍സ്വാദകരോ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത.യേശുദാസിന് മികവിലും എണ്ണത്തിലുംഏറ്റുമധികം ഗാനങ്ങള്‍ നല്‍കിയത് സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റണ്‍റാണ്.മലയാളത്തിലെ ഏറ്റവും മികച്ച ഗായകന്‍ ആരെന്ന ചോദ്യണ്‍ത്തിന്ഒരിക്കല്‍അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: 'സംശയമെന്ത്? ഒന്നാമന്‍ യേശുദാസ് തന്നെ. അതിനര്‍ത്ഥം രണ്ടാമന്‍ ഉണ്ടെണ്‍ന്നല്ല. രണ്ടാമനും മൂന്നാമനും ഒന്നുമില്ല. പിന്നെ പത്താണ്‍മനേയുള്ളു.'അതുപറയുമ്പോള്‍അക്ഷരസ്ഫുടതയും ഉച്ചാരണശുദ്ധിയുംആലാപനണ്‍മികവും ഭാവഗരിമണ്‍യുണ്‍മെല്ലാം ആര്‍ജിക്കുന്നതില്‍ യേശുദാസിനെ നിരന്തരമായ പരിശീലനത്തിലൂടെ വഴിനടത്തിയ മാസ്റ്ററുടെ വാക്കുകളില്‍ സംതൃപ്തിയുടെ നിറവ്.'ഞങ്ങള്‍ക്ക് ഒരു മികച്ച ഗായകനെ പരിശീലിപ്പിച്ച്‌രൂപപ്പെടുത്തി തന്നത് ദേവരാജനാണ്' എന്ന് രാഘവന്‍ മാസ്റ്റര്‍ ഒരിക്കല്‍ പ്രസ്താവിച്ചതും ഇവിടെ ഓര്‍ക്കാവുന്നതാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ യേശുദാസിനായി കാത്തിരുന്നു. പക്ഷേ അപ്രതീക്ഷിത കാരണങ്ങളാല്‍ യേശുദാസ് വന്നില്ല. 'യേശുദാസിനെപ്പോലെ പാടുന്ന ഒരാളെ ഞാന്‍ തരാം,' നിര്‍മ്മാതാക്കളില്‍ ഒരാള്‍ ആവേശത്തോടെ അറിയിച്ചു. 'യേശുദാസിനെപ്പോലെ മറ്റൊണ്‍രാളോ?' രവീന്ദ്രന്‍ അത്ഭുതപ്പെട്ടു. എന്നാല്‍ ആ ഗായകനെ ഒന്നു കണ്ടിട്ടു തന്നെ കാര്യമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു മണിക്കൂറിനുശേഷം ഒരാള്‍ തിയേറ്ററിലേക്ക്കടന്നു വരുന്നത് രവീന്ദ്രന്‍ ശ്രദ്ധിച്ചു. ശുഭ്രവസ്ത്രധാരി! ചെരുപ്പും വാച്ചിന്റെ സ്ട്രാപ്പും വരെ തൂവെള്ള. യേശുദാസിന്റെ അതേ നടപ്പ്. രവീന്ദ്രന്‍ അന്തംവിട്ടു നോക്കി നിന്നു! ഗായകന്റെ കുശലാന്വേണ്‍ഷണം കൂടികേട്ടപ്പോള്‍ രവീന്ദ്രന്‍ വീണ്ടും ഞെട്ടി! സംഭാഷണശൈലി വരെ യേശുദാസിനെപ്പോലെ. പക്ഷേ പാട്ടു പഠിക്കാന്‍ തുടങ്ങിയതോടെപൂച്ച പുറത്ത്! രവീന്ദ്രന്‍ ആവര്‍ത്തിച്ചു പാടിയിട്ടും ഗായകനുശബ്ദമില്ല. ഒരുവരി പോലും മുന്നോട്ട് നീങ്ങുന്നില്ല. മദിരാശിയിലേക്കുള്ള തന്റെ ഫ്‌ളൈറ്റ് മുടങ്ങുമെന്ന ഘട്ടമായപ്പോള്‍ രവീന്ദ്രന്‍സ്വയം ട്രാക്ക് പാടിണ്‍വച്ച് സ്ഥലം വിട്ടു. പക്ഷേ ഗായകനെ ഒരുകാര്യം ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല-'യേശുദാസിന്റെ വസ്ത്രധാരണവും നടപ്പും സംഭാഷണ ശൈലിയുമൊക്കെ പരിശീലിണ്‍ക്കാന്‍ കുറഞ്ഞത്‌രണ്ടു വര്‍ഷമെങ്കിലും താങ്കള്‍ മെനക്കെട്ടിട്ടുണ്ടാകും. ആറുമാസം സംഗീതം പഠിച്ചിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.'


സംഗീതം ഇഷ്ടപ്പെടുന്നവരെ ശ്രോതാക്കളെന്നും ആസ്വാദകരെന്നും രണ്ടു വിഭാഗത്തില്‍ പെടുത്താം. പാട്ടു കേട്ടിട്ട് 'നല്ല പാട്ട്' എന്നോ 'എനിക്കിഷ്ടമായില്ല' എന്നൊ സാമാന്യമായി അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് ആദ്യത്തെ വിഭാഗം. സംഗീതം വേണ്ടത്ര പ്രയോഗിക്കാത്തവരും എന്നാല്‍ നല്ല സംഗീതാവഗാഹവമുള്ളവരുമാണ് അടുത്ത വിഭാഗം. അവര്‍ സംഗീതത്തെ ഇഞ്ചോടിഞ്ച് അവലോകനം ചെയ്ത് ആസ്വദിക്കാനും വിമര്‍ശിക്കാനും പ്രാപ്തരായിരിക്കും. മഹാഭൂരിപക്ഷത്തില്‍ പെടുന്ന ആദ്യത്തെ വിഭാഗത്തിന്റെ പ്രോത്സാഹനത്തോടെയാണ് 'യേശുദാസിനെപ്പോലെ' പാടുന്നവര്‍ പൊട്ടിമുളയ്ക്കുണ്‍ന്നത്.

അപരന്മാരില്‍ മൂന്നു വിഭാഗങ്ങളുണ്ട്. യേശുദാസിന്റെ ആദ്യകാല ഗാനങ്ങള്‍ പാടുന്നവരാണ് ഒരുകൂട്ടര്‍. യേശുദാസിന്റെ ശബ്ദസൗന്ദര്യം ഏറ്റവും മികച്ചു നിന്ന മധ്യകാലത്തെ ഗായകര്‍ രണ്ടാമത്തെ വിഭാഗം.(ഇവര്‍ എണ്ണത്തില്‍ കുറവാണ്). ഇന്നത്തെ വാര്‍ദ്ധക്യം ബാധിച്ച ശബ്ദം അനുകരിക്കുന്നവരാണ് ഒടുവിലത്തേത്. ഏതുവിഭാഗമായാലും യേശുദാസിലേക്കുള്ള യാത്ര മാത്രമാണ് അവരുടെ ലക്ഷ്യം. യേശുദാസിനെ കടന്നുപോകുന്ന കാര്യം ചിന്തിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല. ഇവരിലാരെങ്കിലും യേശുദാസിനു സമീപത്തു പോലും എത്തിച്ചേര്‍ന്നതായി കേട്ടുകേള്‍വിയുമില്ല. സംഗീതം അടിസ്ഥാനപരമായി അഭ്യസിക്കുകയോ വേണ്ടത്രപരിശീലിക്കുകയോ ഇക്കൂട്ടര്‍ ചെയ്യാറില്ല. അപക്വമായ ശബ്ദാനുകരണം മാത്രമാകും ഇവരുടെ കൈമുതല്‍. യേശുദാസ് അര മണിക്കൂറില്‍ സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത് ആസ്വാദക മനസ്സുകളെ മഥിക്കുന്ന ഗാനം ആഴ്ചകളോ മാസങ്ങളോ ആവര്‍ത്തിച്ചു കേട്ട് അപൂര്‍ണമായി അനുകരിക്കുന്നവര്‍ക്ക് എങ്ങനെ മറ്റൊരു യേശുദാസാകാനാകും? ഒരു ആത്മപരിശോധനയ്ക്കുപോലും വിധേയരാകാതെ 'ശ്രോതാക്ക'ളുടെ പ്രോത്സാഹനത്തില്‍പ്രാദേശികമായി മിന്നിമറയാന്‍ മാത്രമാണ് അവരുടെ വിധി.

വര്‍ഷങ്ങള്‍ നീണ്ട തപസ്സുകൊണ്ടാര്‍ജിച്ച യേശുദാസിന്റെ സംഗീതാവഗാഹവും ആലാപനശുദ്ധിയും കേവലം ശബ്ദസാമീപ്യത്തിന്റെ പേരില്‍ തുല്യത ചാര്‍ത്തിക്കിട്ടാന്‍ ആഗ്രഹിക്കുണ്‍ന്നത് ഒരു സൂര്യഗ്രഹണത്തോടു പോലും ഉപമിക്കാനാവാത്തത്ര മൗഢ്യമാണ്.ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ നടണ്‍ത്തിയ താരണ്‍തമ്യം ഇവിടെ ഓര്‍ക്കാവുന്നതാണ്. സംഗീതം വേണ്ടത്ര അഭ്യസിക്കാതെ രംഗപ്രവേശം ചെയ്യുന്നവരെക്കുറിച്ച്പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. 'മഴ പെയ്‌തൊഴിഞ്ഞ നിലത്ത് മണ്ണിര ഇഴഞ്ഞ പാടുകളുണ്ടാകും. അതു കണ്ടാല്‍ 'സ', 'ഗ', 'പ'തുടങ്ങിയ സ്വരങ്ങള്‍ എഴുതിവച്ചതു പോലെ സംഗീതം അറിയാവുന്നവര്‍ക്കു തോന്നും. എന്നാല്‍ മണ്ണിരയ്ക്ക് അങ്ങനെ തോന്നില്ലല്ലോ.'


അടുത്തകാലത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ ഒരു നവാഗതഗായകന്റെ ശബ്ദം യേശുദാസിന്റേതാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിപുതിയ ഗായകനെ അവഗണിച്ചെന്ന്പരിഭവങ്ങളും പരിദേവനങ്ങളും ഉണ്ടായി. അപരന്മാരുടെ ശബ്ദം യേശുദാസിന്റേതാണെന്നു തെറ്റിദ്ധരിക്കുന്നവര്‍ വരെ സംസ്ഥാനഅവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ കടന്നുകൂടുന്നുവെന്നത് വിചിത്രവും അപഹാസ്യവുമാണ്. പണ്ടൊരിക്കല്‍ ഉണ്ണി മേനോന്റെ ശബ്ദം യേശുദാസിന്റേതാണെന്നു തെറ്റിദ്ധരിച്ച് യേശുദാസിന് സംസ്ഥാന അവാര്‍ഡ് നല്‍കിയതും വാര്‍ത്തയായിരുന്നു. ശബരിമലയിലെ 'ഹരിവരാസനം' ഈയിടെ വിവാദമായപ്പോള്‍ പല അപരന്മാരും പുതിയ ഹരിവരാസനം പാടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അവയൊക്കെ അപരന്മാരുടെ വികല സംഗീതമാണെന്ന് കണ്ടെത്താന്‍ സംഗീതബോധമുള്ളവര്‍ക്ക്പ്രയാസമൊന്നുമില്ല.യേശുദാസിന്റെ  മനോഹര ഗാനങ്ങള്‍ 'കവര്‍ വെര്‍ഷന്‍' എന്ന ഓമനപ്പേരില്‍ വീണ്ടുംറെക്കോഡ് ചെയ്ത്‌സിഡികളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ച് വികലമാക്കുകണ്‍യാണ് അപര ഗന്ധര്‍വന്മാരുടെ മറ്റൊരു ക്രൂരവിനോദം. ആരാധകരെ തെറ്റിദ്ധരിപ്പിക്കാന്‍ യേശുദാസിന്റെഒരുഫോട്ടോയും പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും.

കച്ച ഗായകനും സൗണ്ട് എഞ്ചിനീയറിംഗില്‍ പ്രാഗത്ഭ്യം നേടിയ കലാകാരനുണ്‍മാണ് ദിനേശ് ('ദുംദുംദും ദുംദുഭിനാദം...' - വൈശാലി). ആദ്യകാലത്ത് ദിനേശിന്റെ ആലാപനത്തില്‍ മറ്റു ഗായകരുടെ സ്വാധീനം നിരീക്ഷിച്ച യേശുദാസ്ദിനേശിനെ ഒരിക്കല്‍ ഉപദേശിച്ചു: 'ഇഷ്ടപ്പെട്ട ഗായകരൊക്കെ നമ്മുടെ ശബ്ദത്തെസ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ഞാനും ബാലുവും (എസ്പി ബാലസുബ്രഹ്മണ്യം) ഒക്കെ ഒരുകാലത്ത് അറിഞ്ഞും അറിയാതെയും റഫിസാബിനെ അനുകരിച്ചിരുന്നു. പിന്നീട് അതുമാറ്റി. സ്വന്തം ശബ്ദമില്ലെങ്കില്‍ നമുക്ക് നിലനില്‍പില്ല. നീ മറ്റുള്ള ശബ്ദം അനുകരിക്കാതെ സ്വന്തം ശബ്ദത്തില്‍ പാടി ശീലിക്കണം.' പിന്നീട് ദിനേശ് റാഫിയുടെയും കിഷോറിന്റെയും യേശുദാസിന്റെയുംബാലസുബ്രഹ്മണ്യത്തിന്റെയും എത്രയോ ഗാനങ്ങള്‍ തന്റെ സ്വന്തം ശബ്ദത്തില്‍ പാടി മനോഹരമാക്കിയിരിക്കുന്നു!ഈ കൊറോണാക്കാലത്ത് നൂറിലധികം ഗാനങ്ങള്‍ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി സമര്‍പ്പിച്ചു കഴിഞ്ഞു.


വളരെ ചുരുക്കമായെങ്കിലും ജയചന്ദ്രന്റെയും ശ്രീകുമാറിന്റെയും അപരന്മാരും രംഗത്തില്ലാതില്ല. എന്നാല്‍ ഉത്സവപ്പറമ്പുകള്‍ക്കോ ചാനലുകള്‍ക്കോ അപ്പുറം ഈ അപരന്മാര്‍ വളര്‍ന്നു പന്തലിക്കുന്നത് കാണാനാവുന്നില്ല.ജാനകിയമ്മയുടെ ശബ്ദം അനുകരിക്കുന്ന ഗായികമാരും രംഗത്തുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് മദിരാശിയിലെ എവിഎം സി തിയേറ്ററില്‍ രവീന്ദ്രന്റെ ഒരു റെക്കോഡിംഗിന്പുതിയൊരു ഗായികയും ഉണ്ടായിരുന്നു. 'ജയചന്ദ്രനോടൊപ്പം ഒരു യുഗ്മഗാനമാണ് അവര്‍ പാടുന്നത്. നാളെ അവര്‍ക്ക് ഒരു സോളോഗാനവുമുണ്ട്. ജാനകിയുടെ ശബ്ദമാണ് ഈ ഗായികയ്ക്ക്,' രവീന്ദ്രന്‍ പറഞ്ഞു. ഓര്‍ക്കസ്ട്രയും കോറസും തയാറായിക്കഴിഞ്ഞു. ജയചന്ദ്രനും റെഡി. ഏറെ സമയമെടുത്തിട്ടും പാട്ട് ഹൃദിസ്ഥമാക്കാന്‍ ഗായികയ്ക്കാവുന്നില്ല. നേരം വൈകിയപ്പോള്‍ മറ്റുള്ളവരെ വച്ച് രവീന്ദ്രന്‍ റെക്കോഡിംഗ് പൂര്‍ത്തിയാക്കി. അടുത്ത ദിവസം ഗായികയെസ്റ്റുഡിയോയില്‍ കണ്ടില്ല. അന്നത്തെ ഗാനം ജാനകിയമ്മ തന്നെ പാടി. പുതിയ പാട്ട് കൃത്യമായി പഠിച്ച് സ്റ്റുഡിയോയില്‍ പാടാനുള്ള കഴിവ് ആ ഗായികയ്ക്കില്ലെന്നാണ് പിന്നീട് രവീന്ദ്രന്‍ പറഞ്ഞത്.'ഒരിണ്‍ക്കല്‍ ജാനകിയമ്മപാടിക്കഴിഞ്ഞാല്‍ അതുകേട്ട് പഠിച്ചുപാടാന്‍ അവര്‍ക്കു കഴിഞ്ഞേക്കും. ഇതാണ് പുതിയവരുടെ പ്രശ്‌നണ്‍ങ്ങള്‍,'രവീന്ദ്രന്‍ അഭിപ്രായപ്പെട്ടതിങ്ങനെ. എന്നാല്‍ പില്‍ക്കാലത്ത് ജാനകിയമ്മയുടെ ധാരാളം പാട്ടുകള്‍ ഈ ഗായിക വീണ്ടും പാടി കാസറ്റുകളും സിഡികളുംഇറക്കി. ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്ലാം വികലമായാണ് പാടിയിരിക്കുന്നതെന്നു ബോധ്യമാകും.നെല്ലും പതിരും തിരിച്ചറിയാനുള്ള ശ്രോതാക്കളുടെ കഴിവിനെയാണ് ഇത്തരം ഗായകര്‍വെല്ലുവിളിക്കുന്നത്.


'ശബ്ദം യേശുദാസിനെപ്പോലെ ആയതില്‍ താനെന്തു പിഴച്ചു' എന്ന് വിലപിക്കുന്നഗായകരുമുണ്ട്. ശബ്ദം മാത്രമല്ലല്ലോ വിഷയം. യേശുദാസിന്റെ സംഗീതാവബോധത്തിന് വര്‍ഷണ്‍ങ്ങളായുള്ള കഠിനപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമുണ്ട്. ആ ആഴം അളന്നു മനസ്സിലാക്കണം. അതിന് സംഗീതത്തെക്കുറിച്ച് ഇതുവരെ മനസ്സിലാക്കിയിട്ടുള്ള അബദ്ധധാരണകള്‍ മാറ്റുകയാണ് ആദ്യം വേണ്ടത്. എന്നിട്ട് സംഗീതത്തെ അതീവഗൗരവത്തോടെ സമീപിക്കണം.ശബ്ദസാമീപ്യം കൊണ്ടുമാത്രം എല്ലാമായി എന്നു വിശ്വസിച്ചാല്‍ അതോടെവളര്‍ച്ച മുരടിക്കുമെന്നുറപ്പ്. യേശുദാസ് എന്ന ഗായകന്‍ അദ്ദേഹത്തിന്റെ മഹണ്‍ത്തായ സംഭാവനകള്‍ നമുക്ക് നല്‍കിക്കഴിഞ്ഞു. ഇനിയും യേശുദാസ് ആകാന്‍ ശ്രമിക്കാതെ യേശുദാസിനേക്കാള്‍ മികച്ച ഗായകനാകണമെന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നപ്രതിഭകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image