ജോണ്‍ ഹെര്‍സെ

ഹിരോഷിമയും ലിറ്റററി ജേണലിസവും

ജപ്പാനിലെ ഹിരോഷിമയില്‍ ആറ്റംബോംബ്  പ്രയോഗിച്ചതിന്റെ  എഴുപത്തഞ്ചാം വാര്ഷിലകമാണ് ഈ ആഗസ്റ്റ് 6 ന് കടന്നുപോയത്. എഴുപത്തഞ്ചാം വര്ഘഷത്തിന് ഒരു വര്ഷം് പിന്നിലാണ് 1946-ല്‍ പ്രസിദ്ധീകരിച്ച,  ജോണ്‍ ഹെര്‌സെ   രചിച്ച ഹിരോഷിമ

 

1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഒരുവര്ഷം  പിന്നിട്ട് 1946 ആഗസ്റ്റ് ആയപ്പോഴേക്കും ഒരു പ്രത്യക്ഷയാഥാര്ത്ഥ്യം  എന്നതിലുപരി ഒരിക്കലും മറക്കാനാവാത്തതും മനുഷ്യരാശിയെ ഞെട്ടിക്കുന്നതുമായ ഒരു ചരിത്ര വസ്തുത എന്ന നിലയിലേക്ക് ആ സംഭവം മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ആ മഹാദുരന്തത്തെപറ്റി എത്രയോ ഏറെ എഴുതപ്പെട്ടും കഴിഞ്ഞിരുന്നു. എന്നാലും ആ ചാരം മൂടിയ ദുരന്തഭൂമിക്കടിയില്‍ ചില കനലുകള്‍ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകാമെന്നും അവ കണ്ടെത്തുകയും ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത് അനിവാര്യമായ പത്രധര്മ്മാണെന്നും വിശ്വസിച്ച വ്യക്തിയായിരുന്നു ന്യൂയോര്ക്കിര്‍ മാസികയുടെ മാനേജിംഗ് എഡിറ്റര്‍ വില്യം ഷോണ്‍(William Shawn). രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് ടൈം, ലൈഫ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ ഹെര്‌സെു എന്ന പത്രപ്രവര്ത്തരകനുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചു. ഹിരോഷിമയിലെ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരും അതിനെ അതിജീവിച്ചവരുമായ ചിലരുടെ വീക്ഷണത്തിലൂടെ ആ ദുരന്താനുഭവത്തെ പുനരാവിഷ്‌കരിക്കുന്നതിലൂടെ ന്യൂയോര്ക്കഷറിന്റെഅ വായനക്കാര്ക്ക്െ അപൂര്വുമായ ഒരു വായനാനുഭവം നല്‍കാനാകുമെന്ന കാര്യത്തില്‍ ഇരുവര്ക്കും  ഏകാഭിപ്രായമായിരുന്നു. 1946 മേയ് മാസത്തില്‍ തന്റെര പുതുയ ദൗത്യവുമായി ഹെര്‌സെന ജപ്പാനിലേക്ക് യാത്ര തിരിച്ചു.  ആണവവിപത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്ക്കുംത അതിനെ അതിജീവിച്ച  ചിലരുമായുള്ള അഭിമുഖങ്ങള്ക്കു മായി അദ്ദേഹം മൂന്ന് ആഴ്ചകള്‍ അവിടെ ചെലവിട്ടു.

ആണവവിപത്തിനെ അതിജീവിച്ച ആറുപേരുടെ ( രണ്ട് ഡോക്ടര്മാിര്‍, രണ്ട് സ്ത്രീകള്‍, രണ്ട് മതപ്രവര്ത്തവകര്‍) ദീര്ഘരങ്ങളായ അഭിമുഖങ്ങള്‍ അദ്ദേഹം തയാറാക്കി.ഹിരോഷിമയില്‍ ബോബ് പതിച്ച നിമിഷം മുതല്‍ ഏതാനും മാസങ്ങള്‍ വരെയുള്ള അവരുടെ ജീവിതാനുഭവങ്ങള്‍ അനാവരണം ചെയ്യുന്ന അഭിമുഖങ്ങളായിരുന്നു അവ. ബോംബ് പതിക്കുന്നതിനുതൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ സാധാരണത്വം, ബോംബ് പതിച്ചപ്പോഴുണ്ടായ അമ്പരപ്പും ആഘാതവും, തുടര്ന്ന നുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ എന്നിവയൊക്കെ അവര്‍ വിവരിച്ചു. അവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ന്യൂയോര്ക്കചറിനുവേണ്ടി റിപ്പോര്ട്ട് തയാറാക്കിയത്. ആ റിപ്പോര്ട്ട്ട പിന്നീട് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. 1985-ല്‍ ഹെര്‌സെട ഒരിക്കല്ക്കൂടടി ഹിരോഷിമ സന്ദര്ശി ക്കുകയും 1946-ല്‍ താന്‍ അഭിമുഖം നടത്തിയ ആറുപേരേയും വീണ്ടും കാണുകയും കഴിഞ്ഞ നാല്പഖതുവര്ഷപക്കാലത്തെ അവരുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കുകയും അത് ഉള്‌പ്പെ ടുത്തി പുസ്തകത്തിന് ഒരു അനുബന്ധ അധ്യായം എഴുതിച്ചേര്ക്കു കയും ചെയ്തു.

ന്യൂയോര്ക്കയറിന്റെി 1946 ആഗസ്റ്റ് 31 ലക്കത്തിലാണ് ഹിരോഷിമ പ്രസിദ്ധീകരിക്കപ്പെട്ടത്.  ഹെര്‌സെ4 തയാറാക്കിയ ലേഖനം അസാമാന്യമാവിധം ദൈര്ഘ്യതമുള്ളതായതിനാല്‍ അത് എഡിറ്റ് ചെയ്ത് ദൈര്ഘ്യംദ കുറയ്ക്കുകയോ അല്ലാത്തപക്ഷം തുടര്‌ലേദഖനമായി പല ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യാനായിരുന്നു ആലോചന. ലേഖനത്തിന്റെ  ഏതെങ്കിലും ഭാഗം മുറിച്ചുനീക്കുന്നതിനോട് പത്രാധിപസമിതി ആദ്യമേ വിയോജിച്ചു. അതിനാല്‍ നാല് ലക്കങ്ങളില്‍ തുടര്ച്ച യായി പ്രസിദ്ധീകരിക്കാന്‍ ആലോചിച്ചു. എന്നാല്‍ ഒടുവില്‍, ലേഖനത്തിന്റെീ വൈകാരികഘടന മുറിഞ്ഞുപോകാതിരിക്കാന്‍ ഒറ്റ ലക്കത്തില്ത്ത ന്നെ അത് പ്രസിദ്ധീകരിക്കാന്‍ പത്രാധിപസമിതി തീരുമാനിച്ചു. അപ്പോഴും ഒരു വലിയ പ്രശ്‌നം അവരെ അസ്വസ്ഥരാക്കി.ഹിരോഷിമ ലേഖനം മുഴുവനായി ഒരു ലക്കത്തില്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ സ്ഥിരം ജനപ്രിയ പംക്തികളൊന്നും ഉപ്പെ ടുത്താന്‍ ഇടമുണ്ടാകില്ല. ടാക്ക് ഓഫ് ദി ടൗണ്‍, സിനിമ ററ്വ്യൂ, പുസ്തക റവ്യൂ  എന്നിവ മാത്രമല്ല, ഏറ്റവും ജനപ്രീതി നേടിയ കാര്ട്ടൂറണ്‍ പംക്തിയും മാറ്റിവെയ്‌ക്കേണ്ടിവരും. അത്തരമൊരു മാറ്റം വായനക്കാര്ക്ക്ാ സ്വീകാര്യമാകാതെ വന്നാലോ എന്നായിരുന്നു ആശങ്ക. ഒടുവില്‍ കരളുറപ്പോടെ പത്രാധിപസമിതി തീരുമാനം കൈക്കൊണ്ടു: ആഗസ്റ്റ് 31 ലക്കം ഹിരോഷിമ മാത്രമായി പ്രസിദ്ധീകരിക്കുക.

അഭൂതപൂര്വടവും അപ്രതീക്ഷിതവുമായ പ്രതികരണമായിരുന്നു വായനക്കാരില്‌നി്ന്നും മാധ്യമലോകത്തുനിന്നും ആ ലക്കം ന്യൂയോര്ക്ക്‌റിന് ലഭിച്ചത്. ദിവസങ്ങള്ക്കു ള്ളില്ത്ത്‌ന്നെ കോപ്പികള്‍ വിറ്റുതീര്ന്നു . അതേലക്കം വീണ്ടും പ്രിന്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആല്ബ.ര്ട്ട്ം ഐന്സ്റ്റീ ന്‍ അതിന്റെള ആയിരം പ്രതികള്‍ മുന്കൂനര്‍ ബുക്ക് ചെയ്തു. യുദ്ധത്തിനും ആണവഭീഷണിക്കും എതിരായ, മാനവികതയുടെ സന്ദേശം ഉയര്ത്തി പ്പിടിക്കുന്ന ഹിരോഷിമ ലോകത്തിന്റെശ എല്ലാ ഭാഗങ്ങളിലും എത്തിക്കാനായിരുന്നു അദ്ദേഹം ആശിച്ചത്.  പല പത്രമാസികകളും ഹിരോഷിമ സീരിയലൈസ് ചെയ്തു. അതുവഴി കിട്ടിയ വരുമാനം മുഴുവന്‍ അമേരിക്കന്‍ റെഡ് ക്രോസിന് ഹെര്‌സെ  കൈമാറി. അങ്ങിനെ പത്രപ്രവര്ത്തമന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി, വഴിത്തിരിവായി ഹിരോഷിമ. വിഖ്യാത സാഹിത്യകാരനും നോബല്‍ ജേതാവുമായ ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ് തന്റെസ പാരീസ് റവ്യു അഭിമുഖത്തില്‍ ഒരു മഹത്തായ ജേണലിസം രചന ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇങ്ങനെ മറുപടി നല്കി്: Hiroshima by John Hersey was an exceptional piece.

എന്തായിരുന്നു ഹിരോഷിമയുടെ അപൂര്വഇത? അത് വാര്ത്താ വതരണത്തെക്കുറിച്ചുള്ള പൂര്വടധാരണകളെ അട്ടിമറിച്ചു. വസ്തുനിഷ്ഠവും സംഭവങ്ങളെക്കുറിച്ചുള്ള ക്രമാനുഗതവുമായ വിവരണരീതിക്കുപകരം വസ്തുനിഷ്ഠതയെ ബലികഴിക്കാതെതന്നെ ഭാവനാത്മകമായ ഒരു വാര്ത്താ വതരണരീതിയാണ് ഹിരോഷിമയില്‍ ഹെര്‌സെ് സ്വീകരിച്ചത്. അത്യന്തം നാടകീയമായ ഒരു തുടക്കമായിരുന്നു ഹെര്‌സ്യെുടേത്. ലോകത്തില്‍ അണുബോംബുകൊണ്ടുള്ള ആക്രമണത്തിന്റെട ആദ്യാനുഭവമായിരുന്നു ഹിരോഷിമയിലേത്. ഹിരോഷിമയില്‍ അണുബോംബ് പതിച്ചപ്പോള്‍ വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്? അതിന് സാക്ഷ്യം വഹിച്ച ആറ് ജോഡി കണ്ണുകളിലൂടെയാണ് ഹെര്‌സെസ ഈ ചോദ്യത്തിന് ഉത്തരം പറയുന്നത്. ഹെര്‌സെഭയുടെ ഹിരോഷിമയുടെ  ആദ്യ ഖണ്ഡിക ഇങ്ങനെയാണ്: '1945 ആഗസ്റ്റ് 6 . ജാപ്പനീസ് സമയം രാവിലെ കൃത്യം എട്ടുമണികഴിഞ്ഞ് 15  മിനിറ്റ്. അണുബോംബ് ഹിരോഷിമയുടെ ആകാശത്തില്‍ ഒരു മിന്നലായി പ്രത്യക്ഷപ്പെട്ട നിമിഷം. അപ്പോള്‍ ഈസ്റ്റ് ഏഷ്യ ടിന്‍ വര്ക്സ്ര   എന്ന കമ്പനിയുടെ പേഴ്‌സണല്‍ വിഭാഗത്തില്‍ ഒരു ക്ലാര്ക്കാഷയ മിസ്. തഷികൊ സസാക്കി ഓഫീസില്‍ തന്റൈ കസേരയില്‍ വന്നിരിക്കുകയും എന്തോ സംസാരിക്കാനായി തൊട്ടടുത്ത ഡെസ്‌ക്കിലെ പെണ്കുകട്ടിയുടെ നേരെ തലതിരിക്കുകയും ചെയ്തതേയുള്ളു. ആ നിമിഷം തന്നെയാണ്, ഹിരോഷിമയെ വിഭജിച്ചുകൊണ്ട് അതിന്റൈ ഡെല്റ്റയ പ്രദേശത്തുകൂടെ ഒഴുകുന്ന ഏഴുനദികളില്‍ ഒന്നുനുമുകളിലേക്ക് തള്ളിതന്റെ് നില്ക്കുഒന്ന സ്വകാര്യ ആശുപത്രിയുടെ പോര്ച്ചി ല്‍ കാലും പിണച്ചിരുന്ന് സാവകാശത്തോടെ ഡോ. മസാകസു ഫൂജി അന്നത്തെ ഒസാകാ ആഷി പത്രത്തിന്റെ  പേജുകള്‍ നിവര്ത്തു ന്നത്; ഒരു തയ്യല്ക്കാസരന്റെപ വിധവയായ ഹസുയോ നകാമുറ  അടുക്കള ജനാലക്ക് സമീപം നിന്ന് തേെന്റാ അയല്ക്കാനരന്‍ വ്യോമാക്രമണ പ്രതിരോധത്തിനായുള്ള ഫയര്‌ലെ യ്‌നിുല്‍ വരുന്ന തന്റെ  വീട് പൊളിച്ചുനീക്കുന്നത് നോക്കിനില്ക്കുയന്നു; സൊസൈറ്റി ഓഫ് ജീസസിലെ ഒരു ജര്‌മൊന്‍ പുരോഹിതനായ വില്യം ക്ലീന്‌സോനര്ജ്‌റ തന്റെ  സഭയുടെ മൂന്നുനില മിഷന്‍ കെട്ടിടത്തിലെ ഏറ്റവും മുകളിലെ നിലയില്‍ അടിവസ്ത്രം മാത്രം ധരിച്ച് കട്ടിലില്‍ ചാഞ്ഞുകിടന്ന് സ്റ്റിമ്മെന്‍ ഡി സീറ്റ് എന്ന ജെസ്യൂട്ട് മാസിക വായിച്ചുകൊണ്ടിരിക്കുന്നു; നഗരത്തിലെ വലുതും ആധുനികവും ആയ റെഡ് ക്രോസ് ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗത്തില്‍ പ്രവര്ത്തി്ക്കുന്ന ഡോ.തെരൊഫൂമി തസാക്കി  കൈയില്‍ സിഫിലിസ് രോഗനിര്ണ്യത്തിനുള്ള വാസര്മാ ന്‍ ടെസ്റ്റിനായി എടുത്ത രക്ത സാമ്പിളുമായി ആശുപത്രിയിലെ ഒരു വരാന്തയിലൂടെ നടന്നുപോകുന്നു; ഹിരോഷിമ മെതഡിസ്റ്റ് ചര്ച്ചിാലെ വൈദികനായ റെവറന്ഡ്; കിയോഷി താനിമോട്ടോ ഹിരോഷിമക്കാര്ക്ക്ി നേരിടേണ്ടിവരുമെന്ന് എല്ലാവരും കരുതിയിരുന്ന ബി-21 റെയ്ഡിേെന്റ ഭീതിയില്‍ വീടൊഴിഞ്ഞ് ഒരു കൈവണ്ടിയില്‍ കൊണ്ടുവന്ന സാമാനങ്ങള്‍ നഗരത്തിലെ പശ്ചിമ പ്രാന്തപ്രദേശത്തെ കോലിയില്‍ ഒരു സമ്പന്നന്റെഭ വീട്ടുപടിക്കല്‍, ഇറക്കിവെയ്ക്കാന്‍ തയാറെടുക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ആ അണുബോംബ് പ്രയോഗത്തെ അതിജീവിച്ചവരില്‍ ഉള്‌പ്പെപടുന്നവരാണ് ഈ ആറുപേര്‍.ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ട ഈ വിപത്തിനെ എങ്ങനെയാണ് തങ്ങള്‍ അതിജീവിച്ചതെന്ന് അവര്‍ ഇപ്പോഴും അത്ഭുതപ്പെടുന്നു. പല ചെറിയ വസ്തുതകളേയും താന്‍ രക്ഷപ്പെടുന്നതിന് കാരണമായ യാദൃശ്ചികതയോ ഇച്ഛാബോധമോ ആയി അവര്‍ ഓരോരുത്തരും കണക്കാക്കുന്നു- കൃത്യസമയത്ത് എടുത്ത ഒരു ചുവടുവെയ്പ്, കെട്ടിടത്തിനകത്തേക്ക് പോകാന്‍ എടുത്ത തീരുമാനം, അടുത്തതിനുകാത്തുനില്ക്കാ തെ അപ്പോള്വ്ന്ന ടാക്‌സിയില്‍ കയറിയത്.''

യാഥാസ്ഥിതികമോ പരമ്പരാഗതമോ ആയ ഒരു ജേണലിസം രചനാരീതിയല്ല ഇത്. ഹിരോഷിമയും അതുപോലുള്ള മറ്റുരചനകളും ന്യൂജേണലിസം എന്ന് അറിയപ്പെട്ടു. പതിവ് യഥാതഥ വാര്ത്താ രചനാരീതിവിട്ട് സാഹിത്യത്തെ, അതില്ത്ത ന്നെ കഥയുടെ രചനാരീയിയാണ് ഇവര്‍ സ്വീകരിച്ചത്. നാടകീയമായ തുടക്കവും വ്യക്തികളുടേയും സംഭവങ്ങളുടേയും കഥാത്മാകമായ ആവിഷ്‌കരണവും വായനക്കാരെ വ്യാപകമായി ആകര്ഷിമക്കും എന്നതിന്റെം തെളിവാണല്ലോ ഹെര്‌സ്യെുടെ ഹിരോഷിമ.  ഈ രീതിയിലുള്ള വാര്ത്താ രചനയാണ് ലിറ്റററി ജേണലിസം എന്ന് അറിയപ്പെടുന്നത്.

ലിറ്റററി ജേണലിസം എന്നതിന്റൊ മലയാളമായി സാഹിത്യപത്രപ്രവര്ത്ത നം എന്നാണ് സാധാരണ ഉപയോഗിച്ചുകാണുന്നത്. ഈ മലയാള പ്രയോഗത്തിന് അര്ത്ഥചവ്യക്തതയില്ലെന്നുമാത്രമല്ല, അത് തെറ്റിദ്ധാരണാജനകം കൂടിയാണ്.  രണ്ട് വിധത്തിലാണ് മലയാളത്തില്‍ ലിറ്റററി ജേണലിസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നിലനില്ക്കു ന്നത്. പുതിയ എഴുത്തുകാരെ കണ്ടെത്തുക, അവരുടെ രചനകള്‍ തിരുത്തിയും എഡിറ്റുചെയ്തും പ്രസിദ്ധീകരിക്കുക എന്നിവയിലൊക്കെ കൃതഹസ്തരായ എഡിറ്റര്മ്രൊ ലിറ്റററി ജേണലിസ്റ്റുകളായി പരാമര്ശിാച്ചുകാണാറുണ്ട്. സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങളും അവരെപറ്റിയുള്ള ഫീച്ചറുകളും മറ്റും തയാറാക്കുന്നതും ലിറ്ററി ജേണലിസം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. പ്രധാനമായും ആനുകാലികങ്ങളില്വ.രുന്ന സാഹിത്യരചനകളെ വിലയിരുത്തുന്ന സാഹിത്യവാരഫലം എന്ന തന്റെ്ജനപ്രീതിനേടിയ പംക്തി ലിറ്റററി ജേണലിസമാണെന്ന് ഒരിക്കല്‍ എം കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടുകണ്ടിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, ലിറ്റററി ജേണലിസം. മലയാളത്തില്‍ ഈ വിഭാഗത്തില്‍ എടുത്തുകാണിക്കാന്‍ അധികം രചനകളുമില്ല.

സാഹിത്യാത്മകമായ വാര്ത്താ രചനയാണ് ലിറ്റററി ജേണലിസം. വസ്തുതാപരമായ റിപ്പോര്ട്ടിം ഗും കഥാരചനയുടെ സങ്കേതങ്ങളും ഇവിടെ സമ്മേളിക്കുന്നു. പരമ്പരാഗത ജേണലിസത്തില്‍ ഒരു റിപ്പോര്ട്ടളറുടെ ദൗത്യം ഒരു സംഭവത്തെ മുന്നിതര്ത്തി  ആര്, എന്ത്, എപ്പോള്‍, എന്തുകൊണ്ട്, എവിടെ എന്നീ ചോദ്യങ്ങള്ക്ക്പ ഉത്തരം തേടലാണ്. അയാള്‍ വസ്തുതകളെ അതേപടി തന്റെീ റിപ്പോര്ട്ടി്ല്‍ അവതരിപ്പിക്കുന്നു. തന്റേടതായ ഒരു വീക്ഷണകോണ്‍ അയാള്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ ലിറ്റററി ജേണലിസ്റ്റ് ആകട്ടെ, തന്റെക 'സ്റ്റോറി'യില്‍  ഒരു പ്രത്യേക വീക്ഷണകോണ്‍ സ്വീകരിക്കുകയും അതിന് ഊന്നല്‍ നല്കുനന്നതിനായി കഥകളിലും നോവലുകളിലുംകാണുന്ന രചനാരീതി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പക്ഷേ, അയാള്‍ യഥാര്ത്ഥ  വസ്തുതകള്ക്കു മേല്‍ ഭാവനയുടെ പുകമറ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. അയാള്‍ റിപ്പോര്ട്ടിം ഗില്‍ കഥാരചനയുടെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് വസ്തുതകള്ക്ക്  കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ്. ജോണ്‍ ഹെര്‌സെകയുടെ ഹിരോഷിമയില്‍ പ്രകടമാകുന്നതും ആ സിദ്ധിയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെര മധ്യത്തോടെ ഒരു പുതിയ വാര്ത്താ രചനാരീതിയായി പ്രചാരം നേടിയതോടെ ന്യൂ ജേണലിസം എന്നും ആഖ്യാനതന്ത്രങ്ങള്ക്ക്  ഊന്നല്‍ നല്കു ന്നതിനാല്‍ നരേറ്റീവ് ജേണലിസം എന്നും ഹിരോഷിമ പോലുള്ള രചനകള്‍ സാഹിത്യ സൃഷികളോട് അടുത്തുനില്ക്കു ന്നതിനാല്‍ ക്രിയേറ്റീവ് ജേണലിസം എന്നും ഏറെ സാവകാശവും കരുതലും ആവശ്യമായ ഒന്നായതിനാല്‍ സ്ലോ ജേണലിസമെന്നും ലിറ്റററി ജേണലിസം വിശേഷിപ്പിക്കപ്പെട്ടു.

-

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image