കഥ

അടിയൊഴുക്കുകള്‍

പി കെ ശ്രീനിവാസന്‍

വ്യാകുലതകളും ദുരിതങ്ങളുമൊക്കെ നീട്ടിക്കൊണ്ടണ്ടു  പോകാനുള്ള ഒരേര്‍പ്പാടു മാത്രമാണല്ലോ കുഞ്ഞുണ്ണീ നമ്മുടെയൊക്കെ ജീവിതം? കഴിഞ്ഞ ദിവസം അയല്‍ക്കാരനായ റിട്ടയേര്‍ഡ് മാഷ് പറഞ്ഞ വാചകം അയാളെ ഏറെ ചിന്തിപ്പിക്കുകയും വല്ലാതെ നോവിക്കുകയും ചെയ്തു. എങ്കിലും അതൊക്കെ മറച്ചുവച്ചുകൊണ്‍ണ്ടായിരുന്നു രാവിലെ കുഞ്ഞുണ്ണി ഓഫീസിലേക്ക് യാത്രക്കൊരുങ്ങിയത്. ഉച്ചഭക്ഷണം പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ അയാളെ ഏല്‍പിച്ചുകൊണ്ടു  ഭാര്യ പറഞ്ഞു:
ڇഅടുത്തിടെയായി ഒരുതരം മൗനം നിങ്ങളെ കാര്‍ന്നു തിന്നുകയാണ് കേട്ടോ. സൂക്ഷിക്കണേ.ڈ
ഭാര്യയുടെ താക്കീത് അയാളെ തെല്ല് അമ്പരപ്പിക്കുകതന്നെ ചെയ്തു. എങ്കിലും പുറപ്പെടുന്നതിനു മുമ്പ് അതൊന്നും തന്നെ അലട്ടുന്നില്ല എന്ന ഭാവത്തില്‍ കുഞ്ഞുണ്ണി പറഞ്ഞു:
ڇഎന്‍റെ ഹൈമവതീ, നീ ഇങ്ങനെ അനാവശ്യമായി ഓരോന്ന് ആലോചിച്ച് തടി കേടാക്കേണ്ടണ്‍ കേട്ടോ. നിനക്ക് കുറച്ച് വിശ്രമം വേണമെന്ന് എനിക്കറിയാം. എല്ലാം ശരിയാകും. താമസിയാതെ.ڈ
ഭാര്യയുടെ മുഖത്ത് രണ്ടാമതൊന്ന് നോക്കാന്‍ കഴിയാതെ ബസ്സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ കുഞ്ഞുണ്ണി ആലോചിച്ചു: ڇശരിയാണ്, തനിക്ക് അടുത്ത കാലത്തായി വന്നുപെട്ട മൗനവും ഓര്‍മ്മപ്പിശകുമൊക്കെ കുമിഞ്ഞുകൂടുന്ന വ്യാകുലതകളെ നട്ടുനനച്ച് വളര്‍ത്തുകയല്ലേڈ
വര്‍ഷങ്ങളായി സര്‍ക്കാരാഫിസില്‍ ഗുമസ്തപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട തന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ അസ്വസ്ഥതകളുടെ ഉല്‍ക്കകള്‍ മാത്രം ഉയര്‍ന്നു പൊങ്ങുകയാണെന്ന് കുഞ്ഞുണ്ണിക്ക് തോന്നാതിരുന്നില്ല. ദിവസവും ഓഫീസിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കുമ്പോഴൊക്കെ ഇക്കാര്യമാണല്ലോ താന്‍ ചിന്തിച്ചിരുന്നത്. മാത്രമല്ല, ചിട്ടയൊപ്പിച്ചുള്ള ജീവിതമൊക്കെ തന്‍റെ നിഘണ്ടുവില്‍ നിന്ന് മാഞ്ഞുപോകുകയാണെന്ന് പലപ്പോഴും അയാള്‍ക്കു തോന്നിയിരുന്നു. പക്ഷേ, ഇതൊന്നും ഭാര്യയോട് പറഞ്ഞാല്‍ മനസ്സിലാകുന്ന കാര്യമല്ലെന്നും അയാള്‍ക്ക് അറിയാമായിരുന്നു.
ഒന്നോ രണ്‍േണ്ടാ ആഴ്ച അവധിയെടുത്ത് അകലെയുള്ള സ്വന്തം ജډഗ്രാമത്തില്‍ പോയി കഴിയണമെന്നും പുഴയില്‍ കുളിച്ച് നന്നായി ഉറങ്ങണമെന്നുമൊക്കെ ആലോചിച്ചുകൊണ്‍ണ്ടാണ് കുഞ്ഞുണ്ണി തന്‍റെ സീറ്റില്‍ പോയിരുന്നത്. ഫയലുകള്‍ തുറന്ന് പണി തുടങ്ങിയപ്പോഴാണ് എല്ലാം തലതിരിഞ്ഞു കിടക്കുന്നതായി അയാള്‍ക്കു തോന്നിയത്. തൊട്ടടുത്ത സീറ്റിലെ കുമാരവേലുവിനോട് കുഞ്ഞുണ്ണി ചോദിച്ചു:
ڇകുമാരന്‍ സാറേ, എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്‍ണ്ട് ഈ ഫയലുകളൊക്കെ ഈ രൂപത്തിലാക്കിയതാരാണ്ڈ
കുമാരവേലു എന്തോ അത്ഭുതം കണ്‍ണ്ട പോലെ സീറ്റില്‍ നിന്നെഴുന്നേറ്റ് കുഞ്ഞുണ്ണിയുടെ സമീപത്തെത്തി സാകൂതം നോക്കിനിന്നു. പിന്നെ ആരാഞ്ഞു:
ڇനിങ്ങള്‍ എന്താണ് തിരയുന്നത്ڈ
ڇഞാനോ?ڈ കുഞ്ഞുണ്ണി ചില ഫയലുകള്‍ തുറന്നു കാണിച്ചുകൊണ്ടു  പറഞ്ഞു: ڇകൊള്ളാം, കുമാരന്‍ സാറേ, എന്തു ചോദ്യമാ ഇത്. ഈ ഫയലുകളുടെ കിടപ്പു കണ്ടോ.  എന്ത് അസംബന്ധമാണ് ഈ ചെയ്തുവച്ചിരിക്കുന്നത്.ڈ
എന്നാല്‍ കുമാരവേലുവിന്‍റെ കണ്ണുകള്‍ സൂചിമുന പോലെ കുഞ്ഞുണ്ണിയില്‍ തറച്ചുനിന്നു. ഒന്നും മനസ്സിലാകാതെ അയാള്‍ കുമാരവേലുവിനോട് ചോദിച്ചു:
ڇഎന്താ കുമാരവേലു സാറേ ഇങ്ങനെ തുറിച്ചുനോക്കി ഭയപ്പെടുത്തുന്നത്.? എന്താ ഞാനൊരു അത്ഭുതജീവിയാണോ? അതോ ഞാന്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെന്നുണ്ടേണ്‍ാ.ڈ
കുഞ്ഞുണ്ണിയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ കുമാരവേലു എന്തോ കണ്‍െണ്ടത്തിയ ലാഘവത്തോടെ തലയാട്ടിക്കൊണ്ടു നടന്നുപോയി. ഫയലുകളുടെ ക്രമം തെറ്റിയുള്ള കിടപ്പില്‍ കുഞ്ഞുണ്ണിക്ക് അടക്കാനാവാത്ത അമര്‍ഷവും സങ്കടവും തോന്നി. അതിനിടയില്‍ ചുറ്റുമുള്ള സീറ്റിലെ ഗുമസ്തന്മാർ  എഴുന്നേറ്റ് തന്നെ ശ്രദ്ധിക്കുന്ന വിവരം കുഞ്ഞുണ്ണി അറിഞ്ഞിരുന്നില്ല. അയാള്‍ ഫയലുകള്‍ മാറ്റിയും മിറച്ചും തിരുത്തി എഴുതുന്ന തിരക്കിലായിരുന്നു.
സെക്ഷന്‍ ഓഫീസറുടെ പരുക്കന്‍ ശബ്ദം കേട്ടാണ് കുഞ്ഞുണ്ണി മുഖമുയര്‍ത്തിയത്. അയാളുടെ തൊട്ടു പിന്നില്‍ കുമാരവേലു. ഓഫീസര്‍ പറഞ്ഞു:
ڇഎടോ, താന്‍ എന്തെടുക്ക്വാ.ڈ
ڇഇത് നല്ല കൂത്തായല്ലോ. ഓരോരുത്തരും വന്ന് ഇങ്ങനെയങ്ങ് ചോദ്യം ചെയ്യാന്‍ തുടങ്ങിയാലോ.ڈ അയാള്‍ തന്‍റെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചു.
ڇനോക്കണം സാറേ, ഈ ഫയലുകള്‍ٹ അല്ലാ ഇങ്ങനെയൊക്കെٹڈ
കുഞ്ഞുണ്ണി പറഞ്ഞുതീരുന്നതിനു മുമ്പ് സെക്ഷന്‍ ഓഫീസര്‍ അയാളുടെ ഷര്‍ട്ടിന്‍റെ കോളറില്‍ കടന്നു പിടിച്ച് എഴുന്നേല്‍പിച്ചു.
ڇഎടോ, താനാരാ? തനിക്കെന്തു വേണം? സര്‍ക്കാരാപ്പീസായതുകൊണ്ടു കണ്ട അണ്ടനും അടകോടനുമൊക്കെ കയറി നിരങ്ങാമെന്നാണോ വിചാരം? ഇവിടെ ശക്തമായ ഒരു യൂണിയനുള്ള കാര്യം തനിക്കറിയില്ല, അല്ലേ.ڈ
കുഞ്ഞുണ്ണിക്ക് ചിരി അമര്‍ത്താന്‍ കഴിഞ്ഞില്ല. എല്ലാവരും കൂടി തന്നെ കുരങ്ങു കളിപ്പിക്കാനുള്ള ഭാവമാണോ? അയാള്‍ പറഞ്ഞു:
ڇസാറേ പത്തിരുപത് വര്‍ഷമായി സര്‍ക്കാരിനെ സേവിക്കാന്‍ ഭാഗ്യം ലഭിച്ച എന്നോടിങ്ങനെ ഒരു തമാശ വേണോ? ചുറ്റിനും കൂടിനില്‍ക്കുന്നവരെ നോക്കിക്കൊണ്ടണ്‍് അയാള്‍ തുടര്‍ന്നു: ڇനോക്കൂ സാറേ, ഇവരൊക്കെ എന്നെ അത്ര കേവലമായി കാണുന്നതാണ്. പൊടിപ്പും തൊങ്ങലും വച്ച് പലതും പറഞ്ഞ് ഫലിപ്പിക്കാന്‍ ഇനി മെറ്റെന്തെങ്കിലും വേണോ?ڈ
പക്ഷേ, സെക്ഷന്‍ ഓഫീസറുടെ മുഖത്ത് ക്രൂരമായ ഒരു തമാശച്ചിരി നിഴലിക്കുന്നത് കുഞ്ഞുണ്ണി രഹസ്യമായി അറിഞ്ഞു.
ڇഎടോ, തനിക്കെന്തോ കുഴപ്പമുണ്ടു ണ്ടെന്നു. താനാരാ? എന്തു വേണം? തന്നെ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. താന്‍ ഉടന്‍ സ്ഥലം കാലിയാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പൊലീസിനെ വിളിക്കും. താന്‍ അകത്താകും,ڈ അയാള്‍ പറഞ്ഞു നിര്‍ത്തി.
കുഞ്ഞുണ്ണി ചുറ്റുമുള്ളവരെ നോക്കി. പലരിലും  അസഹ്യമായ ഉദാസീനത. ഭീകരമായ നിര്‍വ്വികാരത. ഒരപരിചിതനെ കണ്ടണ്‍ ഭാവമായിരുന്നു ചിലരില്‍. അയാള്‍ കുമാരവേലുവിനോട് പറഞ്ഞു:
ڇകുമാരവേലു സാറേ, നിങ്ങള്‍ക്കെങ്കിലും ഒന്നു പറഞ്ഞുകൂടേ? ഞാനും നിങ്ങളെപ്പോലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനല്ലേ?ڈ
കുമാരവേലു മുന്നോട്ടുവന്നു. വാക്കുകള്‍ നിര്‍ദ്ദയമായി:
ڇസഖാവേ, നിങ്ങള്‍ക്ക് എന്തോ സാരമായ കുഴപ്പമുണ്ടണ്‍്. എന്‍റെ പേര് കുമാരവേലു എന്നല്ല. ഞാന്‍ കുഞ്ഞനന്തന്‍ നായരാണ്. ഓഫീസേഴ്സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി കുഞ്ഞനന്തന്‍ നായര്‍. നിങ്ങള്‍ ഈ ഓഫീസിലെ ഒരു ജീവനക്കാരനല്ല. താങ്കളെ ഞങ്ങളാരും ഇതിനു മുമ്പ് കണ്ടിട്ടുമില്ല. മനസ്സിലായോ? ഇനി താങ്കള്‍ക്കു പോകാം. കൂടുതല്‍ സംസാരിക്കാന്‍ നിന്നാല്‍ തടി കേടാകുംڈ. അയാള്‍ പറഞ്ഞു നിര്‍ത്തിയതും നാലഞ്ചു പേര്‍ കുഞ്ഞുണ്ണിയെ തൂക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ഇതിനിടയില്‍ ടൈപ്പിസ്റ്റ് ചിന്നു പറയുന്നതു കേട്ടു:
ڇഇന്നലെ ബസ്സിടിച്ചു മരിച്ച ആളിന്‍റെ അതേ മുഖഛായ.ڈ കുഞ്ഞുണ്ണിക്ക് ഇതൊന്നും അടക്കാനാവുന്നതായിരുന്നില്ല. അയാള്‍ സാവധാനം എഴുന്നേറ്റു. എല്ലാവരും തങ്ങളുടെ സീറ്റുകളില്‍ ചെന്നിരുന്ന് ഒന്നും ശ്രദ്ധിക്കാതെ പണിയെടുക്കുകയാണ്.
കുഞ്ഞുണ്ണിക്ക് ഏറെ നേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.
വിശ്വാസങ്ങളില്‍ മുഞ്ഞ പടരുകയാണെന്ന് കുഞ്ഞുണ്ണിക്കു തോന്നി. ഹൈഡ്രജന്‍ നിറച്ച ഒരു ബലൂണ്‍ പോലെ കാറ്റില്‍ പറക്കുകയാണോ?
ബസ് സ്റ്റാന്‍ഡിലേക്കു നടക്കുമ്പോഴാണ് ക്ഷീരസാഗരനെ കാണുന്ന കാര്യം അയാള്‍ ഓര്‍ത്തത്. അടുത്ത ബസില്‍ കയറി നഗരത്തിലെ കൂറ്റന്‍ ഓഫീസ് കോംപ്ലക്സിലേക്ക് അയാള്‍ പോയി.
നഗരത്തിലെ പ്രശസ്തമായ ഒരു കെമിക്കല്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ക്ഷീരസാഗരന്‍. പഴയ ചങ്ങാതി. ബാച്ചിലറായിരുന്നപ്പോള്‍ ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസം. അന്ന് എന്തൊക്കെ കാട്ടിക്കൂട്ടിയില്ല. അതും വര്‍ഷങ്ങള്‍. ഇത്ര നല്ലൊരു സുഹൃത്തിനെ  പിന്നീടൊരിക്കലും തനിക്ക് കണ്‍െണ്ടത്താന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന് കുഞ്ഞുണ്ണി പലവുരു ആലോചിച്ചിട്ടുണ്‍്. ആദ്യ രാത്രി ക്ഷീരസാഗരന്‍റെ മേډകളെ പുകഴ്ത്തുമ്പോള്‍ ഹൈമവതി പറഞ്ഞു:
ڇഎന്നാലേ ഇന്നത്തെ രാത്രി ആ മഹാനുഭാവനെ കണ്ടെത്തി  ഒപ്പം കഴിഞ്ഞിട്ട് വന്നാല്‍ മതി, കേട്ടോ.ڈ
പിന്നീടൊരിക്കലും ഹൈമവതിയോട് ക്ഷീരസാഗരന്‍റെ കാര്യം പറഞ്ഞിട്ടേയില്ല. കുഞ്ഞുണ്ണി കയറിച്ചെല്ലുമ്പോള്‍ ക്ഷീരസാഗരന്‍ ഏതോ മീറ്റിങ്ങിലായിരുന്നു. ഏറെ കാത്തിരുന്ന ശേഷമാണ് അയാള്‍ പുറത്തേക്കു വന്നത്. കണ്ടപാടേ കുഞ്ഞുണ്ണി അയാളുടെ കൈക്ക് കടന്നുപിടിച്ച് സ്നേഹപൂര്‍വം പറഞ്ഞു:
ڇഎടാ ക്ഷീര, നീ ആകെ മാറിപ്പോയല്ലോ.ڈ
ക്ഷീരസാഗരന്‍ പെട്ടെന്ന് കൈകള്‍ പിന്‍വലിച്ചുകൊണ്ടു കുഞ്ഞുണ്ണിയെ പരുഷമായി നോക്കി. കുഞ്ഞുണ്ണിക്ക് അയാളുടെ ഭാവം ഒട്ടും ഇഷ്ടപ്പെട്ടില്ല.
ڇഎന്താടാ നീ ഇങ്ങനെ നോക്കി കൊല്ലുന്നത്. നിന്നെ ഒന്നു കാണാന്‍ എത്ര കഷ്ടപ്പെട്ടെന്നോ? നിനക്ക് സുഖമാണോ? നിന്‍റെ ഭാര്യ ഇപ്പോഴും ഗ്രാമത്തിലാണോ? കുഞ്ഞുണ്ണിയുടെ ചോദ്യങ്ങള്‍ സുഹൃത്തിലേക്ക് പടര്‍ന്നു കയറി.
ڇനിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തു വേണം? എനിക്കൊത്തിരി പണിയുണ്ടു. നിങ്ങള്‍ക്ക് ആളു മാറിയതാണെന്ന് തോന്നുന്നു.ڈ അയാള്‍ അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞുണ്ണി അയാളുടെ കൈക്ക് വീണ്ടും കടന്നു പിടിച്ചു. പിന്നെ അനുനയത്തില്‍ പറഞ്ഞു:
ڇക്ഷീരസാഗരാ, നീ എന്താണ് കുഞ്ഞുണ്ണിയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്. നാം തമ്മിലുള്ള ബന്ധം നിനക്കെങ്ങനെ അത്ര പെട്ടെന്ന് പൊട്ടിച്ചെറിയാന്‍ കഴിയുന്നതാണോ?ڈ
ക്ഷീരസാഗരന് കുഞ്ഞുണ്ണിയുടെ ദയനീയതയില്‍ സങ്കടം തോന്നാതിരുന്നില്ല. പക്ഷേ, അത് മറച്ചുകൊണ്ടു  അയാള്‍ പറഞ്ഞു:
ڇസഹോദരാ നിങ്ങളെ എനിക്കറിയില്ല. ഞാന്‍ ക്ഷീരസാഗരനല്ല. എന്‍റെ പേര് സമുദ്രഗുപ്തന്‍ എന്നാണ്. പോണം മിസ്റ്റര്‍ വെറുതെ സമയം കളയാതെ.ڈ
അപ്പോഴേക്കും സെക്യൂരിറ്റിക്കാര്‍ വന്ന് കുഞ്ഞുണ്ണിയെ പിടിച്ച് ഗേറ്റിനു പുറത്താക്കി.
ക്ഷീരസാഗരന്‍റെ പ്രവൃത്തിയില്‍ കുഞ്ഞുണ്ണിക്ക് ആദ്യമൊക്കെ അരിശം തോന്നി. പിന്നെ അത് സങ്കടമായി രൂപാന്തരപ്പെട്ടു.
എത്രയും വേഗം വീട്ടിലെത്തി ഹൈമവതിയെ കാണാനുള്ള തിടുക്കമായി കുഞ്ഞുണ്ണിക്ക്. ലോകം തിനിക്കെതിരെ കുന്തമുനകള്‍ മെനയുകയാണെന്ന് അയാള്‍ക്കു തോന്നി.
കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്ന സ്ഥിതിക്ക് വീട്ടിലേക്കു മടങ്ങുകയാണ് ഉത്തമമെന്ന് കുഞ്ഞുണ്ണിക്കു തോന്നി. അയാള്‍ ഏറെ പരിക്ഷീണനായാണ് വീട്ടിലെത്തിയത്. വരാന്തയിലെങ്ങും ഹൈമവതിയെ കണ്ടതേയില്ല. അവള്‍ എന്നും അങ്ങനെയാണ്. സന്ധ്യക്കായിരിക്കും അടുക്കളയില്‍ പണി ആരംഭിക്കുക. പിന്നെ രാത്രി പത്തുമണി വരെ തകര്‍ത്ത പണിയായിരിക്കും. കുഞ്ഞുങ്ങളില്ലാത്തതിന്‍റെ ദുഃഖം അവള്‍ പണിയാലാണ് ഒതുക്കുന്നത്. പെട്ടെന്ന് കതകു തുറന്ന് ഹൈവതി പുറത്തേക്കു വന്നു.
എന്താ ഹൈമവതീ സന്ധ്യയാകുന്നതിനു മുമ്പ് കതകടച്ച് അടുക്കളയില്‍ പണി തുടങ്ങിയോ? അയാള്‍ തമാശരൂപത്തില്‍ ചോദിച്ചുകൊണ്‍ണ്ടാണ് വരാന്തയിലേക്ക് കയറിച്ചെന്നത്.  ഹൈവതി ഒരു ചുവട് പിന്നിലേക്ക് വച്ച് എന്തോ അത്ഭുതം കണ്ട  പോലെ നിന്നു.
ڇഎന്താ ഹൈമവതീ, നീ ഇങ്ങനെ തുറിച്ചു നോക്കുന്നത്.? അയാള്‍ പറഞ്ഞു. ഇന്നത്തേത് തികച്ചും പരീക്ഷണങ്ങളുടെ ദിവസമായിരുന്നു, ഹൈമവതീ.ڈ
ڇചേട്ടാ, ചേട്ടാ, നോക്കൂ, ഒന്നിങ്ങോട്ടു വന്നേ,ڈ. ഹൈമവതി പരിഭ്രമിച്ച് വീട്ടിനുള്ളിലേക്ക് ഓടി.
ഇവള്‍ക്ക് എന്തു പറ്റി കുഞ്ഞുണ്ണി ആലോചിച്ചു.
പെട്ടെന്ന് ഒരു തടിയനും ഹൈമവതിയും കൂടി വാതിലില്‍ പ്രത്യക്ഷപ്പെട്ടു. ഹൈമവതി അയാളോട് പറഞ്ഞു:
ڇനോക്കൂ ചേട്ടാ, ഇയാള്‍ എന്തൊക്കെയോ പുലമ്പുന്നു. ആരാ ഇയാള്‍.ڈ
കുഞ്ഞുണ്ണിക്ക് അത്ഭുതം തോന്നി.
ڇഎന്താ ഹൈമവതീ, നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.? നിനക്ക് എന്തു പറ്റി. ഇയാളാരാ? നമ്മുടെ വീട്ടില്‍ ഇയാള്‍ക്കെന്തു കാര്യം?ڈ
കുഞ്ഞുണ്ണിയുടെ വാക്കുകള്‍ കേട്ട് കുലുങ്ങിച്ചിരിച്ചുകൊണ്ടു തടിയന്‍ മുന്നോട്ടു വന്നു: ڇഎന്താണ് മിസ്റ്റര്‍ സന്ധ്യാനേരത്തു വന്ന് ചില നമ്പരുകളൊക്കെ ഇറക്കുന്നത്? വട്ടാണോ?ڈ തടിയന്‍റെ മുഖത്തെ ചിരി മാഞ്ഞു. ڇഎടോ ഇതെന്‍റെ ഭാര്യയാണ്. ഹൈമവതിയല്ല. ദമയന്തി. സാക്ഷാല്‍ നളചരിതത്തിലെ ദമയന്തി... ഞാന്‍ നളന്‍ ഇനിയെന്തു തെളിവു വേണം, തനിക്ക്?ڈ
കുഞ്ഞുണ്ണിക്ക് ശബ്ദം നിന്നതായി തോന്നി. രാവിലെ തന്നെ പൊതിച്ചോറുമായി ആഫിസിലേക്ക് അയച്ച ഹൈമവതി ഇത്ര പെട്ടെന്ന് മാറിയെന്നോ? കുഞ്ഞുണ്ണിക്ക് വിശ്വസിക്കാനായില്ല.
അവള്‍ തടിയനോട് ചേര്‍ന്നു നിന്നുകൊണ്ടു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
ڇചേട്ടാ, അയാളോട് സംസാരിക്കേണ്ടണ്‍. അകത്തേക്കു വരൂ. അയാള്‍ക്കെന്തോ കുഴപ്പമുണ്ടു.
അയാള്‍ ഹൈമവതിയെ ഒന്നുകൂടി തിരിഞ്ഞുനോക്കി. അപ്പോള്‍ തടിയന്‍റെ ആത്മഗതം കേള്‍ക്കാമായിരുന്നു:
ڇപാവം എവിടെ നിന്നോ കുറ്റി തട്ടി പോന്നതായിരിക്കും.ڈ
ഇരുട്ടു പടരുമ്പോള്‍ കുഞ്ഞുണ്ണി ദേശീയപാതയില്‍ എത്തി. ڇനമുക്കിന്നും ഇരുട്ടില്‍ ഹൈവേ മാത്രം ശരണംڈ എന്ന കവിവാക്യം  അയാള്‍ ഓര്‍ത്തു. അപ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മിന്നാമിനുങ്ങുകളും കഞ്ഞുണ്ണിക്ക് അവിശ്വസനീയമായി തോന്നി.
കുഞ്ഞുണ്ണി ആത്മീയഗുരുവായ സോമശേഖര ഭട്ടരുടെ ആശ്രമത്തിലേക്ക് നടന്നു. മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ താന്‍ സോമശേഖര ഭട്ടരുടെ ആശ്രമത്തിലും അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലുമാണല്ലോ അഭയം തേടുന്നത്.
കുഞ്ഞുണ്ണി ചെല്ലുമ്പോള്‍ സാധാരണ തിരക്കുള്ള ആശ്രമം ശൂന്യമായിരുന്നു. ഒരു മരത്തിന്‍റെ ചുവട്ടില്‍ അരണ്ട നാട്ടുവെളിച്ചത്തില്‍ ഭട്ടര്‍ ധ്യാനനിരതനായിരിക്കുകയാണ്.
കുഞ്ഞുണ്ണിയുടെ സാമീപ്യം മണത്തറിഞ്ഞപോലെ ഭട്ടര്‍ കണ്ണു തുറന്നു. പിന്നെ പരുക്കന്‍ ശബ്ദത്തില്‍ ചോദിച്ചു:
ڇരാമഭദ്രാ, നീ എവിടെയായിരുന്നു? നിന്നെയും കാത്ത് എത്ര കാലമാണ് ഞാനീ ഇരുപ്പ് ഇരുന്നത്? നിനക്ക് എന്തെങ്കിലും നിശ്ചയമുണ്ടോ, വത്സാ?ڈ
ڇഅല്ല, ഞാന്‍ٹڈ കുഞ്ഞുണ്ണി എന്തോ പറയാന്‍ നാവെടുക്കുമ്പോള്‍ സോമേശഖര ഭട്ടര്‍ കൈമുദ്ര കൊണ്ട് തടഞ്ഞു, ഭട്ടര്‍ തുടര്‍ന്നു:
ڇഭക്താ, രാമഭദ്രനാണ് നീ, സ്വപ്നജീവി. നീ എന്നില്‍ നിന്ന് എത്ര തന്ത്രപൂര്‍വ്വമാണ് രക്ഷപ്പെട്ടത്. നീ നിനക്കുപോലും അനഭിഗമ്യനായിത്തീര്‍ന്നിരിക്കുന്നു,ڈ ഒരു കുടം ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ അരുളിച്ചെയ്തു. ڇഇനി യാത്ര മതിയാക്കൂٹ നിന്‍റെ കാലം അതിക്രമിച്ചു. വരൂ, ഇതിലേക്ക് കയറിക്കൊള്ളൂ.ڈ
കുഞ്ഞുണ്ണി അനുസരണയുള്ള ഒരു പൂച്ചയെപ്പോലെ ആ കുടത്തിനുള്ളിലേക്കു കാലുകള്‍ മെല്ലെ വച്ചു. അയാള്‍ അപ്രത്യക്ഷനായപ്പോള്‍ സോമശഖര ഭട്ടര്‍ ഒരു കളിമണ്‍ മൂടി കൊണ്ട് കുടം ഭദ്രമായി അടച്ചു. കുഞ്ഞുണ്ണി ഒരു ബിന്ദുവായിത്തീരുന്നത് ഭട്ടര്‍ അറിഞ്ഞു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image