എന്റെ ഭാഷ
ബിജു കാഞ്ഞങ്ങാട്
 
 
ഒഴുകിപോകുന്നുണ്ട് 
നമുക്കറിയാത്ത വാക്കുകള്‍
കൂട്ടം കൂട്ടമായി
 
അവയുടെ ഇളക്കങ്ങള്‍ 
ഞാനഴിച്ചിട്ടതല്ല 
എന്റെ ഉള്ളിലെ വീട്ടില്‍
വാക്കുകളുടെ അല
 
അടിത്തട്ടില്‍ പാര്‍ക്കുന്ന 
അവയുടെ ഇളക്കം
ജനവാതിലുകള്‍ തുറന്നിടുന്നു
 
വെളിച്ചം കൂടുതല്‍
സുന്ദരിയാവുന്നു
മുറിഞ്ഞ ശബ്ദങ്ങളും
കുഞ്ഞുവരികളും
വിടാതെ വായിക്കുന്നു
 
സൂക്ഷിച്ചു വെക്കേണ്ടതുണ്ട്
ചില വാക്കുകള്‍
പുതിയ വീട്ടിലേക്ക് വരുമ്പോള്‍
 
 
 
 
 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image