കാവല്‍
  നാലപ്പാടം പത്മനാഭന്‍
 
മഴയൊഴുകും വഴിയിലെല്ലാം
മതിലുകെട്ടി
പുഴയൊഴുകും വഴിയിലെല്ലാം
അണകള്‍കെട്ടി വഴിയിലെല്ലാം
അതിരുകെട്ടി
 
മനമൊഴുകും വഴിയിലെല്ലാം
മറവികെട്ടി
കെട്ടുകള്‍ കെട്ടി 
ലോകം വീര്‍പ്പുമുട്ടി
കെട്ടികിടക്കുന്നത് കൊണ്ടാണ്‌.
 
എല്ലാം പൊട്ടിതെറിക്കുന്നത്.
കരുതുകൊണ്ട് തടയാതെ
കരം കൊണ്ട് തലോടണം
 
ഉഴുതുമറിക്കാതെ
ഉമ്മവെച്ചു ഉണര്‍ത്തണം
ഉറച്ച മണ്‍പാളികള്‍
ഉറവകൊണ്ടു കുതിരണം
അപ്പോള്‍ അവള്‍ ഉയര്‍ത്തെഴുന്നേറ്റു

അടുത്ത ജന്മത്തിന്റെ താഴുകള്‍
തുറക്കും സ്വാതന്ത്ര്യത്തോടെ
ഒരായിരം കുഞ്ഞുങ്ങള്‍ കുതിച്ചുപായും 
അവരായിരിക്കും നാളെയുടെ കാവല്‍ക്കാര്‍

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image