ഓണം ചിന്തകള്‍ :
പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ബി ജെ പി സര്‍ക്കാര്‍ നാള്‍ക്കു നാള്‍ ചരിത്രം സൃഷ്ടിക്കുകയാണ് .ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യ ഇന്നേ വരെ നടപ്പാക്കിയത്തിലും അധികം കര്‍ക്കശമായ നടപടികള്‍  മൂന്നു മാസത്തിനുള്ളില്‍ മൂന്നാം ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ചു .ഇതേ ഗതിവേഗം തുടരാനായാല്‍  കോണ്‍ഗ്രസ്സ് താനേ ഇല്ലാതായെക്കാം .


ചിദംബരം അറസ്റ്റില്‍ 

ഒരു വിധത്തിലും കോണ്‍ഗ്രസുമായി ഒരു ഒത്തുപോക്കിനില്ല എന്നതിനു ഉത്തമ ഉദാഹരണമായി മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ അറെസ്റ്റ്‌ .പ്രതിപക്ഷത്തിന്റെ മര്‍മ്മത്തില്‍ ആഞ്ഞടിക്കുക എന്ന ഈ നയം പ്രമുഖ നേതാക്കളെ നിശബ്ദരാക്കും .തീര്‍ച്ചയായും  കോണ്‍ഗ്രസിന്റെ ചെലവില്‍ ഇനിയും മോദി സ്തുതി ഉയരും.കേരളത്തില്‍ പി സി ജോര്‍ജും  പി സി തോമസും അല്‍ഫോന്‍സ്‌ കണ്ണന്താനവും മാത്രമല്ല അബ്ദുള്കക്കുട്ടിയും  ഇനിയും ഉണ്ടാകും . തരൂരിന്റെ മോദിസ്തുതി ഒരു തുടക്കം മാത്രം .അത് ബി ജെ പിക്ക് നന്നായി അറിയാം .അവര്‍ ആ സുവര്‍ണ നിമിഷം കാത്തിരിക്കുന്നു 


ഉന്നാവോ പെണ്‍കുട്ടി 

രാജ്യം വിറങ്ങലിച്ചു നിന്ന  കേസുകളായിരുന്നു നിര്‍ഭയ ബലാല്‍സംഗവും കട്വയും ഇപ്പോള്‍ ഉന്നാവോയും .ഉന്നാവോ  പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന  ആ കാര്‍  നമ്മുടെ വ്യവസ്ഥയുടെ തന്നെ  സ്മാരകംപോലെ തകര്‍ന്നു തരിപ്പണമായി 


മരണത്തോടു മല്ലടിക്കുന്ന ആ പെണ്‍കുട്ടിയും അവരുടെ അഭിഭാഷകനും നീതിക്ക് വേണ്ടി നിശബ്ദമായി യാചിക്കുന്നു .പക്ഷെ നാള്‍ക്കുനാള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നാം ഇവയെല്ലാം മറന്നു പോകുന്നു .

ഒന്നും മറക്കാത്ത സര്‍ക്കാര്‍ 

പക്ഷെ ഒന്നും മറക്കാത്ത ബി ജെ പി സര്‍ക്കാര്‍ ഇത്തവണ തങ്ങളുടെ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പു വാഗദാനം പാലിച്ചു .കശ്മീരിന് പത്യേക പദവി നല്‍കുന്ന ഭരണ ഘടനയുടെ 370 ആം വകുപ്പ് അവര്‍ ഓഗസ്ററ് അഞ്ചിന് റദ്ദാക്കി  .മാത്രമല്ല ജമ്മു കശ്മീരിനെയും ലഡാക്കിനെയും    കേന്ദ്ര ഭരണ പ്രദേശമാക്കി .മാറ്റുകയും  ചെയ്തു.കാശ്മീര്‍ താഴ്വരയില്‍ സുരക്ഷ കൂട്ടിയും  നെറ്റും സാമൂഹിക മാധ്യമങ്ങളും കട്ട്‌ ചെയ്തുതുമായിരുന്നു ഈ നടപടി  .അടിയന്തിരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്ന വിധം  അവിടത്തെ  പ്രമുഖ നേതാക്കള്‍ തടങ്കലില്‍ ഇപ്പോഴും കഴിയുന്നു.കാശ്മീര്‍ പുതുയുഗവികസനത്തിലേക്ക് എന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത് .അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ ശക്തിപ്രകടനമായി  ഇത് . .പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള ചൈന ഒഴികെ വന്‍ശക്തികള്‍ ആരും   കാശ്മീരില്‍ ശബ്ദം ഉയര്‍ത്തിയില്ല .ഇന്ത്യയുമായുള്ള വന്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ള അമേരിക്ക ഇത് അവഗണിച്ചു ജി 7 ഉച്ചകോടിയില്‍ മോദിക്ക് കൈ കൊടുത്തു .കാശ്മീര്‍ ജനത ഇനി എങ്ങനെ പ്രതികരിക്കും എന്നാണു അറിയേണ്ടത് .പാകിസ്താനും അത്ര എളുപ്പമാവില്ല കാര്യങ്ങള്‍ .

  
 പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം നീട്ടാനും രാജ്യസഭയില്‍ മുത്തലാഖും കാശ്മീര്‍ പുനസംയോജന ബില്ലും പാസാകാനും ഈ സര്കാരിനു കഴിഞ്ഞു എന്നത് എത്ര സമര്തംയാണ് ഈ സര്‍ക്കാര്‍ മുന്നേറുന്നത് എന്നതിന്റെ സൂചനയായി .കോണ്‍ഗ്രസിലെ നാടില്ല കാലം സര്‍ക്കാരിന് വളരെ ഗുണകരമായി .കാശ്മീര്‍ നിയമത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രണ്ടു തട്ടില്‍ ആയി .ഇടകാല പ്രസിഡന്റ്‌ ആയ സോണിയ എങ്ങനെ കോണ്‍ഗ്രസിനെ ഉടച്ചു വാര്‍ക്കും എന്നേ അറിയാനുള്ളൂ .ചുവര്‍ ഇല്ലാതെ ചിത്രം എഴുതാന്‍ ആവുമോ?
 സാമ്പത്തിക മാന്ദ്യം തുടര്‍ക്കഥ 

പക്ഷെ സര്‍ക്കാരിനെ ചില യാഥാര്‍ത്യങ്ങള്‍ തുറിച്ചു നോക്കുന്നു.കണക്കുകളില്‍ മുന്നിലാണെങ്കിലും എല്ലാ മേഖലകളും തളര്‍ച്ചയില്‍ആണ് .വാഹന രംഗത്തായിരുന്നു അത് പ്രകടമായി  കണ്ടത് .നോട്ടു നിരോധനത്തെ ത്ടര്‍ന്നു റിയല്‍ എസ്റ്റേറ്റ്‌ രംഗത്തുണ്ടായ തളര്‍ച്ച പല ഭവനനിര്‍മാതാക്കളെയും തകര്‍ത്തു കളഞ്ഞു .ഈ രംഗത്ത് മൂന്നു ലക്ഷം കോടിയെങ്കിലും ഇറക്കിയില്ലെങ്കില്‍ പുനരുത്വാനം ഉണ്ടാവില്ല എന്ന് വിദഗ്ദര്‍ പറയുന്നു റിട്ടയില്‍  രംഗത്തെ ഇത്  ബാധിച്ചു .ജി എസ ടി യും ഇതിനു കാരണമായി  എന്ന് ചിലര്‍ .അതിലും പ്രശ്നകരമായതു  ഗ്രാമീണ  മേഖലയില്‍ പണമൊഴുക്ക് കുറഞ്ഞു എന്നതാണ് .  .അതോടെ അഞ്ചു രൂപയുടെ ബിസ്കറ്റ് വാങ്ങാന്‍ പോലും ആളില്ലെന്ന് ബിസ്കറ്റ് നിര്മാതാകള്‍.അടിവസ്ത്ര വിപണിയെയും ഇത് ബാധിച്ചു .അത് ഭയക്കേണ്ട കാര്യമാണ് .അടിവസ്ത്രം വാങ്ങാന്‍ ആളിലാതെ വരുന്നത് ഒരു പ്രതിസന്ധിയെ സൂചിപ്പിക്കുന്നുവെന്ന് ചില സിദ്ധാന്തങ്ങള്‍ ഉദ്ധരിച്ചു കോണ്‍ഗ്രസ്‌  കുറ്റപ്പെടുത്തുന്നു .


  
ആര്‍ ബി ഐ യുടെ സഹായം 

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.76ലക്ഷം കോടി സര്‍ക്കാരിനു കൈമാറുന്നു എന്നത് രണ്ടറ്റവും കുട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനു ആശ്വാസമാകാം.പക്ഷെ പെട്രോളില്‍ നിന്ന് പല ലക്ഷം  കോടി കിട്ടിയിട്ടും അതൊന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചില്ല എന്നത് വിഷമകരമായ സംഗതിയാണ് .


പൌരത്വം എന്ന കടമ്പ 

അതിലും വലിയ പ്രശ്നം ഉരുത്തിരിയുന്നു ..ഓഗസ്റ്റ്‌  31നു ആസാമില്‍ അന്തിമമായി പൗരത്വ പട്ടിക പ്രസിദ്ധികരിച്ചു  .പത്തൊന്‍പതു ലക്ഷം  പേരെ അല്ലെങ്കില്‍ അഞ്ചു   ലക്ഷ്മ കുടുബങ്ങളെ പൌരത്വമില്ലതവരായി പ്രഖ്യാപിക്കുമ്പോള്‍  വലിയൊരു മാനുഷിക പ്രതിസന്ധികൂടി രൂപപെടും .അവര്‍ക്ക് ആരാണ് അഭയം നല്‍കുക ?
കായികവിജയം 
ലോക ബാഡ്മിന്ടന്‍ കിരീടം നേടി ഇന്ത്യയുടെ  പി വി സിന്ധു എക്കാലത്തെയും മികച്ച കായികതാരമായി .ഒളിമ്പിക്സിലും ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയരുകയാണ് .

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image