മഹാപ്രളയം 2.0


പ്രളയത്തെക്കാള്‍ ഉരുള്‍പൊട്ടലുകള്‍ ഭീതി വിതച്ച നാളുകള്‍


മുന്‍വര്‍ഷത്തെ പ്രളയം (2018 ഓഗസ്റ്റ്‌ ) കേരളത്തെ ഒട്ടാകെ ബാധിച്ചുവെങ്കില്‍ ഇത്തവണ അത് കോഴിക്കോട് ,മലപ്പുറം,വയനാട്‌,ഇടുക്കി ജില്ലകളെയാണ് രൂക്ഷമായി ബാധിച്ചത് .കാലവര്‍ഷത്തോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പോലെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദവും ഇത്തവണത്തെ പേമാരിക്ക് കാരണമായി .ഒറീസ്സ തീരത്ത്‌ നിന്നുള്ള മേഘ പാളികള്‍ സഹ്യപര്‍വതത്തില്‍ തട്ടി മഴപെയ്യുകയായിരുന്നു.ഇടുക്കി ഡാമില്‍ വെള്ളം കുറവായിരുന്നത് കൊണ്ടും വൃഷ്ടിപ്രദേശങ്ങളില്‍ പരമാവധി മഴ ലഭിക്കാത്തതു കൊണ്ടും ഇത്തവണ താഴ്ന്ന മേഖലകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ വെള്ളത്തിനടിയില്‍ പെട്ടില്ല .പക്ഷെ ക്രമാതീതമായ മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായെങ്കിലും ക്യാമ്പുകളിലേക്ക് ജനങ്ങള്‍ മാറിയത് മൂലം വലിയൊരു ദുരന്തം ഒഴിവായി .പക്ഷെ ദുരന്തം ഇത്തവണ ഉരുള്‍പൊട്ടല്‍ ആണ് ഭീകര ദുരന്തങ്ങള്‍ വിതച്ചത് .വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലുമായി മരിച്ചത് നൂറിലേറെ പേര്‍ .എണ്പതോളം ഉരുള്‍പൊട്ടലുകള്‍  ആണ് ഈ കാലയളവില്‍ കേരളത്തില്‍ ഉണ്ടായത്


നിലമ്പൂര്‍ പട്ടണം വെള്ളപ്പൊക്കത്തില്‍ മുങ്ങി.നീലഗിരി ജില്ലയില്‍ തുടര്‍ച്ചയായി മൂന്നു ദിവസം 80 സെന്റിമീറ്റര്‍ മഴപെയ്തതിന്റെ ആഘാതവും കൂടിയായപ്പോള്‍ ഈമേഖല ദുരന്തഭൂമിയായി ഇടുക്കി ജില്ലയില്‍ ചെറുകിട ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു കര്‍ണാടകയിലും മുംബൈയിലും മഴ സംഹാരതാണ്ഡവമാടി.മഴ എല്ലാ വര്‍ഷവും ഒരു ദുരന്തമായി ആവര്‍ത്തിക്കാമെന്ന സൂചനയായിരുന്നു ഇത്തവണ കണ്ടത് .


കഴിഞ്ഞ വര്ഷം നേരത്തെ തുറന്നു വിടാത്ത ഡാമുകള്‍ ആണ് ദുരന്തം വര്‍ദ്ധിപ്പിച്ച്തെങ്കില്‍ ഇത്തവണ ക്വാറികളാണ് അപകടത്തിനു വെടിമരുന്നിട്ടത്‌.ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാത്തതും ഇതിനു കാരണമെന്ന് പരക്കെ വിമര്‍ശനമുണ്ടായി .പക്ഷെ തല്‍ക്കാലം ഏറെടുത്തിയ ക്വാറി നിരോദനം അവശേഷിച്ചവര്‍ക്കായുള്ള തെരച്ചില്‍ അവസാനിക്കുന്നതിനു മുന്‍പേ സര്‍ക്കാര്‍ പിന്‍വലിച്ചു.


അധികം പണം ചെലവഴിക്കാത്ത പരിസ്ഥിതി സൗഹൃദമായ ഒരു നിര്‍മാണ  രീതിയാണ് കേരളത്തിനു വേണ്ടതെന്നു ഈ ദുരന്തങ്ങള്‍ നമ്മെ പഠിപ്പിച്ചു.പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തനം ആകുമ്പോള്‍ വേണ്ട വിധം സര്‍ക്കാരും ജനങ്ങളും പ്രതികരിച്ചില്ലെങ്കില്‍ സര്‍വ നാശമാകും ഫലം .

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image