കവിത 

സായാഹ്നത്തിന്റെ നിറം 


ജോയ് ജോസഫ്‌


സായാഹ്നത്തിനു 
ഒരിളം ചുവപ്പ് 
നിറമാണ് .

എല്ലാം കണ്ടതിന്റെ 
എല്ലാം അറിഞ്ഞതിന്റെ 
എല്ലാം ചൊരിഞ്ഞതിന്റെ

മലകള്‍ കയറിയതിന്റെ
ചെളി പുരണ്ടതിന്റെ 
പുഴകള്‍ മുറിച്ചു 
പാഞ്ഞതിന്റെ 
മുള്ളുകള്‍ തറഞ്ഞു ചോര 
പൊടിഞ്ഞതിന്റെ 
മരുഭുമികള്‍ 
താണ്ടിയതിന്റെ  
ആഴങ്ങളിലേക്ക് 
കുപ്പു കുത്തിയവന്റെ
കരുണയുടെ
ആകാശച്ചെരുവിന്റെ

സായാഹ്നം 
പ്രതീക്ഷയുടെ 
ഒരു സൂര്യനെ 
ഒളിപ്പിക്കുന്നു

രാത്രിയുടെ കടല്‍ 
വകഞ്ഞു മാറ്റി 
വരുന്ന  
പുലരിയുടെ 
ചാവേറുകള്‍ക്കായി.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image