അവിഹിതം

രാജൻ ജോസഫ് മനു

മൂന്നാമത്തെ വരിയിലൂടെയാണ്
അവൾമാൻപേടയായ്കുതിച്ചോടിയത്.
രണ്ടാമത്തെ വരിയിലെ
കുറുക്കനപ്പോഴും മൗനത്തിലായിരുന്നു.
മടി പിടിച്ച സിംഹം
ഒന്നാമത്തെ വരിയിലുറക്കവും

ഒന്നും രണ്ടും
വരികളെ
മറന്നിട്ടല്ല അവൾ
മാൻപേടയായത്

കുറുക്കന്റെ ഭരണത്തിൽ
ഉറങ്ങിപ്പോയ
സിംഹമായിരുന്നവളുടെ വഴികാട്ടി.

നാലാമത്തെ വരിയിലെ
തളിർപ്പുല്ലിനോടു തോന്നിയ
കൗതുകം
അത്രമാത്രം!
വയറു നിറഞ്ഞപ്പോളാണ്
കൗതുകം കാര്യമായതും.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image