കവിത
ഭൂമിയും സൂര്യനും

ജയിസൺ .കെ .അഭ്രമദ്ധ്യേ ഉഗ്രതപസ്വിയാമർക്കൻ
എരിയും കനലൂതിതെളിച്ചതിദ്രുദം
ദ്രുതഭൂവിലേക്ക് പടർത്തിയുരച്ചു
ഞാൻ നിനക്കാരെന്നാദ്യമായ്
ചൊല്ലി തെളിക്ക നീ?
വെട്ടേറ്റുപിടഞ്ഞ മർത്യഗന്ധത്താ-
ലെൻഗന്ധം മറന്നൊരു ദേഹിയെങ്കിലും
നിൻ പ്രതാപാശ്വങ്ങളെന്നിൽ നിറഞ്ഞ്
നിന്നലഞ്ഞ് നീരുറവയൂറ്റി പോയീടുമെങ്കിലും
ഞാൻ നിൻ പ്രിയസഖീ സന്തതം

അരങ്ങിലാടി കലാശം കൊട്ടി
യവനിക വീഴ്ത്തുന്ന നിഴൽനാടകവേഷങ്ങളല്ലിത്
നാം വിശുദ്ധപ്രണയത്തിന്റെ
അനാദിയാം അങ്കനങ്ങൾ
നിൻ തപംകൊണ്ട കിരണങ്ങൾ
ഉടലാഴങ്ങളിലൂടെ രതിപച്ചതേടുമ്പോൾ
വിഷാദം പൂണ്ട വിത്തുമണികൾ
ചിറകിനടിയിലെ മയക്കത്തിൽ
പുതുമഴകാത്ത് വിയർത്തൊട്ടി
അഷ്ടദിക്ക്പാലകർ നിന്നുടൽ കാക്കുമ്പോൾ
ഞാൻ ദിക്കറിയാതെ പടർന്ന് വീഴുന്നവൻ

ആദിയിലനാദിയാമെന്നിരുൾസാഗരത്തിൽ
ഓംകാരനാദബ്രഹ്മം  രുചിച്ചവൾ
വെളിച്ചത്തിര തേടിയ കനിവിന്റെ കാലങ്ങൾ
ഒളിയുണർത്തിയ മഹദ്ശില്പിയെ
സ്തുതിഗീതം പാടി നമിച്ചനാളുകൾ. 

.കാർമുകിൽവന്നു കാതിൽ മന്ത്രിക്കുമ്പോൾ
സൂര്യാ നീ തീവ്രവെട്ടം വെടിഞ്ഞതും
നിന്നുവീഴുമാപയോദ പൊരുളിനാൽ
നിൻമനമാകെതുള്ളിതുളുമ്പുമോ 
സൂര്യാ ഇനി നീ കത്തിയിരുണ്ടു പോകുക
നമ്മിലെ വിശ്വപ്രണയം ഒടുങ്ങട്ടെ
ഞാൻ പുനർജ്ജനി തേടട്ടെ


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image