അഭിനേതാവിന്റെ ആത്മസ്പന്ദങ്ങള്‍
പ്രദീപ് പനങ്ങാട്

നടന്‍ മുരളി യാത്രയായിട്ട് (2009) ഓഗസ്റ്റ് 6 ) പൂര്‍ത്തിയാവുന്നു. ഒരു നടന്റെ ജീവിതം മാത്രമായിരുന്നില്ല  അദ്ദേഹത്തിന്റേത്. എഴുത്തുകാരന്റെ വര്‍ഗ്ഗ സമരങ്ങള്‍ ആ ജീവിതത്തിന്റെ ഒരു അദ്ധ്യായമായിരുന്നു . വായനയുടെ വിശാല ലോകത്തുകൂടിയായിരുന്നു  മുരളി ചെറുപ്പം മുതലേ സഞ്ചരിച്ചു തുടങ്ങിയത്. രാമായണ - ഭാരത ഇതിഹാസങ്ങളും വായിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നത് .  വായനയുടെ പ്രകാശ വേഗതയിലൂടെയാണ് അഭിനയത്തിന്റെ ചക്രവാളങ്ങളിലേക്ക് യാത്ര തിരിച്ചത്. ജീവിതത്തിന്റെ എല്ലാ ഘട്ട'ങ്ങളിലും വായനയുടെ സവിശേഷ സംഭാരം സൂക്ഷിച്ചിരുന്നു . ഏതൊരു സുഹൃത്തിനോടും ആദ്യം ചോദിക്കുന്നത്  അവര്‍ ആദ്യം വായിച്ച പുസ്കതകത്തെക്കുറിച്ചായിരിക്കും. അത് തേടിപ്പിടിക്കുക എന്നതാവും  അടുത്ത ദൗത്യം.

വായനയില്‍ നിന്ന് പിന്നീടു  എഴുത്തിലേക്കും മുരളി തിരിഞ്ഞു. നാടകം, അഭിനയം, ജീവിതം, ചിന്ത, വീക്ഷണം, അനുഭവം തുടങ്ങി ഓരോന്നും  ആശയ വ്യക്തതയോടെ എഴുതി. ഒരെഴുത്തുകാരനായി കൂടെ അറിയപ്പെടടാന്‍ മുരളി ആഗ്രഹിച്ചു. കാരണം മുരളി ആ്ദ്യകാലം മുതല്‍ സഹവസിച്ചതും വിനിമയങ്ങള്‍ നടത്തിയതും മലയാളത്തിലെ മുന്‍നിര എഴുത്തുകാരോടൊപ്പമായിരുന്നു.

.
കടമ്മനിട്ട, നരേന്ദ്രപ്രസാദ്, വിനയചന്ദ്രന്‍, പി.പി. ശിവകുമാര്‍, എം. പ്രഭാകരന്‍, തുടങ്ങിയവരോടൊപ്പമാണ് പലയിടങ്ങളിലായി മുരളി തിരുവനന്തപുരത്ത് താമസിച്ചത്. അവരുടെ സര്‍ഗ്ഗാാത്മകതയുടെ പ്രകാശം മുരളിയില്‍ പടര്‍ന്നു . കൃതികളെ ഒരു അഭിനതാവിന്റെ കാഴ്ചയിലൂടെ വായിക്കാനായിരുന്നു മുരളി ശ്രമിച്ചിരുന്നത് . ഒരു ആസ്വാദകന്റെ വായനാ തലങ്ങള്‍ വീണ്ടും അഭിനയത്തിന്റെ സാധ്യതകളായിരുന്നു ഓരോ കൃതികളിലും  അന്വേഷിച്ചിരുന്നത് .അത്തരം  വീക്ഷണത്തിലൂടെയുളള രചനകള്‍ നടത്തുകയും ചെയ്തു. 

മുരളിയുടെ രണ്ട് മൗലീക രചനകളാണ് അഭിനയത്തിന്റെ രസതന്ത്രം, അഭിനേതാവും ആശാന്‍ കവിതയും. മുരളിയിലെ അഭിനേതാവിന്റേയും വായനക്കാരന്റേയും അന്വേഷകന്റെയും ആസ്വാദകന്റേയും പാരസ്പര്യമാണ് ഈ രചനകള്‍. അഭിനേതാവിന്റെ വിഭിന്മാനയ രണ്ട് അനുഭവ സാധ്യതകളാണ് ഈ കൃതികളിലുളളത്. വായനയുടെ വലിയ സംഭാരത്തില്‍ നിന്നാണ് രചനകള്‍ പിറന്നത്‌ .. അതുകൊണ്ട് ആധികാരികതയും മൗലീകതയും കൃതികളെ പ്രകാശഭരിതമാക്കും. ഒരു എഴുത്തുകാരന്റെ സര്‍ഗ്ഗാല്‍മകത ഓരോ വരികളിലുമുണ്ട്.  

അഭിനയത്തിന്റെ രസതന്ത്രം ( മള്‍ബറി ബുക്‌സ്,  കോഴിക്കോട്) പുറത്ത് വത് 2001 ലാണ്. ചലച്ചിത്രാഭിനയത്തിന്റെ തിരക്കുകളില്‍ നില്‍ക്കുമ്പോഴാണ് ഇത്തരമൊരു പുസ്തകത്തെക്കുറിച്ചാലോചിക്കുന്നത് . നാടകജീവിതത്തിന്റെ വഴികളും വെളിച്ചവുമാണ് ഈ കൃതിയിലൂടെ ആവിഷ്‌ക്കരിക്കുന്നത് . ഒരു നടന്റെ ആത്മകഥയും ആത്മാവിചാരങ്ങളും ആത്മവിചാരണകളുമാണ് അഭിനയത്തിന്റെ രസതന്ത്രം. ബാല്യകാല ജീവിത വഴികള്‍ മുതല്‍ നാടകാഭിനയത്തിന്റെ വിശാല വീഥികള്‍ വരെ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ജീവിതവും ്അനുഭവവും മാത്രമല്ല, ഋഷിമാരായ നാടക ചിന്തകരുടെ ആശയ ചിന്തകള്‍, സങ്ക്‌ലപങ്ങള്‍, അവതരണരീതികള്‍, സമീപനങ്ങള്‍ എന്നിവയും  അവതരിപ്പിക്കുന്നു. ഒരു അഭിനേതാവ് തന്റെ ജീവിതത്തിലേക്കും നാടക ചരിത്രത്തിലേക്കും സഞ്ചരിക്കുന്നതാണിത് . മുരളി ആമുഖത്തിലെഴുതുന്നു . '  എന്നെപ്പോലെ  ഒരു കുഗ്രാമത്തില്‍ അഭിനയ താല്പര്യത്തോടെ ജനിക്കുന്ന ഒരു കുട്ടിക്ക്  ഉ്ണ്ടാകാനിടയുളള സംശയങ്ങളെ വലിയ രീതിയില്‍ പരിഹരിക്കാന്‍ സഹായിക്കുക എന്താനണ് ഇതിന്റെ ഉദ്ദേശം. എന്റെ നാടകാഭിനയങ്ങളിലൂടെ ഞാന്‍ സ്വയം മനസ്സിലാക്കിയതും മറ്റുളളവരുടെ സംസാരങ്ങളിലൂടെ മനസ്സില്‍ തറഞ്ഞതുമായ ചില കാര്യങ്ങളേ ഇതിലുളളൂ.

പുസ്തകത്തിന്റെ ആ്ദ്യത്തെ കുറെ അദ്ധ്യായങ്ങളില്‍ നാട്ടിന്‍പുറത്തുകാരനായ ഒരു കുട്ടി എങ്ങിനെ നാടക തല്പരനായെന്നും  ആ താല്പര്യം എങ്ങനെ സവിശേഷമായി  സാക്ഷാത്കരിച്ചുമെുമാണ് എഴുതിയിരിക്കുന്നത് .. ആദ്യകാല നാടകാഭിനയത്തില്‍ ആത്മവിശ്വാസം നേടിയതിനെക്കുറിച്ച് മുരളി എഴുതുന്നു , പ്രോംപ്റ്റര്‍ പറയുത് കേട്ട്  പതറാതെ ആവര്‍ത്തിക്കാന്‍ കഴിയുന്നതാണ്  അഭിനേതാവിന്റെ യോഗ്യതയായി കരുതിയിരുന്നത്  ആ അര്‍ത്ഥത്തില്‍ താനൊരു നടനാണെന്ന ബോധം അവന് വന്നു . അയല്‍ ഗ്രാമങ്ങളില്‍ അരങ്ങേറുന്ന  നാടകങ്ങളിലും അവന്‍ അഭിനയിച്ചു തുടങ്ങി. ഈ ആത്മവിശ്വാസം അല്പം അതിരുകടന്നു . നാല് - അഞ്ച് ദിവസങ്ങള്‍ കൊണ്ട് ഒരു നാടകം അഭിനയിക്കാമെന്ന അഹങ്കാരം അവനുണ്ടായി. ' ഈ ആത്മവിശ്വാസമാണ് പിന്നിട്  നാടകത്തിന്റെ വലിയ അരങ്ങുകളിലേക്ക് നയിച്ചത്. അഭിനയിക്കുക മാത്രമല്ല, പ്രസിദ്ധ നാടകങ്ങള്‍ വായിക്കുക, നാടകങ്ങളെക്കുറിച്ചുളള രചനകള്‍ ഉള്‍ക്കൊളളുക തുടങ്ങിയവയും ഇതിനൊപ്പമുണ്ടായി. 

മുരളിയുടെ നാടക ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്  തിരുവനന്തപുരത്തെ നാട്ഗൃഗൃഹത്തില്‍  എത്തുന്നതോടെയാണ് .മലയാളത്തിലെ ആധുനിക നാടകവേദിക്ക് സവിശേഷ സംഭാവനകള്‍ ചെയ്ത നാടക കൂട്ടായ്മയാണ്  നാട്യഗൃഹം. നരേന്ദ്രപ്രസാദ് എന്ന ധീഷണശാലിയുടെ നാടകാന്വേഷണങ്ങളാണ് നാട്യഗൃഹത്തിലൂടെ സാക്ഷാത്കരിച്ചത്. മുരളി എന്ന നടന്‍ അതിന്റെ പ്രധാന ഭാഗമായിത്തീര്‍ന്നു സൗപര്‍ണ്ണിക, ലങ്കാലക്ഷ്മി, ശനിദശ തുടങ്ങിയ നാടകങ്ങളില്‍ മുരളി കഥാപാത്രമായി. മുരളിയില്‍ അഭിനേതാവിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും ഉപയോഗപ്പെടുത്തി ലങ്കാലക്ഷമിയിലെ രാവണനായി അഭിനയിച്ചത് മുരളിയായിരുന്നു . ആ അഭിനയ ജീവിതത്തിലെ വെല്ലുവിളിയായിരുന്നു  ആ കഥാപാത്രം. ആ നാടകത്തിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍, പരിശീലന സന്ദര്‍ഭങ്ങള്‍ തുടങ്ങിയ വിശദമായി പുസ്തകത്തിലെഴുതിയിട്ടുണ്ട് . ആ അനുഭവത്തെക്കുറിച്ച് എഴുതുന്നു' സി.എന്‍. എഴുതിയതുപോലെ രചനയുടേയും അഭിനയത്തിന്റേയും പാരാവാരങ്ങള്‍ കണ്ടു വളര്‍ന്നു നില്‍ക്കുന്ന ഒരു വ്യക്തിപ്രഭാവമാണ്  രാവണന്‍.' ഇഛയാണ് ഏറ്റവും വലുത്. മറ്റെല്ലാം പര്യായങ്ങളോ പാഠഭേദങ്ങളോ മാത്രം' എന്ന്  വിശ്വസിച്ച ആ ആസുര വീര്യത്തെ നാട്യഗൃഹം ലളിതമായ ഞങ്ങളുടെ കമുകിന്‍ പാള കീറില്‍ കേറ്റിയി'ത് കാലമേറെ കഴിഞ്ഞ്, ഇപ്പോഴോര്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനം തോന്നുന്നു .. മുരളി തുടങ്ങിയ ചൊല്‍കാഴ്ചകളെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട് .

പുസ്തകത്തിലെ ഉത്താരാംഗം നാടക കലയുടെ വിവിധ പാരമ്പര്യങ്ങളേയും ആവിഷ്‌ക്കാരങ്ങളേയും കുറിച്ചുളളതാണ്. ഒരു നടനെ എങ്ങിനെ രൂപപ്പെടുത്താം.അഭിനയത്തിന്റെ സാധ്യതകള്‍ എങ്ങിനെ കണ്ടെത്താം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്ത്ന. ശ്രീ.എന്‍. ശ്രീകണ്ഠന്‍ നായരുടേയും, ,സി.ജെ. തോമസിന്റേയും  നാടക കൃതികളെ ഉദാഹരിച്ചാണ് ചില ആശയങ്ങള്‍ അവതരിപ്പിക്കുന്നത് . പുസ്തകം അവസാനിക്കുമ്പോള്‍ മുരളി എഴുതുന്നു .' ഞാനൊരു സിനിമാ നടന്‍ കൂടിയാണെങ്കിലും സിനിമയെക്കുറിച്ചൊന്നും ഞാന്‍ കുറിക്കുന്നില്ല . എന്റെ അറിവിലും അനുഭവത്തിലും അഭിനയം ഒന്നേ ഉ ള്ളു. ചിലപ്പോള്‍ വേദിയില്‍, ചിലപ്പോള്‍ ക്യാമറക്ക് മുന്നില്‍ . നടന്‍ പാലിക്കേണ്ടത് നിരന്തരമായ അന്വേഷണവും നിതാന്തമായ മരുവത് ലതയും മാത്രം.'
നാടകം എന്ന മാധ്യമത്തോട്  പ്രതിബദ്ധത പുലര്‍ത്തുന്ന  ഒരഭിനയേതാവിന്റെ ആത്മഗതങ്ങളാണ് പുസ്തകം. ഒരു സര്‍ഗ്ഗാത്മക രചന എന്ന നിലയിലും ഒരു ആല്മാവിഷ്ക്കാരം എന്ന തലത്തിലും ' അഭിനയത്തിന്റെ രസതന്ത്രം ശ്രദ്ധേയമാണ്.' അവതാരികയില്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എഴുതുന്നു .' ആത്മകഥാ കഥന ശൈലിയില്‍ അരങ്ങിന്റേയും അഭിനയത്തിന്റേയും വിവിധ സഞ്ചാര പഥങ്ങളിലൂടെ അനുവാചകനെ കൂട്ടികൊണ്ടുപോയി  ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന  ശില്പ ചാതുരിയാണ് കൃതിക്കുളളത്.  ഗ്രന്ഥ കര്‍ത്താവും അനുവാചകനും പലപ്പോഴും ഒന്നാകുന്ന  ഒരു രാസവിദ്യ ഇതില്‍ തെളിയുന്നുണ്ട് .' മുരളി എന്ന നടന്റെ  അഭിനയ ജീവിതത്തിലെ ഒരസാധാരണ ചരിത്രം കൂടിയാണ് ഗ്രന്ഥം.
കുമാരനാശാന്റെ കവിതകള്‍ മുരളിയുടെ പ്രചോദന പ്രകാശങ്ങളിലൊായിരുന്നു . ആശാന്‍ കവിതകള്‍ വേദികളില്‍ നിരന്തരം ചൊല്ലി.ചിന്താവിഷ്ടയായ സീതയില്‍ സീത വിടപറയുന്ന ഭാഗങ്ങളൊക്കെ മനോഹരമായി അവതരിപ്പിച്ചിരുന്നു . ആശാന്‍ കവിതയെ അഭിനേതാവിന്റെ കാഴ്ചപ്പാടിലൂടെ വായിക്കാനുളള ശ്രമമാണ് ' അഭിനേതാവും ആശാന്‍ കവിതയും' മുരളി എഴുതുന്നു ' ആശാന്‍ കൃതിയോടുളള എന്റെ അടുപ്പത്തിന് പഴക്കമേറെയുണ്ട്. ,മിക്ക കവിതകളിലേയും കുറെ കവിതകളെങ്കിലും എനിക്ക് മനഃപാഠമാണ്. ആവര്‍ത്തിച്ചുളള ഓര്‍മ്മ പുതുക്കല്‍ വേളയില്‍ എപ്പോഴോ ആണ്  അവയിലെ അഭിനയാംശങ്ങളും നാടക മുഹൂര്‍ത്തങ്ങളും എന്റെ മനസ്സില്‍ തറഞ്ഞത്.  നിരന്തരമായ പഠനത്തിന്റേയും ചിന്തയുടേയും ഫലമായാണ് ഇത്തരമൊരു പുസ്തകം രൂപപ്പെടുവാനിടയായത്. 

മുരളിയുടെ ഈ രചന മലയാളത്തിലെ ആദ്യത്തെ അനുഭവമാണ്. കുമാരാനാശാന്റെ കവിതകളെക്കുറിച്ച് വിവിധ തരത്തിലുളള പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്  . സുകുമാര്‍ അഴീക്കോട്, പി.കെ ബാലകൃഷ്ണന്‍, എം.കെ. സാനു തുടങ്ങി നിരവധി വിമര്‍ശകര്‍ ആശാന്‍ കവിതകളിലൂടെ നിരന്തരം കടന്നു പോയിട്ടുണ്ട് . വ്യത്യസ്ത വീക്ഷണങ്ങളില്‍ നിന്ന് കൊണ്ടു  വായിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ട്  ഒരഭിനേതാവിന്റെ കാഴ്ചപ്പാടിലൂടെ ആശാനെ വായിക്കുക എന്നതു  അസാധാരണ അനുഭവമാണ്. മലയാള വിമര്‍ശന ചരിത്രത്തിലെ തന്നെ വേറിട്ട  അന്വേഷണമാണിത്. അക്കാദമിക വിമര്‍ശന പാരമ്പര്യത്തില്‍ നിന്നും  സാമൂഹിക പഠന രീതികളില്‍ നിന്നും  മാറി നിന്ന് , ആശാന്‍ കവിത ഒരഭിനേതാവ് വായിക്കുമ്പോള്‍ ലഭിക്കുന്ന
അനുഭൂതിയാണ് അവതാരികയില്‍ അയ്യപ്പപണിക്കര്‍ എഴുതുന്നു. ആശാന്‍ കവിതയില്‍ അന്തര്‍ലീനമായിട്ടുള്ള ദൃശ്യ പൊലിമ ആശാന്റെ കാവ്യ ബിംബങ്ങളിലെ ദൃശ്യാംശ സമൃദ്ധി .കണ്ണുകള്‍ക്ക് ആശാന്‍ കൊടുക്കുന്ന  ശ്രദ്ധ, ആശാന്റെ കവിതയിലെ  വാചീകാഭിനയ സാധ്യതകളില്‍ അഭിനയ സാധ്യതകള്‍, മെയ്യും മിഴിയും ഇണക്കന്ന  ആശാന്റെ ഭാവനാശക്തിയും കരവിരുതും, അതിലോലവും സൂക്ഷ്മവുമായ അംഗോപാംഗ ചലന വിന്യാസങ്ങള്‍ കൊണ്ടു സാധിക്കുന്ന  ഭാവാവിഷ്‌ക്കാരം ഇങ്ങനെ ഇതിന് മുമ്പ് നിരൂപക ശ്രദ്ധയില്‍ വേണ്ടത്ര വ്യക്തമായിട്ടില്ലാത്ത  കാവ്യരചന വിദ്യകള്‍ മുരളി  ഉദാഹരണസഹിതം അവതരിപ്പിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു .. ഒരേ സമയം കാവ്യാസ്വാദന സംഹിതയും നാട്യദര്‍ശനവും ഈ കൃതിയില്‍ അഭേദ്യമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു പ്രഭാഷണത്തിനായി തയ്യാറാക്കിയ കുറിപ്പുകളണ് പുസ്തകമായി രൂപാന്തരപ്പെ'ത്. മലയാളത്തില്‍ ഒരഭിനേതാവ് ഇത്തരം കാവ്യാന്വേഷണങ്ങള്‍ നടത്തുന്ത്ന ആദ്യമാണ്. മൗലീക നിരീക്ഷണത്തിന്റേയും ചിന്തകളുടേയും വിശകലനങ്ങളുടേയും സമാഹാരമാണ് 'അഭിനേതാവും ആശാന്‍ കവിതയും' . മുരളി എന്ന നടനില്‍ ഇത്തരം സര്‍ഗ്ഗാത്മക സവിശേഷതകള്‍ മലയാളി വായനക്കാര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image