ജോര്‍ജ് മാത്തന്‍: മലയാളഭാഷയുടെ 


നാട്ടുവൈദ്യന്‍


പി. എം. ഗിരീഷ്


1837-ല്‍ ഉപരിപഠനാര്‍ഥം മദ്രാസിലേക്കുപോയ തന്റെ ഏകമകനെക്കുറിച്ചുള്ളവിവരങ്ങളൊന്നും കിട്ടാത്തതിനാല്‍ മകന്‍ മരിച്ചുപോയെന്ന് വിശ്വസിച്ച്സങ്കടപ്പെട്ടിരിക്കുന്ന ആ അമ്മയ്ക്ക്, അവിചാരിതമായി മുപ്പത്തിയഞ്ച്രൂപയുടെ മണിയോഡര്‍ കിട്ടുന്നു. മദ്രാസ് ഗവണ്‍മെന്റ് നടത്തിയഗണിതശാസ്ത്രമത്സരപരീക്ഷയില്‍ ജയിച്ച മകന് ഒന്നാംസമ്മാനമായി ലഭിച്ച 120രൂപയില്‍നിന്നുള്ളൊരു പങ്കായിരുന്നു ആ തുക. സന്തോഷംകൊണ്ട്കണ്ണീര്‍പൊഴിച്ച അമ്മ ദൈവത്തെ സ്തുതിച്ചു. പുത്തന്‍കാവില്‍ പുത്തന്‍ വീട്ടില്‍ജനിച്ച അന്നാമ്മയായിരുന്നു ആ അമ്മ. മകനാകട്ടെ ചിന്തകനും ബഹുഭാഷാപണ്ഡിതനുമായ റവ. ജോര്‍ജ് മാത്തനും. ഇതുപോലൊരു കാത്തിരിപ്പിനുശേഷം മലയാളം എന്ന അമ്മയ്ക്ക് ലത്തിന്‍, ഗ്രീക്ക്, ഇംഗ്ലീഷ്,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളില്‍ അഗാധപരിജ്ഞാനമുണ്ടായിരുന്ന ആ മകനില്‍നിന്ന് മറ്റൊരു സമ്മാനം ലഭിച്ചു.മലയാളി മലയാളത്തിലെഴുതിയ ആദ്യത്തെ മലയാളവ്യാകരണഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'മലയാഴ്മയുടെ വ്യാകരണ'മെന്ന സമഗ്രവ്യാകരണഗ്രന്ഥമായിരുന്നു അത.്

മല്ലപ്പള്ളിലച്ചന്‍ എന്ന ജൈവബുദ്ധിജീവി 1819 സെപ്തംബര്‍ 25നാണ് ജോര്‍ജ് മാത്തന്‍ ജനിച്ചത്. വിശ്വപ്രസിദ്ധ ചിന്തകന്‍ അന്റോനിയോ ഗ്രാംഷി ജനിക്കുന്നതിന് കൃത്യം ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കുമുമ്പു(1870) ജോര്‍ജ് മാത്തന്‍ ചരമമടഞ്ഞെങ്കിലും ഗ്രാംഷിയുടെ ഭാഷയില്‍ നമുക്ക് ഈ ചിന്തകനെ ജൈവബുദ്ധിജീവി എന്നു വിളിക്കാം. കാരണം മതത്തില്‍മാത്രം ഒതുങ്ങിപ്പോയ പാരമ്പര്യബുദ്ധിജീവിയായിരുന്നില്ല അദ്ദേഹം.

സ്വന്തം നിലപാടുകളിലേക്ക് ഭരണകൂടത്തെയും  പരമ്പരാഗതചിന്തകരെയുംആകര്‍ഷിച്ച് അവര്‍ക്കുമേല്‍ ധൈഷണികമേധാവിത്വം നേടിയെടുത്ത് അവരെപുരോഗമനപാതയിലേക്ക് നയിച്ച നാട്ടുപാതിരിയായിരുന്നു മല്ലപ്പള്ളിലച്ചന്‍ എന്ന അപരാഭിധാനത്തില്‍ അറിയപ്പെട്ട ജോര്‍ജ്ജ് മാത്തന്‍. ഭരണകൂടത്തെയും പൊതുജനങ്ങളെയും ഒരുപോലെ അഭിസംബോധനചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികളും പ്രഭാഷണങ്ങളും. വിദ്യാഭ്യാസംമുഖേനയുള്ളസാമൂഹികചലനമായിരുന്നു വ്യാകരണമുള്‍പ്പെടെയുള്ള എഴുത്തിന്റെ ലക്ഷ്യം.

സത്യവാദഖേടം, വേദസംയുക്തി, മരുമക്കത്തായത്തിലുള്ള ദോഷങ്ങള്‍, ആകാശത്തുള്ളഗോളങ്ങള്‍, അന്തരീക്ഷം, മറുജന്‍മം, ബാലാഭ്യസനം, ഭൂമി ഉരുണ്ടതാകുന്നു, അദ്വൈതം,സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി, സാധാരണ ചികിത്സാശാല തുടങ്ങിയകൃതികള്‍ അദ്ദേഹത്തിന്റെ ജ്ഞാനവിപുലതയെ കാണിക്കുന്നു. ഇവയില്‍ ചിലത്തിരുവിതാംകൂര്‍ഭരണകൂടത്തിന്റെ ആവശ്യപ്രകാരം നടത്തിയ പ്രഭാഷണങ്ങള്‍പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചവയായിരുന്നു.

തിരൂവിതാകൂര്‍ദിവാന്റെ നിര്‍ദേശപ്രകാരം കൊല്ലത്തെ ഡിവിഷന്‍ 

കച്ചേരിയില്‍വെച്ച് നടത്തിയ പ്രഭാഷണമായിരുന്നു മലയാളത്തിലെ ആദ്യത്തെവിദ്യാഭ്യാസമനശ്ശാസ്ത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാലാഭ്യസനം.

എന്ന കൃതി. 1861-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ കൃതിയാണ് സത്യവാദഖേടം.

വിവര്‍ത്തനമായിരുന്ന മാത്തന്റെ മറ്റൊരു പ്രവര്‍ത്തനമണ്ഡലം. ജോസഫ്ബുട്ട്‌ലരുടെ വേദശാസ്ത്രഗ്രന്ഥമായ അനാലജി(ഒന്നാം ഭാഗം) അദ്ദേഹം വിവര്‍ത്തനംചെയ്തിരുന്നു. അദ്ദേഹത്തിന്റെ കീര്‍ത്തി അന്തരാഷ്ട്രതലത്തിലേക്ക് ഉയര്‍ന്നത് ഈവിവര്‍ത്തനത്തിലൂടെയായിരുന്നു. വിദ്യയുടെ വാതിലായി അദ്ദേഹം വിവര്‍ത്തനത്തെകണ്ടു. അന്യഭാഷകളില്‍നിന്നുള്ള അമൂല്യകൃതികളുടെ വിവര്‍ത്തനം വിജ്ഞാനപോഷണത്തിന് നന്നായിരിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

(മദ്രാസ് ഗവര്‍മെന്റ് അദ്ദേഹത്തെ 'ഗവര്‍മെന്റ് ട്രാന്‍സ്ലേറ്റര്‍' ഉദ്ദ്യോഗത്തിന്ക്ഷണിച്ചെങ്കിലും വൈദികസ്ഥാനമുണ്ടായതിനാല്‍ ആ ഉദ്ദ്യോഗം അദ്ദേഹം സ്വീകരിച്ചില്ല). വിവര്‍ത്തനത്തിന്റെ വ്യത്യസ്ത മാതൃകകളും റവ.മാത്തനില്‍നിന്ന് മലയാളഭാഷയ്ക്ക് ലഭിച്ചു. വിവര്‍ത്തനത്തിലൂടെ മലയാളഭാഷയുടെമാറ്റുരച്ചുനോക്കുകയായിരുന്നു അദ്ദേഹം.

ജന്മഭാഷ- മാതൃഭാഷയാകുമ്പോള്‍ ജന്മഭാഷയെന്നാണ് മാതൃഭാഷയെക്കുറിക്കാന്‍ ജോര്‍ജ് മാത്തന്‍ പൊതുവെഉപയോഗിക്കുന്ന പദം. അക്കാലത്ത് വ്യവഹാരത്തിലുണ്ടായിരുന്ന പദമാണത്.

സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് പോലുള്ള ഭാഷകളോടുള്ള അതിരുകവിഞ്ഞഉത്കര്‍ഷാഭിമാനബോധത്തെ ചെറുക്കാന്‍ ഈ പദമാണ് ഭാഷാവാദികള്‍ അക്കാലത്ത്

ഉപയോഗിച്ചിരുന്നത്. നമ്മള്‍ ചുറ്റുപാടുകളെ, അനുഭവങ്ങളെസങ്കല്പനംചെയ്യുന്ന ഭാഷ എന്നര്‍ഥത്തിലാണ് ജന്മഭാഷ ഉപയോഗിക്കപ്പെട്ടത്.

ജന്മഭാഷയില്‍ ഒരു സാധാരണയറിവ് മനുഷ്യര്‍ക്ക് വിശേഷാല്‍ പഠനംകൂടാതെ;പരിജ്ഞാനത്തില്‍നിന്നുതന്നെയുണ്ടാകുമെന്നാണ് റവ. മാത്തന്‍ പറയുന്നത്.

ഭാഷാര്‍ജ്ജനശേഷി ജന്മസിദ്ധമാണെന്ന പരികല്പനയും ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

ജന്മഭാഷ, മാതൃഭാഷയാകുമ്പോള്‍ അതിവൈകാരികത കൈവരികയും അതിലൂടെ അതൊരുരാഷ്ട്രീയ വിഷയമാകുകയും ചെയ്യും. മറ്റുള്ള ഭാഷകളെപ്രതിസ്ഥാനത്തുനിര്‍ത്താനുള്ള ശ്രമവും കാണും. അന്യഭാഷകളോടുള്ള ജനങ്ങളുടെഅമിതാഭിനിവേശത്തെ എതിര്‍ക്കുന്ന സന്ദര്‍ഭത്തില്‍ ജോര്‍ജ് മാത്തന്‍ പറഞ്ഞകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 'മനുഷ്യരുടെ നിനവുകളെയും ആഗ്രഹങ്ങളെയുംതമ്മില്‍തമ്മില്‍ ഗ്രഹിപ്പാനുള്ള പ്രധാനവഴി ഭാഷയായാല്‍ ഏതെങ്കിലും ഒരു ഭാഷഅറിഞ്ഞിരിക്കുന്നതു ആവശ്യവും പല ഭാഷകള്‍ വശമായിരിക്കുന്നതു ഉപകാരവുംഎന്നു സമ്മതിക്കെണം.' അദ്ദേഹത്തിന്റെ ഭാഷാമനോഭാവത്തെ വ്യക്തമാക്കുന്നപ്രസ്താവനകൂടിയാണിത്.

മാതൃഭാഷയൊരു രാഷ്ട്രീയസംജ്ഞയാണ്. ഇക്കാര്യം മനസ്സിലാക്കിയതുകൊണ്ടാണ്മാതൃഭാഷ എന്നതിനുപകരം പ്രഥമഭാഷ എന്ന് ഇക്കാലത്ത് നാം ഉപയോഗിക്കാന്‍തുടങ്ങിയത്. വിദ്യാഭ്യാസത്തിനുള്ള എളുപ്പ വഴി ജന്മഭാഷ ബോധനമാധ്യമമാക്കുകഎന്നതാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്. 'വിദ്യാസംബന്ധമായ വായനയും എഴുത്തും എല്ലാം അന്യഭാഷയില്‍ ആയാല്‍ ജന്മഭാഷയില്‍ എങ്ങനെ അറിവ്വര്‍ധിക്കും?' എന്ന് ഉറക്കെ ചോദിക്കുന്നുമുണ്ട്. എല്ലാ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും അനുയോജ്യമായ തരത്തില്‍വിദ്യാഭ്യാസംചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. സര്‍ക്കാര്‍ സ്ഥാപിച്ച'മലയാംപള്ളിക്കൂടങ്ങള്‍' വിദ്യാകേന്ദ്രങ്ങളാകണം. ഇപ്രകാരം മാതൃഭാഷയ്ക്ക്പ്രാധാന്യംനല്‍കിക്കൊണ്ടുള്ള സാര്‍വ്വജനവിദ്യാഭ്യാസത്തിന്റെ ആദ്യകാലവക്താവായി മാറുകയായിരുന്ന ജോര്‍ജ് മാത്തന്‍.

അറിവും അധികാരവുംസംസ്‌കൃതം, ഇംഗ്ലീഷ് പോലുള്ള സമ്പര്‍ക്കഭാഷകളുടെ പശ്ചാത്തലത്തില്‍ജന്മഭാഷയായ മലയാളത്തെ എപ്രകാരം വിജ്ഞാനഭാഷയായി ഉയര്‍ത്താമെന്നചിന്തയായിരുന്ന ജോര്‍ജ് മാത്തന്‍ ഏറ്റെടുത്ത പ്രാഥമിക കര്‍ത്തവ്യം. കണക്കും

വ്യാകരണവും ഒത്തുപോകുന്ന ചേരുവയായിരുന്നു വ്യാകരണരചനയുടെഅടിസ്ഥാനമായി റവ. മാത്തന്‍ സ്വീകരിച്ചിരുന്നത്. ദ്രാവിഡഭാഷകളില്‍സമ്പന്നമായ ഭാഷകളിലൊന്ന് മലയാളമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

അതിന്റെ വികസനസാധ്യതകള്‍ മനസ്സിലാക്കി മാതൃഭാഷാവികസനത്തിനായിഭാഷകസമൂഹം ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തുകാണിക്കുകയുംചെയ്തു. വ്യത്യസ്ത വ്യവഹാരമേഖലകളില്‍ മലയാളം

ഉപയോഗിച്ചുകാണിച്ചുകൊടുത്തുവെന്നതായിരുന്നു അതില്‍ പ്രധാനം.

മനശ്ശാസ്ത്രം, ലിംഗവിവേചനം, മതം, മരുമക്കത്തായംപോലുള്ള

സാമൂഹികവിഷയങ്ങളില്‍ സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്ന ജോര്‍ജ് മാത്തന്റെ കഴിവ് തിരിച്ചറിഞ്ഞതുകൊണ്ടാണ് തിരുവിതാംകൂര്‍സര്‍ക്കാര്‍ആധുനികവൈജ്ഞാനികവിഷയങ്ങള്‍ ജനകീയമാക്കുന്നതിന്റെ 'അംബാസിഡറായി'റവ.മാത്തനെ നിയോഗിച്ചത്. ജനങ്ങളോട് സംവദിക്കുന്നതരത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ ജനമധ്യത്തിലെത്തിച്ചു. ബഹുഭാഷാജ്ഞാനവും ശാസ്ത്ര-സാമൂഹികവിഷയങ്ങളിലുള്ള പടുത്വവും അദ്ദേഹത്തെ

ജനകീയബുദ്ധിജീവിയാക്കിമാറ്റി. വിദ്യാസംഗ്രഹം, ജ്ഞാനിക്ഷേപം മുതലായആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം. നിരവധിസാമൂഹിക-ശാസ്ത്രവിഷയങ്ങള്‍ അദ്ദേഹം കൈകാര്യംചെയ്തു.മനസ്സ് പരുന്നു കിടക്കുന്ന വ്യാകരണംഒരു ഭാഷയുടെ വ്യാകരണം രചിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുവേണ്ട യോഗ്യതകളെല്ലാംജോര്‍ജ് മാത്തനുണ്ടായിരുന്നു.ഭാഷയെ ധൈഷണികവൃത്തിയായി കാണാനും ജോര്‍ജ് മാത്തന് കഴിഞ്ഞിരുന്നു.

ഭാഷയിലെ ഇണക്കുകണ്ണികള്‍ എന്നു വിശേഷിപ്പിക്കാവുന്നഅവ്യയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്ന കാര്യം ഇതിനുള്ളസാധൂകരണമാണ് 'നമ്മുടെ നിനവുകള്‍ പഞ്ചേന്ദ്രിയങ്ങള്‍വഴിയായിപ്പുറമേയുള്ളവസ്തുക്കളില്‍നിന്നു വരുന്നവയാകുന്നു. എന്നാല്‍ പുറമേയുള്ള വസ്തുക്കളെ നാം ഗ്രഹിക്കുന്നതു തമ്മില്‍ തമ്മില്‍ സംബന്ധമില്ലാതെ തനിയായിരിക്കുന്ന ഒറ്റവസ്തുക്കള്‍ പോലെയല്ല'. നബിംബഘടനയുടെ രൂപീകരണത്തെക്കുറിച്ച്പില്‍ക്കാലത്ത് ധൈഷണികമനശ്ശാസ്ത്രജ്ഞര്‍ പറഞ്ഞ കാര്യമാണിതെന്ന് ഓര്‍ക്കാം.

വാമൊഴിയുടെ രൂപങ്ങള്‍ക്ക് വ്യാകരണത്തില്‍ പ്രസക്തിയില്ല എന്ന നിലപാടായിരുന്നില്ല ജോര്‍ജ് മാത്തന്. അദ്ദേഹം മൊഴിയില്‍നിന്ന്,പ്രാദേശികഭാഷാഭേദങ്ങളില്‍നിന്ന് ധാരാളം ഉദാഹരണങ്ങള്‍ എടുത്തിരുന്നു. ചിലസന്ദര്‍ഭത്തില്‍ വാമൊഴിരൂപങ്ങളെ വിശദീകരിക്കാനുള്ള മാര്‍ഗമായി വ്യാകരണം മാറുന്നതും കാണാം.

മനസ്സ് എന്ന പരന്നുകിടക്കുന്ന പ്രതലത്തില്‍ എഴുതിയ ഭാഷാനിയമങ്ങളാണ് ജോര്‍ജ് മാത്തന്റെ 'മലയാഴ്മയുടെ വ്യാകരണ'മെന്ന് നിപുണവായനക്കാര്‍ക്ക്തോന്നുന്നതിന്റെ കാരണം വ്യാകരണം ലോകബോധത്തിന്റെ ആവിഷ്‌കാരമാണെന്ന്റവ.മാത്തന്‍ മനസ്സിലാക്കിയതുകൊണ്ടാണ്. മതം, ശാസ്ത്രം, ഗണിതംസാമൂഹികവിഷയങ്ങള്‍ എന്നിവ ഒരേപോലെ കൈകാര്യംചെയ്യാന്‍ കഴിയുന്നഒരാള്‍ക്ക് വ്യാകരണം മറിച്ചാകാന്‍ സാധ്യതയില്ലല്ലോ. യുക്തിപൂര്‍വം കാര്യങ്ങള്‍വിസ്തരിക്കാനുള്ള പ്രമാണമാണ് വ്യാകരണം. ശരീരാവസ്ഥ നോക്കി, രോഗം നിര്‍ണയിച്ച് മരുന്നുകൊടുക്കുന്ന വൈദ്യനെപോലെയാണ്, അദ്ദേഹംമലയാഴ്മയിലെ 'കെട്ടവാക്യങ്ങളെ' വിരേചനംചെയ്ത് 'ശുദ്ധവാക്യ'ങ്ങളാക്കിയെടുത്തത്. വ്യാകരണം മാതൃഭാഷാപഠനത്തിനും അന്യഭാഷാപഠനത്തിനും ഒരുപോലെ പരിശീലനം നല്‍കുന്നതായിരിക്കണമെന്ന്അദ്ദേഹം വിശ്വസിച്ചു.

മാത്തനും മനീഷികളുംകേരളത്തില്‍ ആധുനികവിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കുന്ന കാലഘട്ടത്തിലാണ് ജോര്‍ജ്മാത്തന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ ജനമധ്യത്തിലെത്തിക്കുന്നത്. കുടിപ്പള്ളിക്കൂടങ്ങളില്‍നിന്ന്ആധുനികവിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം നടന്നുകൊണ്ടിരിക്കുന്നകാലഘട്ടത്തില്‍ നിര്‍ണായകമായ പല സംവാദങ്ങളും അദ്ദേഹം ഏറ്റെടുത്തു.അധ്യയനമാധ്യമം എന്തായിരിക്കണം, മാതൃഭാഷാഭ്യസനവും അതില്‍ സാഹിത്യത്തിനുള്ള പ്രാധാന്യവും എന്നിങ്ങനെ പല വിഷയങ്ങളിലും അദ്ദേഹം

സ്വന്തംനിലപാടുകളെടുത്തു. ആഗോളതലത്തില്‍ അറിയപ്പെടുന്ന പല

ബുദ്ധിജീവികളുമായി ഇത്രത്തോളം താരതമ്യംചെയ്യപ്പെട്ട മറ്റൊരു

മലയാളിയില്ല. വിദ്യാഭ്യാസനിലപാടുകളില്‍ സുപ്രസിദ്ധ മനശ്ശാസ്ത്രജ്ഞനായ ബ്രൂണറോടും ഭാഷാശാസ്ത്രചിന്തയില്‍ നോം ചോംസ്‌കിയോടുംവ്യാകരണസങ്കല്പനങ്ങളില്‍ റൊണാള്‍ഡ് ലാങ്ഗാക്കറോടും അദ്ദേഹത്തെ താരതമ്യപ്പെടുത്താറുണ്ട്; ചിലരാകട്ടേ ഭാഷാചിന്തയില്‍ സസൂറിനോടുംബ്ലൂംഫില്‍ഡിനോടും താരതമ്യപ്പെടുത്താറുണ്ട്. ഇവരില്‍ പലരും ഭാഷാവിഷയത്തില്‍

വ്യത്യസ്ത നിലപാടുകള്‍ ഉള്ളവരാണെന്നോര്‍ക്കുക. അതിനുള്ള പലവിധ

പരികല്പനകളും റവ.മാത്തന്‍ തുറന്നിട്ടതുകൊണ്ടായിരിക്കണം താരതമ്യം ഇപ്രകാരംപോകുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രതിഭാവിലാസം.

വ്യാകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നോക്കുക - 'ഭാഷകള്‍ ഒന്നില്‍നിന്ന് ഒന്ന് വിവരപ്പടത്തക്കവണ്ണം തമ്മില്‍ വ്യത്യാസമുള്ളതും , ചിലത് തമ്മില്‍ത്തീരെ സംബന്ധമില്ലാത്തതും ആകുന്നു; എങ്കിലും എല്ലാ ഭാഷകള്‍ക്കും പൊതുവില്‍ ചില പ്രമാണങ്ങളും ഒരുപോലുള്ള ലക്ഷണങ്ങളും കാണുന്നുണ്ട്.ആകയാല്‍ വ്യാകരണം, സാധാരണവ്യാകരണം ഭാഷയുടെ തലായുള്ളലക്ഷണങ്ങളെയും എല്ലാ ഭാഷകളിലും ഒരുപോലെ കാണുന്നപ്രമാണങ്ങളെയുംമാത്രം വിവരപ്പെടുത്തുന്നു'. 'മലയാഴ്മയുടെ വ്യാകരണം' എന്നകൃതിയുടെ തുടക്കത്തില്‍ ജോര്‍ജ് മാത്തന്‍ പറഞ്ഞ ഇക്കാര്യംതന്നെയാണ് സുപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ ചോംസ്‌കിയുടെ 'വിശ്വവ്യാകരണം' എന്നആശയത്തിലും ഭാഗികമായി നാം കാണുന്നത്.

പ്രകൃതിയില്‍നിന്ന് ധാരാളം കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭാഷവളരുന്നതെന്ന വീക്ഷണം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായിരുന്നു.മലയാളത്തില്‍ അക്കാര്യമുറപ്പിച്ചത് റവ. മാത്തനായിരുന്നു.

നവമാനവികതയ്ക്ക് ആധാരമായേക്കാവുന്ന തരത്തില്‍ അറിവ് പുനക്രമീകരിക്കാന്‍ ശ്രമിച്ചുവെന്നതാണ് ജോര്‍ജ് മാത്തന്റെ പ്രധാന സംഭാവന. ശാസ്ത്രവും ഭാഷയുംഗണിതവും നവമാനവികതയുടെ ആധാരശിലകളായി റവ.മാത്തന്‍ പുനസൃഷ്ടിച്ചു. 

ജോര്‍ജ് മാത്തന്റെ ബൗദ്ധികജീവിതം ബൈബിള്‍ജീവിതംമാത്രമല്ലെന്ന് നാംമനസ്സിലാക്കണം. ഇരുനൂറാം ജന്മദിനാഘോഷവേളയില്‍ അദ്ദേഹത്തിന്റെകൃതികളുടെ പുനര്‍വായനകള്‍കൊണ്ട് സമ്പന്നമായിരിക്കും മലയാളചിന്താലോകമെന്ന് നമുക്ക് പ്രത്യാശിക്കാം.Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image