കവിത
മർമ്മരം
മുരളീധരൻ പുന്നേക്കാട്

പെയ്യുമെന്നറിഞ്ഞിരുന്നെങ്കിൽ
കുട കരുതില്ലായിരുന്നു
നമുക്കിടയിൽ കുടയൊരു
കട്ടുറുമ്പായി.

നീയിത്രയും സംസാരിക്കുമെന്ന -
റിഞ്ഞിരുന്നെങ്കിൽ
ഞാനൂമയായ് നിന്നേനെ.

ഇങ്ങനെ തണലാകാൻ
നിനക്കാകുമായിരുന്നെങ്കിൽ
ഞാനൊരു കുടിലും
കെട്ടില്ലായിരുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image