കര്‍ണാടക വീഴുമ്പോള്‍


ഇനി എം പി യൊ രാജസ്ഥാനോ?

 

പ്രതീക്ഷിച്ച പോലെ കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു . വിമതര്‍ വിട്ടു നിന്ന വിശ്വാസ വോട്ടെടുപ്പില്‍ 99നെതിരെ 105 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത് 

.പൊതുതെരഞ്ഞെടുപ്പിലെക്കുള്ള ആദ്യപടി എന്ന് വിശേഷിപിച്ചിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ ജനതാദള്‍ എസ് സഖ്യ സര്‍ക്കാര്‍ തകരുമ്പോള്‍ ബി ജെ പി തെന്നിന്ത്യയില്‍ ഒരിക്കല്‍ കൂടി ചുവടുറപ്പിക്കുന്നു .കൂറുമാറ്റ നിരോധന നിയമത്തിലെ ഒരു വിടവ് മുതലെടുത്തു നടത്തിയ ഈ ഒപ്പറേഷന്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്‌ ആശയങ്ങളില്‍ അണികളെ പിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് കുടി വ്യക്തമാക്കി .പണം,അതും വന്‍തുക കോണ്‍ഗ്രസ്‌  എം എല്‍ എ മാരുടെയും ജെ ഡി എസ് എം എല്‍ എ മാരുടെയും രാജിക്ക് പ്രേരകമായിട്ടുണ്ടാകാം  എങ്കിലും പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബി ജെ പിക്കൊപ്പമാണെന്നു ഇത് തെളിയിച്ചു.നേതാവില്ലെങ്കിലും കോണ്‍ഗ്രസ്സും ജനതാദളും ശക്തമായി പൊരുതി നിന്ന് എന്നത് ഒരു നല്ല രാഷ്ട്രീയ കാഴ്ചയായി .പ്രകോപനത്തില്‍ ഗവര്‍ണറും വീണില്ല .

 കര്‍ണാടക സ്പീക്കര്‍ രമേഷ്കുമാര്‍, മാറി നിന്ന 18 എം എല്‍ എ മാരുടെ രാജിക്കത്ത് സ്വീകരിച്ചീട്ടില്ലെങ്കിലും പാര്‍ട്ടി വിപ്പ് ലംഘിച്ചതിന്  അവര്‍ അയോഗ്യരാക്കപ്പെടാമെങ്കിലുംഫലത്തില്‍ ബി ജെ പി ആദ്യത്തെ അട്ടിമറി വിജയം കരസ്ഥമാക്കിയിരിക്കുന്നു. ബി എസ് യെദ്യുരപ്പക്ക് ഇനി കഴിഞ്ഞ വര്ഷം നഷ്ടമായ ഭരണം ഒരിക്കല്‍ കൂടി കൈവശപ്പെടുത്താം.പ്രായം പ്രശ്നമായില്ലെങ്കില്‍ .

കൂറുമാറ്റ നിരോധനനിയമം മറികടക്കാന്‍  രാജിഒരു മാര്‍ഗമായി സ്വീകരിക്കുമ്പോള്‍ ഒരിക്കല്‍കൂടി തെരഞ്ഞെടുപ്പു പ്രക്രിയ കലുഷിതമാകുകയാണ്

ഇനി എല്ലാ കണ്ണുകളും ഗവര്‍ണറിലാണ് .രാധ്ട്രപതി ഭരണം അദ്ദേഹം ശുപാര്‍ശ ചെയ്യുമോ അതോ വീണ്ടും ബി ജെ പി സര്‍ക്കാര്‍ ?

നിയമസഭ മരവിപ്പിച്ചു നിര്‍ത്താനും  ഗവര്‍ണര്‍ക്ക്‌ കഴിയും .പക്ഷെ പുതിയ ബി ജെ പി സര്‍ക്കാര്‍ എന്ന മധുരമായ മോഹം അത് തടഞ്ഞു നിര്‍ത്താം.

 

 

 

  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image