ഒഴുകുന്നൊരു നദി 
  
കവിത : മായ അന്ഞ്ലോ
 
പരിഭാഷ  എം എന്‍ പ്രസന്നകുമാര്‍

ഒരു വാക്കുമോരാതെ 
മിഴികളാല്‍ നിയെന്നെ 
സ്മരണകള്‍ തിങ്ങുന്ന 
പഴയ കൂടാരത്തില്‍ 
ആര്‍ദ്രമായി തഴുകി 
മാടി വിളിക്കുമ്പോള്‍ 
മച്ചിലലസം   കിടന്ന 
കൊച്ചൊരാ ചിമിഴില്‍ 
കട്ടെടുത്തോളിപ്പിച്ച 
ചുംബനപ്പൂവിനെ
ഒത്തുചേരലിന്റെയാ 
കൊച്ചുനിമേഷങ്ങളെ  
കടം കൊണ്ടു കരുതി 
യോരാര്‍ദ്ര പ്രണയത്തെ 
ഗൂഡമൊളിപ്പിച്ചോരോ 
വാക്കിന്‍ മധുരത്തിനെ 
പിഞ്ചിളം കൈയ്യിലെക്കെ-
ന്ന പോല്‍ നീട്ടി നില്‍ക്കുമ്പോള്‍ 
ഒഴുകുന്നൊരു നദി 
എന്റെ മിഴിയിലൂടെ

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image