ഗള്‍ഫോര്‍മ്മകള്‍  /കൊച്ചാക്ക  

തോമസ്‌ കെയല്‍

കാന്റീനിൽ എനിക്കരികെ വന്നിരുന്ന് 'മല്യാള്യല്ലേ' എന്ന് ചോദിച്ചാണ്‌ കൊച്ചാക്ക പരിചയം തുടങ്ങി വച്ചത്‌. ചിത്രത്തൂവാല ത്രികോണാകൃതിയിൽ മടക്കി തലയിൽ ചുറ്റിയത്‌ ഉറപ്പിച്ച്‌ നിർത്താൻ നെറ്റിയിലൊരു കടുങ്കെട്ട്‌‌. തൂവാലച്ചുറ്റിന്‌ കീഴെ പുറത്തേക്ക്‌ എത്തിനോക്കുന്ന നരച്ച മുടി. മൂക്കിലേക്ക്‌ കയറണോ എന്ന് സംശയിച്ച്‌ നിൽക്കുന്ന ഹിറ്റ്ലർ മീശ. തേഞ്ഞ്‌ തീരാറായ റബ്ബർ ചെരിപ്പ്‌. വെളുത്ത്‌ കൊലുന്നനെയുള്ള ശരീരത്തിലേക്ക്‌ അരക്കയ്യൻ കള്ളിഷർട്ടും ഇന്തോനേഷ്യൻ ലുങ്കിയും ചേർത്താൽ കൊച്ചാക്കയായി.
'ന്റെ പേര്‌ കൊച്ചാക്ക' എന്ന് തുടങ്ങി സൗദിയിൽ വന്നിട്ടതുവരെയുള്ള കാര്യങ്ങളുടെ രത്നച്ചുരുക്കം പറഞ്ഞത്‌ കേട്ട്‌ കഴിഞ്ഞപ്പോൾ മനസ്സിലായി കൊച്ചാക്ക പ്രസാദഭാവം എടുത്തണിഞ്ഞതാണെന്ന്. ആ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചുനോക്കിയാലും മതി ഏതോ വിഷാദമവിടെ ഒളിച്ചിരിപ്പുണ്ടെന്നറിയാം‌.

വൈകീട്ട്‌ മുറിയിലേക്ക്‌ കൊച്ചാക്ക വന്നത്‌ വരയുള്ള മഞ്ഞ റൈറ്റിംഗ്‌ പാഡും അരികിൽ നീലയും ചുവപ്പും ചതുരങ്ങൾ കരയിട്ട എയർ മെയിൽ കവറും കൊണ്ടാണ്‌. നാട്ടിൽ നിന്ന് വന്ന കത്ത്‌ കീശയിൽ നിന്നെടുത്ത്‌ എനിക്ക്‌ നേരെ നീട്ടി 'ഇതൊന്ന് വായ്ച്ചാളാ' എന്ന് പറഞ്ഞ്‌ കൊച്ചാക്ക കട്ടിലിന്റെ അരികിലിരുന്നു.
ശബ്ദമുണ്ടാക്കാതെ ഞാനത്‌ വായിക്കാൻ തുടങ്ങിയപ്പോൾ ' ഒറക്കെ ബായ്‌ക്ക്‌ ഇയ്ക്ക്‌ കേക്കണ്ടേ..'
കൊച്ചാക്കക്ക്‌ എഴുതാനും വായിക്കാനുമറിയില്ല‌. ഞാൻ പുതിയ ആളായതുകൊണ്ട്‌ എന്റെ ഭാഷാപരിചയം കത്ത്‌ വായിപ്പിച്ച്‌ ഒന്നുറപ്പിക്കാൻ വന്നതാണ്‌. ഭാര്യ എഴുതിയതായിട്ടും‌ അതിൽ കൊച്ചാക്കയെക്കുറിച്ച്‌ ഒരു വാക്കുപോലുമില്ല- മേൽവിലാസത്തിലൊഴികെ. '..അയച്ച കാശ്‌ ഒന്നിനും തെകഞ്ഞില്ല, ചെക്കൻ പഠിക്കാമ്പോണില്ല..' തുടങ്ങി ഏതൊരു പ്രവാസിക്കും അസ്വസ്ഥതയുണ്ടാക്കുന്ന കുറേ വിശേഷങ്ങൾ. എന്നിട്ടും നറും ചിരിയോടെ ഏതോലോകത്താണ്‌ കൊച്ചാക്ക.
കേട്ടെഴുതിയ മറുപടി വായിച്ചുകേട്ട്‌ വിലാസമെഴുതിയ കവറും വാങ്ങി ഇറങ്ങിപ്പോയ കൊച്ചാക്ക പുറത്തെ ഈന്തപ്പനത്തറയിൽ ഏറെ നേരം ഒറ്റക്കിരുന്നു. പിന്നെയെപ്പഴോ എണീറ്റ്‌ പോയി.
കൊച്ചാക്കയുടെ ശീലമാണത്‌, നാട്ടിൽ നിന്ന് വന്ന കത്ത്‌ വായിച്ചുകേട്ടാൽ പിന്നെ കുറേനേരം ഒറ്റക്കിരിക്കും. മറുപടിക്കത്തെഴുതാൻ നേരത്തെ വന്ന കത്ത്‌ ഒരാവർത്തികൂടി വായിച്ചുകേൾക്കണം. എഴുതിക്കഴിഞ്ഞത്‌ വായിച്ചു കേട്ട്‌ പിന്നെയും ഒറ്റക്കിരുന്ന ഒരു ദിവസം ഞാൻ അടുത്തേക്ക്‌ ചെന്നനേരം ധൃതിയിൽ കണ്ണുതുടച്ച്‌ ആരോടെന്നില്ലാതെ പറഞ്ഞു '...ഒന്നൂല്ല..വീട്ടിൽത്തെ ബിശേഷറിഞ്ഞപ്പൊ...'

മാസത്തിൽ ഒന്നോരണ്ടോ കത്തുകളും ഓവർ ടൈം ഇല്ലാത്ത വെള്ളിയാഴ്ച അയൽപക്കത്തേക്ക്‌ വിളിക്കുന്ന ഹുണ്ടി ഫോൺ കോളുകളുമാണ്‌ കൊച്ചാക്കക്ക്‌ വീടുമായുള്ള ബന്ധം. 10 കൊല്ലം സർവ്വീസുള്ളവർക്ക്‌ കമ്പനിനൽകുന്ന വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോയിവരാനുള്ള വിമാനടിക്കറ്റിന്റെ പണം വാങ്ങി അതും ഹുണ്ടിയിൽ വീട്ടിലേക്കയക്കും.
രണ്ട്‌ കൊല്ലം കൂടുമ്പോൾ നാട്ടിൽ പോയാൽ രണ്ടുമാസം തികയും മുമ്പേ തിരികെയെത്തും.
കൊച്ചാക്കയെന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ '..മോളെ നിക്കാഹ്‌ നടത്തണം അയ്ന്‌ കായ്‌ ബേണ്ടെ..മോനെ..'
നാട്ടിൽ നിന്നുള്ള കത്തുകൾ ഞാൻ വായിച്ചു കേൾപ്പിക്കുമ്പോൾ അതിലെഴുതാത്ത സ്നേഹാന്വേഷണങ്ങൾ കൂട്ടി ചേർത്താൽ കയ്യോടെ പിടികൂടി പറയും '..അയ്‌ലൊള്ളത്‌ ബായ്ച്ചാ മതീ..' കത്തുകളിലെ വിശേഷങ്ങൾ കൊച്ചാക്കക്ക്‌ കാണാപാഠമാണ്‌ എന്നിരുന്നാലും വായിച്ചുകേൾക്കാനുള്ള ഒരാഗ്രഹം. സ്കൂളിൽ പോകാൻ കഴിയാത്തതിൽ ഏറെ ദുഖമുണ്ടായിരുന്നു, അതിലേറെ മകൻ സ്കൂളിൽ പോകാത്തതിനും.
കൊച്ചാക്ക..

നിക്കാഹിന്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു കൊച്ചാക്ക.കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ വാങ്ങി പെട്ടികെട്ടി. വള്ളിച്ചെരിപ്പ്‌ മാറ്റി കൃത്രിമത്തുകൽ വാറുള്ള അറബിച്ചെരിപ്പ്‌, അത്തർ, സിൽക്ക്‌ ഷർട്ട്‌...കൊച്ചാക്ക സ്വന്തം ഉപയോഗത്തിന്‌ കാശ്‌ ചെലവാക്കുന്നത്‌ ആദ്യമായിട്ടാണെന്ന് കൂടെയുള്ളവർ പറഞ്ഞ്‌ ചിരിച്ചു.

ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ ദിവസങ്ങളെണ്ണി ഇരിക്കുന്നതിനിടയിൽ ഒരു ദിവസം തൊഴിലിടത്ത്‌ ഒരപകടം..കൊച്ചാക്കയുടെ ശ്രദ്ധക്കുറവുകൊണ്ട്‌ സംഭവിച്ചത്‌...
ഓവർ ഹെഡ്‌ ക്രെയിൻ നീക്കുന്നതിനിടയിൽ പെട്ടെന്ന് വേഗം കൂടി ഹുക്ക്‌ അടുത്ത്‌ നിൽക്കുന്ന ബംഗ്ലാദേശി ജോലിക്കാരന്റെ തലയിലിടിച്ചു...
മൂന്നാം നാൾ അയാൾ മരിക്കുകയും ചെയ്തു.

കൊച്ചാക്ക ജയിലായതിന്റെ പിറ്റേന്ന് നാട്ടിൽ നിന്ന് വന്ന കത്തിലെ ഒരു വാചകം മാത്രം ഞാൻ ഉറക്കെ വായിക്കാതെ വിട്ടുകളഞ്ഞു, '..ഇങ്ങളെന്തിനാ വരണെ..ആ കായ്ണ്ടെ നിക്കാഹിന്‌ കൊറച്ച്‌ പണ്ടം കൂടി ബാങ്ങാലോ..'

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image