കര്‍ണാടകം


അവസാനത്തിന്റെ ആരംഭം


തെക്കേ ഇന്ത്യയിലെ അവസാനത്തെ തുരുത്തും കോണ്‍ഗ്രസിന്‌ 

നഷ്ടമാകുന്നു

 

കര്‍ണാടകത്തില്‍ ഒരിക്കല്‍ കൂടി ബി ജെ പി പിടി മുറുക്കുകയാണ് .ഒരു വര്ഷം മുന്‍പ് നിയമസഭ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടിയെങ്കിലും കോണ്‍ഗ്രസിന്റെയും ജനതാദള്‍ എസിന്റെയും സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബി ജെ പി ശ്രമം തകര്‍ത്തു . മുഖ്യമന്ത്രി ആയി സത്യപ്രതിഞ്ഞ ചെയ്തുവ്ന്കിലും ഭൂരിപക്ഷം സംമാഹരിക്കാന്‍  കഴിയാതെ ബി എസ് യെഡിയൂരപ്പ  രാജിവെച്ചു പുറത്തു പോയി .ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന്‌ ധാര്‍മികമായി വല്യ മുന്നേറ്റം നല്‍കിയ വിജയമായിരുന്നു കര്‍ണാടകത്തിലെത് .അവര്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഒരു ബി ജെപി വിരുദ്ധ സര്‍ക്കാര്‍ രൂപികരിക്കാനായി ഇതേ തുടര്‍ന്നു മധ്യപ്രദേശും രാജസ്ഥാനും ചത്തിസ്ഗഡും കോണ്‍ഗ്രസ്‌ നേടി പക്ഷെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ്സ് പരാജയ്പ്പെട്ടതോടെ  കാഴ്ച  മാറുകയാണ്. ബി ജെ പി കേന്ദ്രനേതൃത്വം  തള്ളിക്കളയുന്നുവെങ്കിലും ബി ജെ പി യുടെ അനുഗ്രഹത്തോടെയാണ് ഈ അട്ടിമറി നീക്കം  എന്ന് വ്യക്തം രണ്ടു സ്വതന്ത്രര്‍ കൂടി മന്ത്രിസഭ വിട്ടതോടെ കര്‍ണാടക  കാവിയാകുകയാണ്.

അധികാരമില്ലാത്ത ഒരു കക്ഷിക്ക് അണികളെ  കൂടെ നിര്‍ത്തുയക ദുഷ്ക്കരമാകും എന്നാണു കര്‍ണാടക സൂചിപ്പിക്കുന്നത് ഇതിനു തൊട്ടു പുറകെ കോണ്‍ഗ്രസിന്‌ നാമമാത്രമായ ഭൂരിപക്ഷം  ഉള്ള മധ്യപ്രദേശിലും രാജസ്ഥാനിലും  സര്‍ക്കാര്‍ വീഴ്ത്ഹാന്‍ ശ്രമമുണ്ടാകും .കര്‍ണാടകത്തില്‍  ദുര്‍ബലമായ കോണ്‍ഗ്രസ്‌ ജെ ഡി എസ് സഖ്യത്തെ തകര്‍ക്കാന്‍ ആറു തവണ ശ്രമമുണ്ടായി എന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തുന്നു  .ഇത്തവണ ജനത ദളില്‍ നിന്ന് മൂന്നും കോണ്‍ഗ്രസില്‍ നിന്നും പത്തും പേര്‍ രാജി വെച്ചതോടെ യെഡിയുരപ്പയുറെ മോഹം സഫലമാകുകയാണ് .കോണ്‍ഗ്രസ്‌ അംഗങ്ങള്‍ രാജിയില്‍ ഉറച്ചു നിന്നാല്‍ കുമാരസ്വാമി മന്ത്രിസഭ ഇതു സമയവും വീഴാം ..

    രാഹുല്‍ നേതൃത്വം ഉപേക്ഷിച്ച്തിനു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ പ്രതിസന്ധി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത് .ലോക്സഭയില്‍ വമ്പന്‍ വിജയം നേടിയ ബി ജെ പിക്ക് ഇത്തവണ കോണ്‍ഗ്രസ്‌ സാമാജികരെ സ്വാധീനിക്കുക വിഷമകരമായിരുന്നില്ല.കര്‍ണാടക നഷ്ടപ്പെട്ടാല്‍ തെക്കേ ഇന്ത്യയിലെ അവസാനത്തെ തുരുത്തും കോണ്‍ഗ്രീസിനു നഷ്ടമാകുകയാണ് .തിരിച്ചു വരവ് കോണ്‍ഗ്രസിന്‌ അസാധ്യമാകും വിധമാണ് കാവിപ്പടയുറെ മുന്നേറ്റം .കോണ്‍ഗ്രസുമായി നേരിട്ട് എട്ടു മുട്ടുന്ന ഇടങ്ങളില്‍ എല്ലാം ബി ജെ പി ചുവടുറപ്പിക്കുന്നു .

   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image