കുക്കറി ഷോ 


രതി  പതിശ്ശേരി


പ്രഭാത സവാരികളിലാണ്
ഞാൻ കവിതയെ പാചകം ചെയ്യുക

ചെറിയ ചെറിയ റെസിപ്പി കളിൽ നിന്നും വിശാലമായ
തീൻമേശയിലേയ്ക്ക് എന്ന പോലെ

സാമ്പാർ പൊടി ഇല്ലാതെ
സാമ്പാറും
മുരിങ്ങക്ക ഇല്ലാതെ അവിയലും
പീര ചേർക്കാതെ പുട്ടും

ചിലവളവുകളിൽ
ഞണ്ടി റുക്കിയ പോലെ ഞാനൊന്ന് നില്ക്കും
ചുമ്മാ ഒന്ന് പരതും

ഇരയെ ക്കിട്ടിയവന്റെ
ആഹ്ളാദത്തോടെ
വീണ്ടും നടക്കും

ഉപ്പും
പുളിയും 
എരിവും നോക്കി
പിന്നെയും വിളമ്പാനായും

ചിലപ്പോ വറുത്തിടാൻ
മറക്കും
ചേരുംപടികളൊക്കെ തെറ്റും

ചില ത് ഉള്ളി തൊലിക്കും പോലെ
കണ്ണീരിറ്റിക്കും
ചിലത് ഞാനെന്ന 
ഭാവത്തെ
നിവർത്തിയിരുത്തും

ഇതെന്റെ വഴികൾ
നടന്നും 
ഓടിയും കിതച്ച

ഗതകാല സ്മരണകളെ
പോക്കുവെയിൽ കൊള്ളിച്ച്
പൊന്നാക്കുന്ന
കവിത മണമുള്ള 
എന്റെ മാത്രം വഴികൾ...


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image