പി ഗോപിനാഥ്

 സമ്പന്നമായ വര്‍ണ്ണങ്ങള്‍ 

 

പി കെ ശ്രീനിവാസന്‍ 

 

നിറങ്ങളുടെ നൃത്തം ചിത്രകലയുടെ മഹാത്ഭുതമാണ്. നാം നോക്കി നില്‍ക്കെ നിറങ്ങള്‍ നമ്മുടെ മനസ്സിന്റെ ഉള്‍പ്പരപ്പുകളില്‍ വന്നു നിറയുന്നു .  ചിത്രകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന  തരംഗങ്ങള്‍ ആസ്വാദകന്റെ സംവേദനക്ഷമതയുടെ സൂക്ഷ്മ ഘടകങ്ങളായി മാറുമ്പോള്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നു . തികച്ചും വ്യക്തിപരമായ സംഭാവനകളാണ് ചിത്രകലയെ വ്യത്യസ്തമാക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ ചിത്രകലയുടെ അടിസ്ഥാനഘടകം പലപ്പോഴും പാരമ്പര്യത്തിന്റെ അല്ലെങ്കില്‍ പൈതൃകത്തിന്റെ അടിത്തറയില്‍ ഊന്നിയ ഈടുവയ്പ്പുകളാണ്. കേരളത്തിലെ ചിത്രകാരന്മാരുടെ കാഴ്ചപ്പാടുകളും ഇതില്‍ നിന്ന്വ്യ ത്യസ്തമല്ല. ചിത്രകലയിലെ സമഗ്രസംഭാവനകള്‍ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയമായ രാജാരവിവര്‍മ്മ പുരസ്‌ക്കാരം നേടിയ പി ഗോപിനാഥിന്റെ രചനകള്‍ കേരളീയ കലാപാരമ്പര്യത്തിന്റെ സ്വാധീനം ഉള്‍ച്ചേര്‍ന്നതാണ്. പത്തൊമ്പതാം വയസ്സില്‍ ജന്മനാടായ പൊന്നാനിയില്‍ നിന്ന്  ചിത്രകല പഠിക്കാന്‍ മദ്രാസിലെത്തിയെങ്കിലും സ്വന്തം ഗ്രാമീണതയുടെ ഗൃഹാതുരത്വത്തില്‍ നിന്ന്  മോചനം നേടാന്‍ ഈ കലാകാരന്‍ ആഗ്രഹിച്ചിരുന്നില്ല. ഗോപിനാഥിന്റെ ചിത്രങ്ങള്‍ അത് വ്യക്തമാക്കുന്നു. കെ സി എസ് പണിക്കരുടെ പാരമ്പര്യത്തിലും സ്വാധീനത്തിലും തുടങ്ങി സ്വന്തമായ വഴിയിലൂടെ സഞ്ചരിക്കുമ്പോഴും പൊന്നാനിയും അവിടത്തെ നിറപ്പകിട്ടാര്‍ന്ന  പ്രകൃതിയും കലാരൂപങ്ങളുമൊക്കെ ഗോപിനാഥിനെ ഗൃഹാതുരത്വഭാവത്തോടെ സ്വാധീനിച്ചിരുന്നു .

എണ്‍പതുകള്‍ക്ക് ശേഷമാണ് തന്റെ വര്‍ണങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നതെന്നു  ഗോപിനാഥ് വിശ്വസിക്കുന്നു. തന്റെ ബയോമോര്‍ഫിക് അബ്‌സ്ടാക്റ്റ് രൂപങ്ങള്‍ക്ക് കടുത്ത ചുമപ്പും ഓറഞ്ചും കലര്‍ന്നപ്പോള്‍ അത് വ്യത്യസ്തമായി. പൊന്നാനിയില്‍ മുത്തച്ഛന്‍ കരിക്കട്ട'യും വെള്ളച്ചോക്കും കൊണ്ട്ഹിന്ദു ആചാരപ്രകാരം അനുഷ്ഠാനശൈലിയിലുള്ള കോലങ്ങള്‍ വരയ്ക്കുന്ന കാഴ്ചയാണ് ആദ്യപാഠങ്ങള്‍. ഗോപിനാഥിന്റെ മനസ്സില്‍ രൂപംകൊണ്ട കലാബോധത്തെ പ്രോത്സാഹിപ്പിക്കാന്‍ പര്യാപ്തമായ ചുറ്റുപാടും അന്തരീക്ഷവും. അച്ഛന്റെ സഹോദരന്‍ കെ സി എസ് പണിക്കര്‍ യുവാവായ ഗോപിനാഥിന്റെ വരകള്‍ കണ്ടറിഞ്ഞിരുന്നു. അങ്ങനെയാണ് മദ്രാസ് ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്‍ ചിത്രരചന പഠിക്കാന്‍ എത്തുത്. പണിക്കരുടെ ആദ്യകാല വാട്ട'ര്‍കളറുകളാണ് ത െതുടക്കത്തില്‍ ഏറെ സ്വാധീനിച്ചതെന്നു  ഗോപിനാഥ് പറയാറു്ണ്ട് . പ്രകൃതിയോടുള്ള പണിക്കരുടെ അഭിമുഖ്യമാണ് ഗോപിയെ ആകര്‍ഷിച്ച മറ്റൊരു ഘടകം. അക്കാലത്താണ് റിച്ച്വല്‍ ഇമേജസ് എന്ന പരമ്പര തീര്‍ക്കുന്നത്.   

 

പൊന്നാനിയിലെ സര്‍പ്പാരാധനകളും വടക്കന്‍ കേരളത്തിലെ തെയ്യം പോലുള്ള കലാരൂപങ്ങളും ഗോപിനാഥിന്റെ ചിത്രങ്ങളിലെ വര്‍ണ്ണങ്ങളെ സമ്പന്നമാക്കി. ബാല്യത്തില്‍ കഥകളി സംഘങ്ങള്‍ തറവാട്ടില്‍  തമ്പടിക്കുതും ചുട്ടികുത്തുന്നതും അരങ്ങിലെത്തുന്നതുമൊക്കെ പുതിയൊരു തലത്തിലേക്ക് ഗോപിയുടെ മനസ്സിനെ കൊണ്ടുപോയി. ചിത്രകല പഠിക്കുന്ന കാലത്ത് വടക്കേ ഇന്ത്യയിലേക്ക് യാത്രകള്‍ നടത്തിയിരുന്നു . അക്കാലത്ത് രാജസ്ഥാനില്‍ വച്ച് പരിചയപ്പെടാന്‍ കഴിഞ്ഞ മിനിയേച്ചര്‍ കലാകാരന്മാര്‍ വരകളില്‍ മറ്റൊരു വഴിത്തിരിവായി. ഇന്ത്യന്‍ സാഹചര്യങ്ങളിലെ കലാരൂപങ്ങള്‍ തന്റെ വര്‍ണങ്ങളിലേക്ക് ആവാഹിക്കാന്‍ ഗോപിക്ക് കഴിഞ്ഞു. അറുപതുകളില്‍ മധുബാനി ചിത്രങ്ങളും പഹാഡി മിനിയേച്ചറുകളും വമ്പിച്ച തോതില്‍ സ്വാധീനിച്ചു. ടോണുകള്‍ എങ്ങനെയൊക്കെ ക്യാന്‍വാസില്‍ വിന്യസിക്കാമെ് ഗോപിനാഥ് പരീക്ഷിച്ചു. ചിത്രകലയില്‍ എല്ലാം ആകസ്മികമായി വന്നുപെട്ടതാണ് എന്ന്   വിശ്വസിക്കാനാണ് ഈ കലാകാരനു താല്‍പ്പര്യം. തികച്ചും അപ്രതീക്ഷിതമായ അനുഭവമാണ് ഗോപിയുടെ ചിത്രങ്ങളില്‍ നമുക്ക് ലഭിക്കുക..

 


അമൂര്‍ത്തകലയുടെ ശക്തി അത്ഭുതകരമായി കണ്ടറിഞ്ഞ ചിത്രകാരനാണ് ഗോപിനാഥ്. എക്‌സപ്രഷനിസത്തിന്റെ ഭാഗമാകാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നു . പണിക്കര്‍ തുടങ്ങിവച്ച താന്ത്രിക്ക് ചിഹ്നങ്ങള്‍ ഹരിദാസിനെപ്പോലുള്ളവര്‍ നിലനിര്‍ത്തിയെങ്കിലും ഗോപിനാഥ് അതില്‍ നിന്നൊക്കെക്കെ വ്യതിചലിച്ചു. 'ഗോപിയുടെ ബയോമോര്‍ഫിക് അബ്‌സ്ടാക്റ്റ് രൂപങ്ങള്‍ അമൂര്‍ത്തങ്ങളല്ല. അതില്‍ പക്ഷിയും പ്രകൃതിയുമൊക്കെ നമുക്ക് കാണാം. വര്‍ണങ്ങളോടുള്ള ഗോപിയുടെ ആഭിമുഖ്യം എടുത്തു പറയേതാണ്,' ചിത്രകരന്‍ അച്യുതന്‍ കൂടല്ലൂര്‍ പറയുന്നു . (അച്യുതന്‍ പുരസ്‌ക്കാര നിര്‍ണയ സമിതി അംഗമായിരുന്നു ). ഓരോരുത്തര്‍ക്കും അവരുടേതായ റിഥമുണ്ട് .. സ്വന്തം ചിന്താശീലങ്ങളുടേയും ശൈലികളുടേയും അടിസ്ഥാനത്തില്‍ റിഥം മാറിമാറി വരാം. ഒരിക്കലും പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത ഉപാസനാമൂര്‍ത്തിയാണ് വര്‍ണങ്ങളന്നാണ് അച്ച്യുതന്‍ പറയുന്നത്. ഗോപിയുടെ അമൂര്‍ത്തത ഒറ്റപ്പെട്ട്‌നില്‍ക്കുന്നത് വര്‍ണങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയാണ്. 'നവതാന്ത്രിക സ്വഭാവമുള്ള രീതിയില്‍ നിന്നു മാറി സഞ്ചരിച്ചതാണ് ഗോപിയുടെ ചിത്രങ്ങളിലെ നേട്ടം ,' എന്നാണ് ചിത്രകാരന്‍ അജയകുമാര്‍ പറയുന്നത്.

 

ഗോപിയുടെ ചിത്രകലാജീവിതത്തെ മാറ്റിമറിച്ച പല  ഘടകങ്ങള്‍ ഉണ്ട് . ഒന്നാമത്തേത് കെ സി എസ് പണിക്കര്‍. രണ്ടാമത്തേത് ചോഴമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ്. കലാതാല്‍പര്യം കണ്ടറിഞ്ഞിട്ടാണ് ഗോപിനാഥിനെ ചിത്രകല പഠിക്കാന്‍ പണിക്കര്‍ മദ്രാസിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം അന്ന്മദ്രാസ്  കോളെജ് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ പ്രിന്‍സിപ്പളാണ്. പണിക്കര്‍ തന്നെ 1966 ല്‍ വിഭാവനം ചെയ്തതാണ് മദ്രാസ് മൂവ്‌മെന്റ് ഓഫ് ആര്‍ട്‌സും ചോഴമണ്ഡല്‍ ആര്‍ടിസ്റ്റ് വില്ലേജും. പത്തോളം ഏക്കര്‍ അതിനായി വാങ്ങുകയും ചെയ്തു. കലാകാരന്മാര്‍ കലാഗ്രാമത്തില്‍ താമസിച്ച് ചിത്രങ്ങള്‍ വരച്ച് ജീവിക്കുക എതായിരുന്നു പണിക്കരുടെ ആശയം. ഇരുപതോളം ചിത്രകാരന്മാര്‍ അതില്‍ പങ്കെടുക്കുയും ചെയ്തു. അവരെല്ലാം പിന്നിട്അറിയപ്പെടുന്ന ചിത്രകാരന്മാരുമായി. ഗോപിനാഥും ചോഴമണ്ഡലത്തിന്റെ സ്ഥാപകാംഗമാണ്. എം വി ദേവന്‍വാസുദേവന്‍ നമ്പൂതിരിപാരീസ് വിശ്വനാഥന്‍ഹരിദാസ്ഡഗ്ലസ്ധനപാല്‍നന്ദഗോപാല്‍സേനാധിപതി തുടങ്ങിയവര്‍ ചോഴമണ്ഡലത്തില്‍ താമസിച്ചു ചിത്രകലയില്‍ ചരിത്രം സൃഷ്ടിച്ചവരാണ്.

 

ഇന്ത്യയിലും വിദേശത്തുമായി നൂറ്റമ്പതിലധികം ചിത്രപ്രദര്‍ശനങ്ങള്‍ ഗോപിനാഥ് നടത്തിയിട്ടുണ്ട്  പോളണ്ടിലെ പ്രശസ്തമായ ഏഷ്യ പസഫിക് മ്യൂസിയംചിലി ബനാലെമൊറോക്കോ ഐസിസിആര്‍ എിവിടങ്ങളിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്  1990 ലെ അന്തര്‍ദേശീയ വര്‍ണോത്സവത്തില്‍ ഇന്ത്യന്‍ കമ്മിഷണറായിരുന്നു . 2010 ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പു ലഭിച്ചു. 

 

പിന്‍കുറിപ്പ്:



സമുന്നതരായ ചിത്രകാരന്മാരുടെ സമഗ്രസംഭാവനയെ ആദരിക്കാന്‍ 2000 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതാണ് രാജാരവിവര്‍മ്മ പുരസ്‌ക്കാരം. 2001 ല്‍ ആദ്യത്തെ അവാര്‍ഡ് കെ ജി സുബ്രഹ്മണ്യത്തിനായിരുnnu. എം എഫ് ഹുസൈന്‍എ രാമചന്ദ്രന്‍ഗുലാം ഷേക്പൊരിഞ്ചുക്കുട്ടി ഹരിദാസ്അക്കിത്തം നാരായണന്‍യൂസഫ് അറക്കല്‍ തുടങ്ങിയവര്‍ക്കൊക്കെ പുരസ്‌ക്കാരം ലഭിച്ചിരുന്നു .  പുരസ്‌ക്കാരം അഖിലേന്ത്യാതലത്തിലായിരിക്കണം എന്നതായിരുnnu തുടക്കത്തിലെ കമ്മിറ്റി തീരുമാനം. എnnaaല്‍ ഇടയ്ക്ക് വച്ച് അത് വ്യതിചലിക്കുകയും കേരളത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. രാജാരവിവര്‍മ്മയുടെ പേരിലുള്ള പുരസ്‌ക്കാരം വിശാലമായ ക്യാന്‍വാസില്‍ത തന്നെ പരിഗണിക്കേണ്ടതായിരുന്നു. 

 ---             

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image