വനിതാമതില്‍ : സ്ത്രീകളുടെ വര്‍ഷം

വനിതാമതില്‍ : സ്ത്രീകളുടെ വര്‍ഷം
2019 പ്രതീക്ഷകളുടെ വന്മതില് സൃഷ്ടിച്ചു തുടങ്ങുന്നു .കാസര്‍ഗോട് മുതല്‍ തിരുവനന്തപുരത്തെ അയ്യങ്കാളി പ്രതിമ വരെയുള്ള 625 കിലോമീറ്റര്‍ ദൂരം സ്ത്രീകള്‍ അണിനിരന്നപ്പോള്‍ അത് പ്രതിലോമകരമായ ശബ്ദം ഉയര്‍ത്തുന്ന ഒരു ന്യൂനപക്ഷത്തിനു മുന്നറിയിപ്പായി . ശബരിമലയില്‍ പത്തു മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശനത്തില്‍ സുപീം കോടതിയുടെ അനുകൂല വിധിയുണ്ട് .എങ്കിലും ഫലപ്രദമായി അത് തടഞ്ഞു വരുന്ന ചില വിശ്വാസികളുടെ നടപടികള്‍ക്കേറ്റ പ്രഹരമാണ് ഈ സ്ത്രീ മുന്നേറ്റം .അമ്പതു ലക്ഷം സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു.ലക്ഷം അല്ല പ്രധാനം .ഈ മതിലില്‍ പല കോട്ടകളും തകരും എന്നതാണ് കാര്യം .
.
ആള്‍കൂട്ടം അല്ല നീതി വ്യവസ്ഥയെ നിയന്ത്രിക്കുന്നതെങ്കിലും ജനവികാരവും അനുകൂലമാകുന്നതു പൊതു ധാരണകളെ പരിഷ്ക്കരിക്കുന്ന വിധികള്‍ക്ക് ഊര്‍ജ്ജം പകരും .പൊതുവേ എല്ലാവര്ക്കും ഗുണകരമായ ,തുല്യ നീതി ഉറപ്പു നല്കുന്ന ഒരു വിധിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കോടതി ശ്രമിക്കാന്‍ ഇടയില്ല .
സര്‍ക്കാര്‍ ഒരുക്കിയ, ഇടതുമുന്നണിയും ജാതീയ സംഘടനകളും പിന്തുനച്ച ഒരു വന്മതില് എന്ന് വിമര്‍ശിക്കാമെങ്കിലും അഭൂതപൂര്‍വമായ ജനപിന്തുണ ആരെയും ചിന്തിപ്പിക്കും .രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ചിലര്‍ക്ക് ഇത് പരിഭ്രാന്തി സൃഷ്ടിക്കും
മഹാപ്രളയത്തില്‍ കണ്ട അസാധാരണമായ ഐക്യത്തിന്റെ ഒരു ലാഞ്ചന നമുക്കിവിടെ കാണാം. സ്വഭാവികമായും കോണ്‍ഗ്രസും ബി ജെ പിയും ഇതിനെ എതിര്‍ക്കുന്നു .തന്ത്രിയും കൊട്ടാരവും ബോര്‍ഡും അല്ല ജനങ്ങളാണ് ഈ നാട് . ഭരിക്കുന്നത് എന്നതിനാല്‍ ജനവികാരവും ഇവിടെ വലിയ ഘ്ടകമാകാം .
ശബരിമലയില്‍ പാലിച്ച സംയമനം പ്രതിലോമ ശക്തികള്‍ക്കു വടിയായി മാറരുതെന്നു ഈ സര്‍ക്കാര്‍ ഇനിയെങ്കിലും ഉറപ്പിക്കണം .ഭക്തയായ ഒരു സ്ത്രീയെങ്കിലും മല ചവിട്ടാന്‍ തയ്യാര്‍ ആയാല്‍ അതോടെ തീരുന്നതാണ് ഈ പ്രതിഷേധമെല്ലാം .ഭക്തരുടെ അവകാശം തടയുന്ന വിധിയല്ല ലിംഗ സമത്വം ഉറപ്പു വരുത്തുന്ന വിധിയാണ് ഇതെന്ന് വ്യക്തമാകുമ്പോള്‍ പ്രതിഷേധം അസ്തമിക്കും .മാത്രമല്ല പഴയ വിശ്വാസങ്ങള്‍ പാലിക്കുന്ന സ്ത്രീകള്‍ക്ക് യാതൊരു തടയുമില്ല .അവര്ക്കിഷ്ടമില്ലെങ്കില് ഇനിയും കാത്തിരിക്കാം,ആര്‍ത്തവം തീരുന്നത് വരെ,മല കയറാന്‍.ആര്‍ത്തവം ആശുദ്ധമാണെന്ന് അവരും കരുതുന്നുവെന്നു പറയാനാവില്ല .പിന്നെ സൌകര്യങ്ങളാണ്സ്ത്രീ ഭക്തര്‍ എത്തുന്നത് കുടുതല്‍ കുടുബങ്ങള്‍ മലയില്‍ എത്താന്‍ അവസരമൊരുക്കും
നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ചെറിയ ഒരു ചുവടുവെയ്പ്പാണ് ഇത് കേരളത്തെ നിയമത്തിനു മുന്പില് നിലനില്‍ക്കാത്ത ആചാരങ്ങളുടെ പേരില്‍ വിഭജിക്കരുത് എന്ന് ഈ മതില് ചൂണ്ടി ക്കാട്ടിയാല് ഈ പുത്താണ്ടില്‍ അതിലും വലിയ നേട്ടമില്ല.സ്ത്രീകളുടെ വര്‍ഷമാകട്ടെ ഇത്
.
Comments