മഴ ,മഴ,മഴ
.അമ്പാട്ടു കാവ്
മുന്നറിയിപ്പുകള്‍ ഉണ്ടായില്ല എന്ന് പറയാനാവില്ല. റെഡ് അലെര്‍ട്ട് എന്ന ആപല്‍ക്കരമായ അവസ്ഥ എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഭൌമശാസ്ത്ര മന്ത്രാലയ സെക്രട്രി എം രാജീവന്‍ അവകാശപ്പെടുന്നു ഇനിയും രണ്ടു മാസം കാലവര്‍ഷം പെയ്യാനിരിക്കെ ഡാമുകള്‍ എന്തിനു നിറച്ചു വെച്ചുവെന്നും നിറഞ്ഞു കവിഞ്ഞ സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു നടപടി എടുക്കണമായിരുന്നു എന്നുമദ്ദേഹം ദി ഹിന്ദു അഭിമുഖത്തില്‍ പറയുന്നു.
ഓഗസ്റ്റ് 14 നു ചൊവ്വാഴ്ച കേരളത്തില്‍ ശക്തമോ അതിശക്തമോആയ മഴ പെയ്യുമെന്നു മാത്രമേ കാലാവസ്ഥാപ്രവചനകേന്ദ്രം തലേദിവസം മുന്നറിയിപ്പ്നല്കിയിരുന്നുള്
നൂറ്റാണ്ടിലെ പ്രളയം കാഴ്ച വെച്ച മഴ ഓഗസ്റ്റ് 17 വെള്ളി വരെ നീണ്ടു നിന്നു.99 ഇലെ പ്രളയത്തിനു സമാനമായി ഇത് വിശേഷിപ്പിക്കപ്പെടുമ്പോഴും മഴ അന്നത്തെ പോലെ അത്ര തീവ്രമായിരുന്നില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.1961 ഇല്‍ പോലും ഇതിലും തീവ്രമായിരുന്നു മഴ എന്നാണ് കണക്കുകള്‍ പറയുന്നത് .
മഴ, മഴ, മഴ

കോരിച്ചോരിയുന്ന മഴ കേരളത്തില്‍ ഒരു കടങ്കഥയായി മാറിയിട്ട് ദശകങ്ങള്‍ ആയി .വയനാടും ഇടുക്കിയും പോലെയുള്ള മലയോരജില്ലകളില്‍ പോലും പതിവ് മഴ കിട്ടാറില്ല .പിന്നയല്ലേ സമതലങ്ങള്‍?ഭാരതപ്പുഴ വറ്റിവരളുന്നു,പെരിയാര്‍ നേര്‍ത്തുനേര്‍ത്തു ഒഴുകുന്നു.എന്നാല്‍ 2018 ലെ ഇടവപ്പാതി ജൂണ്‍ മാസത്തിനു മുന്‍പേ എത്തി .നേര്‍ത്ത ചാറ്റമഴ കാത്തിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് എല്ലാം കുത്തിയൊലിപ്പിക്കുന്ന ഘോരമഴയാണ് പലയിടത്തും പെയ്തത് .ഇത്തവണത്തേത് അത്ര നിസാരമായ മഴ ആയിരിക്കില്ലെന്ന് പൊതുവേ സൂചനകള്‍ ഉണ്ടായിരുന്നു .ഇതിനു തൊട്ടുമുന്‍പാണ്ഓഖിച്ചുഴലി ചുഴലി കൊടുംകാറ്റു വന്നത്.ആ കാറ്റില്‍ തെക്കന്‍ തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ മാസങ്ങളോളം ദുരിതത്തിലായി
.
കാലാവസ്ഥ ഒരു ഘടകമായി മാറുകയായിരുന്നുവെങ്കിലും ശരിയായ ഒരു മുന്നറിയിപ്പ് സംവിധാനമുണ്ടായില്ല കഴിഞ്ഞ ഡിസംബറില്‍ നടന്ന ഓഖി ദുരന്തത്തില്‍ കേരളതീരത്തു നിന്ന് ബലിയാടായത് 174 പേര്‍. കാണാതായത് 261 പേര്‍.നഷ്ടം 1500 കോടി .ആണ്ടമാനില്‍ നിന്ന് ഉയര്‍ന്ന ഈ കാറ്റു ദുരന്തം വിതച്ചത് കുടുതലും പടിഞ്ഞാറന്‍ കടലില്‍ .അതിന്റെ തനിയാവര്‍ത്തനമായിരുന്നു ഓഗസ്റ്റ് 14 മുതല്‍ മുന്ന് ദിവസം കേരളമൊട്ടാകെ ഉണ്ടായത് .തുടര്‍ന്നു കൊടഗിലും ഇത് ദുരന്തം വിതച്ചു 99 ലെ പ്രളയത്തിന്റെ അതെ റുട്ടിലൂടെ.
വില്ലന്‍ ഓഖിച്ചുഴലികാറ്റിന്റെ പോലെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നാണ് രൂപപ്പെട്ടത്.വടക്കന്‍ ഒറിസ്സയുടെയും പശ്ചിമ ബംഗാളിന്റെയും തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം ശക്തിപ്രാപിച്ച് ഒരു ചുഴലികൊടുങ്കാട്ടിന്റെ പ്രവാഹം ഉണ്ടാകും വിധം 48 മണിക്കുറി ല്‍ ശക്തമായ ഡിപ്രഷന്‍ ആയി ഉരുണ്ടുകൂടും എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്
സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു ,പക്ഷെ അസാധാരണമായ ഒരു മഴയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അവര്‍ അറിഞ്ഞില്ല .അടുത്ത ദിവസം സ്വാതന്ത്ര്യദിനാവധി ആയിരുന്നതും പ്രവര്‍ത്തനത്തെ ബാധിച്ചു വയനാട് ,ഇടുക്കി ,കോഴിക്കോട് ,കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം എത്തി.ഡാമുകളുടെ ഷട്ടര്‍ തുറന്നു .വയനാട്ടില്‍ ബാണാസുരസാഗര്‍ ഡാം തുറന്നു തൃശൂരില്‍ പറമ്പിക്കുളത്തെ ഡാം തമിഴ്‌നാട് തുറന്നു വിട്ടതിനെതുടര്‍ന്നു പെരിങ്ങല്‍കുത്ത് ഡാമും തുറന്നു വിട്ടു .ചാലക്കുടി മുങ്ങി .ഇടുക്കിയില്‍ ചൊവ്വാഴ്ച വൈകിട്ട് ചെറുതോണിയിലെ അഞ്ചു ഷട്ടറും തുറന്നു .പലരും ഏറെ മുന്‍പേ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണിത് .പുറത്തേക്ക് ഒഴുക്കുന്ന 6 ലക്ഷംലിറ്റര്‍ വെള്ളം ബുധനാഴ്ച പുലര്‍ച്ചെഒരു മണിക് 7.5 ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്തി .കാരണം മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു ,15 സെമി മഴ ലഭിക്കാത്ത ഇടം കേരളത്തില്‍ അപൂര്‍വമായിരുന്നു അത് 35 വരെഎത്തി ചിലയിടങ്ങളില്‍ .
പക്ഷെ ഓഖി ചുഴലിക്കാറ്റു മരണങ്ങള്‍ വിതച്ചു ശാന്തമായി അധികമായില്ല..മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ലന്നോ അല്ലെങ്കില്‍ അറിയിക്കേണ്ടവരെ വേണ്ട സമയത്ത് അറിയിച്ചില്ലേന്നോ ആയിരുന്നു അക്കാലത്തെ പരാതി.അത് ശരിയായിരുന്നെങ്കില്‍ രണ്ടു മണികൂര്‍ ഇടവിട്ട് കാലാവസ്ഥ വ്യതിയാനം കണക്കു കൂട്ടുന്ന കാലാവസ്ഥാപ്രവചനകേന്ദ്രം അതിന്റെ ഗുരുതരാവസ്ഥ ദുരന്ത നിവാരണ കേന്ദ്രത്തെ അറിയിക്കെണ്ടിയിരുന്നു .അവരുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടെണ്ടിയിരുന്നു .അതുണ്ടായില്ല എന്ന് വേണം കരുതാന്‍. റെഡ് അലെര്‍ട്ട് മാത്രമായി അത് ഒതുങ്ങി . അര മണികൂര്‍ കൊണ്ടു ജലം നിറഞ്ഞു പ്രളയം ആകുന്ന അവസ്ഥയില്‍ രണ്ടു മണിക്കൂര്‍ നേരത്തെ മുന്നറിയിപ്പ് കൊണ്ടായില്ല എന്നതും വാസ്തവം .പക്ഷെ പെരിയാറിലെ പ്രളയം വളരെ പെട്ടെന്നായിരുന്നില്ല.
1924 ലെ പ്രളയകാലത്ത് മൂന്നാറില്‍ 11 ദിവസം (ജൂലൈ 15മുതല്‍ 25 വരെ )പെയ്ത മഴ 2023.2 മി മി ആണെങ്കില്‍ വൈത്തിരിയില്‍ 14ദിവസത്തില്‍ 2779.9 ആയിരുന്നു 61 ല്‍ മുന്നാറില്‍ അത് ആറു ദിവസത്തില്‍(ജൂണ്‍ 30 മുതല്‍ ജൂലൈ അഞ്ചു വരെ) 1192.9 മി മിറ്റര്‍ ആയിരുന്നു.വൈത്തിരിയില്‍ ഏഴു ദിവസം 2143 .9 മി മി .എന്നാല്‍ 2018 ഓഗസ്റ്റില്‍ അത് ജൂണില്‍ 749.6 ഉം ജൂലൈയില്‍ l 857.4 മിമിയും ഓഗസ്റ്റ് മാസത്തില്‍ 785,4 മിമിയും ആയിരുന്നു .അതായത് താരതമ്യേനെ മഴയുടെ തീവ്രത കുറവായിരുന്നു അലെങ്കില്‍ അത് ചിലയിടങ്ങളില്‍ വലിയ മേഘ വിസ്ഫോടനമായി.അപ്പോഴേക്കും നിറഞ്ഞു കവിഞ്ഞിരുന്ന അണക്കെട്ടുകള്‍ക്ക് അവ താങ്ങാന്‍ കഴിഞ്ഞില്ല.
മാത്രമല്ല അണക്കെട്ടുകള്‍ക്കിടയിലും അവ ഒഴുകിപോകുന്ന ഇടങ്ങളിലും മഴ സംഹാരതാണ്ഡവമാടുകയായിരുന്നു വെള്ളം വെള്ളപ്പൊക്കമായി മഹാപ്രളയമായി അതില്‍ 20 ലക്ഷം പേരാണ് കുറഞ്ഞപക്ഷം വീണുപോയത്.
Comments