പ്രകൃതിയുടെ സംഹാരതാണ്ഡവം


നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ കേരളത്തെ ദുരിതക്കയത്തിലാക്കി  99-ലെ (1924) വെള്ളപ്പൊക്കത്തിന്റെ തനിയാവര്‍ത്തനമെന്നു വിശേഷിപ്പിക്കാവുന്ന .ദുരന്തങ്ങള്‍ സംസ്ഥാനത്തെ 14 ജില്ലകളിലും അതിന്റെ കാല്‍പ്പാടു പതിപ്പിച്ചു .നാടിനെ അത് ഒരു വലിയ കടലാക്കി മാറ്റി . റോഡുകള്‍ വലിയ നദികളായി വീടുകളും തൊടികളും വെള്ളത്തിലാക്കി ഇരുനില കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും പോലും സുരക്ഷിതമായി നില്ക്കാനാവാത്ത അവസ്ഥ .ഇതിനിടെ പേമാരി തുടര്‍ന്നു . 150 മില്ലി മീറ്റര്‍ മിനിമം മഴ പെയ്യാത്ത ഇടമില്ല .ഇതിനിടെ ഡാമുകള്‍ നിറഞ്ഞു നിന്നു ..പൊട്ടിയയിടത്തു തന്നെ വീണ്ടും ഉരുള്‍പൊട്ടി .169 മരണമാണ്‌ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് അതില്‍ തന്നെ 120 പേര്‍ മരിച്ചത് ഓഗസ്റ്റ്‌ 15 ബുധന്‍.16  വ്യാഴം  ദിവസങ്ങളില്‍. .ചിങ്ങപ്പുലരിയില്‍ പ്രകാശത്തിന്റെ കണികകള്‍ കാണുന്നുവെങ്കിലും രണ്ടു ലക്ഷത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ് . .ഏതാണ്ട് 50000  വീടുകളില്‍ നിന്നുള്ളവര്‍ ഈ ക്യാമ്പുകളില്‍ ഉണ്ട് .യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ ദുരന്തം സൃഷ്ടിച്ച മുറിവുകളില്‍ നിന്നും തെല്ലു മോചനമുണ്ടാവൂ.

  സമൃദ്ധമായ ഒരു കാലവര്‍ഷം നല്കിയപ്രതീക്ഷകള്‍ പേമാരി തകര്‍ത്തു കളഞ്ഞു .നിര്‍ത്താതെ പെയ്ത മഴയില്‍ ഇടുക്കി ഉള്‍പടെ എല്ലാ ഡാമുകളും നിറഞ്ഞു .അവയില്‍ നിന്ന് അധികജലം പുറത്തു കളഞ്ഞതിനോപ്പം അവസാനിക്കാത്ത മഴ സംസ്ഥാനനത്തിന്റെ എല്ലാ ഭാഗത്തും ദുരന്തം വിതച്ചു മലയോര മേഖലകളില്‍ ,കാസര്‍ഗോഡ്‌ തൊട്ട് കൊല്ലം വരെ ഉരുപോട്ടലുണ്ടായി .ഉരുള്‍പൊട്ടലിലാണ്ഇത്തവണ വലിയതോതില്‍ മരണം ഉണ്ടായത്  ..35 സെന്റി  മീറ്റര്‍ വരെ പലയിടത്തും മഴ പെയ്തു.

  കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഇടുക്കി ഡാം ആദ്യം തുറന്നു വിട്ടപ്പോഴേ  വ്യക്തമായിരുന്നു .നിയന്ത്രിതമായാണ് ഡാം തുറന്നു വിട്ടതെങ്കിലും ആ വെള്ളപ്പാച്ചില്‍ തന്നെ ഉള്‍കൊള്ളാന്‍ താഴെയുള്ള ഡാമുകള്‍ക്കോ  പെരിയാറിനോ അതിന്റെ പോഷകനദികള്‍ക്കോ കഴിഞ്ഞില്ല വൃഷ്ട്ടി പ്രദേശത്തും ഡാമിന് താഴെയും മഴ ശക്തമായതോടെ എല്ലാ കണക്കുകൂട്ടലും പാളി .ഇതിനിടെ കാസര്‍ഗോട്  തൊട്ട് എല്ലാ ജില്ലകളിലും മഴതിമിര്‍ത്തു പെയ്തു നദികള്‍ നിറഞ്ഞു പുറത്തേക്ക് ഒഴുകി .ചെറിയതോടുകളും ചാലുകളും അപ്രത്യക്ഷമായിരുന്നതിനാല്‍ അത് റോഡിലും വീടുകളിലും കയറി .പല ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും വെള്ളം  കയറിയത് മൂലം  അടയ്ക്കേണ്ടി വന്നു 


 പക്ഷെ ഇതിനിടയില്ലാണ് ഒഡിഷക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമാര്ധം മറ്റൊരു കൊടുങ്കാറ്റായി കേരളത്തില്‍ വീണ്ടും നാശം വിതച്ചത് .ഇത്തവണ തുള്ളിക്കൊരു കുടം പോലെ മഴ വീഴാത ഇടമുണ്ടായില്ല .ഡാമുകള്‍ നിറഞ്ഞു തുടര്‍ന്നതിനാല്‍ അവിടെനിന്നുള്ള മലവെള്ള പാച്ചിലും  തുടര്‍ന്നു  ആലുവാ പറവൂര്‍ മേഖലയിലാണ് ദുരന്ത തികഞ്ഞ  സംഹാരഭാവത്തോടെ  എത്തിയത് .ഭാരതപുഴ നിറഞ്ഞു കവിഞ്ഞു. വയനാടും ഇടുകിയും ഒറ്റപ്പെട്ടു നീണ്ടു  നില്‍ക്കുന്ന ഇത്തരം മഴ അടുത്തകാള വരെ  ഒരത്ഭുതമായിരുന്നു ഇടുക്കി ഡാമിനോപ്പം മുല്ലപെരിയാറും  നിറഞ്ഞു തുടങ്ങിയത് ആശങ്ക കൊട്ടി 
 ന്യൂനമര്‍ദ്ദവും മേഘവിസ്ഫോടനവുമാണ് കേരളത്തില്‍ വന്‍ ദുരിതങ്ങള്‍ വിതച്ചത് മലകള്‍ തുറന്നു ദുര്‍ബലമാക്കിയ പ്രകൃതിയും തോടും  ചാലും കയ്യേറി പണിത വീടുകളും ദുരന്തത്തിന്റെ ശക്തി  കൂട്ടി പ്രകൃതി അതിന്റെ എല്ലാ സംഹരശേഷിയോടെയും കേരളത്തില്‍ ആഞ്ഞടിക്കുകയായിരുന്നു 

ഈ നാശ നഷ്ടങ്ങളി നിന്നു  എന്ന് സംസ്ഥാനത്തിന്  കയറാനാവുമെന്നു പറയാനാവില്ല .ദേശീയ പാതകളും വീടുകളും വസ്തുവകകളുമെല്ലാം  നഷ്ടമായ സംസ്ഥാനത്തിന് അകെ അശ്വസിക്കാവുന്നത് ഒരു പരിധി  വരെ നന്നായി രക്ഷാ പ്രവര്‍ത്തനം നടത്താനായി  എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേസത്തെ ചികിത്സ പോലും മാറ്റി വെച്ചു .പ്രധാനമന്ത്രി മോഡി തന്നെ കേരളത്തിലേക്ക് തിരിക്കുന്നു .
 ഇതൊരു നല്ല നിമിഷമാണ് 99 ഇനിയും ആവര്‍ത്തിക്കാമെന്ന നിലക്ക് .നമ്മുടെ  വികസന മാതൃകകള്‍ ഒന്നു കൂടി  പുനപരിശോടിക്കാനുള്ള അവസരം .നമ്മുടെ മലയും നദിയും സംരക്ഷിക്കാനുള്ള  അവസരം നമ്മുടെ ഗൃഹ നിര്‍മ്മാണ സങ്കല്‍പ്പങ്ങളില്‍ മാറ്റം വരുത്താനുള്ള അവസരം നമ്മുടെ കാട് നിര മുറിയാതെ സൂക്ഷിക്കാനുള്ള അവസരം,ഉരുള്‍ പൊട്ടല്‍  നമുക്ക് തടയാന്‍ കഴിയില്ല പക്ഷെ അതില്‍ ജനങ്ങള്‍ മരിക്കുന്നത് നമുക്ക് ഒഴിവാക്കാനാകും  .

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image